Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉത്രാട പാച്ചിൽ 
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ പാചകം പാരന്റിങ്

ഉത്രാട പാച്ചിൽ 

By remya bharathySeptember 10, 2024Updated:September 15, 20245 Comments3 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉത്രാട പാച്ചിൽ – ഓണം ഓർമകൾ…

വളരെ organised ആയ ഒരു ‘അമ്മ ഉണ്ടായിരുന്നത് കൊണ്ടാവാം ഉത്രാടപ്പാച്ചിൽ എന്നൊന്ന് ഓർമയിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ അവസാന നിമിഷം തയ്ച്ചു കൊടുക്കാൻ ബാക്കി വല്ലതും ഉണ്ടെങ്കിൽ അമ്മ അതിനു വേണ്ടി പായുന്നതെ കാണു.

എനിക്കും അമ്മക്കും ഉള്ള ഓണക്കോടി തൈക്കുന്നതും അവസാന നിമിഷം ആവും. പക്ഷെ അതിനിടെ തിരുവോണ ദിവസത്തേക്ക് വേണ്ട ചോറും സാമ്പാറും തോരനും പായസവും പപ്പടവും ഒഴികെ ഉള്ള എല്ലാം അമ്മ അടുക്കളയിൽ ഉത്രാടപ്പാച്ചിൽ നടത്തി ഒരുക്കിയിട്ടുണ്ടാവും. അച്ഛൻ കണക്ക് കൃത്യമാക്കി കൃത്യമായ ക്രമത്തിൽ അരിഞ്ഞു കുക്കറിൽ ഇട്ട് കൊടുത്ത പച്ചക്കറി കഷണങ്ങളെ സ്വാദേറിയ അവിയലാക്കുന്നതിൽ തൊട്ട്… (തലേന്ന് തൊട്ടേ പിഞ്ഞാണത്തിൽ എടുത്തു കൊണ്ട് പോയി നടന്നു തിന്നാനുള്ള കണക്കിൽ, ചോറിനെക്കാൾ അളവിൽ അവിയൽ ഞങ്ങടെ വീട്ടിൽ ഉണ്ടാക്കും എന്നത് വേറെ ഒരു വസ്തുത), അമ്മയുടെ സ്‌പെഷ്യൽ കുമ്പളങ്ങ മോര് കറി, അച്ഛന്റെ പ്രിയപ്പെട്ട എറണാകുളം സ്റ്റൈൽ മാങ്ങാക്കറിയും ഇഞ്ചിക്കറിയും (രണ്ടിനും കൃത്യമായ പാകത്തിൽ അരിയുന്നതിന്റെ കൊട്ടേഷൻ അച്ഛനാണ് എന്നു പ്രത്യേകം പറയണ്ടല്ലോ…), എനിക്ക് അവിയലോളം പ്രിയപ്പെട്ട നിറയെ തേങ്ങാ വറുത്തിട്ട പഴുത്ത മത്തൻ എരിശ്ശേരി, വെള്ളരിക്ക പച്ചടി, മാങ്ങാക്കറിക്കു മുറിച്ച മാങ്ങ കൊണ്ടുള്ള തട്ടിക്കൂട്ട് അച്ചാർ…

ചിലപ്പോൾ ഇതൊക്കെ ഒരുക്കിയതിനു ശേഷം ആവും അമ്മ എന്റെ ഓണക്കോടി തൈക്കാൻ നിൽക്കുക. അടുക്കളയിൽ ഞാൻ അമ്മയെ ഇതിനിടക്ക് സഹായിച്ചതിന്റെ ഒന്നും വ്യക്തമായ ഓർമയില്ല പകരം ഈ തൈക്കാൻ പോകുന്ന ഉടുപ്പിന്റെ ചിന്തകളിൽ കിറുങ്ങി നടന്ന എന്നെ ഓർമയുണ്ട്. എപ്പഴാണാവോ അമ്മ ഒന്ന് ഇത് തൈക്കാൻ തുടങ്ങാ എന്ന സ്വാർത്ഥ ചിന്ത മാത്രമായിരുന്നു. പണ്ടേ ഞാൻ ഒരു സ്വാർത്ഥ ആയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.

