നിലാവിന്റെ ചുറ്റും നിന്റെ ഒരു വലയം കണ്ടിരുന്നു നിന്റെ ചുണ്ടുകളിൽ നിന്ന് വിരിയുന്ന ഒരു പ്രകാശമുണ്ട് ആ പ്രകാശം കൊണ്ട് നിലാവ് പുഞ്ചിരിച്ചു നിലാവും എന്റെ മനസ്സും ഒരു പോലെ പുഞ്ചിരിച്ചു കണ്ട സ്വപ്നങ്ങളും പുഞ്ചിരിച്ചു ഭൂമിയുടെ പ്രതലത്തിൽ നിന്ന് ചന്ദ്രൻ തെന്നി മാറി നിലാവിന്റെ പുഞ്ചിരി മാഞ്ഞു എന്റെ പുഞ്ചിരിയും മാഞ്ഞു കണ്ട സ്വപ്നങ്ങളും മാഞ്ഞു ബദറുന്നിസ മുഹമ്മദ്
Author: Badarunnisa Mohammed
ഉമ്മാടെ കൈ കൊണ്ട് വാരി തരുന്ന കൈപ്പത്തിരിയുണ്ട് … നല്ല പാകത്തിന് മൊരിഞ്ഞ കട്ടിയുള്ള കൈപ്പത്തിരിയിൽ കട്ടി തേങ്ങാപ്പാലും ചെറിയുള്ളിയും ഞെരടി ആവിയോടെ വാരിത്തരുന്ന കൈപ്പത്തിരി … വറുത്തരച്ച തേങ്ങാ കറിയിൽ മുങ്ങി നിവരുന്ന കോഴികഷ്ണങ്ങളെ ചൂടോടെ ചട്ടിയിലേക്ക് വാങ്ങി നിവർന്നു ഗമയോടെ കിടക്കുന്ന പത്തിരി കണ്ടത്തിൽ പൊതിഞ്ഞു ചുരുട്ടി ഒരിത്തിരി തേങ്ങാ പാലും മുകളിൽ തഴുകി വായിലൊട്ടിട്ടുതരുന്ന ഉമ്മയുടെ കൈവിരളുകളെ ഒപ്പിയെടുക്കുന്ന രുചിയേ….. നീ എന്റെ ഓർമകളിൽ നിന്ന് വിട്ട് പോകാതിരിക്കണേ……… ബദറുന്നിസ
തിരിഞ്ഞു നോക്കാൻ ഇഷ്ടമില്ലാതെ കടന്നു വന്ന ഒരു വഴിയുണ്ട്.. എങ്ങനെയോ കഷ്ടപ്പെട്ട് അത് താണ്ടി എത്തിനിൽക്കവേ ഓർത്തു ഞാൻ ആ പൂക്കളെ, വഴിയരികിൽ കണ്ടവ സുന്ദരമായത്!!! ആ പൂക്കളെ ഒന്ന് ചുംബിക്കണമെന്നുണ്ട് പക്ഷെ തിരികെ ആ വഴിലൂടെ പോകാൻ വയ്യ.. പേടിയാണ് !! ബദറുന്നിസ
ഞാൻ ഉള്ള ഈ വീട് സ്വർഗ്ഗമാണെന്ന് ഒരിക്കൽ അയാൾ പറഞ്ഞു .. “അതേ ” ഞാനുള്ള വീട് നരകമാണെന്ന് പറഞ്ഞു ഇറങ്ങിപോകുമ്പോൾ അയാൾ എന്റെ കൈകളിൽ നൽകിയ നാലു വിത്തുകൾ ഞാൻ പാകി… വരണ്ടുണങ്ങിയ നരകത്തിൽ ആ വിത്തുകൾ മുളച്ചു തൈക്കളായി … തൈക്കൾ മരങ്ങളായി …. മരങ്ങളിൽ മധുരമുള്ള കായ്കളായി …. നരകം വീണ്ടും സ്വർഗ്ഗമായി….. ബദറുന്നിസ
ചില വേദനകൾക്കും നാറ്റമുണ്ട്… അവഗണനയുടെ നാറ്റം വഞ്ചനയുടെ നാറ്റം ചതിയുടെ നാറ്റം ഒറ്റപെടുത്തലിന്റെ നാറ്റം അപമാനത്തിന്റെ നാറ്റം ഈ നാറ്റം സഹിക്കാൻ കഴിയാതെ ആകുമ്പോൾ ഞാൻ കൂടെയുണ്ടാകും എന്ന് കരുതിയവർ എല്ലാവരും മാഞ്ഞു മറയും വേദനയുടെ ആ നാറ്റം അന്നുമുതൽ എനിക്ക് സുഗന്ധമാണ് …… ബദറുന്നിസ …
