Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വേഷങ്ങൾ.. വേഷം കെട്ടലുകൾ
അനുഭവം ജീവിതം ലൈംഗീകത സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

വേഷങ്ങൾ.. വേഷം കെട്ടലുകൾ

By Sheeba PrasadSeptember 22, 2024Updated:November 1, 20257 Comments4 Mins Read308 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ ജോലി ചെയ്യുന്ന കോളേജിലെ ഓണാഘോഷത്തിന്റെ ആരവം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ഇതുവരെയും.

എല്ലാ ആഘോഷ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി, ഓണത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ കുട്ടികളുടെ വേഷവിധാനത്തിലെ പാരമ്പര്യ തനിമയാണ്. പെൺകുട്ടികൾ മിക്കവാറും കേരള സാരിയോ ദാവണിയോ പാവാടയും ബ്ലൗസുമോ ഒക്കെ ആകും വേഷം.

ഇക്കൊല്ലവും അങ്ങനെ തന്നെ ആയിരുന്നു. എന്നാലും അതിൽ ഒരു വ്യത്യസ്തത ഉണ്ടായി. കോളേജിലും അതെ പോലെ യാത്രയ്ക്കിടയിലും സാരി ഉടുത്തു കണ്ട ചെറിയൊരു ശതമാനം പെൺകുട്ടികളെങ്കിലും സിനിമ താരങ്ങളെയോ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെയോ അനുകരിച്ച് ലാസ്യഭാവത്തിൽ മാറിടം ഒരെണ്ണം പുറത്ത് കാണിക്കാൻ വെമ്പൽ കൊള്ളുന്ന അസഹ്യത ഉളവാക്കുന്ന കാഴ്ച!

കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലും മറ്റും സ്ഥിരം കാണുന്ന ഏറെ അരോചകം സൃഷ്ടിക്കുന്ന കാഴ്ചയാണ്, വേലി കെട്ടി തിരിക്കാത്ത പുറമ്പോക്ക് പോലെ മാറിടം പകുതി പുറത്ത് ആക്കി സാരി ചുറ്റുക. അഞ്ചെമുക്കാൽ മീറ്റർ നീളവും ഒന്നേകാലോ ഒന്നരയോ മീറ്റർ വീതിയും ഉള്ള മാന്യമായ ഒരു തുണിയെ ആണ് ഇങ്ങനെ അപമാനിക്കുന്നത്!

ഇത്തരം കാഴ്ചകൾ, ആകർഷണം അല്ല അറപ്പാണ് ഉളവാക്കുക. സാരിക്ക് വെളിയിൽ ആക്കിയുള്ള അവയവ പ്രദർശനം മാത്രമല്ല, ഇടുന്ന മേൽകുപ്പായം ഏതാണോ അതിന്റെ മുൻ കഴുത്ത് ഭാഗം വെട്ടിയിറക്കി cleavage കാണിക്കുക ഒരു ഹരമായി മാറിയിട്ടുണ്ട് പെൺപിള്ളേർക്കിടയിൽ!

ഇന്നത്തെ ന്യൂ ജൻ പെൺകൊടികൾക്ക് പരിചിതമല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു.

പത്തു മുപ്പത് കൊല്ലം മുൻപ് അന്നത്തെ അമ്മുമ്മമാർ/അമ്മച്ചിമാർ ബ്ലൗസ് അണിഞ്ഞു ശീലിച്ചിരുന്നില്ല. പകരം റൗക്ക എന്ന പേരിലുള്ള ഒരു മേലുടുപ്പ് ആണ് അണിയുക. ഈ മേലുടുപ്പും കൈലിയും ധരിച്ചു, അമ്മുമ്മമാർ അടുക്കളപ്പുറത്തിരുന്ന് മീൻ വെട്ടുന്നതും ഓല മെടയുന്നതും പോലെയുള്ള കാഴ്ചകൾ ഇന്നും ഓർമയിലുണ്ട്.  അടുക്കളപ്പുറത്ത് ആയതുകൊണ്ട് അമ്മുമ്മമാർ തോളത്ത് ഇടാൻ തോർത്ത്‌ ഉപയോഗിക്കില്ല. കുനിഞ്ഞിരുന്നു ജോലി ചെയ്യുന്ന അമ്മുമ്മമാരുടെ മാറിന്റെ കാഴ്ച ഒരിക്കലും ഒരു പ്രായക്കാരിലും അസഹ്യത ഉണ്ടാക്കില്ല.

