Author: Sujatha Surendran

ഞാൻ സുജാത നായർ, തൃശ്ശൂർ സ്വദേശിനി.സുജാത എന്നാൽ ഇതാണ്👉🏽 മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന, ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയീ പ്രിയ ഭൂമി മലയാളത്തിൽ തന്നെ പിറവി കൊള്ളാൻ അദമ്യമായി ആഗ്രഹിക്കുന്ന, കൈയിൽ ഉള്ളത് കൊണ്ട് ഓണം എന്നപോലെ എന്നിൽ ഉള്ളതുകൊണ്ട് എന്നാൽ കഴിയും വിധം എന്തെങ്കിലും ഒക്കെ എഴുതി ഫലിപ്പിക്കണം എന്ന ആഗ്രഹത്തോടെ, കടമകൾക്കും കർത്തവ്യങ്ങൾക്കും മൊത്തം സമയത്തിന്റെ നല്ല ഒരു ഓഹരി പകുത്ത് കൊടുത്ത് ബാക്കി കൈയിൽ കിട്ടുന്ന വിലപ്പെട്ട സമയത്ത് എന്തെങ്കിലും കുത്തിക്കുറിക്കാൻ, മറ്റുള്ളവരുടെ മനോഹരസൃഷ്ടികൾ വായിക്കാൻ കൊതിയുള്ള കർമ്മനിരതയായ വീട്ടമ്മ🥰

എനിക്കിപ്പോൾ ഒരു പ്രണയമുണ്ട്! കടുത്ത പ്രണയം! അത് തുടങ്ങിയിട്ട് ഏറെക്കാലമൊന്നും ആയിട്ടില്ല, മാസങ്ങൾ മാത്രം. എങ്കിലും, ഇപ്പോൾ ഓരോ ശ്വാസത്തിലും ഹൃദയമിടിപ്പിലുമുണ്ട് ആ പ്രണയത്തിന്റെ വർണ്ണരേണുക്കൾ. കാത്തിരിപ്പിന്റെ കണ്ണീർ കണങ്ങൾ. കണ്ണടച്ചാലും കണ്ണ് തുറന്നാലും ഒരേ ചിന്തയാണ് മനസ്സിനെ മഥിക്കുന്നത്, ചിന്താമണ്ഡലം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ഒന്ന്. അത്രക്ക് തീവ്രമാണത്. ഇങ്ങനെ തുറന്ന് പറയുന്നത് ശരിയാണോ എന്നൊന്നും അറിയില്ല. എങ്കിലും അറിഞ്ഞ് കഴിയുമ്പോൾ നിങ്ങൾ എല്ലാവരും അത് അംഗീകരിച്ച് അനുഗ്രഹിക്കും, ആരും എന്നെ അത്രമേൽ കുറ്റപ്പെടുത്തില്ലെന്ന തോന്നലിന്റെ പുറത്താണ് പറയാനുള്ള ധൈര്യം സംഭരിച്ചത്. നിങ്ങൾക്ക് ഞാൻ അനുഭവിക്കുന്ന ആ പാരവശ്യം, കാര്യം മുഴുവനും കേട്ട് കഴിയുമ്പോഴേ പൂർണ്ണമായി മനസ്സിലാവൂ. ഒരു തുറന്ന് പറച്ചിൽ കൊണ്ട് എള്ളോളം മനസ്സമാധാനമെങ്കിലും കിട്ടിയാലോ? ആരോടെങ്കിലും ഒക്കെ മനസ്സ് തുറക്കാതെ വയ്യ എന്ന അവസ്ഥയിലാണ് ഇന്ന് ഈ ഞാൻ. എന്റെ അതേ അവസ്ഥയിൽ ഉള്ള പ്രണയപരവശരെ മനസാ സ്മരിച്ച് കൊണ്ട് ഞാൻ തുടങ്ങട്ടെ.. രണ്ട് കൊല്ലങ്ങൾക്ക് മുൻപ്…

