Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പേര് : പെണ്ണ്…
കഥ ജീവിതം ജോലി വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

പേര് : പെണ്ണ്…

By Neethu V. RAugust 31, 2024Updated:September 25, 202417 Comments4 Mins Read525 Views
Bookmark Now
Please login to bookmark Close

No account yet? Register

“നിനക്കീ നരച്ച സാരിയേ ഉള്ളോ..”

ഗേറ്റ് പൂട്ടി മടങ്ങുമ്പോൾ കെട്ട്യോന്റെ ചോദ്യം കേട്ട് അവൾ ഒരു വിളറിയ ചിരി ചിരിച്ചു. ഭാഗ്യം, ചെരിപ്പിന്റെ വിട്ടുപോയ വാറിന് പകരം കുത്തിക്കേറ്റിയ പിന്ന് കണ്ടില്ലല്ലോ. ഇന്നലെ ബസ്സിലെ തിരക്കിനിടയിൽ കാലിൽ കുത്തിക്കേറി ചോരപൊടിഞ്ഞതാണ്, പിന്നെയാണോ സാരി. ഇത്തിരി നിറം മങ്ങിയിട്ടുണ്ടെന്നേയുള്ളൂ സാരമില്ല.

അയാൾക്കൊപ്പമെത്താൻ അവൾ ഏന്തി വലിഞ്ഞു നടന്നു. അയാളെപ്പോളും അങ്ങനെയാണ് വേഗത്തിൽ നടന്നു കളയും. പണ്ടൊക്കെ ആണെങ്കിൽ അവൾക്ക് അയാളോട് ചേർന്നു നടക്കാൻ വലിയ ഇഷ്ട്ടമായിരുന്നെന്നോ… അയാളന്നും ഇങ്ങനെ അവളെ അവഗണിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരുന്നു.

ഇതിന് മാത്രം തിരക്കെന്താണ്?

അവർ ബസ്സ്റ്റോപ്പിലേക്ക് എത്തിയതും ബസ്സ് വന്നതും ഒരുമിച്ചായിരുന്നു. അയാൾ അവളെ ഒന്ന് നോക്കി, ആ നോട്ടത്തിലെ കുറ്റപ്പെടുത്തൽ അവൾക്ക് മനസ്സിലായി. അവൾ തലകുനിച്ചു കൊണ്ട് ബസ്സിലേക്ക് കയറി. ഡ്രൈവറുടെ പിന്നിലെ കമ്പിയിൽ പിടിച്ചു നിന്നു. ഇവിടെയാണേൽ കാലിൽ ആരും ചവിട്ടാൻ സാധ്യതയില്ല. ഇനിയും പിന്ന് കുത്തിക്കേറുന്ന വേദന സഹിയ്ക്കാൻ വയ്യ.

ഡ്രൈവർ തിരിഞ്ഞ് അവളെ ഒന്ന് നോക്കി.

എന്തെങ്കിലും കാണുന്നുണ്ടോ? അവൾ വെപ്രാളത്തിൽ തന്റെ ശരീരം ഒന്ന് സ്കാൻ ചെയ്തു. സാരി ഒന്ന് കൂടെ പിടിച്ചിട്ടു. സ്റ്റോപ്പിൽ ബസ് നിർത്തി ഇറങ്ങുമ്പോൾ അവൾ കെട്ട്യോനെ നോക്കി. അയാൾക്കിറങ്ങേണ്ട സ്റ്റോപ്പ്‌ ആയിട്ടില്ല. ബസ്സിൽ അവളെക്കൂടാതെ കമ്പനിയിലേക്കുള്ള രണ്ട് മൂന്ന് പേര് കൂടെ ഉണ്ടായിരുന്നു.