അന്നത്തെ റൗക്കയുടെ നൂതന രൂപമായ ഇന്നത്തെ വെട്ടിയിറക്ക് ബ്ലൗസ് അണിഞ്ഞ് ആ കാലത്തിലേക്കുള്ള തിരിച്ചു പോക്ക് ഉദ്ദേശിക്കുന്നോ ആവോ പെൺകൊടികൾ? പക്ഷേ ആ കാഴ്ചയ്ക്ക് ഒരു നൈർമല്യം ഉണ്ടായിരുന്നു. ഉദാഹരണത്തിന് ചെമ്മീൻ സിനിമയിലെ കഥാപാത്രമായ ഷീലയെ റൗക്കയിലും കള്ളി മുണ്ടിലും കാണുമ്പോൾ അതൊരു കുലീനസൗന്ദര്യം ആയിരുന്നു. ആ കഥാപാത്രത്തിന്റെ വേഷവിധാനത്തിൽ ഷീലയെ ഉദ്ഘാടന നടിയുമായി താരതമ്യം ചെയ്യാൻ കഴിയുമോ?

ഒരു അനുഭവം കൂടി പറഞ്ഞു കൊള്ളട്ടെ. ഒരു വൈകുന്നേരം ഞാനെന്റെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുന്ന വഴി റെയിൽവേ ഗേറ്റ് അടച്ചതിനാൽ വണ്ടി ഒതുക്കി കാത്തു നിൽക്കുന്നതിനിടയിൽ ആണ് ഒരു കാഴ്ച കാണുന്നത്. എന്റെ വാഹനത്തിന്റെ എതിർ ഭാഗത്തു നിന്ന് നടന്നു വരുന്ന ഒരു പെൺകുട്ടി. ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് പ്രായം കാണും. ഞാൻ ആ കുട്ടിയുടെ പാവാടയും കാലുകളും ആണ് ആദ്യം ശ്രദ്ധിച്ചത്. വാക്സ് ചെയ്ത് നല്ല ഭംഗിയുള്ള കാലുകൾ. മുട്ടിന് തൊട്ടു താഴെ വരെയുള്ള, കറുപ്പിൽ വെള്ള നിറത്തിൽ കുഞ്ഞു പൂക്കൾ ഉള്ള പാവാട. നല്ല ഭംഗി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് നോട്ടം മുകളിലേക്ക് പായിച്ചു. ഞാനൊന്ന് ഞെട്ടി. കണ്ണ് ചിമ്മി തുറന്ന് ഒരിക്കൽ കൂടി നോക്കി. അല്ല എന്റെ കാഴ്ച പിശകിയതല്ല. നൈലോൺ പോലെ നേർത്ത വെള്ളത്തുണിയിലുള്ള ഒരുടുപ്പ്. വളരെ നേർത്തത്.

കാനായി കുഞ്ഞിരാമന്റെ യക്ഷിയെയും സാഗര കന്യകയെയും ഞാനാ നിമിഷം സ്മരിച്ചു.

പൂതപ്പാട്ടിലെ യക്ഷിയെ  കൺമുന്നിൽ കണ്ട പോലെ ഞെട്ടിപ്പോയി. നോട്ടം പിൻവലിച്ച് ഞാൻ വേഗം ചുറ്റുപാടും നോക്കി. ബൈക്ക് യാത്രക്കാരായ പുരുഷൻമാർ ആ പെണ്ണിനെ സ്കാൻ ചെയ്യുന്ന കാഴ്ചയിൽ ഞാനുരുകി. സ്തനങ്ങളുടെ മുഴുവൻ ആകൃതിയും പ്രദർശിപ്പിക്കുന്ന ആ നേർത്ത ഉടുപ്പിടുമ്പോൾ ആ പെൺകുട്ടി എന്താകും ഉദേശിച്ചത്‌? പ്രദർശനം തന്നെ ആകില്ലേ?

കാറിന്റെ കണ്ണാടിയിൽ കൂടി നോക്കുമ്പോ ആ പെൺകുട്ടി ഒരു കൂസലും ഇല്ലാതെ നടന്നു പോകുന്നു!

ഏതിനും പ്രകടനപരത അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന കാലം ആണെന്ന് തോന്നിപ്പോകുന്നു. ഇതും ഒരു തരം മനോവൈകല്യമാണ്.