Read More

പടിഞ്ഞാറേ തൊടിയിലെ കൗമാരക്കാരി കണിക്കൊന്നപ്പെണ്ണ്! സർവ്വാഭരണവിഭൂഷിതയായി സർവാംഗസുന്ദരി ആണെന്ന ഭാവമോടെ നീണ്ട് നിവർന്ന് തന്നെയാണ് നിൽപ്പ്! ഞാനവളോട് ചോദിച്ചു, “വിഷുവൊക്കെ കഴിഞ്ഞല്ലോ പെണ്ണേ..? നീ നീട്ടിയ കർണ്ണികാര കിങ്ങിണികൾ കണ്ണന്റെ കഴലിണകളിലർപ്പിച്ച് കണി കണ്ടുണർന്നല്ലോ ഞാനും ഇന്നാട്ടിലുള്ളോരും..” വിഷുസംക്രമപ്പുലരിയെ കുളിർപ്പിച്ച വേനൽമഴത്തുള്ളികൾ അവളുടെ പൂവിതളുകളിൽ നിറഞ്ഞ് കനമാർന്നിട്ടും, കണ്ണനെ ജപിക്കുന്ന കിങ്ങിണിമണികളിൽ ഒന്നുപോലും കൊഴിയാതെ കണ്ണനായ് കാത്തുവച്ച ഇവളായിരുന്നു നാട്ടിലെ താരം. ഞാനിന്ന് അവളെ തൊട്ട് തലോടി തെല്ല് അസൂയയോടെ ചോദിച്ചു, “ഇനിയും നീയിങ്ങനെ പൂത്തുലഞ്ഞ് നിന്ന് എന്നെ ഇത്രയും കൊതിപ്പിക്കുന്നത് എന്തിനാണ്?” എന്റെ ചോദ്യം അവളുടെ പ്രിയതോഴൻ അണ്ണാരക്കണ്ണനെ ചൊടിപ്പിച്ചു. അരിശം തീർക്കാനെന്നോണം അവൻ ചിലുചിലെ ഉച്ചത്തിൽ ചിലച്ച് അവളുടെ ചില്ലകളിലൂടെ പരക്കം പാഞ്ഞു. ചിലക്കുമ്പോൾ ചലിക്കുന്ന അവന്റെ കുഞ്ഞുവാൽ തട്ടി വിടർന്ന് ചിരിക്കുന്ന കണിക്കൊന്നപ്പൂക്കൾ എന്നിലേക്കുതിർന്ന് വീണു. അതുവഴി വന്ന തെന്നലും കുസൃതി കാട്ടി കടന്നുപോയി. എന്റെ അസൂയച്ചൂടിനെ തണുപ്പിച്ച പുഷ്പവൃഷ്ടി! ✍🏻സുജാത നായർ✍🏻

Read More

വായനക്കിടയിൽ കണ്ണടഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ പുസ്തകം തൊട്ടടുത്ത് കമിഴ്ത്തി വച്ച് ഞാൻ ചരിഞ്ഞ് കിടന്നു. ഉച്ചമയക്കം പതിവുള്ളതാണ്. കണ്ണുകൾ പാതി മാത്രം തുറന്ന് വാച്ചിലേക്ക് ഒന്ന് പാളി നോക്കി. ഓ..മൂന്ന് മണി ആയിട്ടേയുള്ളൂ, വീട്ടിലുള്ളവർക്ക് ഉച്ചതിരിഞ്ഞുള്ള ചായ, നാല് നാലരയ്ക്കാണ്. ഒരു മണിക്കൂർ വിശ്രമത്തിന് വകുപ്പുണ്ടെന്ന കണ്ടെത്തലിൽ ഞാൻ ഒന്ന് കൂടി കിടപ്പ് സുഖപ്പെടുത്തി മയക്കത്തിലേക്ക് വീണു. ഇടയ്ക്ക് എപ്പോഴോ ഡാൽഡയിൽ നുറുക്ക് ഗോതമ്പ് മൂക്കുന്ന സുഖമുള്ള ഗന്ധം എന്നെ ഉണർത്തി. ആ ഗന്ധം ഇന്നും എന്നും എന്നിൽ ഉണർത്തുന്നത് ഞാൻ പഠിച്ച സർക്കാർ യു പി സ്ക്കൂളിന്റെ ഓർമ്മകളാണ്. ചില മണങ്ങൾ, രുചികൾ, ഗാനങ്ങൾ, സാധനങ്ങൾ ഒക്കെ അങ്ങനെയാണല്ലോ? അവ നമ്മെ ചില കാലങ്ങളിലേക്കാണ് കൂട്ടികൊണ്ട് പോകുക. അങ്ങനെ ബാല്യകാലത്തിലേക്ക് എന്നെയും തട്ടിക്കൊണ്ട് പോകാനാണ് തൊട്ടയല്പക്കത്തെ അടുക്കളയിലെ ഗോതമ്പ് ഡാൽഡ ഗന്ധം എന്നെ മയക്കത്തിൽ നിന്നും തട്ടി ഉണർത്തിയത്. രാവിലെ ഒരു പത്തുമണിക്ക് ശേഷം സ്ക്കൂളിലാകേ, ഡാൽഡയിൽ മൊരിയുന്ന ഗോതമ്പ്…