അവരെല്ലാം ഒരുമിച്ചു മുൻപോട്ടേക്ക് നടന്നു. ഒരു പ്ലാസ്റ്റിക് റീസൈക്ലിങ് കമ്പനിയിലാണ് അവർ ജോലി ചെയ്യുന്നത്. കമ്പനിയുടെ വണ്ടി വരും ഇനി. അധികം ആൾപാർപ്പില്ലാത്ത ഒരിടത്താണ് കമ്പനി. അത് കൊണ്ട് തന്നെ തൊഴിലാളികളെ കൊണ്ട് പോവാനും തിരിച്ചിറക്കാനും വണ്ടിയുണ്ട്. ബസ് സ്റ്റോപ്പ്‌ വരെ എത്തിയാൽ മതി. പിന്നെ വണ്ടിയിൽ കയറിപ്പോവാം .

വണ്ടി വന്നതും വേറെയും കുറച്ചു പേർ ഓടിപ്പാഞ്ഞു വന്നു.

“അധികം ഓടേണ്ട, എല്ലാം ഊരി വീണു പോവും..” കൂട്ടത്തിൽ അല്പം വണ്ണം കൂടുതലുള്ള ശീലയോടാണ് വണ്ടിയിൽ നിന്നൊരുത്തൻ വിളിച്ചു പറഞ്ഞത്. ശീല കേട്ട് കേട്ട് തഴമ്പിച്ച കളിയാക്കലുകൾ ആയതിനാൽ അതൊന്നും വക വയ്ക്കാതെ തന്നെ വേഗം സീറ്റിൽ കയറി ഇരുന്നു .

“ശീല കേറിയാ പിന്നെ വണ്ടി ഫുൾ ആയി.. വണ്ടി എടുത്തോ ട്ടോ..”

അയാൾ വിടാനുള്ള ലക്ഷണമില്ല. ശീല നിർവികാരത നിറച്ച മിഴികളാൽ പുറത്തേക്ക് നോക്കിയിരുന്നു. ഒരഞ്ചു മിനിറ്റിനു ശേഷം വണ്ടി കമ്പനിയിൽ എത്തി. ഓരോരുത്തരും ആസ്ബറ്റോസ് ഷീറ്റ് ചേർത്തുവച്ചുണ്ടാക്കിയ ഡ്രെസ്സിങ് റൂമിൽ പോയി ഡ്രസ്സ്‌ മാറ്റി. ഒരു നൈറ്റിയും അതിന് മീതെ യൂണിഫോം ഷർട്ടും ഇട്ട് ഗ്ലൗസും കൂടെ ഇട്ട് കമ്പനിക്കകത്തേക്ക് നടന്നു.

“എത്ര നാളാ ഇങ്ങനെ.. നമുക്കൊരു ടൂർ പോയാലോ..?” കവിതയാണ്. അല്ലെങ്കിലും അവൾക്ക് പൈസ കിട്ടിയാൽ പിന്നേ എന്തേലുമാക്കി തീർക്കണം. പുതിയ ഡ്രസ്സ്‌, ചെരിപ്പ്, ബാഗ്, മേക്കപ്പ് സാധനങ്ങൾ.. അങ്ങനെ പോവും ലിസ്റ്റ്. അവൾക്കെന്താ ഒറ്റത്തടിയല്ലേ..

“ഇല്ല കവീ.. ഒത്തിരി ചെലവുള്ളതാ..”

അവളെപ്പോലെയാണോ താൻ? അവളുടെ താളത്തിനൊത്തു തുള്ളാനും കുറെയെണ്ണം. എല്ലാർക്കും ടൂർ പോണം. ഇവരുടെ വീട്ടിലൊന്നും ഒരു ആവശ്യവും ഇല്ലേ..? ഈ പൈസ വെറുതെ കളയാൻ എങ്ങനെ തോന്നുന്നോ ആവോ…

വേസ്റ്റുകൾ തരം തിരിച്ചു എടുത്ത ശേഷം, പ്ലാസ്റ്റിക് കുപ്പികൾ കൊട്ടയിലാക്കി തലച്ചുമടായി റീസൈക്ലിങ് മെഷീനിൽ കൊണ്ടിടണം.

“നീയിന്നു നല്ല സുന്ദരിയായിട്ടുണ്ടല്ലോ..”

കുപ്പി പെറുക്കി കൊട്ടയിലെക്കിടുമ്പോൾ കാതിനടുത്തു വന്ന് ആരോ കാറ്റ് പോലെ മൊഴിയുന്നു. സൂപ്പർ വൈസർ ആണ്.

