Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭാവനയുടെ ചിരി .
ജീവിതം പ്രചോദനം ലൈംഗീകത സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ഭാവനയുടെ ചിരി .

By sabira latheefiAugust 28, 2024Updated:August 29, 202438 Comments4 Mins Read507 Views
Bookmark Now
Please login to bookmark Close

No account yet? Register

പെണ്ണിനെ പേറ്റുയന്ത്രവും പോറ്റുയന്ത്രവും മാത്രമായി പരിഗണിച്ചിരുന്ന കാലങ്ങൾ പിന്നിട്ട് സ്ത്രീപുരുഷസമത്വത്തിനുവേണ്ടി വാദിക്കുന്ന, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്ന, ഉന്നത കലാലയങ്ങളിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ അഡ്മിഷൻ നേടുന്ന ഇക്കാലത്ത്, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീക്ക് നേരേ ലൈംഗികചൂഷണങ്ങളടക്കം സംഭവിക്കുന്നുവെന്നത് പുരോഗമന സമൂഹത്തിന് ഏറെ നാണക്കേട് ഉണ്ടാക്കുന്ന വസ്തുതയാണെന്നു പറയാതെ വയ്യാ.

മൂന്നാഴ്ച്ച മുമ്പാണ് കൊൽക്കത്തയിൽ ഒരു ലേഡീഡോക്ടർ തന്റെ തൊഴിലിടത്തിൽ കൂട്ടബലാത്സംഗത്തിനു ഇരയായി മരണപെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആ ഡോക്ടർ എന്തുമാത്രം പീഡനം സഹിച്ചാണ് കൊല്ലപ്പെട്ടത് എന്നു വ്യക്തമാക്കുന്നു. അതാണെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ ബലാൽസംഗമല്ല, അവസാനത്തേതാവാൻ യാതൊരു സാധ്യതയുമില്ല. തൊഴിലിടങ്ങളിലും, കലാലയങ്ങളിലും, സ്കൂളിലും ബസിലും ട്രെയിനിലും എന്നു വേണ്ടാ സ്വന്തം വീട്ടിൽപോലും ലൈംഗികമായി ആക്രമിക്കപെട്ട നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഏറ്റവും ഒടുവിലായി ഒരു കോടി ആറു ലക്ഷം രൂപ ചിലവഴിച്ച്, നാലര വർഷംമുമ്പ് തയ്യാറാക്കിയ എന്നാൽ ഈ കഴിഞ്ഞ ആഴ്ച മാത്രം വെളിച്ചം കണ്ട ഹേമാകമ്മിറ്റി റിപ്പോർട്ട്‌ കേരളീയ പൊതുസമൂഹത്തെ ഉലച്ചുകൊണ്ടിരിക്കയാണ്. അമ്പു കൊള്ളാത്തവർ ആരുണ്ട് കുരുക്കളിൽ എന്ന കവിവാക്യംപോലെ സിനിമാലോകത്തെ അതികായർ മൂക്കുകുത്തി വീണിരിക്കുന്നു. സെപ്റ്റിക് ടാങ്കിലെ ദുർഗന്ധംപോലെ ഓരോ ദിവസവും പുതിയ പുതിയ കഥകൾ പുറത്തുവരുന്നു.

