Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറുചോദ്യങ്ങൾ
പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം വീട് സാമൂഹ്യപ്രശ്നങ്ങൾ

മറുചോദ്യങ്ങൾ

By Soumya MuhammadSeptember 8, 2024Updated:October 4, 20244 Comments3 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

“നിന്നെ ആർക്കും ഇഷ്ടമല്ലാത്തതും നിന്റെ ഈ സ്വഭാവം കൊണ്ടാണ്. ആളും തരവും നോക്കാതെയുള്ള നിന്റെയീ വർത്തമാനം കുറേ ആയി ഞാൻ സഹിക്കുന്നു”.

ദേഷ്യത്തോടെ ഒരു കൈ കൊണ്ട് പാത്രം നീക്കി വെച്ച് മറു കയ്യാൽ ഫോൺ ശ്രദ്ധയോടെ പിടിച്ചു കൊണ്ട് അയാൾ എഴുന്നേറ്റു.

“വേണ്ടെങ്കിൽ തിന്നണ്ട …”, എന്ന് പതിയെ പറഞ്ഞു കൊണ്ട്  ടേബിളിനടുത്തേക്ക് വരുമ്പോൾ മകൻ അവളോട് ചോദിച്ചു.

“അമ്മക്കറിയില്ലേ അച്ഛന്റെ സ്വഭാവം, പിന്നെന്തിനാണ് തറു തല പറയാൻ നിൽക്കുന്നത്?”

“ആഹാ.. അത് കൊള്ളാലോ!
നിന്റച്ഛന് മാത്രാണോ സ്വഭാവം ഉള്ളൂ?”

അച്ഛന്റെ അടുത്ത് തോറ്റതിന് മകന്റെയടുത്ത് എന്ന രീതിയിൽ ഇരച്ചു വന്ന ദേഷ്യം മുഴുവൻ അവൾ മോനോട് തീർത്തു.

ഇന്നത്തെ കറിക്ക്‌ ഉപ്പ് കുറവും മുളക് കൂടുതലും എന്ന് അച്ഛൻ പറഞ്ഞതിന് അമ്മ ഇത്രയും ദേഷ്യപ്പെടാൻ എന്തിരിക്കുന്നു?

മകന്റെ ചോദ്യം കേട്ട് വളരെ സ്വാഭാവികതയോടെ അവൾ മറുപടി പറഞ്ഞു.

“ഞാൻ എവിടെ ദേഷ്യപ്പെട്ടു എന്നാണ് നീ പറയുന്നത്? ഇന്നത്തെ കറി കൊള്ളില്ല എന്ന് പറഞ്ഞപ്പോൾ  അപ്പോൾ ഇന്നലത്തെ കറി നല്ലതായിരുന്നോ എന്നേ ഞാൻ ചോദിച്ചുള്ളൂ

അതൊരു ന്യായമായ ചോദ്യം അല്ലേ?

കാരണം നല്ല കറി ഉണ്ടാക്കുന്ന ഒരു ദിവസം പോലും  നിന്റെ അച്ഛൻ നല്ലതാണെന്ന്‌ പറയില്ല. എന്ന് ആഹാരത്തിന് ഇത്തിരി എന്തെങ്കിലും കുറവോ കൂടുതലോ കണ്ടാൽ അപ്പോൾ ബഹളം വക്കും. സ്വാദുള്ളപ്പോൾ  ഉണ്ടെന്നു പറയാൻ ആരുടേം അഭിമാനം സമ്മതിക്കില്ല”

മകൻ ഒന്നും മിണ്ടാതെ അവിടുന്നും എഴുന്നേറ്റു.

“നീയും ശരിയാണ്… അല്ലെങ്കിൽ നീയെങ്കിലും മനസ്സിലാക്കില്ലേ. പകരം അച്ഛന്റെ സ്വഭാവ സർട്ടിഫിക്കറ്റുമായി വന്നേക്കുന്നു”.

“എന്റെ പൊന്നോ ഈ അമ്മേടടുത്ത് ഞാൻ തോറ്റു”.

അവളുടെ മറുപടി കേട്ട് മകൻ ചുണ്ട് കോട്ടി എഴുന്നേറ്റു.

“ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിച്ചാൽ മതി. അതാണല്ലോ പതിവും”

അവൾ മകനെ നോക്കി വിളിച്ചു പറഞ്ഞു.

“നീ ഇന്നലെ അമ്മയോട് എന്തോ എതിര് പറത്തെന്ന് അമ്മ എന്നോട് വൈകിട്ട് കണ്ടപ്പോൾ പറഞ്ഞല്ലോ”

മകൻ ഒഴിഞ്ഞപ്പോൾ അച്ഛൻ അടുത്ത വിസ്താരവും ആയി അവൾക്ക്‌ മുന്നിലേക്ക് വന്നു.

“ഞാൻ…. ഞാൻ പ്രത്യേകിച്ച് ഒന്നും അമ്മയോട് പറഞ്ഞില്ലല്ലോ?”

അവൾ ആലോചനയോടെ പുരികം ചുളിച്ചു

മാളുവിന്റെ ഡ്രെസ്സിങ്ങിനെ പറ്റി എന്തെങ്കിലും പറഞ്ഞായിരുന്നോ?

അയാൾ ശബ്ദമുയർത്തി.

“ആഹ്… അത് പറഞ്ഞായിരുന്നു”

“ഓ… നീ പറഞ്ഞെങ്കിൽ പിന്നെ അത് എന്തെങ്കിലും മറുവാദം ആയിരിക്കും അതുറപ്പാണ്.”