“അതെന്താ സാറേ ഞങ്ങളാരും സുന്ദരികൾ അല്ലേ..”

ഒപ്പം നിന്ന് കുപ്പി പെറുക്കിയിടുന്ന ലീലയാണ്.

“പിന്നില്ലാണ്ട്, എല്ലാ പെണ്ണുങ്ങളും സുന്ദരികളാ.. എനിക്കങ്ങനെ വേർതിരിവൊന്നുല്ലാ…”ഒന്ന് നിർത്തി അയാൾ തുടർന്നു. “നോക്കീം കണ്ടും ഒക്കെ നിന്നാ നിങ്ങക്ക് തന്നെ നന്ന്..”

അവളെ നോക്കി ഒന്ന് കൂടെ ചിരിച്ചു തൊട്ട് തൊട്ടില്ലെന്ന മട്ടിൽ നടന്നു. അവൾക്ക് ദേഹത്തെന്തോ ഇഴഞ്ഞത് പോലെ അറപ്പ് തോന്നി. അവൾ തെന്നിമാറിയത് കണ്ട് അയാൾ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.

അവൾക്കയാളോട് വെറുപ്പ് കൂടി. ഇനി എത്ര നാളിയാളെ സഹിക്കണം? ഇവരോട് ആരോടെങ്കിലും പറയാമെന്നു വച്ചാൽ തന്നെ “പുള്ളീടെ സ്വഭാവം നിനക്കറിയാവുന്നതല്ലേ, അതിനനുസരിച്ചങ്ങു നിന്നേച്ചാ മതി..” എന്നായിരിക്കും മറുപടി. വീട്ടിൽ പോയി ഇതൊന്ന് പറഞ്ഞ് സമാധാനിയ്ക്കാം എന്ന് വച്ചാൽ “നീ കയ്യും കാലും കാണിച്ചിട്ടാവും ” എന്നാവും പിന്നെ ഈ ജോലിക്കും വരേണ്ടി വരില്ല.

എന്ത് മാത്രം ചിലവുള്ളതാ, എല്ലാം കഴിഞ്ഞിട്ട് ബാക്കി വലതുമുണ്ടെങ്കിൽ ഒരു ചെരിപ്പ് വാങ്ങണം. അവൾ കൊതിയോടെ ഓർത്തു.

വൈകിട്ട് ബസ്സിൽ നല്ല തിരക്കായിരുന്നു. ഒരു വിരുതൻ അവൾക്ക് പിന്നിൽ തന്നെ സ്ഥാനം പിടിച്ചു. തിരക്കുള്ള ബസ്സായതിനാൽ ഒന്നും പറയാനും വയ്യ. അവന്റെ മുട്ടിയുരുമ്മി നിൽക്കൽ അവൾക്കത്ര സുഖിച്ചില്ല. അവൾ ഇടത്തെ കാൽ ചെരിപ്പിൽ നിന്നൂരി വലത്തേ കാലിന്റെ വള്ളിയുടെ അടിയിൽ കുത്തിവച്ച പിന്നിന്റെ ലോക്ക് സൂക്ഷ്മതയോടെ തുറന്നു. തനിയ്ക്ക് പിന്നിൽ നിൽക്കുന്നവന് സൂപ്പർ വൈസറുടെ മുഖം അങ്ങ് വച്ചു കൊടുത്തു. എന്നിട്ട് പയ്യെ അവന്റെ കാലിനു മേലേയ്ക്ക് ആ പിന്ന് വച്ച് അമർത്തി ചവിട്ടി.

“ആ..” പിന്നിൽ നിന്ന് ശബ്ദം കേൾക്കാം. അവൾ ഒന്ന് ചിരിച്ചു. അവൻ വേഗത്തിൽ പിന്നോട്ട് മാറിക്കളഞ്ഞു.

