Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കള്ളന്റെ സത്യം
കഥ ജീവിതം

കള്ളന്റെ സത്യം

By Badarunnisa MohammedSeptember 2, 2024Updated:September 27, 20241 Comment2 Mins Read35 Views
Bookmark Now
Please login to bookmark Close

No account yet? Register

ആ മുക്കിൽ ഒരു മനുഷ്യനുണ്ടായിരുന്നില്ല. കുറെ ദിവസമായി വല്ലതും കഴിച്ചിട്ട്. കിട്ടിയതെന്തെങ്കിലും പൊക്കിയിട്ട് വേഗം സ്ഥലം വിടണം. കള്ളൻ കാടും മലേം കേറി ചിന്തിക്കാൻ തുടങ്ങി. പല കളവുകളും നടത്തിയിട്ടുണ്ടെങ്കിലും പട്ടാപ്പകൽ  ഇതാദ്യമാണ്. ആലസ്യമില്ലാതെ അയാൾ നടന്നു. നടന്നകത്തളത്തിലേക്ക് അയാൾ കാലെടുത്ത്‌ വച്ചു. ആ വീട്ടിൽ മറ്റനക്കങ്ങളൊന്നും  തന്നെ അയാളെ നിരുത്സാഹപ്പെടുത്താൻ  ഉണ്ടായിരുന്നില്ല. അടുക്കളയിൽ നിന്ന് മുളകിട്ട വെന്ത മത്തിയുടെ മണം വരുന്നുണ്ട്. മുറുക്കിയെടുത്ത മുണ്ട് അയയാണ്. വിശപ്പിനു നല്ല കാഠിന്യം.

വായിൽ വെള്ളമൂറി കീറിയ അയാളുടെ ബനിയനിലോട്ട് ചാടി. ചുണ്ടിന്റെ രണ്ടറ്റം തള്ള വിരൽ കൊണ്ട് ഒതുക്കി അയാൾ നടോകം ലക്ഷ്യമാക്കി നടന്നു. വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുക്കൾ തേടിയ അയാളുടെ  കണ്ണുകളിലേക്ക് ഒരുടൽ ഉടക്കി. ഒരു മെലിഞ്ഞുണങ്ങിയ മുറുക്കി ചുമന്ന പല്ലുകൾ ഉള്ള ഉടൽ.

കള്ളന്റെ വിയർപ്പിന്റെ നാറ്റം വലിച്ചു ശ്വസിച്ചു ആ സ്ത്രീ അയാളുടെ അരികിൽ എത്തി..

“ആരാ?”

കനം വെച്ച ആ സ്ത്രീയുടെ ശബ്ദം വാർധ്യകത്തിന്റെ പരുക്കത്തിലായിരുന്നു.

കള്ളൻ മിണ്ടിയില്ല !!

“കൃഷ്ണൻ കുട്ടിയല്ലേ? അല്ലേ?”

കള്ളൻ മിണ്ടിയില്ല!!

പകലിന്റെ തോറ്റ വെളിച്ചം ആ സ്ത്രീയുടെ തിമിരത്തിനു വഴങ്ങിയിരിക്കുന്നു.

ഞരമ്പുകളിൽ തളം കെട്ടിയ ചോരപ്പുഴ, ഞരമ്പുകളെ സന്ധികളിൽ നിന്ന് തെന്നി മാറ്റുന്ന കോലൻ  കൈകളിൽ കിടന്നു കലഹിച്ച  രണ്ടു  വളകളിൽ അയാളുടെ ശ്രദ്ധ തറച്ചു. ചായ്‌വുകൾ പിടിച്ചു സ്ത്രീ അയാളുടെ മുഖം മണത്തെത്തി. പുകയിലയുടെ നാറ്റം അയാളുടെ മൂക്കിലേക്ക് ഇടിച്ചു കയറി പാഞ്ഞു.

സ്ത്രീ വിതുമ്പി കരയാൻ തുടങ്ങി!!

“മോനെ” എന്ന് പറഞ്ഞു സ്ത്രീ അയാളുടെ കവിളിൽ ശക്തിയായി ചുംബിച്ചു. ഒരു കടലോളം സ്നേഹം അയാളുടെ കവിളിലേക്ക് തിരയടിച്ചു.

സ്ത്രീ കള്ളന്റെ കൈകൾ ഇറുക്കി പിടിച്ചു കരഞ്ഞു. എവിടെന്നോ ആശ്രുക്കൾ അയാളുടെ ഇമകളെ അനുസരിക്കാതെ ഒലിച്ചു നീങ്ങി.