മുൻകഴുത്ത് വെട്ടിയിറക്കി cleavage കാണിക്കുക, സാരി ഉടുക്കുമ്പോൾ പറ്റാവുന്ന അത്രയും ശരീര ഭാഗങ്ങൾ പുറത്ത് കാണിക്കുക, ക്രോപ് ടോപ് എന്ന പേരിൽ ഒരു കുട്ടിയുടുപ്പ് ഇട്ട് വയറും പൊക്കിളും പുറത്ത് കാണിക്കുക… ഏതെങ്കിലുമൊക്കെ ശരീര ഭാഗങ്ങൾ പുറത്ത് കാണിച്ച് ഒരു തരം മാനസിക സംതൃപ്തി നേടുക. ഇനി ഒരു പക്ഷേ അതാണോ ലക്ഷ്യം?

പങ്കാളികൾ മാത്രമുള്ള, അവരുടെ സ്വകാര്യമായ സമയങ്ങളിൽ അണിയുന്ന സുതാര്യമായ നിശാവസ്ത്രങ്ങൾ പോലെയുള്ളവ, പ്രത്യേകിച്ച് അവയവ ഭംഗിയും മറ്റും എടുത്തു കാട്ടുന്ന തരം വസ്ത്രങ്ങൾ പൊതു ഇടങ്ങളിൽ ഒഴിവാക്കുന്നതല്ലേ ഉചിതം?

ഇത്തരം വേഷം കെട്ടലുകളെ എതിർക്കുന്ന മാതാപിതാക്കളും അധ്യാപകരും പിന്തിരിപ്പൻ മൂരാച്ചികളാണ് ഇവരുടെ മുന്നിൽ. കൂടെയുള്ള ബ്രോയും ബെസ്റ്റിയും ഒക്കെ കണ്ണടച്ച് പ്രോത്‌സാഹനം നൽകാം. എല്ലാ ഭാരതീയരും സഹോദരീ സഹോദരൻമാർ ആണെന്ന് പ്രതിജ്ഞ ചൊല്ലാറുണ്ടെങ്കിലും സ്വന്തം പെങ്ങൾ അല്ലല്ലോ. പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും എന്നൊരു ലൈൻ. യേത്..!

സദാചാര സംരക്ഷകരായ ഒരുപാട് ആങ്ങളമാർ ഇത്തരം ആഭാസകരമായ വേഷം കെട്ടലുകളെ അനുകൂലിച്ചും പ്രോത്‌സാഹിപ്പിച്ചും ഐകദാർഢ്യ പ്രഖ്യാപനം നടത്താറുണ്ട്. അത് വഴി പുരോഗമനത്തിന്റെ അപ്പൊസ്തലനെന്ന് സ്വയം പ്രഖ്യാപിച്ചു കളയും അഭിനവ ആങ്ങളമാർ! ആരാന്റെ പെങ്ങൾ തുണിയഴിച്ചു കാണിച്ചാൽ കണ്ണിന് പൊൻകണി. അല്ലാതെന്ത്?

വളരെ സ്റ്റൈലിഷ് ആയി എന്നാൽ ഒട്ടും ആഭാസകരമല്ലാത്ത രീതിയിൽ മോഡേൺ വേഷങ്ങൾ അണിയുന്ന പെൺകുട്ടികളെ ധാരാളം കണ്ടിട്ടുണ്ട്. അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ,

എന്റെ പെൺകുട്ടികളെ, നിങ്ങൾ ഒരു കാര്യം ഓർക്കുക. തിരക്കുള്ള ബസിൽ, ട്രെയിനിൽ, അമ്പലപ്പറമ്പിൽ, പള്ളിപ്പെരുന്നാൾ തിരക്കിൽ, ഏതെല്ലാമോ ആൾതിരക്കിനിടയിൽ പെണ്ണിന്റെ നേർക്ക് നീണ്ടു വരുന്ന കൈകളുടെ എണ്ണം പെരുകുന്ന ഇക്കാലത്ത്, പാഞ്ഞു വരുന്ന ടിപ്പറിന്റെ മുന്നിൽ നെഞ്ചും വിരിച്ച് നിന്ന് വെല്ലുവിളിക്കുന്ന പോക്കാച്ചി തവളയുടെ ബുദ്ധിശൂന്യതയാണ് ഈ തുറന്നു കാട്ടലിന്റെയും അടിസ്ഥാനം. അടച്ചു സൂക്ഷിക്കുന്നത് വഴി, പൂട്ടി വെക്കുന്നത് വഴി ഏതൊരു വസ്തുവും അത്ര കണ്ട് സുരക്ഷിതമായിരിക്കും എന്ന് മനസിലാക്കുക.

