Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൊട്ടി
കഥ ത്രില്ലർ

പൊട്ടി

By Shaheera K VSeptember 7, 2024No Comments3 Mins Read135 Views
Bookmark Now
Please login to bookmark Close

No account yet? Register

“ന്നട്ട്?”

അച്ഛന്റെ ശ്വാസത്തിനൊപ്പം ഉയർന്നു താഴുന്ന നെഞ്ചിനു മുകളിൽ പാറിക്കളിക്കുന്ന രോമകൂപങ്ങളിൽ വിരലിഴകൾ കുരുക്കി അമ്മുക്കുട്ടി കാതുകൾ കൂർപ്പിച്ചു ശ്വാസമടക്കി ചോദിച്ചു.

“എന്നിട്ടോ? വഴി ചോദിച്ചു ചോദിച്ചു പൊട്ടി* നമ്മളേയും വഴി തെറ്റിക്കും. നടന്ന വഴികളിലൂടെ പിന്നേയും പിന്നേയും നടത്തിക്കും. എന്നിട്ടൊടുവിൽ ഏതെങ്കിലും പൊട്ടക്കിണറ്റിൽ നമ്മളെ അങ്ങെത്തിക്കും. നമ്മോട് ചാടാൻ പറയും. ”

തന്റെ ചെവിക്കു പുറകിൽ ഒരു ദീർഘനിശ്വാസത്തിന്റെ ചൂട് അമ്മുക്കുട്ടി അറിഞ്ഞു.

“അമ്മേ… എന്റടുത്താരോ ഉണ്ട്.” അവൾ അമ്മയെ മുറുകെ പിടിച്ചു അവരോട് ചേർന്നു കിടന്നു.

“ഒന്നു മിണ്ടാതെ കിടക്ക് പെണ്ണേ… മനുഷ്യന് ഒന്നുറങ്ങണം.” അമ്മയും ഉറക്കമില്ലാതെ തന്നെ കിടക്കുകയാണോ? അല്ലേലും ഇത്രയും നിശബ്ദമായൊരു രാത്രി ഇതാദ്യമാണല്ലോ.

“അമ്മേ… അച്ഛനെ പൊട്ടിയാണോ ആ പൊട്ടക്കിണറ്റിൽ കൊണ്ടുപോയിട്ടിട്ടുണ്ടാവുക?” അവൾ വീണ്ടും സംശയത്തോടെ ചോദിച്ചു.

“ഇനിയൊരിക്കലും അച്ഛനെ നമുക്ക് കാണാൻ പറ്റില്ല? ഞാൻ പോയി പൊട്ടിയോട് അച്ഛനെ കൊണ്ടുതരാൻ പറയട്ടെ?”

അവൾ പിന്നേയും പിന്നേയും ചോദിച്ചു കൊണ്ടിരുന്നു.

“പൊട്ടിയും ചട്ടിയുമൊന്നുമില്ല കുട്ടീ… അതെല്ലാം നിന്റച്ഛൻ പറഞ്ഞിരുന്ന വെറും കഥകളാ… കള്ള് കുടിച്ച് ബോധമില്ലാതെ എങ്ങനെയോ ആ വഴി പോയി വീണതാ നിന്റച്ഛൻ. അതിനുള്ളിലൊന്നിറങ്ങാൻ പോലും ആരേയും ഇതുവരെ കിട്ടിയില്ലല്ലോ. അത്രയും ആഴത്തിൽ ഒരുതരി വായു പോലുമില്ലല്ലോ. നാളെ ഒരു ഫാൻ വെച്ചിറങ്ങി നോക്കാം എന്നല്ലേ അവർ പറഞ്ഞത്? നീയൊന്നുറങ്ങാൻ നോക്ക് അമ്മൂ…”

അമ്മ തെല്ലൊരു നീരസത്തോടെയാണത് പറഞ്ഞത്. ഒന്നും മിണ്ടാതെ അമ്മയെ ഇറുകിപ്പിടിച്ച് കിടന്നപ്പോഴും തന്റെ ചെവിക്കു പുറകിലെ ചൂടുശ്വാസം അമ്മു അറിഞ്ഞു.

അച്ഛന്റെ സിഗരിന്റെ മണവും കരുകരാന്നുള്ള ശബ്ദവും കേട്ട് അമ്മു ഞെട്ടിയുണർന്നു. ഇല്ല, അച്ഛന്റെ സിഗരറ്റിന്റെ ചുവന്ന തിരി അമ്മയുടെ മേലമരുന്നതോ അമ്മയുടെ കണ്ണിലെ തിളക്കമോ അമ്മയുടെ അടക്കിപ്പിടിച്ച വിതുമ്പലോ കാണാനില്ല. പക്ഷേ അച്ഛന്റെ സിഗരറ്റിന്റെ മണം മാത്രം പുറത്ത് നിന്നും വരുന്നുണ്ട്.

ഇപ്പോൾ ചെവിക്കു പുറകിലുള്ള ചൂടുശ്വാസമില്ലല്ലോ. അമ്മു ആശ്വാസത്തോടെ ഓർത്തു. പുറത്ത് നിന്നും അച്ഛന്റെ സിഗരറ്റിന്റെ മണം കൂടുതൽ ശക്തിയോടെ വരുന്നു. അവൾ എഴുന്നേറ്റിരുന്നു. നീങ്ങിക്കിടന്ന അമ്മയുടെ നൈറ്റി നേരെയാക്കുമ്പോൾ കാൽമുട്ടിനു മുകളിൽ ചെറിയ ചെറിയ ചുവന്ന വൃത്തങ്ങൾ സീറോ ബൾബിന്റെ വെളിച്ചത്തിൽ അവൾ കണ്ടു.

