Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവള് മരിച്ചു.
കഥ ജീവിതം സ്ത്രീ

അവള് മരിച്ചു.

By remya bharathySeptember 11, 2024Updated:October 4, 20243 Comments3 Mins Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

അവള് മരിച്ചു.

“അറിഞ്ഞോ?” എന്ന് തുടങ്ങുന്ന വാചകങ്ങളും ശബ്ദങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ഇന്നത്തെ ദിവസം. പാതി മുറിഞ്ഞ അവളുടെ പടത്തിനു മുകളിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച പോസ്റ്ററുകൾ സ്റ്റാറ്റസുകളും സ്റ്റോറികളും. അവളെ കുറിച്ചുള്ള മുറിഞ്ഞ ഓർമകളുടെ ഈർക്കിലി കൊട്ടാരം പണിത് പലരും വികാരഭരിതരായി പോസ്റ്റുകൾ ഇടുന്നു.

ഒരു കണ്ണും പാതി ചിരിയും മൂക്കുത്തിയും നിറഞ്ഞ അവളുടെ ചിത്രത്തിന് ചുറ്റും വെള്ള പൂക്കൾ. അല്ല, അവൾക്ക് ഈ പൂക്കളല്ല, ചെറിയ മഞ്ഞപൂക്കളായിരുന്നു ഇഷ്ടമെന്ന് പറയണമെന്നുണ്ട്. ആരോട്?

മരിച്ചിട്ട് ഇന്നേക്ക് മൂന്നു ദിവസമായിരിക്കുന്നത്രെ. ഒറ്റയ്ക്കായിരുന്നല്ലോ. ആരും അറിഞ്ഞില്ല. അഴുകാൻ തുടങ്ങി നാറ്റമടിച്ചു തുടങ്ങിയപ്പോൾ ഇന്നലെ രാത്രിയാണ് അടുത്ത താമസക്കാർ വിവരം വെളിയിൽ അറിയിച്ചത്. പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും ഊഹം വെച്ചും അവളെ തിരിച്ചറിയുകയായിരുന്നു. അവൾക്ക് ഈ നഗരത്തിൽ കൂട്ടുകാരുണ്ടായിരുന്നില്ലല്ലോ. ഉള്ളത് പൊയ്ലോകത്തെ കുറേ പ്രൊഫൈലുകൾ മാത്രമായിരുന്നല്ലോ.

അവളെ കണ്ടവർക്കാർക്കും അവളെ അറിയുമായിരുന്നില്ല. അവളെ അറിഞ്ഞവരാരും അവളെ കണ്ടിട്ടുമില്ല, താനൊഴിച്ച്. അവളുടെ മുഖം പോലും പാതി മറച്ചു കൊണ്ടു മാത്രമേ പൊയ്ലോകത്തുള്ളവർ കണ്ടുള്ളു. ആ മൂക്കുത്തിയെയും ഒറ്റകണ്ണിനേയും പാതിചുണ്ടിനെയും മാത്രം കണ്ടു ആളുകൾ പ്രണയം പറയുന്നെന്ന് പറഞ്ഞ് അവൾ പൊട്ടിച്ചിരിക്കുന്നത് മനസ്സിൽ വന്നു നിറയുന്നു.

ഒറ്റ തുള്ളി കണ്ണുനീര് വരുന്നില്ലല്ലോ വെളിയിലേക്ക്. ചങ്കിൽ എന്തോ കെട്ടി നിൽക്കുന്നത് പോലെ. ചായം പൂശിയ നഖങ്ങളുള്ള അവളുടെ നേർത്ത വിരലുകൾ ചങ്കിൽ അള്ളി പിടിക്കും പോലെ. അവളുടെ കിലുങ്ങുന്ന ചിരികൾ ചെവികൾ കൊട്ടിയടച്ചത് പോലെ. മൂക്കുത്തികല്ലിന്റെ തിളക്കത്തിൽ കാഴ്ച നുണക്കുഴിയിലെ ഇരുട്ടിൽ മുങ്ങി പോയത് പോലെ.