നാണു നായരുടെ ചായക്കടയിൽ കിട്ടുന്ന പത്തു രൂപയുടെ പഴമ്പൊരിയും പരിപ്പ് വടയും പോലും ചില്ല് അലമാരയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കാരണം തുറന്നു വെച്ചാൽ ഈച്ച പറ്റും, പല്ലിയോ പാറ്റയോ നക്കും.. അതുമല്ലെങ്കിൽ കണ്ണ് തെറ്റിയാൽ വല്ല ചാവാലി പട്ടിയും കൊണ്ടു പോകും.

മധ്യവയസ്സ് പിന്നിട്ട എന്റെ കാഴ്ചയുടെ കുഴപ്പമാണോ അതോ ചിന്താഗതിയുടെ കുഴപ്പമാണോ എന്നെനിക്കറിയില്ല. അടുക്കള സാമ്രാജ്യം മാത്രം കണ്ട്, ഇന്നത്തെ മാറിയ ലോകവും കാലവും കണ്ടിട്ടില്ലാത്ത കുലസ്ത്രീ അമ്മായി എന്ന് എന്നെ മുദ്ര കുത്താൻ തിടുക്കപ്പെടുന്നവർ ഉണ്ടാകും.

സ്ത്രീ വിരുദ്ധതയോ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാതെ ഇപ്പോഴും അവിടെ നിൽക്കുന്നതിന്റെ വിവരക്കേടോ അല്ല ഇത് എഴുതാൻ കാരണം. കള്ളും കഞ്ചാവും അടിച്ച് അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ കിറുങ്ങി നടക്കുന്നവൻമാരെ നേരിടാൻ നിയമം പോലും പര്യാപ്തമല്ല എന്ന സത്യം നമ്മളെയൊക്കെ നോക്കി പല്ലിളിക്കുന്നുണ്ട്. ഒരു മെട്രോപോളിറ്റൻ നഗരത്തിൽ ജീവിക്കുന്ന ഒരു സ്ത്രീ അനുഭവിക്കുന്ന ഈസിനെസ്സ് കേരളത്തിൽ ലഭിക്കാൻ ഇനിയും ഏറെ ദൂരം നമ്മൾ പോകേണ്ടതുണ്ട് എന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്.

ഒന്നെനിക്കറിയാം എനിക്ക് പ്രായപൂർത്തിയായ ഒരു മകളില്ലെങ്കിലും ഈ കെട്ട കാലത്ത് പെണ്മക്കൾ ഉള്ള അമ്മമാരുടെ നെഞ്ചിലെ കെടാ കനൽ എനിക്ക് മനസ്സിലാകും. കാരണം ഞാനൊരു സ്ത്രീയാണ്.

തുറന്നു കാണിക്കാൻ ഊറ്റം കൊള്ളുന്നവർ ചാന്നാർ ലഹളയുടെ ചരിത്രം മനസ്സിലാക്കണം. നങ്ങേലിയുടെ ജീവത്യാഗം വെറുതെ ആയല്ലോ എന്ന് കാലം പോലും നെടുവീർപ്പിടുന്നുണ്ടാകും.

എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഒക്കെ കൊള്ളാം.. പക്ഷേ തുറന്നു കാട്ടലല്ല ആധുനികതയുടെയും പുരോഗമനത്തിന്റെയും പരിഷ്കാരത്തിന്റെയും ലക്ഷണം. തുണിയഴിച്ചു മുഴുപ്പും മിനുപ്പും കാണിച്ചു കൊണ്ടാവരുത് ആധുനികത വെളിവാക്കേണ്ടത്. ബുദ്ധിപരമായ ഔന്നത്യം കൊണ്ട്, ആശയപരമായ മികവ് കൊണ്ട്, നിശ്ചയ ദാർഢ്യം കൊണ്ട് കീഴടക്കിയ ഉയരങ്ങളാൽ, അങ്ങനെ വേണം പെണ്ണ് സ്വന്തം അസ്തിത്വം ഉറപ്പിക്കേണ്ടതും അവളെ അടയാളപ്പെടുത്തേണ്ടതും.

