Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണവെയിലുദിക്കുന്ന മിഴികൾ
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ജീവിതം

ഓണവെയിലുദിക്കുന്ന മിഴികൾ

By shybi shajuSeptember 21, 2024Updated:October 7, 202417 Comments3 Mins Read304 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവെന്നോ പകലെന്നോ ഇല്ലാതെ ഏത് നേരവും പരിഭവങ്ങളുടെ കലപില കൂട്ടിക്കൊണ്ട്, മനസ്സിൻ്റെ ഉന്മേഷമെല്ലാം നനച്ചു കുതിർത്തിയ തോരാമഴ പെയ്ത് തീർന്ന ആകാശത്ത് ചിങ്ങവെയിലുദിക്കുമ്പോൾ മൂടിക്കെട്ടി കിടന്ന മനസ്സുകളും പതുക്കെ തുടിച്ച് തുടങ്ങും. അവിടെ തുടങ്ങുകയായി ഓണത്തിനെ വരവേല്ക്കുവാനായി മനസ്സുകൊണ്ടുള്ള ഒരുക്കം. അത് പഞ്ഞകാലമായ കർക്കിടകത്തെ അതിജീവിച്ചതിൻ്റെ സന്തോഷം കൂടിയായിരുന്നു.

ഇന്നത്തേപ്പോലെ സ്ക്കൂൾപരീക്ഷകളുടെ പൊള്ളലും ചൂടും ആധിയും വ്യാധിയും ഒന്നും അന്ന് ഞങ്ങൾ കുട്ടികൾക്കോ, മാതാപിതാക്കൾക്കോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തുമ്പപ്പൂവും മുക്കൂറ്റിപ്പൂവും കൊങ്ങിണിപ്പൂക്കളും കുഞ്ഞിക്കൈകളിൽ ഒതുക്കിപ്പിടിച്ചിരുന്ന ചേമ്പിലകളിൽ നിറയ്ക്കാൻ വേണ്ടുവോളം സമയമുണ്ടായിരുന്നു. വെളുപ്പിനെഴുന്നേറ്റ് വീടിന് ചുറ്റും ഉള്ള നിറയെ ഇലകൾ പൊഴിഞ്ഞ് കിടക്കുന്ന വലിയ മുറ്റവും തൊടിയിലൂടെ മുറ്റത്തേക്കുള്ള വഴിയും കുത്തുകല്ലും ഒക്കെ തൂത്ത് വെടിപ്പാക്കിയാൽ മാത്രേ പൂക്കളം ഇടാനുള്ള അനുവാദമുള്ളൂ. എൻ്റെ കൈകളിൽ കൊള്ളാത്ത വലിയ ഈർക്കിൽച്ചൂലുമായി മടിയില്ലാതെ ഞാൻ മുറ്റത്തേക്കിറങ്ങിയിരുന്നത് ആ ഓണനാളുകളിൽ മാത്രമാവും. ഓണം കഴിഞ്ഞാൽ പിന്നെ എന്നേക്കൊണ്ട് മുറ്റം തൂത്ത് വാരിപ്പിക്കാനായി അമ്മ ചൂലും കെട്ട് എടുക്കേണ്ടി വരൂന്ന് മാത്രം.

ചക്കുക്കുരുവും മാങ്ങയും ഇട്ട് വച്ച സ്ഥിരം കറിയിൽ നിന്നുള്ള ഒരു മോചനം കൂടിയായിരുന്നു എനിക്ക് കുട്ടിക്കാലത്തെ ഓണം . കുട്ട നിറയെ കാച്ചിയിട്ട പപ്പടവും, തൊടിയിൽ നട്ടിട്ടുള്ള പച്ചക്കറികളുടെ ആദ്യ വിളവുകൾ കൊണ്ടുള്ള പല കൂട്ടം കറികളും ഉത്രാടത്തിനും ഓണത്തിനും മാത്രമായിരുന്നു ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നിട്ടുള്ളത്. വർഷത്തിലൊരിക്കൽ അടുക്കളയിൽ നിന്നുയരുന്ന സ്വാദുകൾ നിറഞ്ഞ ആ മണം ഇപ്പോൾ എങ്ങനെയൊക്കെ എന്തുണ്ടാക്കിയാലും കിട്ടാറില്ല. വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്ന വിശിഷ്ട വിഭവമായിരുന്നു അന്ന് പായസം. ശർക്കര ഉരുകുന്ന മണം അടുക്കളയിൽ നിന്നുയരുമ്പോഴേ പായസത്തിൻ്റെ രുചി നാവിൽ അനുഭവപ്പെടുമായിരുന്നു. വയറും മനസ്സും ഒരുപോലെ നിറയുന്ന രുചികൾക്കായുള്ള കാത്തിരിപ്പ് കൂടിയായിരുന്നു അന്ന് ഓണം.