Read More

തലേന്ന് ഉണക്കാനിട്ട അയയിലെ തുണികൾ എടുക്കാൻ മുറ്റത്തേക്കിറങ്ങിയ ദേവകിയെ കണ്ട ശാന്തചേച്ചി നീട്ടി വിളിച്ച് ചോദിച്ചു, “ഇന്നെന്താ ആകെ തിടുക്കത്തിൽ ആണല്ലോ ദേവൂ..?” ഇടത് കൈത്തണ്ടയും ചുമലും നിറയെ ഉണങ്ങിയ തുണികൾ തൂക്കി അതിർത്തി തിരിച്ച മുള്ളുവേലിക്ക് സമീപത്തേക്ക് ചെന്ന ദേവു പറഞ്ഞു, “ങാ.. ശാന്തേച്ചി.. ഇത്തിരി തിരക്കാ ലക്ഷ്മിയും നന്ദനും ഇന്ന് ഇങ്ങോട്ട് വരും. ഉച്ചയൂണിനുണ്ടാവും.  രണ്ടൂസം ആയി അവർ ദുബൈയിൽ നിന്നും എത്തിയിട്ട്. പോട്ടെ. പണികൾ ഒക്കെ ബാക്ക്യാ. അടുക്കളേലും ഒന്നും കാലായിട്ട് ഇല്ല്യ …” തിരിഞ്ഞ് നടന്ന് വീടിന്റെ ചവിട്ട് പടികൾ കയറുമ്പോഴാണ് കൈയിലെ ഉണങ്ങിയ തുണികളിൽ അരിപ്പ കണക്കേ സുഷിരങ്ങൾ വീണ കുഞ്ഞന്റെ അടിവസ്ത്രം ദേവകി ശ്രദ്ധിച്ചത്. അവൻ അടുത്തുള്ള സർക്കാർ സ്ക്കൂളിൽ നാലിൽ പഠിക്കുകയാണ്. ഒന്നും ഇങ്ങോട്ട് ആവശ്യപ്പെടില്ല അവൻ. നമ്മൾ കണ്ടറിഞ്ഞ് ചെയ്ത് കൊടുക്കണം. ഏറ്റവും ഇളയകുഞ്ഞായാലും തന്റെ ഇല്ലായ്മകൾ അറിയുന്നത് കൊണ്ടാവാം ഒരു ആവശ്യങ്ങളും ആഗ്രഹങ്ങളും ഇല്ല അവന് പറയാൻ. നന്നേ…

Read More

സ്വന്തം പേരിന് കുറേയേറെ പര്യായപദങ്ങളുള്ള സൂര്യദേവൻ, ഏഴ് കുതിരകളെ പൂട്ടിയ തന്റെ സ്വർണ്ണരഥത്തിന്റെ സോഫ കം ബെഡ്ഡിൽ കീരീടം സൈഡിൽ ഊരി വച്ച് റിലാക്സ് മോഡിൽ ചാരി കിടന്ന് ഓരോന്ന് ചിന്തിച്ച് കൂട്ടുകയാണ്. സ്വയംപ്രഭാദേവനാണ് എന്നൊക്കെ പറഞ്ഞിട്ട് കിം ഫലം? മൊത്തം അപവാദമാണ്‌ തന്നെക്കുറിച്ച് എല്ലാം അറിയുന്നവർ പോലും അന്നും ഇന്നും എന്നും പറയാൻ ഇഷ്ടപ്പെടുന്നത്. അങ്ങനെ പറയുന്നതാണ് ഭംഗിയത്രേ! എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടെയും കാര്യം ആണെങ്കിൽ പറയുകയേ വേണ്ട! താൻ ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല. പ്രകാശിച്ച് നിന്ന് കൊണ്ട് തന്റെ ഡ്യൂട്ടി കടുകിട വ്യത്യാസമില്ലാതെ ചെയ്യുന്നുമുണ്ട്.. എങ്കിലും, ദിനകരൻ കിഴക്ക് വെള്ള കീറി, പകലോൻ പടിഞ്ഞാറ് അസ്തമിച്ചു എന്നൊക്കെയാണ് വിവരണങ്ങളും വിശേഷണങ്ങളും. തനിക്ക് ചുറ്റും വട്ടം കറങ്ങുന്നത് മറ്റുള്ള ഗ്രഹങ്ങൾ ആണെങ്കിലും, തനിക്കാണ്‌ പുകില് മുഴുവനും. ഈ വിശ്വം പ്രാബല്യത്തിൽ വന്ന അന്ന് തൊട്ട് അങ്ങനെ മാത്രം കേൾക്കുന്നത് കൊണ്ട് താൻ അതുമായിട്ട് അങ്ങ് പൊരുത്തപ്പെട്ടു. കാര്യം കാഴ്ചക്ക് തക്കിടിമുണ്ടന്മാരായ ഏഴ് ഉശിരൻ…