സ്ത്രീസംരക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയ നിയമങ്ങൾക്ക് കൈയും കണക്കുമില്ല. എന്നിട്ടും എല്ലായിടങ്ങളിലും അവൾ പീഡനത്തിന് ഇരയാകുന്നുവെങ്കിൽ സമൂഹത്തിന്റെ ധാർമികതകർച്ചയാണതു കാണിക്കുന്നത്. വിദ്യാഭ്യാസവും ലിബറൽചിന്തകളും സ്ത്രീക്ക് സുരക്ഷിതത്വം പ്രദാനം ചെയ്തുവോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. വീട്ടിലായാലും തൊഴിലിടങ്ങളിലായാലും എന്തുകൊണ്ടു സ്ത്രീകൾ ലൈംഗികചൂഷണത്തിന് ഇരയാവുന്നു എന്നത് ഗൗരവത്തിൽ ചർച്ചചെയ്യുകയും പരിഹാരം കാണുകയും വേണം. ഇതിന് രാഷ്ട്രീയ-പൊതുരംഗങ്ങളിലുള്ളവർ മുന്നോട്ടു വരണം. എന്നാൽ അവിടുത്തെ അവസ്‌ഥയും ഒരു കമ്മിറ്റിവെച്ചാൽ ഇതിനേക്കാൾ ഭയാനകമായ കാര്യങ്ങളായിരിക്കും പുറത്തുവരിക എന്ന സംസാരമാണ് കേൾക്കുന്നത്. എഴുത്തുകാരി ഇന്ദുമേനോൻ അവരുടെ fb പോസ്റ്റിൽ പറയുകയുണ്ടായി, സ്വന്തം സൃഷ്ടികൾ വെളിച്ചം കാണാണമെങ്കിൽ അറിയപ്പെടുന്ന എഴുത്തുകാർക്ക് പ്രസാധകർക്കുമൊക്കെമുമ്പിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന കാഴ്ചയാണ് സാഹിത്യലോകത്ത് ഉള്ളതെന്ന്. എവിടെയൊക്കെ നാം പുരോഗമനം പ്രതീക്ഷിക്കുന്നുവോ അവിടെയൊക്കെ സദാചാരവിരുദ്ധരുടെ കൂത്തരങ്ങാണെന്നാണ് ചിലർ സാക്ഷ്യപ്പെടുത്തുന്നത്.പണത്തിനും പ്രശസ്തിക്കും സ്‌ഥാനമാനങ്ങൾക്കുംവേണ്ടി എന്തു വിട്ടുവീഴ്ചക്കും തയ്യാറാവുന്ന സ്ത്രീകളുമുണ്ട്. ഒരു കൺസെൻ ഉണ്ടേൽ എന്തും ആവാമെന്ന നിലപാടും വിമർശിക്കപ്പെടേണ്ടതാണ്. പരസ്യമായി സമ്മതം ചോദിക്കുന്ന നടൻമാരെയും നാം കണ്ടു.

ഹേമകമ്മിറ്റിയിൽ അംഗമായ, മുതിർന്ന നടി ശാരദ അഭിപ്രായപ്പെട്ടത് സെറ്റുകളിലുള്ള വെസ്റ്റേൺ സ്റ്റൈൽ ഡ്രെസ്സിങ്ങും അനിയന്ത്രിതമായ സ്ത്രീപുരുഷ ഇടപെടലുകളും ലൈംഗിക ചൂഷണത്തിന് കാരണമായേക്കാം എന്നാണ്.ഈ വീക്ഷണം ഒരു പരിധി വരെ ശരിയാണെന്നാണ് എന്റെ അഭിപ്രായം.ധരിക്കുന്ന വസ്ത്രത്തേക്കാൾ സ്ത്രിയുടെ സംസാരം, നോട്ടം,സ്പർശനം ഇതെല്ലാം പുരുഷനെ ലൈംഗികതയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്.സ്ത്രീശരീരം വിലപ്നച്ചരക്കാക്കുന്ന സിനിമകളും പരസ്യങ്ങളുമെല്ലാം ചൂഷണത്തിനു കുടപിടിക്കുകയാണ്.പക്ഷെ ഇതൊക്കെ പറയുമ്പോളും എന്തെങ്കിലും സംഗതികൾ നടത്തി കൊടുക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞത് പോലെ അമ്മയിൽ അംഗത്വമെടുക്കാൻ, പുതിയ സിനിമയിൽ നായികയാവാൻ അങ്ങനെ ഓരോന്നിനു വേണ്ടി ഒരു സ്ത്രിയോട് തനിക്കു വഴങ്ങുവാൻ ആവശ്യപെടുക എന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. വ്യക്തമായ ചൂഷണവുമാണ്.

