Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സർവ്വം കൃഷ്ണമയം
അനുഭവം ഓർമ്മകൾ യാത്ര

സർവ്വം കൃഷ്ണമയം

By Sujatha SurendranAugust 26, 2024Updated:August 26, 20248 Comments5 Mins Read162 Views
Bookmark Now
Please login to bookmark Close

No account yet? Register

യാത്രകൾ ഒരു ഹരമാണ്, മിക്കവർക്കും. ഈ മർത്ത്യ ജന്മത്തിൻ ആയുസ്സിനിടക്ക് ഈ ഭൂമിയിൽ ചെന്നെത്താനാവുന്നിടത്തേക്കെല്ലാം എത്തുകയെന്നത് കുറേയൊക്കെ ഭാഗ്യവും, താല്പര്യവും അനുസരിച്ചാണ്. സുന്ദരമായ ആ കവിവാക്യം കടമെടുത്ത് നമ്മളും ജഗദീശനോട് ചോദിച്ചു പോകും.

“ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..?”

അത്രക്ക് വൈവിധ്യവും ചേതോഹരവുമാണ് ഓരോ യാത്രകളും, ഈ ഭൂമിയിലെ കാഴ്ചകളും!

കണ്ടതെല്ലാം മനോഹരം ! കാണാനുള്ളത് അതി മനോഹരം !

പൊതുവേ യാത്രകൾക്ക് അലസയായിരുന്ന ഞാൻ ഇന്ന് യാത്രകൾ ഏറേയിഷ്ടപ്പെടുന്നു.. അതിപ്പോൾ

വിദേശയാത്രയായാലും, വിനോദയാത്രയായാലും, തീർത്ഥയാത്രയായാലും..

അതിനൊക്കെ കാരണം ജീവിതയാത്രക്ക് എന്നെ തിരഞ്ഞെടുത്ത, കൈപിടിച്ചു കൂടെക്കൂട്ടിയ ആൾ തന്നെ… ജീവിതയാത്രക്കൊപ്പം ഇത്തരം യാത്രകളിലുമെന്റെ കരം വിടാതെ മുറുകെ പിടിച്ചിട്ടുണ്ടിപ്പോഴും. യാത്രകളുടെ മനോഹാരിതകൾക്കും അനുഭവങ്ങൾക്കും ഓർമ്മകൾക്കുമൊക്കെ തീരാകടപ്പാട് ദൈവത്തോടും അദ്ദേഹത്തോടും !അത് പറയാതെ വയ്യ.

മറ്റു യാത്രകൾക്ക് ഇടക്ക് ചില തീർത്ഥാടന യാത്രകളും. അവ പകർന്ന്  തരുന്ന പരമമായ ആനന്ദമൊന്നു വേറെ..!!

എനിക്കുണ്ടായ മധുരതരമായ, വാക്കുകൾക്കതീതമായ, ഇന്നും വിസ്മയത്തോടെ മാത്രം ഞാനിടയ്ക്കിടെ ഓർക്കാറുള്ള, ഒരു അനുഭവം ഇന്ന് ശ്രീകൃഷ്ണജന്മാഷ്ടമി നാളിൽ നിങ്ങൾക്കായി ഞാനിവിടെ കുറിക്കട്ടെ….

ദ്വാരക… ഗുജറാത്തിലെ ദ്വാരക…

അതേ..

ആ ദ്വാരക തന്നെ!

ഭഗവാൻ കൃഷ്ണൻ എൺപത്തി ഒമ്പതാം വയസ്സിൽ മഹാഭാരത യുദ്ധത്തിനു ശേഷം മുപ്പത്തിയാറ്  കൊല്ലം രാജാവായി വിരാജിച്ച ആ ദ്വാരക !

ഭഗവാന്റെ തൃപ്പാദങ്ങൾ പതിഞ്ഞ് പവിത്രമായ പുണ്യഭൂമി ദ്വാരക!

