Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണം – ഓർമ്മകളിലെ വസന്തം
അനുഭവം ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ

ഓണം – ഓർമ്മകളിലെ വസന്തം

By Nishiba MSeptember 19, 20244 Comments2 Mins Read71 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓർമ്മകൾക്കെന്നും പൂക്കാലമാണല്ലോ. കരഞ്ഞും ചിരിച്ചും അതെന്നുമുള്ളിൽ പൂത്തു നിൽക്കും. തിരിഞ്ഞുനോട്ടമല്ലാതെ തിരിച്ചുനടത്തമാവില്ലെന്ന തിരിച്ചറിവിലും മനസ്സൊരു ഓണത്തുമ്പിയായി ഓരോ പൂക്കളിലും മധു തേടിയലയും. നേർത്തനൊമ്പരത്തിന്റെ പൂമ്പൊടികലർന്നൊരു പുഞ്ചിരി ചുണ്ടിൽ വിരിയിച്ചു കാലം പിന്നേയും മുന്നോട്ടു കുതിക്കും. മാറ്റങ്ങൾ ക്ഷണവേഗത്തിൽ വന്നണയുമ്പോഴും കൊഴിഞ്ഞുപോയ ദിനങ്ങളിലെവിടെയോ മറന്നുവെച്ചൊരെന്നിടം തിരയുന്നെന്നും ഞാൻ.

ബാല്യമെന്നും മധുരമാർന്നൊരോർമ്മയാകവേ, പൂവിളിയുടെ താളമുള്ളിൽ നിറയുന്നു. കൊമ്മയുമേന്തി(തെങ്ങോലയാൽ മെടഞ്ഞ പൂക്കുട) കൂട്ടരോടൊത്ത് പൂക്കൾ തേടിയലഞ്ഞ കാലം. തുമ്പയും മുക്കുറ്റിയും ചെക്കിയും അരിപ്പൂവും എരോക്കയുമൊക്കെ കൊമ്മയിൽ നിറച്ചു, പങ്കുവെക്കലിന്റെ സ്നേഹം പകുത്ത് പരീക്ഷാച്ചൂടിലും പൂക്കളങ്ങളിലെ വർണ്ണങ്ങളെയുള്ളിൽ നിറച്ച കാലം. വല്ലപ്പോഴും ലഭിക്കുന്ന കോടിഉടുപ്പിന്റെ ഗന്ധം ഉള്ളിലേക്കാവാഹിക്കുമ്പോൾ മനസ്സു ആഹ്ലാദഭരിതമായി നിറഞ്ഞു തുളുമ്പുമ്പോൾ മിഴികളും നിറഞ്ഞു തുളുമ്പും. സദ്യയിലെ വിഭവങ്ങൾ രസനയെ ത്രസിപ്പിക്കും. അവധിയുടെ ആരവത്തിൽ ഓണദിനങ്ങൾക്കു പൊലിമയേറും.

ഓർമ്മകൾ അവനവന്റെ മാത്രം നിധികുംഭമാണ്. അതൊരിക്കലും മറ്റൊരാൾക്ക് അതേ തീവ്രതയോടെ പങ്കിട്ടെടുക്കാനാവില്ല. ഒരേ കാലഘട്ടത്തിലെ ചിലതൊക്കെ തൊട്ടറിയാമെന്നല്ലാതെ, കേൾക്കുന്നവർക്ക് കഥയായും അതിലൂടെ കടന്നു പോയവർക്ക് അനുഭവമായും തോന്നുന്ന ജീവിതത്തിന്റെയേടുകൾ. ഇന്ന് ഓണമെന്നതു ആഘോഷത്തിന്റെ പര്യായമാവുമ്പോൾ ഓണം ഓണമായിരുന്ന കാലവും ഉണ്ടായിരുന്നു. ഒരു നേരത്തെ അന്നം പോലും ഇല്ലാത്തൊരു കാലം. ഉടുതുണിക്ക് മറു തുണിയില്ലാത്ത, കോടിയെന്ന സങ്കൽപ്പം പോലും അപ്രസക്തമായ കാലം. അന്ന് ഓണമെന്നതൊരു പ്രതീക്ഷയായിരുന്നു. പഞ്ഞമാസമായ കർക്കിടകത്തിന്റെ ആധിയും വ്യാധിയുമൊഴിഞ്ഞു ചിങ്ങത്തിന്റെ നന്മയിൽ കാലം തെളിയുമെന്ന പ്രതീക്ഷ. മഴയും വെയിലും ഞാറ്റുവേലകളും കൃഷിയും മണ്ണും മനുഷ്യരുമൊക്കെ അഭേദ്യമായി ബന്ധപ്പെട്ടിരുന്ന നാളുകൾ. വിളവെടുപ്പുത്സവമായി, ഒരു നേരമെങ്കിലും വയറുനിറയേ, മനം നിറയേ ഉണ്ണാനും ഒത്തുചേരലിന്റെ മാധുര്യം നുകരാനുമുള്ള അവസരം. കാണം വിറ്റും ഓണമുണ്ണണം എന്ന പഴഞ്ചൊല്ലിൽ എല്ലാമടങ്ങിയിരിക്കുന്നു. അത്തം കറുത്താൽ ഓണം വെളുക്കുമെന്നു ചൊല്ലുമ്പോൾ മഴയുടെ കറുത്ത കാലത്തിൽ നിന്നും തെളിമയാർന്ന കാലത്തിന്റെ പ്രതീക്ഷാ നിർഭരമായ കാത്തിരിപ്പ് പ്രകടമാവുന്നു.