ലൈംഗിക ചൂഷണം ഇല്ലാതാക്കാൻ സമൂഹത്തിൽനിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ധാർമികമൂല്യങ്ങളേ തിരിച്ചു വിളിക്കുക എന്നതുമാത്രമാണ് പ്രതിവിധി.അവിഹിത ബന്ധങ്ങളെ പ്രോത്സാഹനം നൽകുന്ന സാമൂഹികന്തരീക്ഷമായിരുന്നില്ല മുമ്പ് നിലനിന്നിരുന്നത്.ഇപ്പോൾ ആവട്ടെ വിരൽതുമ്പിൽ പോൺ സൈറ്റ്കൾ കിട്ടുന്ന അവസ്‌ഥയാണ്. ഇതൊക്കെ കാണുന്ന ആളുകൾ തനിക്കു കിഴിലുള്ളവരെ ചൂഷണത്തിന് ഇരയാക്കുന്നു. ഇതൊക്കെ കണ്ടെന്നു വെച്ച് ആരും വഴി തെറ്റി പോവില്ല എന്നൊക്കെ പറയുന്നവർ ഉണ്ടാകാം, പക്ഷെ നാട്ടിലുള്ള കോടികണക്കിന് മനുഷ്യരിൽ ഒരു ശതമാനം ആയിരിക്കാം ഇത്തരക്കാർ.സ്കൂളിൽ വെച്ചേ അമ്മയും പെങ്ങളെയും തിരിച്ചറിയാനുള്ള വിവേകം കുട്ടികളിൽ ഉണ്ടാക്കാൻ ബോധവൽക്കരണം കൊടുക്കണം. ആണിനെയും പെണ്ണിനേയും പടച്ച ഈശ്വരൻ രണ്ടു പേർക്കും രണ്ടു ശരീര പ്രകൃതിയും ഉത്തരവാദിത്തങ്ങളുമാണ് നൽകിയിട്ടുള്ളത്. തനിക്കു അനുവദനീയമായ സ്ത്രീയെപോലും അവളുടെ അനുവാദത്തോടെ മാത്രം പ്രാപിക്കുന്ന അവസ്‌ഥയിലേക്ക് സമൂഹം മാറേണ്ടതുണ്ട്.

തനിക്ക് വ്യഭിചാരത്തിന് അനുവാദം നൽകണമെന്ന ആവശ്യവുമായി ഗ്രാമീണനായ ഒരറബി പ്രവാചകൻ മുഹമ്മദിന്റെ അടുക്കൽ വന്നു. അയാളുടെ ആവശ്യമറിഞ്ഞ അനുചരന്മാർ അയാളെ അടിക്കാൻ തക്കവണ്ണം മുന്നോട്ടു വന്നു. നബി അവരെ സമാധാനിപ്പിച്ചശേഷം അയാളോട് ചോദിച്ചു.

“നിന്റെ ഉമ്മയോട് ആരെങ്കിലും ഇത് ആവശ്യപ്പെട്ടാൽ നീ ഇഷ്ടപ്പെടുമോ…”

“പ്രവാചകരേ, അങ്ങനെ പറയരുത് എനിക്ക് ഓർക്കാൻ കൂടി വയ്യാ! ” അയാൾ പറഞ്ഞു

“നല്ലത് എല്ലാ മനുഷ്യരും അങ്ങനെയാണ്. ആരെങ്കിലും അങ്ങനെ ചോദിച്ചാൽ സഹിക്കാൻ പറ്റില്ല. ഇനി നിന്റെ മകളോടാണ് ചോദിക്കുന്നുവെങ്കിൽ..”

“ഞാനത് ഒരിക്കലും ഇഷ്ടപ്പെടില്ല, സമ്മതിക്കുകയുമില്ല.”അയാൾ പറഞ്ഞു.

പ്രവാചകൻ വീണ്ടും സഹോദരിയെ കുറിച്ചും, ഭാര്യയെ കുറിച്ചുമൊക്കെ അയാളോട് ചോദിച്ചു. ഒടുവിൽ പ്രവാചകൻ അയാളോടു പറഞ്ഞു. ലോകത്ത്, ഒരാളുടെ മാതാവോ മകളോ പെങ്ങളോ മറ്റൊരാളുടെ ഭാര്യയോ ആയിട്ടല്ലാതെ വേറൊരു പെണ്ണും ലോകത്തില്ല. അവസാനം അയാൾ പറയുന്നുണ്ട് ഏതൊരു കാര്യത്തിന് അനുവാദം ചോദിച്ചിട്ടാണോ ഞാൻ ഇങ്ങോട്ടു വന്നത് ഇപ്പോൾ ഞാൻ ഏറ്റവും വെറുക്കുന്നതും അതാണ്. ഈയൊരു ബോധം മനുഷ്യനിൽ ഉണ്ടായാൽ അവന് തന്നോട് ഇടപെടുന്ന സ്ത്രീകളോട് മാന്യമായി പെരുമാറാൻ സാധിക്കും.

