Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുകച്ചുരുൾ
കഥ ത്രില്ലർ

പുകച്ചുരുൾ

By Neethu V. RSeptember 6, 20241 Comment3 Mins Read118 Views
Bookmark Now
Please login to bookmark Close

No account yet? Register

മാനത്തൂന്ന് വെളുത്ത പുകച്ചുരുളുകളായി അവൾ താഴേയ്ക്കിറങ്ങിവരുന്നത് കണ്ണിമയ്ക്കാതെ ഞാൻ നോക്കി നിന്നു. ഇന്നെങ്കിലും അത് ചോദിച്ചിരിയ്ക്കണം ഞാൻ തീരുമാനിച്ചുറപ്പിച്ചു, എന്നത്തേയും പോലെ തന്നെ.

“എന്നെ കാത്തിരിയ്ക്ക്യായിരുന്നോ..?”

അവൾ എന്നെ നോക്കി അതിമനോഹരമായി പുഞ്ചിരിച്ചു.

“ഊം..”

ഞാൻ കൗതുകത്തോടെ അവളുടെ കോമ്പല്ലുകളിലേക്ക് നോക്കി, എവിടെ…?

“ന്തേയ്‌ നോക്കുന്നൂ…”

“ഊഹും..”

ഞാൻ തല രണ്ട് വശത്തേയ്ക്കും വെട്ടിച്ചു.

“എനിക്ക് നേരം വെളുക്കുന്നേനു മുന്നേ പോണം..വേം വാ…”

പുകച്ചുരുൾ കൈകൾ എനിയ്ക്ക് നേരെ നീണ്ടു.

ആ പുക അതിവേഗം എന്നിൽ നിറയുന്നത് ഞാനറിഞ്ഞു.

“നീയെപ്പോഴും എന്തിനാ എന്റെ ദേഹത്തേക്ക് കയറുന്നെ.. നിനക്കെന്റെ ഒപ്പം നടന്നാ പോരേ..”

അതിന് മറുപടി ഒരു എങ്ങൽ ആയിരുന്നു, വേറെ എവിടെ നിന്നും അല്ല എന്റെ ഉള്ളിൽ നിന്നും.

ഇത് വല്ലാത്ത അവസ്ഥ തന്നെ. ചോദ്യവും ഉത്തരവും ഒക്കെ ഒരാളുടെ ഉള്ളിൽ നിന്ന് തന്നെ..

“നമുക്ക് നിർത്തിയാലോ…”

അവളോടാണ്.

“എന്ത്?”

എല്ലാം മനസ്സിൽ തന്നെ ആണ്. ഞങ്ങൾക്ക് പരസ്പരം കാതിൽ കേൾക്കുന്ന വിധത്തിൽ സംസാരിക്കേണ്ട, ഒന്ന് ചിന്തിച്ചാ മതി അപ്പോഴേക്കും മറ്റേയാൾക്ക് മനസ്സിലാവും .

“ആ പാലത്തിന്റെ കൈവരിയ്ക്ക് മോളിൽ കേറി നിക്ക്..”

“ഹെന്തിന്..?”

ഞാനാകെ പേടിച്ചു പോയി.

അവളുടെ പൊട്ടിച്ചിരി എന്റെ ഉള്ളിൽ പടർന്നു പിടിച്ചു.

“ശ്ശെ ന്നെ വിശ്വാസല്ലേ..?

ഒന്ന് കേറി നിക്കെന്നേ..”

ഞാൻ എങ്ങനെയൊക്കെയോ അതിന്റെ മുകളിൽ കേറി. ബാലൻസ് ചെയ്തു നിൽക്കാൻ ഒത്തിരി ബുദ്ധിമുട്ടി. പെട്ടെന്നാണ് പിന്നിൽ നിന്നാരോ ഒരൊറ്റത്തള്ളു തള്ളിയത്…!

മനുഷ്യന്റെ നല്ല പ്രാണൻ പോയി. അവളോട് ഞാൻ അപ്പോഴേ പറഞ്ഞതാണ്..

പക്ഷേ ഞാൻ താഴെ പുഴയിലേക്ക് വീഴുന്നില്ല, പറക്കുകയാണ്.. ഇങ്ങനെ.. ഇങ്ങനെ… ഇങ്ങനെ..

“ഇത് നല്ല രസമുണ്ട് കേട്ടോ..”

അത് കേട്ട് അവൾ വീണ്ടും പൊട്ടിച്ചിരിച്ചു.

“ഇത് പോലായിരുന്നു…”

“എന്ത്..?”എനിക്കൊന്നും മനസ്സിലായില്ല.

പ്രേതമാണെങ്കിൽ ഒന്ന് തെളിച്ചു സംസാരിച്ചൂടെ..

ഇത് അറ്റവും മൂലയും എങ്ങും തൊട്ടും തൊടാതെയും ഉള്ള സംസാരം.

“എനിയ്ക്കിതത്രയ്ക്ക് ഇഷ്ടപ്പെടുന്നില്ലാട്ടോ..”