ഈ അങ്കങ്ങളെല്ലാം കഴിഞ്ഞ് അമ്മ എപ്പഴാണ് കിടക്കുന്നത് എന്നോ രാവിലെ എപ്പോഴാണ് എണീറ്റ് ചോറും സാമ്പാറും വെച്ചു ചോറു വാർക്കാനും പായസം ഇളക്കി പരുവമാക്കാനും അച്ഛനെ ഏൽപ്പിച്ചു ഗുരുവായൂരേക്ക് ബസ് കേറാ എന്ന് അറിയില്ല.

ഏത് ആഘോഷം ആണേലും അമ്മയുടെ മനസ്സ് കണ്ണന്റെ അടുത്ത് എത്താനാവും ഏറ്റവും കൂടുതൽ ആഗ്രഹിക്കുക. എന്നാലും അമ്മയുടെ സദ്യയും പായസവും കഴിക്കാൻ കാത്തിരിക്കുന്നവരെയും ഞങ്ങൾ എപ്പോഴാ ഉണ്ണാൻ വരണ്ടേ എന്ന ചോദ്യത്തോടെ സ്വയം ക്ഷണിക്കുന്നവരെയും അമ്മക്ക് അതു പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു.

അമ്മ ഗുരുവായൂർ തൊഴുതു വരുമ്പോളും പാലടക്കു പിങ്ക് നിറം വന്നില്ല എന്നും പറഞ്ഞ് അച്ഛൻ ആ പായസ ചെമ്പ് ക്ഷമയോടെ ഇളക്കിക്കൊണ്ടു ഇരിക്കുന്നുണ്ടാവും… ഉച്ചക്ക് ഊണ് കഴിഞ്ഞു പായസത്തിന്റെ പങ്ക് കൊടുത്തു വിടുന്ന പാച്ചിൽ ആണ് അടുത്തത്.

അമ്മു ഉണ്ടായി കഴിഞ്ഞ് ഞാനും ഒരിക്കൽ ഒറ്റക്ക് എല്ലാ വിഭവങ്ങളും ചേർത്ത് സദ്യയുണ്ടാക്കി… എല്ലാം ഇലയിൽ വിളമ്പി ഏട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ, “ഒരു കഷ്ണം അയക്കൂറ വറുത്തതും കൂടെ ഉണ്ടെങ്കിൽ എന്ത് രസാവും അല്ലേ?” ന്ന്… ആദ്യം പിടിച്ചു കിണറ്റിൽ ഇടാൻ ആണ് തോന്നിയത്… പിന്നെ തോന്നി ഞാൻ ഉണ്ടാക്കീത്‌ നന്നാവഞ്ഞിട്ടാണോ എന്ന്? പക്ഷെ പിന്നീട് ഓരോ കല്യാണത്തിനും ഗംഭീര വെപ്പുകാർ ഉണ്ടാക്കിയ സദ്യ കഴിക്കുമ്പോളും ഇതേ ഡയലോഗ് ആവർത്തിച്ചപ്പോൾ ഞാൻ വേദനയോടെ ആ സത്യം മനസ്സിലാക്കി… എന്റെ കെട്യോന് ഈ ശുദ്ധ വെജിറ്റേറിയൻ സദ്യ ഇഷ്ടമല്ല എന്ന്.

അത് മാത്രമോ ഓരോ കറികളും വ്യത്യസ്തമാണ്. ഞങ്ങളുടെ വറുത്തരച്ച മണിക്കൂറുകളുടെ ക്ഷമ വേണ്ട ഇഞ്ചിക്കറിക്ക് just pass മാർക്കും പുളിയും ശർക്കരയും ഇട്ട മുളകപച്ചടിക്ക് ഡിസ്റ്റിനക്ഷനും ആണെന്ന്. ഞങ്ങളുടെ പച്ചടിയും, വറുത്ത എരിശ്ശേരിയും ഓലനും ഒന്നും അത്ര പിടിത്തം പോരെന്നും ഇഷ്ട്യുവും തേങ്ങാ വറുത്തിടാത്ത എരിശ്ശേരിയും ഒക്കെ ആണ് ഹിറ്റ്ലിസ്റ്റിൽ എന്നും. ഒരു വിലയും ഇടാതെ ഒപ്പിക്കൽ എന്നു കരുതിയിരുന്ന വടുകപ്പുളിയും മാങ്ങാ അച്ചാറും സൂപ്പർസ്റ്റാറും…