രാമേശ്വരം ശ്രീരാമകൃഷ്ണമഠാധിപതി ശ്രീ സുധപാനന്ദ സ്വാമി ആയിരുന്നു ഞങ്ങളുടെ പതിനഞ്ചംഗ സംഘത്തിന്റെ പത്തുദിവസത്തെ യാത്രയിലെ വഴികാട്ടി. യാത്ര അവസാനിക്കാൻ മൂന്ന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ ഞങ്ങൾ ദ്വാരകയിലെത്തി.

അവിടേയ്ക്കടുക്കും തോറും എന്റെ ഹൃദയമിടിപ്പിന് ധ്രുതതാളം ! ഇവിടെ വരെയെത്താൻ അങ്ങ് അടിയനെ പ്രാപ്തയാക്കിയല്ലോ ദ്വാരകാധീശാ….

കണ്ണുകൾ നിറഞ്ഞൊഴുകി.. ഭക്തിയുടെ പാരമ്യത്തിലേക്ക് ഞാൻ കിതപ്പോടെ, കൂപ്പുകൈയോടെ നടന്നു കയറുകയായിരുന്നു..! പതിനഞ്ച് മിനിറ്റോളം ബോട്ടിൽ സഞ്ചരിച്ച് വേണം ദ്വാരകാധീശന്റെ ക്ഷേത്രാങ്കണത്തിലെത്താൻ. ദ്വാപരയുഗത്തിൽ, അദ്ദേഹം മുൻകൂട്ടി പ്രവചിച്ചിരുന്ന മഹാപ്രളയം വെള്ളത്തിനടിയിലാക്കിയ അദ്ദേഹത്തിന്റെ കൊട്ടാരാവശിഷ്ടങ്ങൾക്ക് മുകളിലൂടെയുള്ള ബോട്ട് യാത്ര! അവിടം ‘ബേട്ട് ദ്വാരക’ എന്നറിയപ്പെടുന്നു.. ദുഷ്ടശക്തികളുടെ നിഗ്രഹത്തിലൂടെ ഭൂഭാരമെല്ലാം തീർത്ത്, അവതാരലക്ഷ്യമെല്ലാം പൂർത്തിയാക്കി ഏകദേശം നൂറ്റിയിരുപത്തിയാറാം വയസ്സിൽ സ്വർഗ്ഗാരോഹണത്തിന് സമയമായപ്പോൾ അർജ്ജുനനോട്

“എല്ലാം നോക്കിക്കൊള്ളണം പാർത്ഥാ, ഞാൻ പോയാലും..പ്രളയ സമയത്ത് ആദ്യം അബലകളായ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും കൈത്താങ്ങാവുക..”എന്നെല്ലാം അരുളിച്ചെയ്ത പാർത്ഥസാരഥിയെ മനസ്സാ സ്മരിച്ചു കൊണ്ട് ഞാനിരുന്നു..

ആ യുഗപുരുഷനെ, പുരുഷോത്തമനെ കാണാനുള്ള  യാത്ര അതീവ ഹൃദ്യമായിരുന്നു !

ബോട്ടിറങ്ങി കുറച്ചു നടക്കണം ക്ഷേത്രത്തിലേക്ക്. വെറും കയ്യോടെ വേണം പോവാൻ. വാച്ച്, മൊബൈൽ, ക്യാമറ ഒക്കെ അവിടെ കൗണ്ടറിൽ കൊടുക്കണം. എല്ലാവരുടേയും സാധനങ്ങൾ അവിടെ കൊടുക്കാനും തിരികെ വാങ്ങാനും ഉള്ള ചുമതല സ്വാമിജി എന്റെ ഭർത്താവിനെ ഏൽപ്പിച്ചു.

