Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വീണ്ടും തളിർക്കുന്ന ചില്ലകൾ
കഥ പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം സൗഹൃദം

വീണ്ടും തളിർക്കുന്ന ചില്ലകൾ

By Shiju KPSeptember 19, 20241 Comment2 Mins Read44 Views
Bookmark Now
Please login to bookmark Close

No account yet? Register

“നേരം വെളുത്തപ്പോ മുതൽ അവിടത്തെ നായ കുരക്കണ്ട്ല്ലോ? നീയവിടത്തെ ബാനുമതിയമ്മയെ കണ്ടോ?”

രാഘവൻ മാഷ് പേപ്പർ ഇടാൻ വന്ന പയ്യനോട് തിരക്കി.

“ഇല്ല അവരെ അവിടെങ്ങും കണ്ടില്ല. പട്ടി നല്ല കുരയാ.”

“നീ വാ. നമുക്ക് നോക്കാം.”

മാഷ് ഒരു ഷർട്ടെടുത്തിട്ട് മുന്നിൽ നടന്നു.

ബാനുമതിയമ്മയുടെ മക്കൾ രണ്ട് പേരും വിദേശത്താണ്. ഭർത്താവ് മരിച്ചതിൽ പിന്നെ ബ്ലാക്കി മാത്രമാണ് അവർക്ക് കൂട്ട്.അയൽപ്പക്കത്തുള്ള മാഷിന്റെയും അവസ്ഥ വ്യത്യസ്തമല്ല. വിഭാര്യനായി ജീവിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി.മകൾ നീരജ ഡൽഹിയിലാണ്. നാട്ടിലേക്ക് തീരെ വരാറേയില്ല.

വർഷങ്ങൾക്ക് മുമ്പ് നീരജയും ബാനുമതിയമ്മയുടെ മകൻ രഞ്ജിത്തും തമ്മിൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.പക്ഷെ അന്ന് അവരുടെ ഇഷ്ടത്തിന് മുമ്പിൽ പാരമ്പര്യത്തിന്റെയും സ്വത്തിന്റെയും പൊരുത്തക്കേടുകൾ മുഴച്ചു നിന്നു. അന്ന് വാളെടുത്തവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത് ബാനുമതിയമ്മയും രാഘവൻ മാഷുമായിരുന്നു.

ഇന്നിപ്പോൾ ബാനുവമ്മയുടെ വീട്ടിലെ പട്ടിയുടെ അസ്വഭാവികമായ കുരയന്വേഷിക്കാൻ മുന്നിൽ ഓടുന്നതും മാഷ് തന്നെ.

“അവർക്കെന്ത് പറ്റിയാവോ? ഇന്നലെക്കൂടി അടുക്കളപ്പുറത്തു വെള്ളം കോരുന്നത് കണ്ടതാ.” ഓടുന്നതിനിടയിൽ മാഷ് പിറുപിറുക്കുന്നുണ്ടായിരുന്നു. ചാരിയ വാതിൽ തുറന്നകത്തേക്ക് കേറിയ മാഷും പയ്യനും കണ്ടത് ബോധമറ്റ് തറയിൽ കിടക്കുന്ന അവരെയാണ്.

ഒരാഴ്ച ആശുപത്രി വാസം കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും അവർ രണ്ട് പേർക്കും ചില മാറ്റങ്ങളൊക്കെ സംഭവിച്ചിരുന്നു.പഴയ ദേഷ്യവും വൈരാഗ്യവുമൊക്കെ അലിഞ്ഞലിഞ്ഞു ഇല്ലാതായി എന്ന് മാത്രമല്ല ഇനി മറ്റാരും തിരിഞ്ഞ് നോക്കാനില്ലാത്ത അവർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും താങ്ങായും മാറിക്കഴിഞ്ഞിരുന്നു. തിരിച്ചു വീട്ടിലെത്തിയപ്പോളാണ് രാത്രി ബാനുവമ്മക്ക് ഒരാവശ്യം വന്നാൽ വിളിച്ചാൽ കേൾക്കുന്ന ദൂരത്തല്ല താനുള്ളതെന്ന് മാഷോർത്തത്.വീട് കഴിഞ്ഞൊരു തൊടിയും വലിയൊരു മതിലും കഴിഞ്ഞാണ് മാഷിന്റെ പടിപ്പുര. രാത്രി വലിയ ടോർച്ചും പുതപ്പുമായി മാഷ് അവർക്ക് കൂട്ട് കിടക്കാൻ വന്നു.

പയ്യെ പയ്യെ രണ്ട് പേരും ഒരുപാടടുത്തു. ഒരു നാൾ മാഷിനോട് ബാനു ചോദിച്ചു “അല്ല മാഷേ, അന്ന് വീണേന്റെ തലേ ദിവസം നിങ്ങളെങ്ങനെയാ ഞാൻ വെള്ളം കോരണ കണ്ടേ? നിങ്ങള്ടെ വീട്ടില് നിന്നാ ഇങ്ങട് കാണാൻ കഴിയോ?”

” ന്റെ ബാനു, അതേയ് ആ മതില്ന്റെ അവിടൊരു കല്ല്മ്മെ കേറി നിന്നാ കാണാമ്പറ്റും.”

മാഷ് കുസൃതി ചിരിയോടെ ഇത് പറയുമ്പോ ബാനു അന്തം വിട്ടു.

“ഇതെപ്പോ എത്ര നാളായി തൊടങ്ങീട്ട്? നിങ്ങളാള് കൊള്ളാല്ലോ.” രണ്ടും പേരും കെട്ടിപിടിച്ചു കുറെനേരം ചിരിച്ചു.

ഷിജു

Post Views: 42
2
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

1 Comment

  1. Nishiba M on September 26, 2024 7:13 PM

    ഒറ്റമരച്ചില്ലയിലൊരു കൂട്.. നന്നായി എഴുതി..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.