നല്ല വിദ്യാഭ്യാസവും ജോലിയും നേടി സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളെയും കാത്തിരിക്കുന്നത് പുരുഷാധിപത്യസമൂഹമാണ്. അതുകൊണ്ടുതന്നെ മിക്ക തൊഴിലിടങ്ങളും സ്ത്രീസൗഹൃദപരമല്ല. ആർത്തവനാളിൽപോലും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ മതിയായ സൗകര്യങ്ങളില്ലാതെ പിടിച്ചുവെച്ച് ജോലി ചെയ്യേണ്ട അവസ്ഥയാണ്. കൂടാതെ സാമ്പത്തിക വിവേചനവും നേരിടേണ്ടിവരുന്നു. തുല്യ ജോലിക്ക് തുല്യ കൂലി എന്നത് നടപ്പാവാറില്ല. പല സ്‌ഥലത്തും സ്ത്രീകളെ ജോലിക്ക് എടുക്കുന്നതുതന്നെ ശമ്പളം കുറച്ചു കൊടുത്താൽ മതി എന്ന ധാരണയിലാണ്.

തൊഴിലിടങ്ങളിലെയും വീട്ടകങ്ങളിലെയും സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾ, വിവേചനങ്ങൾ കുറക്കാൻ സാധിക്കാത്തത് വ്യക്തമായ നിയമങ്ങൾ ഇല്ലാത്തതുകൊണ്ടല്ല പരാതിപ്പെടാൻപോലും ധൈര്യമില്ലാത്ത സാമൂഹികവസ്‌ഥയാണ് ഇവിടെ നിലനിൽക്കുന്നത് എന്നതുകൊണ്ടാണ്. ഇപ്പോളത്തെ റിപ്പോർട്ടുതന്നെ പൊതു സമൂഹത്തിന് പിച്ചി ചീന്താൻ എറിഞ്ഞു കൊടുക്കുന്നതിനു പകരം സർക്കാർ റിപ്പോർട്ട്‌ പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ കൈകൊണ്ടിരുന്നുവെങ്കിൽ, പ്രതിസ്‌ഥാനത്തു ഉള്ളവരെ അറസ്റ്റ്‌ ചെയ്തിരുന്നുവെങ്കിൽ ഇത്രയേറെ കോലാഹലങ്ങൾ ഉണ്ടാവില്ലായിരുന്നു. ഏറ്റവും വലിയ ഇൻഡസ്ട്രിയായ സിനിമയിൽപോലും സർക്കാർ മടിക്കാതെ നിയമം പാലിച്ചിരുന്നുവെങ്കിൽ മറ്റു തൊഴിലിടങ്ങളിലും അതൊരു മുന്നറിയിപ്പ് ആയിത്തീരുമായിരുന്നു. സ്ത്രീകൾക്ക് പേടികൂടാതെ തൊഴിൽ ചെയ്യാൻ പറ്റിയ സാഹചര്യവും സൃഷ്ടിക്കാമായിരുന്നു.

ഭാവനയെ കുറിച്ച് പറയാതെ ഈ കുറിപ്പ് പൂർണമാകില്ല. ഈ കമ്മിറ്റി ഉണ്ടാക്കിയത് പോലും ആക്രമിക്കപ്പെട്ട നടി ഭാവന ധൈര്യപൂർവ്വം പ്രതികരിക്കാനും കേസ് കൊടുക്കാനും മുന്നോട്ട് വന്നത് കൊണ്ടു മാത്രമാണ്. അതിന് വേണ്ടി അവർ സഹിച്ച അപമാനങ്ങൾക്ക് അവഹേളനങ്ങൾക്ക് കുത്തുവാക്കുകൾക്ക് ഒറ്റപ്പെടുത്തലുകൾക്ക് സമാനതകൾ ഉണ്ടാവില്ല. ഇത് വരെ റേപ്പ് വിക്റ്റിം ഇര എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ താൻ ഇരയല്ലെന്നുംഅതിജീവിതയാണെന്നും പറഞ്ഞു, മുഖം വെളിവാക്കി എന്തും നേരിടാൻ അവർ കാണിച്ച ആർജ്ജവം വരും കാല സ്ത്രീമുന്നേറ്റത്തിന് കരുത്തു പകരും. ഇന്ന് സിനിമാരംഗത്ത് നടക്കുന്ന ശുദ്ധികലശത്തിന്റെ മുഴുവൻ ക്രെഡിറ്റും ഭാവനക്കുള്ളതാണ്. ഭാവനയുടെ ചിരി പെൺമനസുകളിലേക്കാണ് പെയ്തിറങ്ങിയത്. ആത്മവിശ്വാസത്തിന്റെ പെൺകരുത്തിന്റെ അടയാളമായി ഈ ചിരി ചരിത്രത്തിൽ ഇടം പിടിക്കും.