പുച്ഛത്തോടെ ചിരിക്കുന്ന അയാളെ കണ്ടില്ലെന്നു നടിച്ച് അവൾ പറഞ്ഞു.

“അമ്മ ഇന്നലെ ഇവിടെ വന്നപ്പോൾ മാളു മുറ്റത്ത്  നടന്നു കൊണ്ട് വായിക്കുകയായിരുന്നു. പ്രായമായ പെണ്പിള്ളേര് ഇങ്ങനെ ഞെളിഞ്ഞ് നടക്കരുത് എന്ന് അമ്മ അവളോട്‌ പറഞ്ഞു.
അതൊക്കെ തള്ളമാര് ശ്രദ്ധിക്കേണ്ടത് ആണെന്ന് പറഞ്ഞ് എനിക്കിട്ട് ഒരു കുത്തും”

പിന്നെ എങ്ങനെയാ നടക്കേണ്ടത് എന്ന് ഞാൻ അമ്മയോട് ചോദിച്ചു. അതും വളരെ വിനയത്തോടെ തന്നെ.

“പെണ്പിള്ളേര് ഇത്തിരി അടക്കവും ഒതുക്കവും ആയി നടക്കണം, അല്ലാതെ ഇന്നാ പിടിച്ചോ ന്നും പറഞ്ഞ് മാറും ഉന്തി പിടിച്ചു നടക്കരുത്”

അമ്മയുടെ മറുപടി കേട്ട് ഞാൻ മാളുവിനെ നോക്കി. പാവം… കണ്ണുകളിൽ വെള്ളം നിറച്ചു നിൽക്കുന്ന അവളുടെ ഡ്രെസ്സിങ്ങിൽ എനിക്ക് ഒരു പോരായ്മയും തോന്നിയില്ല.

വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിലൂടെ ആണ് അവൾ കടന്നു പോകുന്നത്.

ഇതെല്ലാം സ്വാഭാവികം ആണെന്നും, ഇതിൽ സങ്കോചിക്കേണ്ട യാതൊന്നും ഇല്ലെന്നും ശരീര വളർച്ചയുടെ ആദ്യ ഘട്ടത്തിൽ തന്നെ മുതുകു കൂനി നടന്ന അവളോട്‌ ഞാൻ പറഞ്ഞു കൊടുത്തിരുന്നു. വളർന്നു വരുന്ന കുട്ടിയെ അറിയാതെയാണെങ്കിലും മാനസികമായി തളർത്താൻ അമ്മ ശ്രമിച്ചത് കണ്ടപ്പോൾ എനിക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല.

“ഇങ്ങനെ മാറിൽ പിടിക്കാൻ ആൾക്കാർ നടന്നാൽ പിന്നെ പെൺപിള്ളേര് ഉള്ളതൊക്കെ ചെത്തി പറിച്ച് കളഞ്ഞിട്ട് നടക്കുന്നത് അല്ലേ അമ്മേ നല്ലത്?” എന്ന ചെറിയൊരു സംശയം മാത്രമേ ഞാൻ ചോദിച്ചുള്ളൂ.

അതിനാണ് അമ്മ ഞാൻ മറുത്ത് പറയുന്നവൾ ആണെന്നും പറഞ്ഞ് ഞാൻ കൊടുത്ത നാരങ്ങ വെള്ളം പോലും കുടിക്കാതെ പോയത്.

ഇതൊക്കെ കേട്ട് “നിന്റെ ഒരു സംശയം, തേങ്ങാക്കൊല”
എന്ന് പറഞ്ഞ് ഈർഷ്യയോടെ അയാൾ തിരിഞ്ഞു നടക്കുമ്പോൾ അവൾ ഉറക്കെ ചോദിച്ചു.

“അതേ…എനിക്കൊരു സംശയം കൂടി ഉണ്ട്, ഈ പെൺപിള്ളേരെ മുഖവും തലയും ഉയർത്തി കണ്ണുകളിലേക്ക് നോക്കി ലോകത്തോട് സംസാരിക്കാൻ പഠിപ്പിക്കാം എന്ന് കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ നിങ്ങൾ എഴുതിയത് വെറുതെ ആയിരുന്നല്ലേ?”

ഉത്തരം കിട്ടില്ലെന്ന്‌ അറിയാമെങ്കിലും തികച്ചും ന്യായമായ സംശയം ചോദിച്ച ആശ്വാസത്തോടെ  അടുത്ത ജോലിയിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ അവൾ ആരോടെന്നില്ലാതെ വെറുതേ പറഞ്ഞു…

“അല്ലെങ്കിലും മറുചോദ്യം ചോദിക്കുന്നവരെ ആർക്കും ഇഷ്ടമല്ലല്ലോ!”

.

Post Views: 27
3
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

4 Comments

  1. Divya Sreekumar on September 15, 2024 7:38 PM

    അസ്സല്‍ 👍👌👌

    Reply
  2. Nafs nafs on September 12, 2024 5:25 PM

    മറുചോദ്യങ്ങൾ…..
    നന്നായി എഴുതി👌👌👍

    Reply
    • Suma Jayamohan on September 13, 2024 9:02 PM

      അങ്ങോട്ടൊരു ചോദ്യവും ചോദിക്കാത്ത അടിമകളേയാണ് എല്ലാവർക്കും താൽപര്യം.
      വീട്ടുകൊടുക്കരുത് പറയാനുള്ളതു പറയണം❤️🌷

      Reply
  3. Joyce Varghese on September 11, 2024 8:50 AM

    Super എഴുത്ത്!👏😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.