തെല്ലുറക്കെത്തന്നെയാണ് ഞാൻ പറഞ്ഞത്.

പറഞ്ഞതും ഞാൻ അതിവേഗത്തിൽ താഴോട്ട് പതിയ്ക്കാൻ തുടങ്ങി.

“അയ്യോ…”

ഞാൻ ആർത്തു വിളിച്ചു. പക്ഷേ ഞാൻ പതിച്ചത് എന്റെ റൂമിലെ കട്ടിലിലാണ്.

“മതിയാക്കിക്കോ നിന്റെ കളി..”

എന്റെ തലകറക്കം നിൽക്കുന്നുണ്ടായിരുന്നില്ല.

അവൾ എങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു.

“ഇത് പോലെയാ പണ്ടയാൾ ന്നെ പുഴയിലേയ്ക്ക് ഉന്തിയിട്ടേ…”

എന്നത്തേയും പോലെ ഇന്നും ഷർട്ട്‌ അവളുടെ കണ്ണീരിൽ കുതിർന്നു. ഞാൻ അവളുടെ തലമുടിയിൽ തലോടിക്കൊടുത്തു.

“സാരമില്ല… സാരമില്ല..”

ഒപ്പം മന്ത്രിച്ചു ഞാൻ.

“ഞാൻ അയാളോട് പുഴ കാണണമെന്നേ പറഞ്ഞുള്ളൂ, വണ്ടി നിർത്തി ഞാൻ പുഴയിലേക്ക് നോക്കുമ്പോൾ പിന്നിൽ വന്ന് ഒറ്റത്തള്ളാ..”

എനിയ്ക്കത് സഹിയ്ക്കാൻ കഴിഞ്ഞില്ല. ഞാൻ പുകച്ചുരുളിനെ വാരിപ്പുണർന്നു.അവൾ എന്നിൽ പടർന്നു കയറി. എനിയ്ക്കാകെ കുളിർന്നുപോയി.

വെളുത്ത പുകച്ചുരുളിനിടയിൽ ഇടയ്ക്കിടെ വട്ടത്തിൽ കറുത്ത കുത്തുകൾ തെളിയാൻ തുടങ്ങി. ഓരോന്നും തെളിയുന്നതിനിടയ്ക്കവൾ അസഹ്യമായ വേദനയോടെ കരയാൻ തുടങ്ങി. ഒടുവിൽ വെളുത്ത പുക കറുപ്പായി രൂപാന്തരം പ്രാപിച്ചു. പച്ചമാംസം കത്തുന്നതിന്റെ അസഹ്യമായ ഗന്ധം അന്തരീക്ഷത്തിലെങ്ങും പടർന്നു.

“ഇങ്ങനെയാ എന്നെ…”

പറഞ്ഞു തീരുന്നതിനു മുന്നേ കറുത്ത പുകച്ചുരുൾ അലിഞ്ഞലിഞ്ഞില്ലാതാവാൻ തുടങ്ങി.

“എങ്ങനെ… എന്ത്.. നിന്നെ എന്ത് ചെയ്തു..”ഞാൻ അട്ടഹസിച്ചു കൊണ്ടേയിരുന്നു , ഒരു ഭ്രാന്തനെപ്പോലെ..

ഇന്നും ഇന്നും ഞാനത് ചോദിച്ചില്ല..

എന്റെ തല പൊട്ടിപ്പൊളിയുന്നു.

“പറഞ്ഞിട്ട് പോ..

എന്താ, ആരാ ചെയ്തേ…”

എന്റെ അട്ടഹാസം അന്തരീക്ഷത്തിലെങ്ങും മുഴങ്ങി. പതിവ് പോലെ വിയർത്തു കുളിച്ചു കൊണ്ട് ഞാൻ കട്ടിലിൽ എണീറ്റിരുന്നു. വിയർത്തൊട്ടിയ ഷർട്ട്‌ ഞാൻ ദേഹത്തു നിന്നും പറിച്ചെറിഞ്ഞു. ജനാലയിലൂടെ ഒരു വെളുത്ത പുക അകത്തു കയറാൻ കാത്ത് നിൽക്കുന്നോ?

കണ്ണടച്ചു കൊണ്ട് ഞാൻ കയ്യിൽ കിട്ടിയ തുണികൾ എല്ലാമെടുത്തു സർവ്വ സുഷിരങ്ങളും അടച്ചു വച്ചു.

എന്റെ സർവ്വ യുക്തികളും തകരുന്ന പോലെ. ഒരു സ്വപ്നം ഇത്ര മേൽ ഉറക്കം കെടുത്തുമോ?

ഭയപ്പെടുത്തുമോ?

നേരം വെളുപ്പിച്ചതും ഞാൻ പുറത്തിറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഇന്നിനി ഇങ്ങോട്ടില്ല. ഏതെങ്കിലും ഹോട്ടലിൽ മുറിയെടുക്കാം. ഒരു ദിവസമെങ്കിലും മനഃസമാധാനമായി ഉറങ്ങണം.