അമ്പലപരിസരത്ത് ഓമനത്തമുള്ളൊരു പശുക്കിടാവ് എന്റെ ശ്രദ്ധയിൽപ്പെട്ടു. നെറ്റിയിൽ വെളുത്ത ഗോപിച്ചുട്ടി. കറുപ്പിച്ചെഴുതിയ പോലെ കണ്ണുകൾ ഉള്ള ചുവന്നു തുടുത്ത പശുക്കിടാവ്.. ഞാൻ അതിനെ ആവോളം ലാളിച്ചു. വെൽവെറ്റിൽ തൊടും പോലെ മിനുസമാർന്ന കഴുത്തിൽ തടവിയപ്പോൾ, തല ഉയർത്തിത്തന്ന് അതെന്നിലേക്ക് ഒട്ടിച്ചേർന്ന് വന്നു.. ഗുജറാത്തിലെ ഗോക്കൾക്ക് ചൈതന്യവും, ആകാരഭംഗിയും കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്. ആരും നോക്കി നിന്നു പോവും… ഗോപാലന്റെ ഗോക്കൾക്ക് ചൈതന്യം ഇല്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ? കൂടെയുള്ളവർ നടന്ന് ദൂരെ ആയപ്പോൾ അവർക്കൊപ്പമെത്താൻ എനിക്കതിനെ പിരിയേണ്ടിവന്നു, മനസ്സില്ലാമനസ്സോടെ…

അമ്പലത്തിലേക്ക് കയറും മുൻപേ സ്വാമിജി പറഞ്ഞു…

“ഭഗവൽ സാന്നിദ്ധ്യം ഉണ്ടായിരുന്ന, ഇപ്പോഴും ഉള്ള സ്ഥലമാണ്.. ഇവിടത്തെ ആരതി വിശേഷപ്പെട്ടതാണ്.. ആ സമയത്ത് എല്ലാവരും മനസ്സിരുത്തി പ്രാർത്ഥിച്ചു കൊള്ളുക.. തമ്മിൽ സംസാരിക്കരുത്.. chant Krishna Krishna or any of his names You Know.. You can ask or Pray anything to Lord..”

പഴമയുടെ പ്രൗഢിയും,സൗന്ദര്യവും നിറഞ്ഞ ആ ക്ഷേത്രത്തിനുള്ളിലേക്ക് ഞങ്ങൾ ഭൂമിദേവിയെ തൊട്ട് തൊഴുതു വലതുകാൽ വച്ച് കടന്നു. ഭക്തിയാൽ നന്നേ കനം കുറഞ്ഞൊഴുകി നടക്കുന്ന അവസ്ഥയിലായി ഞാൻ. നല്ല തിരക്കിലും, മൊട്ടുസൂചി വീണാൽ പോലും കേൾക്കുന്ന അത്ര നിശബ്ദതയിലേക്ക് താളാത്മകമായ മണിയൊച്ച മുഴക്കം; ആരതി തുടങ്ങി.. ചന്ദനതിരികളുടെയും, ദീപധൂപങ്ങളുടേയും സുഗന്ധവും, പ്രഭയുമാർന്ന ദേവലോകസമാനമായ അന്ത:രീക്ഷം…

നിറകണ്ണിലൂടെ ദേവന്റെ തിടമ്പ് എനിക്ക് മൂന്നും നാലുമൊക്കെയായി കാണപ്പെട്ടു! ആരതി കഴിഞ്ഞ് ദീപം തൊട്ടു തൊഴാനായി ആളുകൾ തിക്കിത്തിരക്കുന്നു…മനസ്സ് നിറഞ്ഞിരിക്കുന്ന
എനിക്കൊന്നും ചോദിക്കുവാൻ തോന്നിയില്ല ഭഗവാനോട്. ആ തിരുമുമ്പിൽ എന്നെ എത്തിച്ചല്ലോ.. നന്ദി… നന്ദി…

അതു മാത്രമായിരുന്നു മനസ്സിൽ…

തിരക്കൊഴിഞ്ഞ് ആരതി ദീപം തൊട്ടു തൊഴുവാൻ തൂണും ചാരി ഞാൻ കാത്തു നിന്നു. ആളുകൾ അങ്ങിങ്ങ് പോയി, തിരക്കൊഴിഞ്ഞു. ഭഗവാന്റെ വാമഭാഗങ്ങളായ രുഗ്മിണി സത്യഭാമ എന്നിവരുടെ പ്രതിഷ്ഠകൾ ഉണ്ട് തൊട്ടപ്പുറത്ത്…
ഒമ്പത് നിലകൾ ഉള്ള ആരതി ദീപം താഴെ വച്ച് പൂജാരിയും പോയി. പ്രഭ ഒട്ടും മങ്ങാത്തദീപം തൊട്ടു തൊഴുവാനായി ഞാൻ നടന്ന് മുന്നോട്ടാഞ്ഞു,കൈ നീട്ടി..