#എന്റെരചന

#സ്ത്രിയുംതൊഴിലിടവും

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 51
13
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

38 Comments

  1. Sayara Fathima KARU KUNNATH on September 14, 2025 9:09 PM

    Masha allah powerful words

    Reply
  2. Sajna on August 30, 2024 9:38 AM

    സമഗ്ര വീക്ഷണം.. അടിപൊളി.. നല്ലെഴുത്ത് ❤️❤️👍

    Reply
    • sabira latheefi on August 30, 2024 9:40 AM

      സ്നേഹം ഡിയർ ❤️

      Reply
  3. Rani Zain on August 29, 2024 10:25 PM

    ലൈംഗികാതിക്രമം നേരിട്ടാൽ പിന്നെ അപമാനിതയായി നിന്ന് തലമൂടി മാത്രം നടക്കുന്നത് കണ്ടുപിടിച്ച കണ്ണുകൾക്കും മനസ്സുകൾക്കുമുള്ളൊരു മറുപടിയാണ് ഭാവനയുടെ ആ ചിരി. നാളെ ഒരുവേള ഉഷദ്രവിക്കപ്പെട്ടാലും (ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും സുരക്ഷിതരായിരിക്കുന്നൊരു നാടാണ്
    എന്റെയും സ്വപ്നം) തലയുയർത്തി തന്നെ താൻ അതിജീവിതയാണെന്നും തലകുനിക്കേണ്ടത് തെറ്റു ചെയ്തവരാണെന്നും പറ്റയാനുള്ള ചങ്കൂറ്റം നമ്മുടെ പെൺമക്കൾക്കുണ്ടാകട്ടെ…

    Reply
  4. Rani Zain on August 29, 2024 10:25 PM

    ലൈംഗികാതിക്രമം നേരിട്ടാൽ പിന്നെ അപമാനിതയായി നിന്ന് തലമൂടി മാത്രം നടക്കുന്നത് കണ്ടുപിടിച്ച കണ്ണുകൾക്കും മനസ്സുകൾക്കുമുള്ളൊരു മറുപടിയാണ് ഭാവനയുടെ ആ ചിരി. നാളെ ഒരുവേള ഉഷദ്രവിക്കപ്പെട്ടാലും (ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും സുരക്ഷിതരായിരിക്കുന്നൊരു നാടാണ്
    എന്റെയും സ്വപ്നം) തലയുയർത്തി തന്നെ താൻ അതിജീവിതയാണെന്നും തലകുനിക്കേണ്ടത് തെറ്റു ചെയ്തവരാണെന്നും പറ്റയാനുള്ള ചങ്കൂറ്റം നമ്മുടെ പെൺമക്കൾക്കുണ്ടാകട്ടെ…

    Reply
    • sabira latheefi on August 29, 2024 10:37 PM

      എന്റെ സ്വപ്നം കുറച്ചു കൂടി കടന്നത് ആണ്. നാളെ അങ്ങനെ ഒരു പ്രയാസം ഒരു പെൺകുട്ടിക്കും ഉണ്ടാവാറുത് എന്നതാണ് സ്ത്രീകളെ ബഹുമാനിക്കുന്ന പരസ്പരം ആദരവോടെ പെരുമാറുന്ന സമൂഹം. ഉട്ടോപ്യൻ എന്ന് പറയാം. എങ്കിലും അങ്ങനെ ഒന്നുണ്ടാവും ഈ ലോകം അസാനിക്കുന്നതിനു മുമ്പ്