വല്ലതും കഴിച്ചിട്ടാവാം ഉറക്കം.

റെസ്റ്റോറന്റിൽ കയറി.

ഒരു ചായ മാത്രം പറഞ്ഞു. എനിക്കെതിർവശത്തേയ്ക്ക്  യാതൊരു കൂസലുമില്ലാതൊരു മനുഷ്യൻ കയറി ഇരുന്നു. കാലങ്ങളോളം പരിചയമുള്ളത് പോലെ അയാളെന്നെ നോക്കിച്ചിരിച്ചു.

അയാളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ  വല്ലാത്തൊരു നടുക്കം എന്നിൽ നിറഞ്ഞു.

അതേ പുകച്ചുരുൾ..

ഒന്നിൽ വെള്ള മറ്റേതിൽ കറുപ്പ് ചുരുണ്ടു ചുരുണ്ടങ്ങനെ കിടക്കുന്നു. അങ്ങനെ നോക്കിനിൽക്കുമ്പോൾ അയാൾ പോക്കറ്റിൽ നിന്നും ഒരു ചുരുട്ടെടുത്തു പുകയ്ക്കാൻ തുടങ്ങി. അയാൾ പുക അകത്തേയ്ക്ക് ആഞ്ഞെടുത്തുകൊണ്ട് എന്റെ മുഖത്തേയ്ക്ക് ശക്തിയിൽ ഊതി. അയാളുടെ കണ്ണിൽ നോക്കി

അരുതെന്ന് വിലക്കാൻ ഞാൻ അശക്തനായിരുന്നു.

ചുരുട്ടിന്റെ പുക മനുഷ്യരൂപം പ്രാപിയ്ക്കുന്നത് തെല്ലും അനങ്ങാൻ പോലും കഴിയാതെ മരവിപ്പോടെ ഞാൻ നോക്കി നിന്നു.

“കടാവറുകൾ, പിളർത്തി വച്ച കടാവറുകൾ ഓരോന്നിനും ഓരോ മണമാ.. ഒരു ശരീരത്തെ കഴുകി വൃത്തിയാക്കി തലച്ചോറും വേർപ്പെടുത്തി കടാവർ ആക്കുന്ന പ്രക്രിയ ഉണ്ടല്ലോ, അതൊരു ലഹരി തന്നെയാ…”

ഞാനയാളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു, അല്ല അങ്ങനെ നോക്കാൻ അയാളെന്നെ പ്രേരിപ്പിച്ചു എന്ന് പറയുന്നതായിരിയ്ക്കും ശരി.

“എത്ര കാലം സൊല്യൂഷനിൽ കിടന്നാലും എനിയ്ക്ക് ഓരോ കടാവറിന്റെയും മണം വേർതിരിച്ചറിയാൻ കഴിയും..”

“തനിയ്ക്കറിയോ..”

അയാൾ സ്വകാര്യമെന്നോണം ചോദിച്ചു കൊണ്ട് എന്റെ കാതുകൾക്കരികിലേക്ക് ചുണ്ട് കൊണ്ട് വന്നു.

“അവൾക്ക് ഈ ചുരുട്ടിന്റെ മണാ..

അവളെ കുളിപ്പിയ്ക്കുമ്പോൾ ഞാൻ കണ്ടതാ ദേഹം മുഴുവൻ ചുരുട്ടു കൊണ്ട് പൊള്ളിച്ച പാടുകൾ.. പക്ഷേ അവൾക്കാരുമില്ലായിരുന്നു.. അതല്ലേ ആ കൊലപാതകം പോലും ആത്മഹത്യ ആയത്.. അനാഥരായാൽ ശവങ്ങൾക്ക് പോലും വിലയില്ല…അതല്ലേ ഉണങ്ങിയ അവയവങ്ങളുമായി അവളാ ഫ്രീസറിൽ ഇപ്പോളും കിടക്കുന്നേ..”

അയാൾ പതിയേ എന്റെ മൂക്കിന് നേർക്ക് പുക ഊതിവിട്ടു.

ഇപ്പോൾ അതിന് ചുരുട്ടിന്റെ മണമല്ല, മാംസം പച്ച മാംസം വെന്ത മണം. ഞാനെന്റെ ഇരുമ്പുകണക്കെ ഉറച്ചു പോയ കാലുകൾ വലിച്ചെടുത്തു. പുറത്തേക്ക് അതിവേഗം ഓടാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ആ പുകച്ചുരുളുകൾ എന്നെ അവിടെ തടഞ്ഞു നിർത്തിക്കളഞ്ഞു.

“ഓടാൻ പറ്റുന്നില്ലല്ലേ.. പറ്റിയിരുന്നെങ്കിൽ ഞാനെന്നേ ഓടിയേനല്ലോ..”

പുകച്ചുരുളുകൾക്കിടയിൽ നിന്നും അയാളുടെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു.

Post Views: 40
1
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

1 Comment

  1. Shreeja R on December 4, 2024 9:47 AM

    കൊള്ളാം super 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.