അധിക നേരം വെക്കില്ല, വരുന്നേൽ വന്നു കണ്ടോളൂ, എന്ന സന്ദേശം കൃത്യമായ സ്ഥല വഴി വിവരങ്ങളോടെ പരക്കാൻ തുടങ്ങി. അവൾ മറച്ചു വെച്ചതെല്ലാം ഇന്ന് വെളിപ്പെടുന്നു. പോസ്റ്റ്മോർട്ടം വേഗത്തിൽ കഴിഞ്ഞ് അവളെ വീട്ടിലെത്തിച്ചിരിക്കുന്നു. ഐസിൽ മരവിച്ചു കിടന്ന അവളെ കാണാൻ വരുന്നവർക്ക് വേദനയേക്കാൾ കൗതുകമാണ്. മനസ്സിലുണ്ടായിരുന്ന പാതി കവിളും പാതി ചുണ്ടും അടഞ്ഞ കണ്ണുകളും വെച്ച് അവർ അവളെങ്ങനെയായിരുന്നു എന്ന് ഊഹിച്ചെടുക്കുന്നു. ചീർത്ത് വീർത്ത മൂക്കിൽ ആഴ്ന്നിറങ്ങി പോയ മൂക്കുത്തിക്ക് മാത്രം ഒരു മാറ്റവുമില്ല.

കാണാൻ വന്നവർക്ക് അവളെ കാണാനുള്ള കൗതുകം തീർന്നപ്പോൾ, പലരും ആദ്യമായി കണ്ടതിന്റെ സന്തോഷം പരസ്പരം പങ്കുവെക്കലായി, അൽപ്പമൊന്നു മാറി ആളുകൾ ശ്രദ്ധിക്കാതെയിടത്തു നിന്ന് ഫോട്ടോകൾ എടുക്കാനുള്ള പക്വതയുള്ളവരാണ് അവളുടെ കൂട്ടുകാർ. ചത്തു പോയാലെന്താ, അവൾക്ക് അഭിമാനിക്കാം.

മറവു ചെയ്യാനുള്ള കുഴിയുടെ ഒരു ഭാഗത്തു അവൾ തയ്യാറായി കിടക്കുമ്പോൾ ആണ് അയാൾ വന്നത്. അവളുടെ വാക്കുകളിൽ കേട്ട അയാൾ. അതയാളെന്ന് ഉറപ്പിക്കാൻ ഇനിയൊരു നോട്ടത്തിന്റെ ആവശ്യമില്ല. പരിചയമുള്ള ആരെയോ കണ്ടപ്പോൾ ചുണ്ടിൽ വന്നെന്നു വരുത്തിയ അയാളുടെ ചിരി പോലും അവൾ പറഞ്ഞത് പോലെ തന്നെ. കുറ്റിത്താടിയിലെ നരച്ച രോമങ്ങളുടെ കണക്കു പോലും അവളുടെ കയ്യിൽ ഉണ്ടായിരിക്കുമെന്ന് തോന്നി. ഒന്ന് മാത്രം തെറ്റി. അയാളുടെ കണ്ണിൽ എവിടെയും അവളെ നഷ്ടപ്പെട്ടതിന്റെ വേദനയുണ്ടായിരുന്നില്ല. ഏതോ നിസ്സംഗത മാത്രം. ഐസിൽ നിന്ന് എണീറ്റ് വന്ന് അവളെന്നോട് തർക്കിക്കുന്നു. ‘നിനക്കറിയാഞ്ഞിട്ടാണ്, ഉള്ളിൽ ഒതുക്കുന്നതാണ് എല്ലാമെന്ന്’. ഇനിയും ഈ വിഷയം പറഞ്ഞ് അവളോട് വഴക്കു കൂടണോ? എന്റെ ശബ്ദം എന്നെന്നേക്കുമായി നഷ്ടപ്പെട്ടല്ലോ.

കുഴിയിലേക്ക് മണ്ണിനൊപ്പം വിതറാനായി ആരോ പൂവിതളുകൾ വിതരണം ചെയ്യുന്നു. ഭാഗ്യം അരളിപൂക്കൾ ഇല്ല. അവൾക്ക് മണക്കാൻ ഇഷ്ടമുണ്ടായിരുന്ന മുല്ലയും ചുവന്ന റോസാപ്പൂവിതളുകളും മാത്രം.

ആരൊക്കെയോ ചേർന്ന് അവളെ തണുത്തു മരവിച്ച സ്റ്റീൽ പലകയിൽ നിന്നെടുത്തു കുഴിയിലേക്കു വെക്കുന്നു. തൊട്ടാൽ അവളുടെ ഇറച്ചിയിലേക്ക് ആഴ്ന്നു പോകുമോ എന്ന പേടിയുണ്ട് തൊടുന്നവർക്ക്. ഒരിക്കൽ ഇറച്ചിയിലേക്ക് ആഴ്ന്നു നോക്കിയിരുന്നവരുടെ വർഗ്ഗം തന്നെയല്ലേ ഇവരും എന്നോർത്ത് അവൾ അടഞ്ഞ കണ്ണുകൾക്ക് താഴെ ചിരിക്കുന്നുണ്ടെന്ന് തോന്നി.