ഓണക്കോടി കിട്ടിയ കുട്ടിക്കാലം എനിക്കില്ല, എങ്കിലും ഉള്ളതിൽ ഏറ്റവും നല്ലത് ഓണത്തിന് ഇടുവാനുള്ള അനുവാദം ഉണ്ടായിരുന്നു. അതും അഴുക്കും കറയും ഒന്നും പിടിപ്പിച്ചേക്കരുത് എന്നൊരു താക്കീതോടെ മാത്രം .

ഇമ്പമുള്ള ഓർമ്മകൾ ഓണക്കാലത്തെക്കുറിച്ച് ഏറെയുണ്ട്.ഓണപ്പരീക്ഷ കഴിഞ്ഞാൽ ഇറങ്ങുകയായി തോട്ടിലേക്കും പാടത്തേക്കും. അടിയിൽ തിളങ്ങുന്ന വെള്ളാരങ്കല്ലുകൾക്കിടയിൽ വെയിലേറ് ഏറ്റ് പതുങ്ങി കിടക്കുന്ന ആരൽ മീനുകളെ നോക്കി കാൽപ്പാദങ്ങൾ ശബ്ദമുണ്ടാക്കാതെ വെള്ളത്തിലേക്കിറക്കി വച്ച് വരമ്പത്ത് എത്ര നേരം ഇരുന്നാലും മതിവരില്ല. ഏതെങ്കിലും പേട്ട് നീർക്കോലി അത് വഴി വന്ന് ഞങ്ങളുടെ സ്വകാര്യതയെ പേടിപ്പെടുത്തുന്നത് വരെ ആ ഇരിപ്പിരിക്കും. ഓണത്തുമ്പികളായിരുന്നു മറ്റൊരു വലിയ കൗതുകം.ഇത്രയധികം തുമ്പികൾ പെരുമഴക്കാലത്ത് എവിടെയായിരുന്നു, ഇപ്പോൾ എവിടുന്ന് വന്നു എന്നൊക്കെ ഒരു പിടി ചോദ്യങ്ങൾ മനസ്സിലുയരും.

കൗതുകങ്ങൾ നിറഞ്ഞ കുട്ടിക്കാലവും മനോഹരങ്ങളായ ഓണക്കാലവും പോയ്മറഞ്ഞതിന് ശേഷം , ഉത്തരവാദിത്വങ്ങളുടെയും  പ്രാരാബ്ദങ്ങളുടെയും ദീനതകളുടെയും ഭാണ്ഡക്കെട്ട് മുതുകത്തേന്തി ആഞ്ഞുവലിച്ച് നടന്ന ഒരു കെട്ടകാലഘട്ടത്തിൽ ഒരിക്കൽ കൂടി മനോഹരമായ ഒരുഓണം കൂടി അതിൻ്റെ എല്ലാ സന്തോഷങ്ങളോടെയും എൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നു.

