ഇതൊരു മൊബൈൽ ഗാഥയാണ്. പ്രശ്നങ്ങളും അതിലുപരി പ്രയോജനങ്ങളും ഉള്ള മൊബൈൽ എന്ന ഉപകരണത്തെക്കുറിച്ചുള്ള വീരഗാഥ! ഇന്ന് വൈവിദ്ധ്യമാർന്ന മൊബൈൽ-നെറ്റ്‌വർക്കുകളുടെ ഹാമ്മോക്കുകളിൽ കിടന്ന് ആലോലമാടി വിലസുന്നവരാണ് നമ്മൾ. നെറ്റ് ശക്തവും ഇഴയടുപ്പം ഉള്ളതും ആണെങ്കിൽ പിന്നെ അതിൽ കിടന്നുള്ള ആട്ടത്തിന്റെ രസവും വേഗതയും കൂടും. ഇന്നത്തെ ഇത്തരം സൗകര്യങ്ങളിൽ നിന്ന് ആലോചിക്കുമ്പോൾ അന്നൊരു മൊബൈലിന്റെ അഭാവം കൊണ്ട് നമ്മുടെ മനസ്സിൽ ഒരു തേങ്ങലും വിങ്ങലുമൊക്കെ ബാക്കിയാക്കി വേർപിരിഞ്ഞവരെ നിങ്ങൾക്കോർമ്മ വരുന്നുണ്ടോ? നിങ്ങളുടെ മനസ്സെനിക്ക് വായിക്കാം, “എന്ത് ചോദ്യാ..ദ് ..? ഓർമ്മയുണ്ടോന്നോ..?” എന്നല്ലേ ഇപ്പോൾ നിങ്ങളുടെ മനസ്സിൽ? ഇല്ലാത്ത ചക്ക വരട്ടിയ്ക്ക് ഗാഥ എന്ന ചേരാത്ത പേരുമിട്ട്, അതിനൊരു ക്യാപ്ഷൻ വേണം എന്ന മുടന്തൻന്യായവും പറഞ്ഞ് ഗാഥ ജോലി ചെയ്യുന്ന അഡ്വർട്ടയ്സിങ് കമ്പനിയിൽ അയാൾ ഇടയ്ക്കിടെ കയറിയിറങ്ങി. എന്നിട്ട്, എത്ര ആസ്വദിച്ചാലും മതിവരാത്ത ഒരു കൽക്കണ്ട തേൻ മധുരം ചാലിച്ച സുമുഹൂർത്തം നമുക്കേവർക്കും സമ്മാനിച്ചുകൊണ്ട്, നിർബന്ധമായി അവളെക്കൊണ്ട്, തന്നെ കെട്ടിപിടിപ്പിച്ച് ‘ഐ ലവ് യൂ..’…
Author: Sujatha Surendran
യാത്രകൾ ഒരു ഹരമാണ്, മിക്കവർക്കും. ഈ മർത്ത്യ ജന്മത്തിൻ ആയുസ്സിനിടക്ക് ഈ ഭൂമിയിൽ ചെന്നെത്താനാവുന്നിടത്തേക്കെല്ലാം എത്തുകയെന്നത് കുറേയൊക്കെ ഭാഗ്യവും, താല്പര്യവും അനുസരിച്ചാണ്. സുന്ദരമായ ആ കവിവാക്യം കടമെടുത്ത് നമ്മളും ജഗദീശനോട് ചോദിച്ചു പോകും. “ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..?” അത്രക്ക് വൈവിധ്യവും ചേതോഹരവുമാണ് ഓരോ യാത്രകളും, ഈ ഭൂമിയിലെ കാഴ്ചകളും! കണ്ടതെല്ലാം മനോഹരം ! കാണാനുള്ളത് അതി മനോഹരം ! പൊതുവേ യാത്രകൾക്ക് അലസയായിരുന്ന ഞാൻ ഇന്ന് യാത്രകൾ ഏറേയിഷ്ടപ്പെടുന്നു.. അതിപ്പോൾ വിദേശയാത്രയായാലും, വിനോദയാത്രയായാലും, തീർത്ഥയാത്രയായാലും.. അതിനൊക്കെ കാരണം