      Reply
  5. Anju Ajish on August 29, 2024 7:03 PM

    ഭാവനയുടെ ചിരിപോലെ എഴുത്തും മനോഹരം

    Reply
    • sabira latheefi on August 29, 2024 10:37 PM

      അഞ്ജു ❤️❤️

      Reply
  6. Lekha Justin on August 29, 2024 5:05 PM

    സമഗ്രമായ നിരീക്ഷണം സാബിറ 👍👍.
    പക്ഷേ ഇതിൽ ഹേമകമ്മിറ്റിയിൽ നടി ശാരദ ആധുനിക വസ്ത്രധാരണരീതി സിനിമയിലെ പീഡനത്തിന് ഒരു കാരണമാണ് എന്ന അഭിപ്രായത്തെ ശരി വയ്ക്കുന്നിടത്ത് വിയോജിക്കുന്നു. പുരുഷൻ തന്റെ കുറ്റം ഇരയുടെ മേൽ കെട്ടി വയ്ക്കാനുള്ള ശ്രമം മാത്രമാണ് എപ്പോഴും ഈ വസ്ത്രധാരണത്തിലുള്ള പഴി ചാരൽ. അതിന് ഒരുവിഭാഗം സ്ത്രീകളും കുട പിടിക്കുന്നു. അത്‌ ശരിയല്ല എന്ന അഭിപ്രായമാണുള്ളത്. Western countries ൽ അല്ലെങ്കിൽ gulf രാജ്യങ്ങളിൽ ഒക്കെ സ്ത്രീകൾ മോഡേൺ വസ്ത്രങ്ങളാണ് ധരിക്കുന്നത്. നിയമത്തോടുള്ള ഭയവും മര്യാദയ്ക്ക് നടക്കണമെന്ന ഉൾബോധവും കാരണം ഇവിടെ അതൊന്നും അവനെ തെറ്റിലേക്ക്‌ നയിക്കുന്നില്ല. കുട്ടികൾ മുതലേ സ്ത്രീകളോട് മര്യാദ സൂക്ഷിക്കുക എന്ന ബോധവൽക്കരണമാണ് ഉണ്ടാകേണ്ടത്. സ്ത്രീ ഏതു വസ്ത്രവും ധരിച്ചോട്ടെ, ഒന്നിനെയും നിനക്ക് കയറിപ്പിടിക്കാനുള്ള ലൈസൻസ് ആയി കാണരുത് എന്ന അവബോധം സമൂഹത്തിൽ ഉറയ്ക്കണം. മറ്റൊന്ന് ഈ ശാരദയുടെ കാലത്തെ വസ്ത്രധാരണം ശരീരം മുഴുവൻ മറച്ചുള്ളതായിരുന്നോ? അവർ exposed ആയിട്ടുള്ള എത്രയോ movies ഉണ്ട്. അന്ന് ഈ സദാചാരബോധം ഉണ്ടായിരുന്നില്ലേ? അതോ അന്നത്തെ പുരുഷന്മാർ നല്ലവരും ഇന്നത്തേത് കെട്ടവരും ആണെന്നാണോ അവർ പറഞ്ഞു വയ്ക്കുന്നത്? അതോ കുറ്റക്കാർ പെണ്ണുങ്ങൾ ആണെന്നോ? എന്തായാലും ഈ ആധുനികയുഗത്തിലും വച്ചു പുലർത്തുന്ന ഇത്തരം കാഴ്ചപ്പാടുകളോട് സഹതാപം മാത്രം.