നീണ്ട ആശുപത്രിവാസത്തിൽ നിന്ന് ചെറിയൊരു ആശ്വാസത്തോടെ വീട്ടിലേക്ക് വന്നത് ഒരു ഉത്രാട ദിവസം. കൈയ്യിൽ ശേഷിക്കുന്നത് ഒരു നൂറ് രൂപയും മുൻപിലുള്ളത് ഇനിയെന്ത് എന്നറിയാത്ത ദിനങ്ങളും. എൻ്റെ മടിയിലും തൊട്ടിലിലുമായുറങ്ങുന്ന കുഞ്ഞുങ്ങളേയും അകത്തെ കട്ടിലിൽ വിട്ടൊഴിയാത്ത അവശതയോടെ കിടക്കുന്ന അവരുടെ അപ്പനെയും കൈയ്യിലിരിക്കുന്ന നൂറ് രൂപ നോട്ടിനേയും ഏറെ നേരം ഞാൻ മാറി മാറി നോക്കി. തിരുവോണത്തിന് എന്തെങ്കിലും ഒക്കെ വച്ചുണ്ടാക്കുവാനുള്ളത് അരിഷ്ടിച്ച് മേടിക്കുവാൻ പോലും ആ നൂറ് രൂപ തികയുമായിരുന്നില്ല. എന്തെന്നില്ലാത്ത ആശങ്കയോടെ പലവട്ടം ചുരുട്ടിയും നിവർത്തിയും മുഷിഞ്ഞ് തുടങ്ങിയ ആ നോട്ട് ചിലവായതിന് ശേഷം പിന്നെങ്ങനെ ജീവിക്കുമെന്നും അറിഞ്ഞുകൂട. നമ്മളിനി എന്ത് ചെയ്യും എന്ന് ഞാനാരോട് ചോദിക്കും? പാൽപ്പുഞ്ചിരി പൊഴിച്ച് ഉറങ്ങുന്ന കുഞ്ഞുങ്ങളോടോ? അതെയോ അവശതയോടെ കിടക്കുന്ന മനുഷ്യനോടോ? എന്തായാലും നൂറ് രൂപയ്ക്ക് ഒരുപാട് ദിവസമൊന്നും ജീവിക്കാൻ പറ്റില്ലന്ന് ഓർത്തുകൊണ്ട് ഞാൻ സാവധാനം എഴുന്നേറ്റു. മടിയിലുറങ്ങുന്ന കുട്ടിയെ എടുത്ത് അപ്പൻ്റെ അടുത്ത് കിടത്തിയിട്ട് അടുക്കളയിൽ കയറി ഒരു സഞ്ചിയുമെടുത്ത്, തൊട്ടിലിൽ ഉറങ്ങുന്ന കുട്ടിയെ തോളിലിട്ട് ഇറങ്ങി മൂന്ന് കിലോമീറ്റർ അപ്പുറമുള്ള അങ്ങാടിയിലേക്ക് നടന്നു. അപ്പോഴും ചുരുട്ടിയ നൂറ് രൂപ നോട്ട് കൈയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു, ഒരു ആത്മധൈര്യത്തിനെന്നവണ്ണം.

അങ്ങ് ദൂരെയുള്ള അങ്ങാടിയിൽ ചെന്ന് ഓരോന്നിൻ്റെയും വിലകൾ ചോദിച്ചറിഞ്ഞ് കൂട്ടിയും കിഴിച്ചും ഏറ്റവും ചെറിയ അളവിൽ അത്യാവശ്യം പച്ചക്കറികളും പല വ്യഞ്ജനങ്ങളും വാങ്ങി. പായസത്തിലേക്കുള്ള നെയ്യും അണ്ടിപ്പരിപ്പുമൊക്കെ ആർഭാടത്തിൽപ്പെടുത്തിക്കൊണ്ട് ഒഴിവാക്കിയിട്ടും കടയിൽ നിന്നിറങ്ങിയപ്പോൾ ബാക്കിയായത് അൻപത് പൈസ. അതിനൊരു കോല്മിഠായി വാങ്ങി വെയില് കൊണ്ട് തളർന്ന് തുടങ്ങിയ കുഞ്ഞിൻ്റെ കൈയ്യിലേക്ക് കൊടുത്തു. ഒരു കൈയ്യിൽ തൂക്കിപ്പിടിച്ച സഞ്ചിയും മറുകൈയ്യിൽ കുഞ്ഞിനെയും എടുത്ത് നട്ടുച്ചയ്ക്ക് പൊരിവെയിലിൽ തിരിച്ച് വീട്ടിലേക്ക് ആ ദൂരം മുഴുവൻ നടക്കുമ്പോൾ എൻ്റെയും കുഞ്ഞിൻ്റെയും തലയിലൂടെ വലിച്ചിട്ട എൻ്റെ സാരിത്തലപ്പും ഒരു വല്ലാത്ത ആത്മവിശ്വാസവും മാത്രമേ ഞങ്ങൾക്ക് തണലായി ഉണ്ടായിരുന്നുള്ളൂ.

കൈയ്യിൽ പിടിച്ച കോല് മിഠായി നുണഞ്ഞിറക്കുന്നതിനിടയ്ക്ക് കുഞ്ഞ് എൻ്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി. എന്നിട്ട് അവൻ്റെ വായിലിരുന്നലിയുന്ന ആ മിഠായി എൻ്റെ വായിലേക്ക് വച്ച് തന്നു. അതായിരുന്നു ഇന്നോളം ഞാൻ കഴിച്ചിട്ടുള്ള ഏറ്റവും രുചിയേറിയ മിഠായിമധുരം.

പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഓണമൊരുക്കി കുട്ടികളെയും കുളിപ്പിച്ച് ഉള്ളതിൽ നല്ല ഉടുപ്പുകളിട്ട്, മുറ്റത്തെ വാഴയിൽ നിന്ന് വെട്ടിയെടുത്ത തൂശനിലയിൽ വിളമ്പിയ വളരെ കുറച്ച് വിഭവങ്ങൾ കഴിച്ചപ്പോഴുണ്ടായ രുചി പിന്നീട് കിട്ടിയിട്ടില്ല. തേങ്ങക്കൊത്ത് വെളിച്ചെണ്ണയിൽ വറുത്തെടുത്ത് മീതെ തൂകിയ അന്നത്തെ പരിപ്പ് പായസമായിരുന്നു ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല പായസം.

അന്ന് ഞങ്ങൾ ഉണ്ട ഓണത്തിൻ്റെ സന്തോഷവും സമാധാനവും സംതൃപ്തിയും ഇന്നോളം വേറൊരു ഓണത്തിനും കിട്ടിയിട്ടില്ല. എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണമായിരുന്നു അത്. അന്ന് ആകാശത്തും എൻ്റെ മിഴികളിലും ഒരുമിച്ചായിരുന്നു ഓണവെയിലുദിച്ചത്.

Post Views: 44
13
shybi shaju

പൂക്കളോടും പൂമ്പാറ്റകളോടും മനുഷ്യരോടും കൂട്ടുകൂടുകയും മഴയേയും മഞ്ഞിനേയും പാലക്കാടൻ കാറ്റിനേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുവൾ

17 Comments

  1. SHERLY. V T on November 12, 2025 7:53 PM

    ഒന്നുമില്ലായ്മയിൽ എന്തെങ്കിലും വച്ചുണ്ടാക്കുമ്പോഴാണ് അതേറ്റവും മധുരതരം ആകുന്നതത്. നന്നായെഴുതി🥰

    Reply
  2. മിനി സുന്ദരേശൻ on November 12, 2025 6:45 PM

    ഇങ്ങിനി വരാത്ത വണ്ണമുള്ള ഒരോണത്തിനെ ഹൃദ്യമായി അവതരിപ്പിച്ചു❤️👍

    Reply
  3. മനോജ്‌ മേനോൻ on October 9, 2024 2:10 PM

    ഇത്രയും ഹൃദയം നിറഞ്ഞ ഒരു ഓണം അതിന്റെ തനിമ കളയാതെ ചെറു നൊമ്പരം കൂട്ടി തന്ന ഷൈബി അഭിനന്ദനങ്ങൾ 🌹🌹🌹

    Reply
    • Shybi on October 15, 2024 12:04 PM

      🥰🥰 നന്ദി മനോജ്

      Reply
  4. PRADEEPKUMAR on October 7, 2024 9:54 PM

    ഒരു യഥാർത്ഥ ജീവിത അവസ്ഥയെ അതീവ ഹൃദയസ്പർശിയായി അവതരിപ്പിച്ചു…..പ്രിയ സഹോദരിക്ക് ആശംസകൾ 🙏

    Reply
    • Shybi on October 15, 2024 12:06 PM

      🥰🥰 നന്ദി പ്രദീപ്കുമാർ

      Reply
  5. Shiji M S on September 27, 2024 9:02 PM

    Beautiful story.. heart touching.

    Reply
    • Shybi on September 27, 2024 10:01 PM

      ❤️❤️❤️👍

      Reply
  6. Shybi on September 27, 2024 8:08 PM

    🥰🥰🤝🤝

    Reply
  7. Alex on September 27, 2024 8:04 PM

    സൂപ്പർ ആയിട്ടുണ്ട്,🥰🥰

    Reply
  8. Nishiba M on September 26, 2024 6:57 PM

    അനുഭവങ്ങളുടെ ഓണക്കാഴ്ചകൾ..

    Reply
    • Shybi on September 26, 2024 8:36 PM

      🥰🥰❤️

      Reply
      • Sayara fathima k.k on November 12, 2025 8:35 PM

        മനസ്സു നിറഞ്ഞു.. 👌💗🥰
        ഷൈബി ചേച്ചി 🫂

        Reply
    • Joyce on September 27, 2024 9:06 AM

      100 രൂപ കൊണ്ടു ഉണ്ടാക്കിയ ഓണസദ്യയുടെ മധുരം തന്നെ എഴുത്തിനും 👌😍

      Reply
      • shybi shaju on September 27, 2024 9:51 AM

        🥰🥰❤️❤️

        Reply
    • Suma Jayamohan on September 27, 2024 8:42 PM

      മനസ്സിൽ തട്ടുന്ന ഓർമ്മകൾ❤️🌷❤️

      Reply
      • Shybi on September 27, 2024 8:54 PM

        🥰🥰❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.