പെട്ടെന്ന് പത്തോ പന്ത്രണ്ടോ വയസ്സ് തോന്നിക്കുന്ന തേജസ്വിയായ ഒരു ബാലൻ വന്നെന്റെ തൊട്ടടുത്തായി നിന്നു. എന്നെ നോക്കി ഹൃദ്യമായി ചിരി തൂകുന്നുണ്ട്. ഞാനവനെ നന്നായി ശ്രദ്ധിച്ചു. ആരിലും കൗതുകവും ആകർഷണവും വാത്സല്യവും ഒക്കെ ജനിപ്പിക്കത്തക്ക രീതിയിലുള്ള വേഷവിതാനവും ചേഷ്ടകളും.

ചന്ദന നിറത്തിൽ സ്വർണ്ണക്കരമുണ്ട് ചേലിൽ തറ്റുടുത്തിട്ടുണ്ട്.

കൈ മുട്ടിനു മുകളിലായി ഇരുകൈയ്യിലും ചുവന്ന ചരട് കെട്ടിയിട്ടുണ്ട്.

കഴുത്തിൽ ചരടിൽ കോർത്ത ഒരു ചെറു പതക്കം.

ചെവികൾക്ക് പിന്നിലേക്ക് കോതിവച്ച ചുരുണ്ട മുടി.

തൂമന്ദഹാസം… സുന്ദരരൂപം….!

ഞാൻ ആരതി ദീപം തൊട്ടു തൊഴുവാൻ ശ്രമിക്കുമ്പോഴൊക്കെ എന്നെ പരിഹസിക്കും പോലെ അവന്റെ കൈകളും നീണ്ടു വരും.. പലവുരു….

എന്നെ നോക്കി ഹൃദയഹാരിയായി ചിരിക്കുന്നുമുണ്ട്.

രണ്ടടി പിന്നോട്ട് നിന്ന് ഞാനവന്റെ ചേഷ്ടകൾ ആസ്വദിച്ചു.

പൂജാരിയുടെ മകനായിരിക്കുമോ?? കണ്ടു പരിചയം പോലുമില്ലാത്ത എന്നോട് അവനെന്തിനീ കുറുമ്പു കാണിക്കുന്നു? എന്നൊക്കെ ആലോചിച്ചു ഞാൻ ഇടക്കെപ്പോഴോ ആരതി ദീപം തൊട്ടു കണ്ണടച്ച് കണ്ണിൽ വച്ച് കുമ്പിട്ടു തൊഴുതു, നിവർന്ന് കണ്ണു തുറന്ന് നോക്കിയപ്പോൾ അവനില്ല അവിടെങ്ങും!

നിമിഷമാത്രകൊണ്ട് അവൻ എങ്ങു പോയി? തെല്ല് അമ്പരപ്പോടെ ചുറ്റിനും എന്റെ കണ്ണുകൾ അവനെ പരതി. എങ്ങുമില്ല…

അപ്പോഴാണ്; അയ്യോ… ഞാൻ കൂട്ടം തെറ്റിയല്ലോ, എന്റെ കൂടെയുള്ളവരൊക്കെ എവിടെപ്പോയെന്ന് ഓർത്തത്… ആരേയും കാണാനില്ല. എന്റെയാൾ, സ്വാമിജി എൽപ്പിച്ച ജോലിക്കായി നേരത്തേ തൊഴുതു പോവും എന്നും പറഞ്ഞിരുന്നു. രുഗ്മിണി, സത്യഭാമ എല്ലാവരേയും പൊടുന്നനേ തൊഴുതിട്ട് ഞാൻ പുറത്തിറങ്ങി.