വീട്ടിലെത്തുമ്പോൾ ഗേറ്റ് തുറന്നു കിടപ്പായിരുന്നു. എല്ലാരും എത്തിക്കാണും. ഒന്ന് കുളിക്കണം, വല്ലാതെ ചൊറിയുന്നു. ആദ്യമൊക്കെ ചൊറിഞ്ഞു തടിക്കുമായിരുന്നു പ്ലാസ്റ്റിക്കിന്റെ അലർജി കാരണം, ഇപ്പോ ശരീരത്തിന് പോലും തന്റെ അവസ്ഥ മനസ്സിലായി .

ഇനി കുളിക്കണമെങ്കിൽ കുന്നു കൂടിക്കിടക്കുന്ന ഈ തുണികൾ അലക്കണം. അവൾ ബാഗ് കോലായിൽ വച്ച് പുറത്തു കൂടെ പിന്നിലേക്ക് നടന്നു.

“അമ്മ എവിടെപ്പോവാ..?” മോളാണ്.

“ഞാൻ കുളിച്ചു വരാം..”

“എനിക്കൊരു ചായ തന്നിട്ട് പൊയ്ക്കോ..”

“നിനക്കെടുത്തു കുടിച്ചൂടെ..?”

“അമ്മേടെ മോന്റടുത്താണേൽ ഇങ്ങനെ പറയൂലല്ലോ..”

അത് കേട്ടാണ് അയാൾ വന്നത്.

“എടീ മോൾക്കൊരു ചായ കൊടുത്തിട്ട് കുളിച്ചോ.. പിന്നെ ഇവിടെ മോള് മോന് എന്നൊന്നും ഉള്ള വേർതിരിവൊന്നും വേണ്ട. രണ്ടാളും തുല്യരാ…”

മോളിപ്പോൾ അഭിമാനത്തോടെ അച്ഛനോട് ചേർന്നു നിൽക്കുന്നുണ്ടാവും. പിന്നോട്ട് തിരിഞ്ഞു നിൽക്കുന്നതിനാൽ കാണുന്നില്ല.

“ഈ അമ്മയ്ക്ക് ഇക്വാളിറ്റിയെപ്പറ്റി ഒന്നും അറിയില്ല..”

അയാൾ ചിരിക്കുന്നു.

“നിന്റെ അമ്മയ്ക്ക് അല്ലേലും എന്താ അറിയാ, കുറച്ചു പ്ലാസ്റ്റിക് കുപ്പി പെറുക്കാനല്ലാതെ..!

രണ്ടാളുടെയും ചിരി അടുക്കളയിലേക്ക് കേട്ടു. രണ്ട് ഗ്ലാസിൽ ചായ പകർന്ന് ഉമ്മറത്തേക്ക് കൊണ്ട് കൊടുത്തു.

“അമ്മയ്ക്ക് നാളെയല്ലേ പൈസ കിട്ട്വ.. നിക്കൊരു ടോപ്പും പാന്റും വാങ്ങണം..”

“രണ്ട് മാസം മുന്നെയല്ലേ നിനക്ക് വാങ്ങിയെ..?”

“എടിയെടീ നിന്റെ പൈസ കൊണ്ടൊന്നുമല്ല ഇവിടെ കഴിഞ്ഞു കൂടുന്നത്, കൊച്ചു പറഞ്ഞത് വാങ്ങിക്കൊടുത്തിട്ട് മതി ബാക്കി..”

മോൾ അവളുടെ അച്ഛനെ പിടിച്ചു ഉമ്മ കൊടുക്കുന്നു.

കുന്നുകൂടിയതെല്ലാം അലക്കി കുളിമുറിയുടെ ചുവരിൽ ചാരി അവൾ ശ്വാസം മുട്ടി നിന്നു. കണ്ണുകൾ വെറുതെ ഒഴുകിക്കൊണ്ടിരുന്നു. എന്തെല്ലാം ചെയ്തിട്ടും…

നിന്റെ പൈസ കൊണ്ടൊന്നുമല്ലല്ലോ ഇവിടെ കഴിഞ്ഞു കൂടുന്നത്..

ആ വാക്കുകൾ കാതിൽ ആവർത്തിച്ചാവർത്തിച്ചു മുഴങ്ങുന്നു.

കുളി കഴിഞ്ഞു പുറത്തിറങ്ങി ഫോണെടുത്തു.