ആരും പേടിക്കണ്ട.. നിങ്ങളെ ആരെയും ഉദ്ദേശിച്ചു എഴുതിയതല്ല. എനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ടു ഗ്രീക്ക് വാക്കുകൾ മറന്നു പോകാതിരിക്കാൻ എന്റെ മനസിൽ കുറിച്ചിട്ട കോഡ് വാക്കുകൾ ആണിത്. എമോർ ഫാറ്റി (AMOR FATI )യും മൊമെന്റോ മോരി (memento mori). ഹെല്ലനിസ്റ്റിക് ഫിലോസഫിയുടെ ആഗമനത്തെ തുടർന്ന് അതായത് ഒന്നുകൂടെ വ്യക്തമാക്കിയാൽ 323 ബിസി അലക്സാണ്ടർ ചക്രവർത്തിയുടെ മരണാനന്തരം മുതൽ ബിസി 31 Actium യുദ്ധം വരെ പുരാതന ഗ്രീക്കിലെ പ്രബലമായ തത്വ ചിന്തയായിരുന്നു സ്റ്റോയ്‌സിസം(stoicism). ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളും സ്റ്റോയിക് തത്വത്തിന്റെ പ്രധാന വേരുകളായ നീതി, സത്യം, ആത്മനിയന്ത്രണം, ധൈര്യം എന്നീ സ്വഭാവങ്ങളുമായി പ്രതികരിക്കാനുള്ള പ്രത്യേക അവസരങ്ങളായിട്ടാണ് മാർക്കസ് ഔറേലിയസ്, സെനെക്കാ, എപിക്റ്റെറ്റസ് എന്നീ തത്വ ചിന്തകർ നമ്മക്ക് പഠിപ്പിച്ചു തരുന്നത്. Amor fati എന്ന ലാറ്റിൻ പദം വിധിയോടുള്ള പ്രണയം അല്ലെങ്കിൽ വിധിയെ പ്രണയിക്കുക എന്നതാണ്. “സംഭവിക്കുന്നതും വിധിക്കപ്പെട്ടതും മാത്രം സ്നേഹിക്കുക” ഇങ്ങനെയാണ് ഔറേലിയൂസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.…
“പ്രിയതമേ നീ എന്നെ സ്നേഹിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു നിസ്സാരനായിരുന്നേനെ ” പ്രിയതമ പ്രിയതമനെ ഒരുപാട് സ്നേഹിച്ചു.. കാറ്റു മഴയെ സ്നേഹിക്കുന്ന പോലെ വഞ്ചി കടവിനെ സ്നേഹിക്കുന്ന പോലെ… പ്രിയതമൻ ഓരോ നാളും നിസ്സാരനായികൊണ്ടിരുന്നു … സ്നേഹം കൊണ്ട് പൊതിയനായി അയാൾ വെമ്പൽ കൊണ്ടു ആരുടെയൊക്കെയോ സ്നേഹത്തിനു വേണ്ടി അയാൾ നിസ്സാരനായികൊണ്ടേയിരുന്നു….. ബദറുന്നിസ #kavithakal #malayalamkavitha