കൂട്ടത്തിലുള്ള ഒരാളെയെങ്കിലും കണ്ടു പിടിക്കണമല്ലോയെന്ന അങ്കലാപ്പോടെ..പുറത്തേക്കുള്ള വഴിയിലേക്ക് ഞാൻ വേഗത്തിൽ നടന്നു.. ആരുമില്ല അവിടെങ്ങും.. എല്ലായിടവും പെട്ടെന്ന് വിജനമായ പോലെ. ആശങ്കയോടെ പത്തടി മുന്നോട്ടു നടന്നു.സംഘത്തിലെ ആരെങ്കിലും വരുന്നുണ്ടോ എന്നൊന്നു വെറുതേ തിരിഞ്ഞു നോക്കി. അപ്പോഴതാ ആ ബാലൻ വീണ്ടും… രുഗ്മിണി അമ്പലത്തിന്റെ കട്ളപ്പടി ചാരി കൈ കെട്ടി നിൽക്കുന്നു… എന്നെ പിൻതുടരുന്നുണ്ടോ?? അവൻ വലതു കൈ ഉയർത്തി മാടി വിളിക്കുന്നു. വേറെ ആരെയോ ആണെന്ന് ചിന്തിച്ച് ഞാൻ ചുറ്റും നോക്കി.അവിടെങ്ങും ആരുമില്ല.. ഞാൻ മാത്രം.. ഈ കുട്ടി ഞാനാരാണെന്ന് തെറ്റിദ്ധരിച്ചാണാവോ…? അങ്ങോട്ട് നോക്കി നിൽക്കെ; ഇങ്ങനെയൊരുപാടു ചിന്തകൾ, ചോദ്യങ്ങൾ മനസ്സിലൂടെ ശരവേഗേന പാഞ്ഞു…

പെട്ടെന്ന് സംഘത്തിലെ ഒരു ചേച്ചി വരുന്നത് കണ്ട് എന്റെ ശ്രദ്ധ അങ്ങോട്ടായി. അടുത്ത നിമിഷം ആ കുട്ടി നിന്നിരുന്ന ദിശയിലേക്ക് നോക്കിയപ്പോൾ അവൻ കൈ വീശിക്കാണിച്ച് രുഗ്മിണി സന്നിധിയിലേക്ക് നടന്നു മറഞ്ഞു. ഞാനും തിരിച്ചു കൈ വീശി…

എന്തിന്?

അവനെന്റെ ആരുമല്ലല്ലോ?

ആണോ?

അവനാരായിരുന്നു?

എന്തിനാണ് എന്നെ പിൻതുടർന്നത്?

എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കാമായിരുന്നില്ലേ?

എന്നെ മാടി വിളിച്ചതല്ലേ? അപ്പോഴെങ്കിലും ഒന്നു പോകാമായിരുന്നില്ലേ എനിക്ക്?

അടുത്ത് ചെന്ന് ആ കുഞ്ഞു കവിളിൽ ഒന്നു തലോടാമായിരുന്നില്ലേ?

ആ ഗോക്കിടാവിനെ തലോടിയ പോലെ… ഒന്നു തൊടുകയെങ്കിലും ആവാമായിരുന്നല്ലോ?

എന്തേ തോന്നിയില്ല?

ഒന്നുമുണ്ടായില്ല….            ആകെയൊരു ഉന്മത്താവസ്ഥ !അവിടന്നങ്ങോട്ട് തലക്കൊരു പ്രഹരമേറ്റ അവസ്ഥയായി എന്റെ… എനിക്കാരോടും ഒന്നും മിണ്ടാനായില്ല.. തിരികെ പോരുമ്പോൾ ബോട്ടിൽ സ്വാമിജിയുടെ തൊട്ടടുത്താണ് ഇരിക്കാൻ എനിക്കിടം ലഭിച്ചത്. ബോട്ടു നീങ്ങിത്തുടങ്ങി..

“what happened to you Sujatha?”

എന്റെ ഇരിപ്പിലെ പന്തികേട് കണ്ടിട്ടാവണം സ്വാമിജി ആരാഞ്ഞത്. ഞാൻ സംഭവിച്ചതൊക്കെ വളളി പുള്ളി വിടാതെ അദ്ദേഹത്തോട് വിശദീകരിച്ചു.