    Reply
    • sabira latheefi on August 29, 2024 9:24 PM

      ശാരദ മലയാളസിനിമ തുടങ്ങിയ മുതൽ ഇൻഡസ്ട്രിയിൽ ഉള്ള ആളാണ്. സിനിമയെ കുറിച്ചും സിനിമപ്രവർത്തകരെ കുറിച്ചുമൊക്കെ ആധികാരികമായി പറയാൻ മാത്രം അനുഭവസമ്പത്ത് ഉള്ള വ്യക്തി. അവർ ഈ ഒരു കാര്യം പറയുന്നത് അവരുടെ അനുഭവം കൂടി മുന്നിൽ വെച്ചാവണം.
      വസ്ത്രധാരണം എന്ന് ഒരു വ്യക്തിയുടെ വ്യക്തിത്വം പ്രകടിപ്പിക്കുക കൂടി ചെയ്യുന്നതാണ്. അൽപവസ്ത്രധരിയായ സ്ത്രിയെ സിനിമയിൽ തന്നെ ഏത് ആഗിളിൽ ആണ് കാണിക്കുന്നത്. അവളുടെ ശരീരവടിവ് വ്യക്തമാക്കുന്ന ഭാഗങ്ങൾ ക്യാമറകണ്ണുകൾ ഒപ്പിയെടുക്കുമ്പോൾ ആളുകളുടെ ചിന്ത എങ്ങോട്ടാണ് പോകുന്നത്. അതെ പോലെയുള്ള ഫോട്ടോസിന്റെ, വീഡിയോയുടെ താഴെയുള്ള കമെന്റ്സ് വായിച്ചാൽ മാത്രം ഈ നാട്ടിൽ എന്ത് മാത്രം മനോരോഗികൾ ഉണ്ടെന്നു മനസിലാവും. അങ്ങനെയുള്ള ഫോട്ടോസ് എന്തുകൊണ്ട് വൈറലാവുന്നു. ഈ എണ്ണമറ്റ മനോരോഗികളെ എങ്ങനെയാണു നാം ചികിൽസിക്കേണ്ടത്. മനോരോഗത്തിന്റെ കാരണങ്ങളെ ചികിൽസിക്കുക അല്ലെ നല്ലത്.നമ്മുടെ നേരെ ഇതുപോലുള്ള നോട്ടങ്ങൾ എത്താതിരിക്കാൻ മാന്യമായ വസ്ത്രം ധരിക്കലാണ് ഉത്തമം. അതിനോടൊപ്പം അവർ ചേർത്ത് പറഞ്ഞ സംഗതിയുണ്ട് അനിയന്ത്രിതമായ കൂടിച്ചരലുകൾ അതും ഇതിന്റെ കൂടെ വായിക്കേണ്ടതാണ്. ഒരന്യ പുരുഷനെ കെട്ടിപിടിച്ചു സംസാരിച്ചാലും അവനു തന്നോട് ഒന്നും തോന്നാൻ പാടില്ല എന്ന് പറയുന്നതിന്റെ യുക്തി എനിക്ക് മനസിലാവുന്നില്ല. എന്റെ അഭിപ്രായത്തിൽ ശരീരത്തിന്റെ അഴകളവുകൾ പുറത്ത് കാണിച്ചു കൊണ്ടുള്ള വസ്ത്രം, നോട്ടം, കൊഞ്ചി കുഴഞ്ഞുള്ള സംസാരം, സ്പർശനം ഇതെല്ലാം ഇത്തരം സിറ്റുവേഷൻ സൃഷ്ടിക്കുന്നതിനുള്ള കാരണമാണ്.

      Reply
      • Sajna on August 30, 2024 9:32 AM

        ഇതിൽ എല്ലാ കാര്യങ്ങളോടും നൂറു ശതമാനം യോജിക്കുന്നു… 👍❤️❤️

        Reply
        • sabira latheefi on August 30, 2024 9:35 AM

          ❤️😊

          Reply
  7. Sreeja Ajith on August 29, 2024 2:03 PM

    കൃത്യമായി എഴുതി 👍

    Reply
    • sabira latheefi on August 29, 2024 2:07 PM

      ❤️🥰

      Reply
    • drvenus on August 29, 2024 5:52 PM

      നല്ലെഴുത്ത് – സമൂഹത്തിൽ ഉണ്ടാകേണ്ട നല്ല മാറ്റങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നുണ്ട്.

      Reply
      • sabira latheefi on August 30, 2024 2:35 PM

        ഡോക്ടർ ❤️🥰

        Reply
  8. DrNazreen on August 29, 2024 1:53 PM

    സാബിറ ഇത്ത… വളരെ മികച്ച എഴുത്ത്… 🤝🤝🤝🤝🤝🤝..
    Professional..

    Reply
    • sabira latheefi on August 29, 2024 2:07 PM

      Nazree.. Thanks ❤️

      Reply
  9. Sindhu Bharathi on August 29, 2024 12:38 AM

    കനൽ ചിവിട്ടി ദുർഘടം പിടിച്ച യാത്രയായിരുന്നു ഈ ചിരി ദൂരത്തേക്ക്. ഇത്ര മാത്രം അപഹസിക്കപ്പെട്ട ഒരു സ്ത്രീ. ഓർമ്മകൾ ഉണ്ടായിരിക്കണം.