ശബ്ദമുണ്ടാക്കാതെ ജനലിനരികിലേക്ക് അമ്മു നടന്നു. അവളുടെ പാവാട നിലത്തുരയുന്ന ശബ്ദം വളരെ വ്യക്തമായിത്തന്നെ അവൾ കേട്ടു. ജനലിനു പുറത്ത് കട്ട പിടിച്ചു കിടന്ന ഇരുട്ടിനിടയിലൂടെ പുകച്ചുരുളുകൾ ഒരു ഗോളമായി മുകളിലേക്കുയരുന്നതവൾ അത്ഭുതത്തോടെ നോക്കി നിന്നു. തൊടിയിൽ നിന്നും സാധാരണ കരയാറുള്ള ചീവീട് പോലും ഇന്നുറക്കമാണ്. മാവിലകളും തെങ്ങോലകൾ പോലും ഒന്നനങ്ങുക പോലും ചെയ്യാതങ്ങനെ നിൽക്കുകയാണ്.

നോക്കിനിൽക്കേ, പുകച്ചുരുളുകൾ പതിയേ പതിയേ നൃത്തം ചെയ്യാനാരംഭിച്ചു. തുറന്നിട്ട ജാലകത്തിലൂടെ അവ പതിയെ മുറിക്കകത്തേക്ക് പ്രവേശിച്ചു. പുകച്ചുരുളുകൾ അമ്മക്ക് ചുറ്റും വലം വയ്ക്കുന്നതും നോക്കി അവൾ നിന്നു.

“അമ്മുക്കുട്ടീ… രാത്രിയിലിങ്ങനെ ഉണർന്നു നടന്നാൽ പൊട്ടി വന്നു വഴി തെറ്റിക്കുമെന്ന് അച്ഛൻ പറഞ്ഞിരുന്നില്ലേ? എന്നിട്ടെന്തിനാ എഴുന്നേറ്റത്? അമ്മയെ ഉണർത്തേണ്ട… മോളിങ്ങു വാ… അച്ഛൻ പൊട്ടിയുടെ കഥ പറഞ്ഞു തരാം.”

പുകച്ചുരുളുകൾക്കുള്ളിൽ നിന്നും അച്ഛന്റെ സിഗരറ്റിന്റെ മണം… അച്ഛന്റെ ശബ്ദം… അവൾ നോക്കി നിന്നു.

പുകച്ചുരുളുകൾ മെല്ലെ നീങ്ങി വാതിലിനരികിലേക്കെത്തി. അവൾ മെല്ലെ അവയെ പിന്തുടർന്നു. അമ്മയെ ഉണർത്താതെ ചാരി വെച്ച വാതിൽ അവൾ പതിയെ തുറന്നു. അകത്തളവും കടന്ന് മുൻവശത്തേക്ക് നീങ്ങുന്ന പുകച്ചുരുളുകൾ പതിയേ അച്ഛന്റെ രൂപം കൈവരിക്കുന്നതവൾ കണ്ടു.

മുൻവശത്തെ വാതിൽ തുറക്കുമ്പോൾ ദൂരെയെവിടെ നിന്നോ ഒരു കാലൻകോഴിയുടെ കരച്ചിലവൾ കേട്ടു.

“കേട്ടില്ലേ അമ്മൂ… കാലൻകോഴിയാ കൂകുന്നേ… അച്ഛന്റെ കൂടെ വാ… ഇനിയിവിടെ നിക്കണ്ട… അച്ഛന് വേഗം പോണം… വാ മോളേ…”

അച്ഛൻ തിരക്ക് കിട്ടിയതും അവൾ അച്ഛന്റെ പുറകേ ധൃതിയിൽ നടക്കാൻ തുടങ്ങി. മുറ്റം കടന്നതും അവളെ നേരത്തെ അലോസരപ്പെടുത്തിയ ആ ചുടുനിശ്വാസം അവൾക്കു ചുറ്റും പൊതിയാൻ തുടങ്ങി.

“അച്ഛാ എനിക്ക് പേടിയാകുന്നു… ആരോ എനിക്ക് ചുറ്റുമുള്ളതു പോലെ…”

അവളുടെ ശബ്ദം അവൾക്കു തന്നെ കേൾക്കാനാവാത്ത വിധം ആ കനത്ത പുക അവളെ മൂടിയതവളറിഞ്ഞു. ഒന്നും കാണാൻ കഴിയാതെ അവളങ്ങനെ ആ പുകയ്ക്കുള്ളിൽ നിൽക്കവേ അച്ഛന്റെ സിഗരറ്റ് മണം വീണ്ടും അവിടെയാകെ നിറഞ്ഞു. കണ്ണുകളടച്ച് അവളാ മണം പിന്തുടർന്ന് പതിയേ നടന്നകന്നു.

*പൊട്ടി: ഞങ്ങളുടെ നാട്ടിൻപുറത്ത് പറഞ്ഞ് കേട്ടിട്ടുള്ളൊരു പ്രേതരൂപം. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവരെ വഴി തെറ്റിച്ചു കുളത്തിലോ കിണറ്റിലോ തള്ളിയിട്ടു കൊല്ലുമെന്നാണ് കഥ.

Post Views: 49
2
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.