എല്ലാം ശ്രദ്ധാപൂർവ്വം കേട്ട് സ്വാമിജി കൈയ്യടിച്ച് പൊട്ടിച്ചിരിച്ചു. ഞാൻ അമ്പരപ്പോടെ ചിരിച്ചതിന്റെ അർത്ഥം മനസ്സിലാവാതെ അദ്ദേഹത്തെ നോക്കി.

ആകാശത്തേക്ക് നോക്കി, കൂപ്പുകൈയ്യോടെ അദ്ദേഹം അടക്കിപ്പിടിച്ച സ്വരത്തിൽ ഇത്രയും പറഞ്ഞു….

“സുജാത…. ഇത് ദ്വാരകയാണ്… ദ്വാരക!”
ശ്ശ്…….. ഇനി വേറൊന്നും ശബ്ദിക്കരുതെന്ന് ആംഗ്യ ഭാഷ. അദ്ദേഹത്തിന്റെ മൃദുസ്വരം വീണ്ടും…

“Chant Hare Krishna.. Hare Krishna..
Hari Om… Hari om… ”

(✍🏻>സുജാത നായർ<✍🏻)

Post Views: 52
4
Sujatha Surendran

ഞാൻ സുജാത നായർ, തൃശ്ശൂർ സ്വദേശിനി.സുജാത എന്നാൽ ഇതാണ്👉🏽 മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന, ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയീ പ്രിയ ഭൂമി മലയാളത്തിൽ തന്നെ പിറവി കൊള്ളാൻ അദമ്യമായി ആഗ്രഹിക്കുന്ന, കൈയിൽ ഉള്ളത് കൊണ്ട് ഓണം എന്നപോലെ എന്നിൽ ഉള്ളതുകൊണ്ട് എന്നാൽ കഴിയും വിധം എന്തെങ്കിലും ഒക്കെ എഴുതി ഫലിപ്പിക്കണം എന്ന ആഗ്രഹത്തോടെ, കടമകൾക്കും കർത്തവ്യങ്ങൾക്കും മൊത്തം സമയത്തിന്റെ നല്ല ഒരു ഓഹരി പകുത്ത് കൊടുത്ത് ബാക്കി കൈയിൽ കിട്ടുന്ന വിലപ്പെട്ട സമയത്ത് എന്തെങ്കിലും കുത്തിക്കുറിക്കാൻ, മറ്റുള്ളവരുടെ മനോഹരസൃഷ്ടികൾ വായിക്കാൻ കൊതിയുള്ള കർമ്മനിരതയായ വീട്ടമ്മ🥰

8 Comments

  1. Nixon on November 14, 2025 4:43 PM

    👍

    Reply
  2. Joyce Varghese on October 15, 2025 12:16 AM

    വിശ്വാസം ഉയർത്തിയ തോന്നലുകളായിരുന്നോ? മനസിനു സന്തോഷം തരുന്ന കാഴ്ചകൾ ആയിരുന്നെങ്കിൽ അതെന്നും കണ്ണിൽ മായാതെ നിൽക്കട്ടെ!
    ❤️🫂

    Reply
  3. മിനി സുന്ദരേശൻ on October 13, 2025 11:35 AM

    🌹🙏🌹

    Reply
    • Rajani v c Vilangottu parambil chandran on October 14, 2025 9:31 AM

      Sujatha chechi…. beautiful lines….. please continue your write

      Reply
  4. Jaya Thampatty on October 13, 2025 11:34 AM

    നല്ല എഴുത്ത്

    Reply
  5. Suma sreekumar on October 13, 2025 9:17 AM

    So nice

    Reply
    • Suma Jayamohan on October 14, 2025 6:46 PM

      കൃഷ്ണാ ……..🙏🙏
      വേറെയെന്തു പറയാൻ?

      Reply
    • Joyce Varghese on October 15, 2025 12:16 AM

      വിശ്വാസം ഉയർത്തിയ തോന്നലുകളായിരുന്നോ? മനസിനു സന്തോഷം തരുന്ന കാഴ്ചകൾ ആയിരുന്നെങ്കിൽ അതെന്നും കണ്ണിൽ മായാതെ നിൽക്കട്ടെ!
      ❤️🫂

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.