Read More

“തൃക്കാക്കര പൂ പോരാഞ്ഞോ, തിരുനക്കര പൂ പോരാഞ്ഞോ, തിരുമാന്ധാം കുന്നിലെത്തിയ  തെക്കൻ കാറ്റേ…. നിന്റെ ഓമൽ പൂപാലിക  ഞാനൊന്നു കണ്ടോട്ടേ..   ഒന്നു കണ്ടോട്ടേ….?” പൂക്കളുടെ സുഗന്ധം പേറി വരുന്ന, നമ്മെ തൊട്ടുതലോടിക്കൊണ്ട് കടന്ന് പോകുന്ന ഓണക്കാറ്റിനോട് പോലും നമ്മൾ ഇങ്ങനെ പാടി കുശലം ചോദിച്ച് പോകുന്ന ഓണക്കാലം. പ്രകൃതിയുടെ ഓണ ഒരുക്കം ദൃശ്യവിരുന്നേകുന്ന നിറപ്പകിട്ടാർന്ന പൂക്കളിൽ നിന്നും, ഓണം വരാറായി എന്നറിയിക്കാൻ എത്തിയ സന്ദേശവാഹകരെപ്പോലെ, ‘പറക്കുന്ന പൂക്കൾ’ എന്ന പോലെ തോന്നിക്കുന്ന വർണ്ണവൈവിധ്യമാർന്ന പൂമ്പാറ്റകളും ഓണത്തുമ്പികളും, പൊൻവെയിലിൽ തിളങ്ങുന്ന സുന്ദരിയായ പ്രകൃതിയിൽ നിന്നും നമുക്ക് അനുഭവവേദ്യമാകുന്ന പൊന്നോണക്കാലം. കർക്കടമഴയും, പഞ്ഞക്കാലവും കഴിഞ്ഞ് ചിങ്ങത്തിൽ ഉദിച്ചുയരുന്ന കതിരോന്റെ സ്വർണ്ണവർണ്ണമാർന്ന രശ്മികൾ തെളിമയോടെ നമുക്ക് കാണിച്ചുതരുന്നത്, ഇളം കാറ്റിൽ ഇളകിയാടുന്ന, എവിടേയും പച്ചപ്പും, തളിരിലകളും, പൂക്കളും, പൂമൊട്ടുകളും നിറഞ്ഞ വൃക്ഷലതാദികളും, പച്ചപ്പാടങ്ങളും, സമൃദ്ധമായി വിളഞ്ഞ് കിടക്കുന്ന കൃഷിയിടങ്ങളും ആണ്. അവിടെ തുടങ്ങുകയായി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന് ഒരു ഓണച്ഛായ! ഏതാനും ദിവസത്തിന്റെ വ്യത്യാസം…