” വാ, അമ്മ ചോറ് വിളമ്പട്ടെ ” കള്ളനും അപരയും എത്രെ പെട്ടെന്നാണ് അമ്മയും മകനും എന്ന വികാര  വിഭാഗം കൈവരിച്ചത്.

സ്ത്രീ കള്ളന്റെ കൈകൾ ബലമായി പിടിച്ചു വലിച്ചു കൊണ്ട് പോയി ഉമ്മറത്തിരുത്തി.അവർ തപ്പി തടഞ്ഞു ഒരു പാത്രം ചോറും പിഞ്ഞാണത്തിൽ കറിയുമായി വന്നു.

മത്തി കറിയും ചോറും അയാൾ വാരി വലിച്ചു കഴിച്ചു. കഴിപ്പിന്റെ ആർത്തി അയാളുടെ വിരലുകളെ വരെ സ്വാദുള്ളവയാക്കി.

ഊണ് കഴിഞ്ഞു  മണിക്കൂർ ഒന്നായിട്ടും കയ്യിലെ പിടിത്തം സ്ത്രീ വിട്ടില്ല.

ചോറും ചാറും കുഴഞ്ഞ എച്ചിൽ അയാളുടെ കൈകളിൽ ഉണങ്ങി പിടിച്ചിരുന്നു.

പിടി മുറുകി കൊണ്ടേ ഇരുന്നു.

ഏതോ ക്ഷമ കെട്ട നേരത്തു അയാൾ അലറി “ഇനി പോണം… എനിക്കു പോണം ”

സ്ത്രീയുടെ  കൈകൾ പതുകെ അയഞ്ഞു !

അവൾ വിതുമ്പി കരയാൻ തുടങ്ങി.. വിതുമ്പൽ അലർച്ചയായി ! വെള്ള തിങ്ങിയ കൃഷ്ണമണികളിൽ കണ്ണുനീർ നിറഞ്ഞപ്പോൾ മേഘങ്ങളിൽ മഞ്ഞൊഴുകുന്നത് പോലെ അയാൾക്ക് തോന്നി..

സ്ത്രീ അകത്തേക്ക് നടന്നു.

കാത്തിരിപ്പിന്റെ വേദനയിൽ തളർന്ന  ആ സ്ത്രീയുടെ കണ്ണുനീർ ചുണ്ടിലോട്ട് ഇറങ്ങുന്നത് അറപ്പോടെ അയാൾ നോക്കി നിന്നു.

“ഇനി മോൻ എന്ന് വരും?”

“ഉടനെ വരും ”

അയാൾ മറുപടി കൊടുത്തു ..

“സത്യാ…?”, സ്ത്രീയുടെ കണ്ണുകളിൽ ആകാംഷയെക്കാൾ ഭീതിയുള്ളതായി കള്ളൻ കണ്ടു…

“സത്യം..!!” അയാൾ മുഖം തെല്ലൊന്നു താഴ്ത്തി മറുപടി പറഞ്ഞു.

സ്ത്രീ കള്ളന്റെ കൈ മുറുക്കി പിച്ച് മണത്തു ചുംബിച്ചു. അയാളുടെ കയ്യിലെ കറുത്ത ചരട് സ്ത്രീ കടിച്ചു പൊട്ടിച്ചു കളഞ്ഞു.

തന്റെ അറയിൽ മുണ്ടിന്റെ ഇടയിൽ തിരുകി വെച്ച എന്തോ  ഒന്ന് പുറത്തെടുത്തു.

സ്ത്രീ അത് കള്ളന്റെ കയ്യിൽ കെട്ടി…

ഒരു ഏലസ്സ്… ഒരു സ്വർണ്ണ ഏലസ്സ്.

അയാൾ ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു…

ചുറ്റുമൊന്ന് കണ്ണോടിച്ചു അയാൾ ആ വീടുവിട്ടിറങ്ങി നടക്കുന്നതിനിടെ സ്ത്രീ ഉറക്കെ വിളിച്ചു ചോദിക്കുന്നു ..

” കള്ളാ… നീ എന്നെ പറ്റിയ്‌ക്കോ? വരാണ്ടിരിക്യോ?”

അയാൾ  പൊടുന്നനെ നിന്നു പിറകോട്ട് തിരിഞ്ഞു. കറ  പിടിച്ച പല്ലുകൾക്കിടയിലൂടെ  ഇരമ്പി വന്ന  സത്യത്തിന്റെ ആ ചിരി അയാളെ ഒരുപാട് വേദനിപ്പിച്ചു.

ശുഭം .

ബദറുന്നിസ.

Post Views: 38
3
Badarunnisa Mohammed

Exploring

1 Comment

  1. Neethu V. R on September 2, 2024 3:31 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.