ജീവിതയാത്രക്ക് എന്നെ തിരഞ്ഞെടുത്ത, കൈപിടിച്ചു കൂടെക്കൂട്ടിയ ആൾ തന്നെ… ജീവിതയാത്രക്കൊപ്പം ഇത്തരം യാത്രകളിലുമെന്റെ കരം വിടാതെ മുറുകെ പിടിച്ചിട്ടുണ്ടിപ്പോഴും. യാത്രകളുടെ മനോഹാരിതകൾക്കും അനുഭവങ്ങൾക്കും ഓർമ്മകൾക്കുമൊക്കെ തീരാകടപ്പാട് ദൈവത്തോടും അദ്ദേഹത്തോടും !അത് പറയാതെ വയ്യ. മറ്റു യാത്രകൾക്ക് ഇടക്ക് ചില തീർത്ഥാടന യാത്രകളും. അവ പകർന്ന് തരുന്ന പരമമായ ആനന്ദമൊന്നു വേറെ..!! എനിക്കുണ്ടായ മധുരതരമായ, വാക്കുകൾക്കതീതമായ, ഇന്നും വിസ്മയത്തോടെ…
അന്ന് നാലാം ക്ലാസ്സുകാരി ആയ എന്റെ പിറന്നാൾ ആയിരുന്നു. പിറന്നാളുകാരിയെയും കൂട്ടി നേരത്തെ തന്നെ അടുത്തുള്ള ഞങ്ങളുടെ മഹാദേവക്ഷേത്രദർശനത്തിന് ശേഷം അമ്മയും വലിയമ്മയും അമ്മൂമ്മയും ചേർന്ന് ചെറിയ തോതിൽ ഒരു സദ്യ തരപ്പെടുത്തുന്ന തിരക്കിൽ അടുക്കള ഇളക്കി മറിക്കുന്നുണ്ട്. പൂമുഖത്ത് പൊതുവിജ്ഞാനാർത്ഥം പത്രം വായനയിൽ മുഴുകി ഇരുന്ന അച്ഛന് പാചകത്തിനിടക്ക്, ഇടനേരത്തെ ചായയുമായി വന്ന അമ്മ, അവിടെ കസേരയിൽ അച്ഛനെ കാണാഞ്ഞ് വീടിന്റെ നാല് പുറവും കൂകി വിളിച്ച് നടന്നു. “ഈ മനുഷ്യൻ മിണ്ടാതെ വെണ്ണീറിൽ ഈയം പോയ കണക്ക് ഇതെങ്ങോട്ട് പോയി, എവിടെ പോകുകയാണെങ്കിലും ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ആവോ..?” എന്നൊക്ക ചോദിച്ച് സ്വല്പം അലോസരത്തോടെ ചവിട്ടി മെതിച്ച് അകത്തേക്ക് കയറി പോയി ബാക്കി പണികളിൽ മുഴുകി. സാധാരണ അങ്ങിനെയുള്ള സന്ദർഭങ്ങളിൽ വിളി കേട്ട് ദൃഷ്ടിക്ക് ഗോചരമല്ലാത്ത സ്ഥലങ്ങളിൽ നിന്നും അമ്മയുടെ ആ മനുഷ്യൻ “ഞാനിവിടെ തന്നെ ഉണ്ട് എന്റെ മനുഷ്യസ്ത്രീ…” എന്ന് പറഞ്ഞ് അമ്മക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളതാണ്. തൃശ്ശൂർ…