Read More

വിമാനം എന്നത് അന്നും ഇന്നും എന്നും എനിക്കൊരു കൗതുകവസ്തുവാണ്, അത്ഭുതമാണ്. ഇത്രയും ഭീമാകാരൻ പക്ഷിരൂപൻ ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിനെ തെല്ലും വകവയ്ക്കാതെ ഇത്രയും ആളുകളേയും, അവരുടെ സാധന സാമഗ്രികളെയും കൊണ്ട് പറന്ന്‌ പൊങ്ങുന്ന കാഴ്ച എന്നാളും വിസ്മയകരം തന്നെ! കുഞ്ഞുനാളിലൊക്കെ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നിടത്ത് നിന്ന്‌ പോലും വിമാനത്തിൻ്റെ ഇരമ്പൽ കേട്ടാൽ, ഓടി മുറ്റത്ത് എത്തി വായും പൊളിച്ച് മാനം നോക്കി മിഴിച്ച് നിൽക്കും. മേഘക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചുകളി നടത്തി മുരണ്ട് കൊണ്ട് മുന്നേറുന്ന, രാത്രികാലങ്ങളിൽ മിന്നിക്കെടുന്ന പ്രകാശത്തോടെ പോവാറുള്ള ആ അത്ഭുതപേടകം! എൻ്റെ വീടിന് മുകളിലെ ആകാശത്തിലൂടെ ഞാൻ കാണാതെ ഒരൊറ്റ വിമാനവും കടന്ന്‌ പോകരുതെന്ന വാശിയുള്ളതുപോലെ ഓടും. കണ്ണിൽ നിന്നും മറയും വരെ നോക്കിയങ്ങനെ നിൽക്കും. അന്നൊന്നും അതിൻ്റെ വലുപ്പത്തെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ല. വിമാനം അടുത്ത് നിന്ന്‌ കാണാൻ അവസരം അന്നോളം ഉണ്ടായിരുന്നില്ല. ഒരു നാൾ പഠിക്കുന്ന കോൺവെൻറിൽ നിന്നും പിക്‌നിക്ക്. പോകുന്ന വഴി കൊച്ചി എയർപോർട്ടിൽ നിന്നും…

Read More

ഒരു വട്ടം കൂടി അനുഭവിക്കാനായെങ്കിൽ എന്ന് കൊതിയോടെ ആഗ്രഹിക്കുന്ന ഏറെ കാര്യങ്ങൾ ജീവിതത്തിലുണ്ടെങ്കിലും അതിൽ, പ്രഥമസ്ഥാനം അല്ലലില്ലാത്ത സുഖസുന്ദരമായ ബാല്യകാലത്തിന് തന്നെയാണ്. സ്കൂളിൽ പോക്കും പഠിത്തവും വലിയ സ്വൈര്യക്കേടായി അന്നൊക്കെ മനസ്സിൽ തോന്നാറുണ്ടെങ്കിലും, ഇന്നാലോചിക്കുമ്പോൾ ജീവിതത്തിലെ അതുപോലൊരു സുവർണകാലം വേറെ ഉണ്ടായിരുന്നില്ല ഇനി വരാനുമില്ല എന്ന തിരിച്ചറിവിന്റെ ചിന്തയിൽ ഒരു വട്ടം കൂടി ആ കാലങ്ങളിലേക്കൊന്ന് തിരിഞ്ഞ് നടക്കാൻ മനസ്സ് വെമ്പൽ കൊള്ളുന്നു. രാവിലെ നേരത്തെ എഴുന്നേൽക്കലോ ഹോം വർക്കോ സ്കൂളിൽ പോക്കോ പഠിത്തമോ ഒന്നുമില്ലാത്ത അവധിക്കാലങ്ങൾ! ഓർമ്മകളാകുന്ന അശ്വങ്ങളെ പൂട്ടിയ മനസ്സിന്റെ രഥം വീഥികളിലെ പൊടിപാറിച്ച് കൊണ്ട് കുതിച്ച് പായുന്നതും  മിക്കപ്പോഴും ആ അവധിക്കാലങ്ങളിലേക്ക് തന്നെ! അങ്ങനെ ഒരു യാത്രയ്ക്കായി ആഗ്രഹിക്കാത്തവരോ അങ്ങനെ ഒരു യാത്ര ചെയ്യാത്തവരോ ആയി ആരുണ്ട്? “മധ്യവേനലവധിയായി… ഓർമ്മകൾ ചിത്രശാല തുറക്കുകയായി… മുത്തുകളിൽ ചവിട്ടി, മുള്ളുകളിൽ ചവിട്ടി, നഗ്നമായ കാലടികൾ…മനസ്സിൻ കാലടികൾ…” സുശീലാമ്മ ആലപിച്ച ഈ ഗാനം എപ്പോൾ കേട്ടാലും ഓർമ്മകളുടെ…