ഓരോ ഇടങ്ങളിലും സദ്യയുടെ വിഭവങ്ങൾ വെവ്വേറെ വെപ്പാവും. ഭക്ഷണ രീതികൾ വേറെ ആവും. ഓണക്കാലത്തെ പുഴുങ്ങിയ പഴവും പപ്പടവും വറുത്ത ഉപ്പേരിയും കൂട്ടി കുഴച്ച ബ്രേക്ഫാസ്റ്റ് എനിക്ക് തുടക്കത്തിൽ സങ്കൽപ്പിക്കാൻ കൂടെ പറ്റില്ലായിരുന്നു. പക്ഷെ പതിയെ ഞാനും അത് ഇഷ്ടപ്പെട്ടു തുടങ്ങി. മലബാറിൽ ജനിച്ചു വളർന്ന ‘അമ്മ എറണാകുളത്തുകാരുടെ ഇഞ്ചിക്കറിയും മാങ്ങാക്കറിയും കുടംപുളി ഇട്ട മീൻ കറിയും എല്ലാം ഉണ്ടാക്കുന്നത് പോലെ ഏട്ടന്റെ സ്റ്റൈലിലും ഞാൻ പരീക്ഷണങ്ങൾ നടത്തി തുടങ്ങി. എന്നാലും സദ്യയെന്നു കേൾക്കുമ്പോൾ ഇപ്പഴും എന്റെ നാവിലെ രുചി എന്റെ അമ്മയുടെ കൈപ്പുണ്യമാണ്. ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത മനോഹരമായ ഓർമകൾ പോലെ… ഒരിക്കലും അമ്മയുണ്ടാക്കുന്ന സ്വാദിൽ സാമ്പാർ ഉണ്ടാക്കാൻ എനിക്ക് ഈ ജന്മം കഴിയില്ലായിരിക്കും. രാവിലേ എണീറ്റ് 2 മണിക്കൂറുകൾ കൊണ്ട് രാവിലത്തെയും ഉച്ചത്തെയും വൈകിട്ടത്തെക്കും കൂടെ ഉള്ള ഭക്ഷണം ഉണ്ടാക്കി പോകാനുള്ള മാജിക് ഒന്നും എന്റെ മോൾക്ക് ഓർക്കാൻ ബാക്കി വെക്കാൻ എനിക്ക് സാധിക്കുകയും ഇല്ല.

ഓണം എന്നും അമ്മയുടെ ഭക്ഷണത്തിന്റെയും ‘അമ്മ തൈക്കുന്ന ഓണക്കോടിയുടെയും ഓർമയാണ്… ഞാൻ മറ്റൊരു പായസവും കഴിക്കാത്തത് കൊണ്ട് എനിക്ക് വേണ്ടി ഉണ്ടാക്കിയിരുന്ന പാലട പ്രഥമൻ പോലെ മധുരമുള്ള ഓർമ…

ഇത്തവണ ഓണം ഇല്ല. ഓണത്തിന്റെ ഓർമ്മകൾ മാത്രം

ചിത്രത്തിന് കടപ്പാട് : കേരളം ടൂറിസം സൈറ്റ് 

Post Views: 50
4
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

5 Comments

  1. Nasar kaniyapuram on September 15, 2024 9:07 PM

    നല്ല കഥ…ആശംസകൾ

    Reply
  2. Divya Sreekumar on September 14, 2024 8:16 PM

    ഹൃദ്യം 💗💗

    Reply
  3. Shreeja R on September 14, 2024 4:04 PM

    ❤️❤️

    Reply
  4. Joyce Varghese on September 11, 2024 8:38 AM

    നല്ല ഓർമകൾ.
    👍

    Reply
  5. Nafs nafs on September 10, 2024 3:51 PM

    ഇവിടേക്കും ഓണസദ്യയ്ക്കൊപ്പം വലിയ മീനുകളോ ചിക്കനോ പൊരിച്ചത് നിർബന്ധമാണ്.😄👌👌💞

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.