Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നോവിന്റെ രാജകുമാരൻ!
ജീവിതം ബന്ധങ്ങൾ സൗഹൃദം

നോവിന്റെ രാജകുമാരൻ!

By Anju RanjimaAugust 31, 2024Updated:September 25, 20243 Comments2 Mins Read131 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഡീ.. ന്തേലും ചില്ലറയുണ്ടാവോ കയ്യില്..?”

ചെറുതായി നര കയറിയ കുഞ്ഞു താടിയിലും നെറ്റിയിലും വിയർപ്പ് പൊടിഞ്ഞ്
മുന്നിൽ വന്ന് നിന്ന് അവനെന്നോട് ചോദിച്ചപ്പോൾ പതിവ് പോലെ ഞാൻ കൂർത്ത നോട്ടം കൊണ്ട് മറു ചോദ്യം ചോദിച്ചു.

” എത്രാ വേണ്ടേ..?”

” നമ്മുടെ ബജറ്റ് അറിയില്ലേ മോളെ.. 500.. അതിൽ കൂടുതൽ നിന്റെ കയ്യിലും കാണില്ല. ഞാനൊട്ട് ചോദിക്കാറും ഇല്ലല്ലോ?”

ക്ഷീണിച്ച ഇരുണ്ട മുഖത്ത് വരണ്ട ചിരി തെളിഞ്ഞു.

വിധി ആവോളം തോൽപ്പിക്കാൻ ശ്രമിച്ചിട്ടും തോൽക്കില്ലെന്ന വാശിയോടെ പൊരുതുന്നവന്റെ ആത്മവിശ്വാസത്തിന്റെ നേർത്ത ചിരി.

അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അവന്റെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവൻ ഒന്നൂടി വിളറി.

” ഇത്രേം വേണ്ട ടീ.. തിരിച്ചു തരാൻ പറ്റിയെന്ന് വരില്ല.”

എളിക്ക് കൈ കുത്തി നിന്ന് അവനെ നോക്കി ഞാൻ പുച്ഛിച്ചു.

” അല്ലെങ്കിൽ തന്നെ നീ എന്നാ എനിക്ക് തിരിച്ചു തന്നിട്ടുള്ളത്. പറ്റ് എഴുതി എഴുതി എന്റെ 200 പേജിന്റെ നോട്ട് ബുക്ക് ഒരെണ്ണം തീർന്നു.”

” തരാം മോളെ. എന്നും ഇത് പോലെ ആകില്ലല്ലോ.. അന്ന് നിന്നെ ഞാൻ എന്റെ സ്വന്തം ബുള്ളറ്റിൽ ഈ നാട് മൊത്തം ചുറ്റി കറക്കും. വേണ്ടുന്നതൊക്കെ മേടിച്ചു തരും. ഫുഡ്‌ മേടിച്ചു തരും. നിനക്ക് തരാൻ ഉള്ള കാശിന്റെ കൂടെ ഒരു അഞ്ച് പൂജ്യം കൂടെ ഇട്ട് ഞാൻ തരും.. ഒരു ചാക്ക് നിറയെ പണവും കൊണ്ട് ഞാൻ തത്വമസിയുടെ ഗേറ്റിൽ തട്ടും..”

” ഉവ്വാ..കാണാം..”

ഉള്ളിൽ മുഴുവൻ സങ്കടമാണ്.
പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ട് ഒറ്റയ്ക്ക് മുതുകിൽ ചുമന്ന് ദിനരാത്രങ്ങൾ പ്രയാസപ്പെട്ട് കഴിച്ചു കൂട്ടുകയാണ്.

ഭക്ഷണം പോലും നേരത്ത് കഴിക്കാതെ കടങ്ങൾ തീർക്കാൻ, കടമകൾ തീർക്കാൻ വല്ലാതെ പണിപ്പെടുകയാണ്.

എന്നിട്ടും അവന് ചിരിയാണ്.

ആവശ്യമില്ലാത്ത സങ്കടക്കടലും കൊണ്ട് അവന്റെ മുന്നിൽ പാരാദൂരം പറയുമ്പോൾ
അവന്റെ ദുഃഖങ്ങൾ ഒക്കെയും ഉള്ളിൽ പുതച്ച്, സ്വന്തം വിഷമങ്ങളുമായി എന്റേതിനെ താരതമ്യം ചെയ്ത് വേദനിപ്പിക്കാതെ ബലൂണിലെ കാറ്റ് കുത്തി വിടുമ്പോലെ തമാശകൾ കൊണ്ട് എന്റെ ആശങ്കകളെയും അസ്വസ്ഥതകളെയും നിമിഷനേരം കൊണ്ടാണവൻ ഇല്ലാതെ ആക്കുന്നത്.

വല്ലപ്പോഴും ചെറിയ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പറ്റാതെ ബുദ്ധിമുട്ടുമ്പോഴും, ഫ്രണ്ട്സ് വിഷമിപ്പിച്ചതും ജോലി സ്ഥലത്തെ സങ്കടങ്ങളും ഒക്കെയും പെട്ടെന്ന് വിളിച്ച് പറയുന്നത് അവനോടാണ്.