“എങ്ങനെയാ മരിച്ചേ?” ആരോ ആരോടോ കൗതുകത്തോടെ ചോദിക്കുന്നത് പുറകിൽ കണ്ണില്ലാത്തത് കൊണ്ട് ചെവികൾ കൊണ്ട് മാത്രം കാണേണ്ടി വന്നു. അപ്പഴേക്കും പച്ചമണ്ണിനെ ഏറ്റു വാങ്ങാൻ അവൾ തയ്യാറായെന്ന് അറിയിപ്പ് വന്നിരുന്നു. ഒരു ചെവി കൂർപ്പിച്ചു നേരത്തെ ചോദ്യത്തിന്റെ ഉത്തരത്തിനു കാത്തു. “ഹൃദയം പൊട്ടിയാണത്രെ. ഓരോരുത്തരായി മണ്ണും പൂവും ചേർത്ത് എറിയുന്നതിനിടെ ഞാൻ കണ്ടു. അയാൾ അയാളുടെ നെഞ്ചിൽ നിന്ന് അവളുടെ ഉടഞ്ഞ ഹൃദയത്തിന്റെ ഒരു കഷ്‌ണമെടുത്തു പച്ചമണ്ണും പൂവും ചേർത്ത് പതിയെ സമർപ്പിക്കുന്നു.

കാഴ്ച അയാളുടെ കണ്ണുകളിലേക്ക് നീണ്ടു. അയാളുടെ നീണ്ട കൺപീലികൾ കട്ടപ്പിടിച്ചു നിൽക്കുന്നു. കണ്ണീരു തന്നെ. മറ്റെന്ത്. കണ്ണൊന്നടച്ചുതുറന്നു നോക്കിയപ്പോൾ അയാളില്ല. മഞ്ഞിൽ പുത്തഞ്ഞു തുടങ്ങിയ അവളുടെ ചുണ്ടുകളിൽ നിന്ന് നേർത്ത ശബ്ദം ചെവിയിലേക്ക് വന്നു തട്ടി വിളിക്കുന്നു. “ഇപ്പോഴെങ്ങനെ വിശ്വാസമായില്ലേ അയാൾക്കെന്നെ ഇഷ്ടമാണെന്ന്?” മണ്ണിൽ അഴുകി തുടങ്ങാൻ മൂന്നു ദിവസം മുന്നേ തയ്യാറായവളോട് എന്ത് തർക്കിക്കാൻ. “ശരി തന്നെ” എന്ന് പറഞ്ഞു സമ്മതിച്ചു കൊണ്ട് അവളെ യാത്രയാക്കി.

തൂമ്പയുമായി രണ്ട് ചേട്ടന്മാർ എന്റെ കയ്യിലെ പച്ചമണ്ണിന് കാത്തിരിക്കുകയായിരുന്നു. അതൂടെ കിട്ടിയതോടെ അവർ ഉത്സാഹത്തോടെ അവളെ മണ്ണുകൊണ്ട് പൊതിയാൻ തുടങ്ങി. അവള് ശ്വാസം മുട്ടി കാലിട്ടടിക്കുന്നത് നെഞ്ചിൽ തെളിഞ്ഞു. പക്ഷെ അപ്പോഴും ഒരു തുള്ളി കണ്ണുനീര് പൊടിഞ്ഞില്ല. ചിലപ്പോൾ അവളോട് ഉണ്ടെന്ന് അവൾ കരുതുന്ന പോലെ സ്നേഹമൊന്നും ഈ നെഞ്ചിനുള്ളിൽ ഉണ്ടായിരുന്നിരിക്കില്ല.

അവള് മരിച്ചു. ആരൊക്കെയോ ചേർന്ന് അവളെ വെട്ടിയൊരുക്കി കുഴിയെടുത്തു മൂടി. അവളുടെ കഥകഴിഞ്ഞു.

Post Views: 38
2
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

3 Comments

  1. Suma Jayamohan on September 19, 2024 5:58 PM

    നന്നായിട്ടുണ്ട്❤️🌷👌

    Reply
  2. Sunandha Mahesh on September 19, 2024 2:37 PM

    സൂപ്പർ writing 👌

    Reply
  3. Nafs nafs on September 12, 2024 5:09 PM

    💔💔💔

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.