നിലാവിന്റെ ചുറ്റും നിന്റെ ഒരു വലയം കണ്ടിരുന്നു
നിന്റെ ചുണ്ടുകളിൽ നിന്ന് വിരിയുന്ന ഒരു പ്രകാശമുണ്ട്
ആ പ്രകാശം കൊണ്ട് നിലാവ് പുഞ്ചിരിച്ചു
നിലാവും എന്റെ മനസ്സും ഒരു പോലെ പുഞ്ചിരിച്ചു
കണ്ട സ്വപ്നങ്ങളും പുഞ്ചിരിച്ചു
ഭൂമിയുടെ പ്രതലത്തിൽ നിന്ന് ചന്ദ്രൻ തെന്നി മാറി
നിലാവിന്റെ പുഞ്ചിരി മാഞ്ഞു
എന്റെ പുഞ്ചിരിയും മാഞ്ഞു
കണ്ട സ്വപ്നങ്ങളും മാഞ്ഞു
ബദറുന്നിസ മുഹമ്മദ്