    എഴുത്ത്👌👌👌

    Reply
    • sabira latheefi on August 29, 2024 8:05 AM

      സിന്ധു.. താങ്ക്സ് ഈ സംഭവം സ്ത്രീ ചരിത്രത്തിൽ ഒരു നാഴിക കല്ലായിരിക്കും

      Reply
  10. Sari jaleel on August 28, 2024 11:21 PM

    👍👍

    Reply
  11. Ruby on August 28, 2024 10:01 PM

    👍🏼👍🏼

    Reply
    • sabira latheefi on August 29, 2024 8:06 AM

      ❤️❤️

      Reply
  12. Sobha Narayanasharma on August 28, 2024 9:45 PM

    ശക്തം .കാലികം. 👍👍

    Reply
    • Jalajanarayan on August 29, 2024 10:07 PM

      മനോഹരം നന്നായിട്ടുണ്ട്

      Reply
  13. Seena Navaz on August 28, 2024 9:09 PM

    ശക്തം… സമഗ്രം🔥🔥

    Reply
    • sabira latheefi on August 29, 2024 8:07 AM

      സീന ❤️

      Reply
  14. ramseena on August 28, 2024 8:01 PM

    super itha👏👏👏

    Reply
  15. Neethu V. R on August 28, 2024 7:44 PM

    പ്രസക്തമായ എഴുത്ത് 👌👌
    മനോഹരം

    Reply
  16. Jasna on August 28, 2024 7:44 PM

    🙏🌹

    Reply
  17. sabira latheefi on August 28, 2024 7:20 PM

    സത്യം.നമ്മുടെ സമൂഹത്തിൽ അങ്ങനെ ആരുണ്ടാവും.

    Reply
  18. Soumya on August 28, 2024 7:09 PM

    ഭാവനയുടെ ഭർത്താവ് പ്രത്യേക പരാമർശം അർഹിക്കുന്നു.
    പെണ്ണിന്റെ അനുവാദം ഇല്ലാതെ പെണ്ണിനെ ഒരാൾ തൊട്ടാൽ അതോടെ അവളുടെ ജീവിതം പോകുന്ന ( തകർക്കുന്ന ) ഈ നാട്ടിൽ ഒരു പെണ്ണ് സ്വന്തം പേര് പറഞ്ഞു മുന്നോട്ട് വന്നു തലയുയർത്തി കേസ് നടത്തുമ്പോൾ സപ്പോർട്ട് ആയി കൂടെ നിൽക്കുന്ന ഭർത്താവ് 👌👌😍😍

    Reply
    • sabira latheefi on August 28, 2024 8:53 PM

      സൗമ്യ. തീർച്ചയായും ഇത്തരം മനുഷ്യരെ വളരെ അപൂർവമായേ സമൂഹത്തിൽ കാണാറുള്ളു. താങ്ക്സ് ഞാൻ വിട്ടുപോയ കാര്യം പൂരിപ്പിച്ചതിനു

      Reply
    • Nafs nafs on August 29, 2024 6:20 PM

      സമഗ്രം, ശക്തം, കാലികം സാബീ🔥🔥👏👏👏

      Reply
    • Jalajanarayan on August 29, 2024 10:08 PM

      മനോഹരം നന്നായിട്ടുണ്ട്

      Reply
  19. Joyce Varghese on August 28, 2024 6:45 PM

    നല്ലൊരു blog. 👌
    സമകാലികം എന്ന് വിശേഷിപ്പിക്കപ്പെടാം, പക്ഷെ ഏറ്റവും പുരാതനമായ വിവേചന മാണല്ലോ, സ്ത്രീകളോടുള്ള പുരുഷന്റെ മേൽകോയ്മ, ലൈംഗിക ആക്രമണം എന്നിവ. അതിനെ കുറിച്ച് വ്യക്തമായി ലേഖിക എഴുതി.
    പ്രതികരിക്കാൻ ഉള്ള സ്ത്രീകളുടെ ആർജവം എടുത്തു പറഞ്ഞു ലേഖനം സമാഹരിച്ചതും അതിനു ചേർന്ന പേരും ചിത്രവും നൽകിയതും അഭികാമ്യം തന്നെ.
    അഭിനന്ദനങ്ങൾ 👌👏😍🙏

    Reply
    • sabira latheefi on August 28, 2024 6:51 PM

      ജോ…. താങ്ക്സ് 🥰

      Reply
    • മിനി സുന്ദരേശൻ on September 14, 2025 6:55 PM

      ലൈംഗിക അതിക്രമം നേരിട്ട ഒരു സ്ത്രീയെ
      ഇരയെന്നു വിളിക്കുന്നതു പോലും ശരിയല്ല…… വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിത്വത്തെ കൂടെ കാണിക്കുന്നില്ലേ …. വസ്ത്രത്തിലായാലും വാക്കുകളിലായാലും മറയ്ക്കേണ്ടതു മറയ്ക്കുന്നതു തന്നെയാണ് ഭംഗി …… കാലിക പ്രസക്തമായ നല്ലൊരു പോസ്റ്റ്…… അഭിനന്ദനങ്ങൾ👍💐

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.