കവിതയുടെ നമ്പറിലേയ്ക്ക് കോൾ ചെയ്തു.

“ഞാനൂണ്ട് ട്ടോ കവീ ടൂറിന്..”

അവൾ തിരിച്ചു പറയുന്നതൊന്നും കേൾക്കാതെ ഫോൺ കട്ട്‌ ചെയ്തു.

നാളെ പൈസ കിട്ടും. ഒരു ചെരിപ്പ്, ഒരു സാരി…

ന്റെ പൈസ കൊണ്ടൊന്നുമല്ലല്ലോ ഇവിടെ ചിലവ് കഴിയുന്നേ പിന്നെന്താ…

***പ്രതികരിക്കാൻ കഴിയുന്ന പെണ്ണുങ്ങൾക്ക് മാത്രമുള്ളതല്ല ഈ ലോകം, നിസ്സഹായരായി പോകുന്നവർക്കും വേണ്ടികൂടിയുള്ളതാണ്…

ഇതൊരു ക്ലീഷേ സ്റ്റോറി ആണ്, അല്ലെങ്കിലും പെണ്ണുങ്ങളുടെ ജീവിതം എപ്പോഴും ക്ലീഷേ ആണല്ലോ..***

Post Views: 317
19
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

17 Comments

  1. Divya Sreekumar on October 9, 2024 9:08 AM

    നന്നായി👍👌👌♥️

    Reply
  2. Jauhara on September 2, 2024 9:08 PM

    Good one 👍👍

    Reply
    • Neethu V. R on September 2, 2024 9:10 PM

      Thanks Jouhara

      Reply
      • Joyce Varghese on September 3, 2024 3:28 AM

        നീതു, കഥ ഇഷ്ടപ്പെട്ടു. നല്ല അച്ഛൻ ആകുന്ന പലരും നല്ല ഭർത്താവ് ആയിരിക്കണം എന്നില്ല. പ്രതികരണംകൊണ്ടു ഫലമുണ്ടാകട്ടെ 👌 ❤
        👏

        Reply
        • Neethu V. R on September 3, 2024 7:23 AM

          , അതേ
          Thank you🥰

          Reply
    • Sobha Narayanasharma on September 2, 2024 9:55 PM

      Well written!🤗👍👍

      Reply
      • Neethu V. R on September 2, 2024 10:07 PM

        Thank you🤗

        Reply
  3. Nishiba M on September 2, 2024 5:19 PM

    ഇടയ്ക്ക് നമ്മുക്കു വേണ്ടിയും ജീവിക്കണം.. നന്നായി എഴുതി

    Reply
    • Neethu V. R on September 2, 2024 7:59 PM

      Thank you🥰❤️

      Reply
  4. Nishapillai on August 31, 2024 9:58 PM

    ആരേയും തൃപ്തി പെടുത്താൻ നിൽക്കാതെ ജീവിയ്ക്ക്ണം.നല്ല കഥ

    Reply
    • Neethu V. R on August 31, 2024 10:18 PM

      അതേ ❤️
      Thank you🥰

      Reply
      • Shreeja R on September 2, 2024 5:30 PM

        നല്ല കഥ 👌

        Reply
        • Neethu V. R on September 2, 2024 7:58 PM

          Thank you

          Reply
      • Suma Jayamohan on September 3, 2024 7:11 AM

        എന്നായി എഴുതി.
        എന്തെല്ലാം ചെയ്താലും തൃപ്തി വരാത്തവരെ തൃപ്തരാക്കാൻ നിൽക്കരുത് കടമകൾക്കിടയിൽ നമുക്കു വേണ്ടിക്കൂടി ജീവിക്കാൻ കഴിയണം’
        അഭിനന്ദനങ്ങൾ❤️👌🌷

        Reply
        • Neethu V. R on September 3, 2024 7:24 AM

          അതേ 👍🏻
          Thank you❤️

          Reply
    • Silvy Michael on September 2, 2024 7:55 PM

      സങ്കടം വന്നു നീതൂ ❤️❤️❤️

      Reply
      • Neethu V. R on September 2, 2024 7:58 PM

        🥰🥰❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.