Read More

“മദ്യവിമുക്തമായൊരു കിനാശ്ശേരി” അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം.. എന്റെ അച്ഛനും കണ്ടു ഒരു സ്വപ്നം! ചില ചെറിയ സ്വപ്നങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാകും. ചെറിയ തോതിൽ ഒരു ഭൂകമ്പം ഉണ്ടാക്കാനായി അച്ഛന്റെ ആ സ്വപ്നത്തിന് ! ഞങ്ങളുടെ വീടാണ് രംഗം. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അച്ഛന്റെ വീട് “ഉത്തമ നിവാസ്” കേസിൽ കിടക്കുകയാണ്. ഒരു പ്രശസ്ത സംഘടനയും അച്ഛനെന്ന ഒറ്റയാൾ പട്ടാളവും തമ്മിൽ ആണ് കേസ്. എല്ലാവരും അതിന്റെ ടെൻഷനിൽ ആണ്. അത് ഒരു തീരുമാനവുമാകാതെ, ഒരുപാട് കാശും, സമയവും വിഴുങ്ങിക്കൊണ്ട് പോയ്ക്കൊണ്ടിരിക്കുന്നു. ഞങ്ങളാണെങ്കിൽ വിവാഹപ്രായമായി വരുന്നു. പുരയുടെ മോന്താഴം തുളക്കാറായിട്ടൊന്നും ഇല്ലെങ്കിലും, പെൺകുട്ടികൾ നോക്കി നിൽക്കെ വളർന്ന് പന്തലിക്കും,പുര നിറയും എന്നാെക്കെയാണല്ലോ? കേസ് നടത്തി മുടിയുമോ എന്ന പേടി. പേടിയുടെ ആക്കം കൂട്ടാൻ അക്കാലത്ത് ഇറങ്ങിയ കുറേ സിനിമകളും.. കേസു നടത്തി മുടിഞ്ഞ നായികയുടെ അച്ഛൻ, ആത്മഹത്യ ചെയ്ത നായികയുടെ അച്ഛൻ, നിൽക്കക്കള്ളി ഇല്ലാതെ നാട് വിട്ട് പോയ…

Read More

ചിലരൊക്കെ കുട്ടികളോട് ചോദിക്കാറുള്ള ചോദ്യം… “നിനക്ക് അച്ഛനോടാണോ അമ്മയോടാണോ കൂടുതൽ ഇഷ്ടം?” കുട്ടികളോട് അത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞ് അത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും, രണ്ടാളും നമുക്ക് ഒരുപോലെയാണെന്ന ഉത്തരം പറഞ്ഞ് പലപ്പോഴും ഒഴിഞ്ഞ് മാറിയാലും ചിന്തിച്ചാൽ രണ്ടിൽ ഒരാളോട് എപ്പോഴും ഒരു കാൽ കഴിഞ്ചെങ്കിലും സ്നേഹം കൂടി നിൽക്കും എന്നതൊരു വസ്തുത ആണ്. ചിലർ അച്ഛൻകുഞ്ഞുങ്ങളും, ചിലർ അമ്മക്കുഞ്ഞുങ്ങളും ആയിരിക്കും. എന്റെ കാര്യത്തിൽ ഞാൻ ഒരു അച്ഛൻകുഞ്ഞായിരുന്നു. സ്നേഹം കൂടുമ്പോൾ ഞാൻ അച്ഛനെ വിളിക്കുന്ന പേരും അത്‌ തന്നെ, ‘അച്ഛൻകുഞ്ഞേ…’ എന്ന്. ദേഷ്യം വരുമ്പോൾ കലപില കൂട്ടുന്നവർ ആണ്‌ ഞാനടക്കമുള്ള മിക്ക അമ്മമാരും. പറയാനുള്ളത് ഒന്നോ രണ്ടോ വാചകങ്ങളിൽ പറഞ്ഞവസാനിപ്പിക്കുന്നവർ ആണ് അച്ഛന്മാർ. പക്ഷെ ആ പറഞ്ഞ് വച്ചത് കല്ലിൽ കൊത്തിവച്ച പോലെ മനസ്സിൽ അങ്ങനെ കിടക്കും. അതുകൊണ്ടായിരിക്കാം ആയിരം വാക്കുകൾ കൊണ്ട് ശബ്ദമലിനീകരണം സൃഷ്‌ടിച്ച അമ്മയേക്കാൾ ഒന്നോ രണ്ടോ വാചകങ്ങൾ കൊണ്ട് കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ച അച്ഛൻ മക്കൾക്ക്…

Read More