സുഭദ്രാമ്മ പതിവ് സ്ഥലമായ തളത്തിലെ സോഫയിൽ വന്നിരുന്ന് ജാലകചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. വയ്യാതായിരിക്കുന്നു, ഒറ്റപ്പെട്ട ഈ ജീവിതത്തിൽ പുറത്തേക്ക് നോക്കിയുള്ള ഇരിപ്പ് പതിവാണ്. മകൾ മിനിക്കുട്ടി മുറ്റത്ത് പടിപ്പുരക്ക് തൊട്ടടുത്തായി നട്ട വെള്ളചെമ്പകത്തൈ ഇന്ന് ഓരൊത്ത മരമായി വളർന്നിരിക്കുന്നു. നിറയെ പൂക്കാനും തുടങ്ങിയിരിക്കുന്നു. പതിവിലധികം പൂക്കളുണ്ട് ഇത്തവണ. ഇടയ്ക്കിടെ വന്നുപോകുന്ന കാറ്റിന്റെ കൈകൾ നടക്കല്ലിൽ നിറയെ പൂവിതളുകൾ കൊഴിച്ച് ഇട്ടിരിക്കുന്നു. ഇതുപോലെ താനും ഒരുനാൾ കൊഴിഞ്ഞു വീഴും. ഇന്ന് അവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ താനിങ്ങനെ ഒറ്റപ്പെടില്ലായിരുന്നു ഈ വയസ്സുകാലത്ത്. തനിക്ക് തണലാകേണ്ടവൾ.. ഓർത്താൽ നഷ്ടങ്ങളുടെ നീണ്ട പട്ടിക മാത്രമാണല്ലോ തന്റെ ജീവിതം. വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ അത് കയ്പ്പുനീരാണ്, അതിന്റെ കനപ്പ് അത് കുടിച്ചവർക്കേ മനസ്സിലാകൂ. തനിക്ക് തണൽ ആകേണ്ടിയിരുന്നവൾ നട്ട ചെമ്പകമരത്തിന്റെ നിഴൽ തണുപ്പിലേക്ക് നോക്കി സുഭദ്രാമ്മ നെടുവീർപ്പിട്ടു. നോക്കും തോറും ആ പടിപ്പുരത്തിണ്ണയിലേക്ക് കൂടി നീണ്ട് കിടക്കുന്ന ചെമ്പകമരത്തണലിൽ അവൾ വന്നിരിക്കുന്നുണ്ടെന്ന് തോന്നി. അത്തരം തോന്നലുകൾ ആണ് ഏറെ നാളുകളായി തന്നെ…
നീ കുറെയേറെ ഓർമ്മകൾ സമ്മാനിക്കുന്നു.മധുരവും നീറ്റലും, കാത്തിരിപ്പിന്റെ മുഷിച്ചിലും ഇടകലർന്ന ഓർമ്മകൾ! ശൈശവത്തിൽ, അച്ഛന്റെ കൂടെ നിനക്ക് മുന്നിലെ കുട്ടിസീറ്റിൽ ഇരിക്കാറായപ്പോൾ തൊട്ട് ഞാൻ നിന്നെയും നീ എന്നെയും ആഴത്തിൽ അറിഞ്ഞ് തുടങ്ങിയിരുന്നു. അച്ഛനെന്ന ശക്തിയാൽ നീ മുന്നോട്ട് കുതിച്ച് നാട് കാണിച്ചു. ബാല്യത്തിൽ, അച്ഛന്റെ കൈത്താങ്ങോടെ നീയുമായുള്ള എന്റെ ചങ്ങാത്തം ബലപ്പെട്ടു.വൈകുന്നേരത്തെ വിശ്രമവേളകൾ വിനോദകരമാക്കി നീ എനിക്കൊപ്പം ചേർന്ന് നിന്നു.കാറ്റിനോട് മത്സരിച്ച് നിന്റെ കൂട്ടുകൂടി ഓടാൻ,കൂട്ടുകാരെ മത്സരത്തിൽ തോൽപ്പിക്കാൻ നീയെനിക്ക് കൂട്ടായി.ഇടയ്ക്കെന്നെ തട്ടിയിട്ട് മുട്ട് പൊട്ടിച്ചു,ചങ്ങല തെറ്റിച്ച് പിണങ്ങി പ്രതിഷേധിച്ചു.