മാറ്റത്തിന്റെ ശരവേഗം ലക്ഷ്യം ഭേദിച്ചു മുന്നേറുമ്പോൾ കാലം കൊഴിയുകയും വിടരുകയും ചെയ്തു കൊണ്ടേയിരുന്നു. ഇന്നീ ഡിജിറ്റൽ യുഗത്തിൽ ആഘോഷങ്ങൾക്ക് പഞ്ഞമില്ലാതാവുമ്പോഴും ഓണം ഓർമ്മകളുടെ പൂക്കാലം തന്നെയാണ്. എത്രയേറെ ആഘോഷമാക്കാമോ അത്രയേറെ മാർഗ്ഗങ്ങൾ മുന്നിലുണ്ട്. വച്ചു വിളമ്പാതെ ഉണ്ണാൻ ഇൻസ്റ്റന്റ് സദ്യയും പായസവും റെഡിയാണ്. പൂക്കളങ്ങൾക്കഴകുപകരാൻ വിലകൂടിയ പൂക്കളും റെഡിമെയ്ഡ് പൂക്കളങ്ങളും. ഒത്തുചേരലിനു ഹരം പകരാൻ പല മാർഗ്ഗങ്ങളും ഉണ്ട്. എങ്കിലുമെവിടെയോ ഒരു നഷ്ടബോധം. രുചികളൊന്നും രസനയെ അത്രമേൽ ത്രസിപ്പിക്കുന്നില്ല. കോടിഗന്ധം തൊട്ടുതഴുകാതെ വസ്ത്രങ്ങൾ. ഓഫറുകളിൽ മുങ്ങിപ്പോവുന്ന വിപണി.ഇതിനിടയിലും ഒരുപിടി അന്നം കൊതിക്കുന്ന ജീവനുകളുണ്ടെന്നു നാം മറന്നു പോവുന്നു. അന്യന്റെ വിശപ്പറിഞ്ഞ കാലത്തിൽ നിന്നും മതിലുകളുയരുന്ന മനസ്സുകളിലേക്ക് കാലം മാറുമ്പോൾ ആഘോഷങ്ങൾക്ക് പുതിയ നിർവചനങ്ങൾ വരുന്നു. വിരൽത്തുമ്പിൽ ലോകം കറങ്ങുമ്പോൾ വിസ്മരിക്കപ്പെടുന്ന നന്മകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാവുന്നു ഓണക്കാലം.

ഉള്ളിലൊരു പ്രതീക്ഷയാവുന്ന നന്മയുടെ കാലവും മാവേലിയും തൂശനിലയിലൊരൂണും കാത്തു വെക്കുന്നത് കൊണ്ടാവാം ഓണം ഗൃഹാതുരത്വമുണർത്തുന്നൊരോർമ്മയാവുന്നത്. റീൽ ഓണത്തിനും റിയൽ ഓണത്തിനുമിടയിൽ ഒളിഞ്ഞിരിക്കുന്ന നേരും നന്മയും തൊട്ടറിയാം. അടുത്തതലമുറയിലേക്കതൊരമൂല്യനിധിയായി കൈമാറ്റം ചെയ്യാം. പൈതൃകങ്ങളൊന്നും കൈമോശം വരാതിരിക്കട്ടെ. ഇന്നലെകളുടെ നോവിൽ നിന്നും ഇന്നിലേക്കുള്ള ദൂരം സുഖദമായൊരോർമ്മയായി ഉള്ളു നിറയ്ക്കട്ടെ.

★★★നിഷിബ എം നിഷി★★★

Post Views: 31
3
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

4 Comments

  1. Nishiba M on September 21, 2024 12:10 AM

    സ്നേഹം സന്തോഷം നീതിയേച്ചി..😍

    Reply
  2. Neethi Balagopal on September 20, 2024 8:59 PM

    നന്നായിട്ടുണ്ട് ..🥰

    Reply
  3. Joyce Varghese on September 20, 2024 6:25 AM

    മനോഹരം❤
    എഴുത്തിൽ ഉടനീളം നിറഞ്ഞ കാവ്യശൈലി. 👌👏

    Reply
    • Nishiba M on September 20, 2024 4:17 PM

      സ്നേഹം സന്തോഷം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.