ആ മുക്കിൽ ഒരു മനുഷ്യനുണ്ടായിരുന്നില്ല. കുറെ ദിവസമായി വല്ലതും കഴിച്ചിട്ട്. കിട്ടിയതെന്തെങ്കിലും പൊക്കിയിട്ട് വേഗം സ്ഥലം വിടണം. കള്ളൻ കാടും മലേം കേറി ചിന്തിക്കാൻ തുടങ്ങി. പല കളവുകളും നടത്തിയിട്ടുണ്ടെങ്കിലും പട്ടാപ്പകൽ ഇതാദ്യമാണ്. ആലസ്യമില്ലാതെ അയാൾ നടന്നു. നടന്നകത്തളത്തിലേക്ക് അയാൾ കാലെടുത്ത് വച്ചു. ആ വീട്ടിൽ മറ്റനക്കങ്ങളൊന്നും തന്നെ അയാളെ നിരുത്സാഹപ്പെടുത്താൻ ഉണ്ടായിരുന്നില്ല. അടുക്കളയിൽ നിന്ന് മുളകിട്ട വെന്ത മത്തിയുടെ മണം വരുന്നുണ്ട്. മുറുക്കിയെടുത്ത മുണ്ട് അയയാണ്. വിശപ്പിനു നല്ല കാഠിന്യം. വായിൽ വെള്ളമൂറി കീറിയ അയാളുടെ ബനിയനിലോട്ട് ചാടി. ചുണ്ടിന്റെ രണ്ടറ്റം തള്ള വിരൽ കൊണ്ട് ഒതുക്കി അയാൾ നടോകം ലക്ഷ്യമാക്കി നടന്നു. വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുക്കൾ തേടിയ അയാളുടെ കണ്ണുകളിലേക്ക് ഒരുടൽ ഉടക്കി. ഒരു മെലിഞ്ഞുണങ്ങിയ മുറുക്കി ചുമന്ന പല്ലുകൾ ഉള്ള ഉടൽ. കള്ളന്റെ വിയർപ്പിന്റെ നാറ്റം വലിച്ചു ശ്വസിച്ചു ആ സ്ത്രീ അയാളുടെ അരികിൽ എത്തി.. “ആരാ?” കനം വെച്ച ആ സ്ത്രീയുടെ ശബ്ദം വാർധ്യകത്തിന്റെ പരുക്കത്തിലായിരുന്നു. കള്ളൻ…
തന്നെക്കാൾ കേമനായി തന്റെ മക്കൾ വളർന്നു വരുമെന്ന ഉൾവിളിയാൽ ഗ്രീക്ക് സുന്ദരൻ ക്രോണസ് തന്റെ മക്കളെ ഓരോന്നായി കൊന്നൊടുക്കാൻ തുടങ്ങി. തിന്നൊടുക്കാൻ തുടങ്ങി എന്ന് വേണം പറയാൻ. കുഞ്ഞുങ്ങളെ പ്രസവിച്ചയുടനെ തിന്നുന്നതായിരുന്നു ക്രോണസിന്റെ പതിവ്. ഇനിയും ഒരു പൊടി കുഞ്ഞിനെ കൊല്ലരുതേ എന്ന് പത്നി അയാളോട് കേണപേക്ഷിച്ചു. ക്രോണസ് സൗന്ദര്യ ഭാവം കൈവെടിഞ്ഞു. പത്നി കുഞ്ഞിനെ മാറ്റി ഒരു കരിങ്കൽ കഷ്ണം പൊതിഞ്ഞ് ക്രോണസിന് ഏൽപ്പിച്ചു. ഇതിൽ സംശയം തോന്നിയ ക്രോണസ് കുഞ്ഞിനെ മുലയൂട്ടാൻ പത്നിയോട് കൽപ്പിക്കുന്നു. മാറ് പിളരുന്ന വേദനയോടെ പത്നി ആ കല്ലിനു മുലയൂട്ടി. മുലപ്പാലിന്റെ ശക്തിയായിട്ടുള്ള ചീറ്റൽ കലിങ്കല്ലിൽ തട്ടി പാറി തുളുമ്പി. അത് ആകാശ ഗംഗയിലോട്ട് ഒഴുകി. മന്ദാകിനി പിറവി കോണ്ടു. നിറവർണ്ണങ്ങളിൽ അഴൽ കൊണ്ട മന്ദാകിനി ശാന്തമായി ജ്വലിച്ചു. ബദറുന്നിസ
മേഘം കരഞ്ഞാൽ മഴയാണ് ഭൂമി ചിരിച്ചാൽ ഭൂകമ്പമാണ് ഭൂകമ്പം ഒരു ദുരന്തമാണ് മഴ ആനന്ദവും ചിലർ ആനന്ദിക്കുന്നത് ആരുടെയൊക്കെയോ കണ്ണുനീരിലാണ്!! ബദറുന്നിസ