എന്നാലും നിന്നെ ഞാൻ കൈവിടില്ലെന്ന് നിനക്കറിയാമായിരുന്നു,കാരണം എന്റെ കിതപ്പിലൂടെ നീയെന്റെ ഹൃദയമിടിപ്പ് അളന്നു,നീയെന്നെ അറിഞ്ഞിരുന്നു. കൗമാരത്തിൽ, പ്രണയത്തിൽ കുതിർന്ന മിഴികളുടെ ഉടമകൾ നിന്റെ മണിയൊച്ച മുഴക്കി ഹൃദയ കവാടം എനിക്ക് നേരെ തുറന്ന് പിടിച്ചത് കണ്ടില്ലെന്ന് നടിച്ച് ഞാൻ നടന്നു.അപ്പോഴൊക്കെ നീയെന്നെ നോക്കി ചിരിച്ചു.തപാലിൽ വരുന്ന പ്രിയന്റെ പ്രണയലേഖനം കാത്ത് പൂമുഖപ്പടിയിൽ മുഷിഞ്ഞിരിക്കവേ,വീട്ടുപടിക്കലെത്തി നിൽക്കുന്ന നിന്റെ മണിയടിയൊച്ച എന്റെ ഹൃദയമിടിപ്പിന്റെ…
ആന കലക്കിയ കുളത്തിലെ കലക്കവെള്ളം കണ്ട് രാമപുരത്തു വാര്യർ “കരി കലക്കിയ കുളം” എന്നു വർണ്ണിച്ചപ്പോൾ “അല്ലല്ല, കളഭം കലക്കിയ കുളം” എന്ന് വിശേഷിപ്പിച്ചു കുഞ്ചൻ നമ്പ്യാർ. പര്യായ പദങ്ങളാൽ ഒരേ കാര്യത്തെ വർണ്ണിച്ചപ്പോൾ അത് ഏവർക്കും ഏറെ ഹൃദ്യമായി. പറയുന്നത് ഒരേ കാര്യത്തെക്കുറിച്ചാണെങ്കിലും അവനവൻ്റെ ഭാവനയ്ക്കനുസരിച്ച് ആ കാര്യത്തെ വർണ്ണിക്കാം.. അതുപോലെ, മഴയെക്കുറിച്ചുള്ള ഭാവനാതലങ്ങളും, അനുഭവങ്ങളും പലരിലും പലതാണ്. മഴ എന്ന പ്രതിഭാസം ഓരോരുത്തരിലും പെയ്തിറങ്ങുന്നത് ഓരോ തരത്തിലാണ്. സന്തോഷത്തേയും സങ്കടത്തേയും വിരഹത്തേയും പ്രണയത്തേയും ഭയത്തേയും ഒക്കെ ഇരട്ടിയാക്കാനുള്ള കഴിവുണ്ട് മഴയ്ക്ക്! അദ്ധ്യയന വർഷാരംഭ ഓർമ്മകൾക്കെപ്പോഴും മഴയുടെ നനവും, കുളിരുമാണ്. ജൂൺ മഴയുടെ ഒരു നൊസ്റ്റാൾജിയ! ഇന്നും പുതുമണ്ണിൻ്റെ മണമുള്ള ഓർമ്മകൾ. ബാല്യത്തിന് മഴ ഉറ്റസുഹൃത്തായിരുന്നതിനാൽ ആവാം ഇന്നലേകളിലെ മഴകൾക്കേറേ ചാരുത..! പ്രകൃതിയുടെ കനിവായ മഴ..!! വികൃതിയായ മഴയുടെ തോളുരുമ്മി കുസൃതി കാട്ടി നടന്ന ബാല്യം. നനയാനായി കുടപിടിക്കുക എന്നതായിരുന്നു നയം. മഴയുടെ ലാവണ്യവും, ശക്തിയും കൂടുംതോറും കുടപിടുത്തത്തിൻ്റെ ചരിവും…