വെയിൽ കൊണ്ട് കരുവാളിച്ച് പട്ടിപ്പണി എടു ക്കുന്നതിനിടയിലും ഫോണടുത്ത് എല്ലാം കേട്ട് ആശ്വസിപ്പിച്ചിട്ട് അവൻ വീണ്ടും പോകുന്നത് ഉയിരും ഉടലും പൊള്ളിക്കുന്ന വെയിൽ ചൂടിലേക്കാവും!

എന്നിട്ടും ഒരിക്കൽ പോലും അവനെന്റെ അനാവശ്യ ചിന്തകൾക്കും പിണക്കങ്ങൾക്കും എന്നോട് ദേഷ്യപ്പെട്ടില്ല.

മുഖം ചുളിച്ചില്ല.

അവനെ മനസിലാക്കാതെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നതിന് ഒരിക്കൽ പോലും പരാതി പറഞ്ഞില്ല.

എന്ത് പറഞ്ഞാലും ഉളുപ്പ് ഇല്ലാതെ കേട്ടു കൊണ്ടിരിക്കും.

“എനിക്കല്ലാതെ വേറെയാർക്കാ നിന്നെ മനസിലാവുന്നേ ..” എന്ന ഭാവത്തോടെ!

തഴമ്പ് വീണ കൈകളിൽ ഇരുന്ന് നോട്ടുകൾ വിറച്ചു.

പിന്നെ മിണ്ടാതെ പോക്കറ്റിൽ വയ്ക്കുമ്പോൾ ശബ്ദമില്ലാതെ പറഞ്ഞു.

” നാളെ വിവാഹ വാർഷികമാണ്. കയ്യിൽ എന്തെങ്കിലും ഇല്ലാതെ ചെന്നാൽ അവൾ കേൾക്കില്ല. ഉണ്ടാക്കുന്നതൊക്കെ കടക്കാര് കൊണ്ട് പോയെന്ന് പറഞ്ഞാലൊന്നും അവൾ മൈൻഡ് ചെയ്യില്ല. അവൾക്കും കൂടി വേണ്ടിയാണ് ഞാൻ കടത്തിൽ ആയതെന്ന് അറിയാഞ്ഞിട്ടല്ല. മനസ്സിലാക്കാൻ വയ്യ. അല്ലാത്തപ്പോൾ അവൾ ഒരു പാവമാണ്. കുഞ്ഞിന് ഒരു ഇൻസ്ട്രുമെന്റ് ബോക്സ് വേണമെന്നും പറഞ്ഞു. താങ്ക്സ്..”

കണ്ണുകൾ നിറഞ്ഞില്ലെങ്കിലും അവൻ ഉള്ളിൽ കരയുകയാണെന്ന് എനിക്കറിയാമായിരുന്നു.

എനിക്ക് അവനെ കെട്ടിപ്പിടിക്കാൻ തോന്നി.
നെറ്റിയിലേക്ക് വീണ് കിടന്ന മുടി ചുരുളുകളെ ഒതുക്കി വച്ച് നെറുകയിൽ ഒരു മുത്തം കൊടുക്കാൻ വല്ലാതെ ആഗ്രഹം തോന്നി.

സ്നേഹിക്കപ്പെടാൻ അത്രയേറെ അർഹതയുള്ള ഒരു പാവം.

ഒരാൾ മെല്ലെയൊന്ന് തോളിൽ തട്ടിയാൽ പോലും പൊട്ടിക്കരഞ്ഞു പോയേക്കുമവൻ.

അടുത്ത ജന്മത്തിൽ എന്റെ മകനായി ഇവൻ ജനിക്കട്ടെ. ഒരു സങ്കടവും വരുത്താതെ ഉള്ളം കയ്യിൽ കൊണ്ട് നടക്കാം.

സ്നേഹം കൊണ്ട് മുറിവേൽക്കാൻ സമ്മതിക്കാതെ അമ്മ ചിറകിൽ ചേർത്ത് വച്ചോളാം.

എനിക്ക് കിട്ടേണ്ടുന്ന സൗഭാഗ്യങ്ങളൊക്കെയും തമ്പുരാൻ അവനു കൂടി പകുത്ത് കൊടുത്തോട്ടെ..

Anju Ranjima

Post Views: 26
3
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

3 Comments

  1. Joyce Varghese on November 21, 2025 8:30 PM

    സൗഹൃദം, സഹാനുഭൂതി നിറഞ്ഞു നിന്ന എഴുത്ത്.
    മനോഹരം അജ്ഞു. ❤️👏

    Reply
  2. sabira latheefi on September 1, 2024 3:31 PM

    സൗഹൃദത്തിന്റെ നല്ല കാഴ്ചകൾ

    Reply
  3. Neethu V. R on August 31, 2024 9:20 PM

    നല്ല എഴുത്ത് 👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.