ലാലേട്ടന് ജന്മദിനാശംസകൾ ഹലോ ലാലേട്ടാ…, നടന വിസ്മയം ലാലേട്ടന് പിറന്നാൾ ആശംസകൾ.., ലോകം കണ്ട മഹാനടന്മാരിൽ പത്താമൻ എന്നാണ് പറയപ്പെടുന്നതെങ്കിലും ഞങ്ങൾക്ക്, മലയാളികൾക്ക് പക്ഷേ., ഒന്നാമൻ ആണ്… ഒന്നാമൻ… 1980 ഡിസംബർ അവസാനം, 81 ജനുവരി ഒരു ഓർമ്മ യാക്കാൻ, സുഗന്ധം പരത്തി റിലീസായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം.. അതിലെ വില്ലൻ, ഗുരുക്കന്മാർക്ക് ഗുരുദക്ഷിണ വെച്ച് പ്രാർത്ഥനയോടെ, സ്വന്തം ജനകൻ്റെയും, ജനനിയുടെയും കാൽതൊട്ട് വന്ദിച്ച് കയറിക്കൂടിയത് ഓരോ മലയാളിയുടേയും മനസ്സിലേക്കാണ്.. മനസ്സറിയാതെ അല്ല.. അറിഞ്ഞു കൊണ്ടുതന്നെ.. അന്ന് ഞങ്ങൾ വരവേല്പ് നൽകിയത് അഭിനയകലയെന്ന രസതന്ത്രത്തിൻ്റെ ഉള്ളടക്കം അറിഞ്ഞ്, അതിൻ്റെ ഓരോ തന്മാത്രകൾ പോലും വിശദമായി മനസ്സിലാക്കി, ദൃശ്യ കലയുടെ വർണ്ണപ്പകിട്ട് ഏറിയ ആ രംഗത്ത് എന്നും എപ്പോഴും തെളിഞ്ഞു നിൽക്കുന്ന ആ ആകർഷകമായ മുഖ ത്തിൻ്റെ ഉടമയ്ക്കാണ്.. ഉടയോൻ അനുഗ്രഹിച്ച് നൽകിയ ആ ചമ്മിയ ചിരിയോടെ, തോൾ ചെരിച്ചിട്ട് മലയാളി മനസ്സിൻ്റെ അകത്തളങ്ങളിൽ ചന്ദ്രോത്സവം നടത്തി സ്ഥിരപ്രതിഷ്ഠ നേടിയ…
പ്രേയസിയുടെ ഹൃദയസരസ്സിലേക്കുള്ള വഴി:- ഉദ്യാനത്തിലെ ഇളം തെന്നലിൽ മന്ദം മന്ദം തലയാട്ടി വിടർന്നു ചിരിക്കുന്ന ഒരു സുന്ദരമായ, പരിമളം പരത്തുന്ന പനിനീർ പുഷ്പം പോലെയാണ് സ്ത്രീ. ആ പുഷ്പത്തെ ചിലർ ചെടിയിൽ നിന്നിറുത്തു മാറ്റാതെ തന്നെ അതിന്റെ സൗന്ദര്യവും, സൗരഭ്യവും ആസ്വദിക്കുന്നു. വാടാതെയിരിക്കാൻ, കൊഴിയാതെയിരിക്കാൻ, മറ്റാരും കൊണ്ടു പോകാതിരിക്കാൻ കാത്ത് വേണ്ടതൊക്കെ ചെയ്യുന്നു. ഈ ജഗത്താകുന്ന ഉദ്യാനത്തിന്റെ ഉദ്യാനപാലകനായ സർവ്വേശ്വരന്റെ മറ്റൊരു ഉദാത്തമായ, അരുമ സൃഷ്ടിയാണെന്ന തിരിച്ചറിവിൽ വേണ്ട വിധം പരിപാലിക്കുന്നു. ഓരോ തവണയും പരിപാലിക്കുകയും, ശുശ്രൂഷിക്കുകയും, സ്നേഹമസൃണമായി തലോടുകയും ചെയ്യുമ്പോൾ അതിന്റെ ആയുസ്സ് വർദ്ധിക്കുന്നു. ചിലർ ഇതെല്ലാം സൗകര്യപൂർവ്വം വിസ്മരിച്ച് അതിന്റെ ലോലമായ ഇതളുകൾ ഓരോന്നും നിഷ്ക്കരുണം അടർത്തിയെറിയുകയും, കശക്കി ചവിട്ടിമെതിക്കുകയും ചെയ്യുന്നു. അവൾ കാഴ്ചയ്ക്ക് എത്രമാത്രം ലോലമാണോ, അതിലും എത്രയോ മടങ്ങ് ലോലമാണ് അവളുടെ മനസ്സ്. ആ ഹൃദയ സരോവരത്തിലേക്കുള്ള വഴികൾ ഒട്ടും ദുർഘടമല്ല. ചില സൂത്രവാക്യങ്ങളാൽ മാത്രം തുറക്കപ്പെടുന്ന ഹൃദയകവാടത്തിലേക്കുള്ള ആ വഴിത്താരകൾ ദുർഘടമാക്കണോ, സുഗമമാക്കണോ എന്ന്…
മനസ്സെന്ന മാന്ത്രികക്കുതിരയ്ക്ക് എന്തൊരു വേഗതയാണ് മുന്നോട്ട് പായാനും, പിന്നോട്ട് പായാനും. ചിലപ്പോൾ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനും വരെ, എന്നും എപ്പോഴും തയ്യാറായി നിൽക്കുന്ന മിടുക്കനാണവൻ. അവനറിയാത്ത വഴികളില്ല. ഞൊടിയിടക്കുള്ളിൽ ആണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ചിലപ്പോൾ കാൽത്തുടകളിലെ പേശികൾ ശക്തമായി തുടിപ്പിച്ചു കൊണ്ട് നിലത്ത് തൊട്ടു തൊട്ടില്ല എന്ന് തോന്നിക്കും വിധം പാഞ്ഞോടും. കുളമ്പടി ശബ്ദത്തിൽ നിന്നും കാലുകൾ നിലം തൊടുന്നുണ്ട് എന്ന് അറിയിക്കും. ചിലപ്പോൾ അവൻ ശരീരത്തിന് ഇരുവശത്തും ചേർത്ത് ഒതുക്കി വച്ചിട്ടുള്ള ചിറകുകൾ വീശി ഉയർന്ന് പറക്കും. സ്ഥിരമായ അവന്റെ പാർക്കിംഗ് ഏരിയ വർത്തമാനകാലത്തിൽ ആണെന്നാലും, ചിലപ്പോൾ നമ്മെ ഭാവി കാലത്തിലേയ്ക്ക് കൊണ്ടുപോയി സ്വപ്നം കാണിക്കും, ചിലപ്പോൾ കുസൃതിയോടെ ചില അരുതാത്ത വഴികളിലൂടെയൊക്കെ കൊണ്ടുപോയെന്നിരിക്കും, ചില നേരങ്ങളിൽ ഭൂതകാലത്തിന്റെ ഓർമ്മകളെ ചികഞ്ഞെടുക്കാനും താലോലിക്കാനും, സന്തോഷിക്കാനും ചിലപ്പോഴൊക്കെ സങ്കടപ്പെടുത്താനും എല്ലാം നമ്മളെ ആ തീരത്ത് കൊണ്ടെത്തിച്ചിട്ട് കൂടെ ചേർന്ന് നിൽക്കും ആ കുതിര. അങ്ങനെ ഞാനും പത്താം ക്ലാസ്സ് എന്ന…
നെഞ്ചിലേറ്റ അമ്പിൻ മുനയാൽ മുറിവേറ്റ്, ജീവന്റെ മണമുള്ള എൻ നിണമേറെ വാർന്നൊഴുകിയിട്ടും, മരിക്കാതിരുന്ന ഞാൻ! കൂരമ്പ് തൊടുത്തൊരാ വില്ലുമേന്തി ലക്ഷ്യപ്രാപ്തി തൻ തൃപ്തിയോടെ ക്രൂരമായ് ചിരിക്കുന്ന നിന്നെ കണ്ടതും, ആഴത്തിൽ മുറിവേറ്റ പക്ഷിയാം എൻ നെഞ്ചമൊന്നു പിടഞ്ഞു, ക്ഷീണിത നേത്രങ്ങൾ അടയ്ക്കാൻ പോലും നേരം തികയാതെ ഞാൻ മരിച്ചു! (>സുജാത നായർ<)