 

ചിത്രം കടപ്പാട് : ഗൂഗിൾ

 

 

 

Post Views: 47
4
Sheeba Prasad

Reader, Writer, Teacher

7 Comments

  1. മിനി സുന്ദരേശൻ on November 2, 2025 2:18 AM

    പലപ്പോഴും തോന്നിയിട്ടുള്ള കാര്യങ്ങളാണ് എഴുത്തിൽ കണ്ടത് ….പാതി മറച്ചു സാരി ഉടുക്കുന്നത് എത്ര അരോചകമാണ്. ഒരു ടിവി ഷോക്കി ടയിൽ അവതാരികയുടെ സാരി മുകളിലേക്കു കയറിയപ്പോൾ പതുക്കെ പിടിച്ചു താഴ്ത്തി അതിനെ വെളിയിൽ കാണിക്കുന്നത് കണ്ടു…. ആർക്ക് ഇഷ്ടപ്പെട്ടില്ലേലും പറയാതെ വയ്യ….അല്ലേ …..നന്നായെഴുതി👍❤️

    Reply
  2. Thara Subhash on November 1, 2025 8:44 PM

    നല്ലെഴുത്ത്. മാന്യത എന്നത് വാക്കിലും പ്രവൃത്തിയിലും എന്ന പോലെ വസ്ത്രധാരണത്തിലും തെളിയുന്നതാണ്. മാന്യമായ വസ്ത്രധാരണ രീതി ഇത്തരക്കാർ കരുതും പോലെ ഫാഷനും പുരോഗമനത്തിനും തടസ്സവുമല്ല.

    Reply
  3. Joyce on September 24, 2024 8:49 PM

    ബ്ലോഗിന് അവസാനം കൊടുത്ത conclusion, ആ വാചകത്തോട് പൂർണമായി യോജിക്കുന്നു. സ്ത്രീയെ respectful ആക്കുന്നതു അവളുടെ മാന്യതയും വിവേകവുമാണ്. 👌

    Reply
  4. sabira latheefi on September 23, 2024 4:13 PM

    ചേച്ചി പൂർണമായും യോജിക്കുന്നു.നന്നായി എഴുതി.എനിക്ക് ഉള്ളതെല്ലാം കാണിക്കാം. എന്നിട്ട് നോക്കിയവനെ കുറ്റപ്പെടുത്തുന്ന ലോകം.എല്ലാം കാണിച്ചു നടന്നാലും ഒന്നും സംഭവിക്കാൻ പാടില്ലെന്ന് പറയുന്ന ആധുനിക ലിബറലിസ്റ്റുകൾ നോക്കുന്ന ആളുകളുടെ മനസ് നന്നാക്കാൻ ശ്രമിക്കുവാണ്. കപ്പലിലെ ഓട്ട അടക്കാതെ വെള്ളം വറ്റിക്കാൻ നോക്കും പോലെ. എത്ര പേരെ നന്നാക്കും.പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത പതിനായിരങ്ങൾ ഉള്ള നാട്ടിലാണ് ഇതെന്ന്ആ ലോചിക്കണം. മറ്റുള്ളവരുടെ കെട്ട നോട്ടത്തെയും സ്പർശനങ്ങളെയും തടയാൻ വസ്ത്രം കൊണ്ടും പെരുമാറ്റം കൊണ്ടും തന്നെ സാധിക്കുമെന്നിരിക്കെ ഞാൻ ഇങ്ങനെ നടക്കു നിങ്ങൾ നന്നായിക്കൊള്ളൂ എന്ന് പറയുന്നതിലെ യുക്തി മനസിലാവുന്നില്ല

    Reply
  5. Neethu. V. R on September 23, 2024 1:29 PM

    ഒട്ടും യോജിയ്ക്കാൻ കഴിയില്ല. ഒരു സ്ത്രീ അവളുടെ താല്പര്യപ്രകാരം എന്ത്‌ വസ്ത്രം അണിഞ്ഞാലും അവളുടെ ശരീരത്തിലേക്ക് തുറിച്ചു നോക്കാനോ അവളുടെ സമ്മതമില്ലാതെ സ്പർശിയ്ക്കാനോ ഉള്ള അവകാശം ഒരാൾക്കുമില്ല. അങ്ങനെ പെരുമാറുകയാണെങ്കിൽ ഒരിക്കലും അവളുടെ കുറ്റമല്ല അത് ചെയ്തയാളുടെ പെരുമാറ്റവൈകൃതവും ദുഷിച്ച ചിന്താഗതിയും മൂലം തന്നെയാണ് .

    “കാറിന്റെ കണ്ണാടിയിൽ കൂടി നോക്കുമ്പോ ആ പെൺകുട്ടി ഒരു കൂസലും ഇല്ലാതെ നടന്നു പോകുന്നു!”

    അവൾ അങ്ങനെ നടന്നുവെങ്കിൽ അതിനർത്ഥം ആ വസ്ത്രത്തിനുള്ളിൽ അവൾ വളരെ കംഫർറ്റബിൾ ആണ്. പിന്നെ മറ്റുള്ളവർക്കെന്താണിത്ര പ്രശ്നം?
    അവളെ കണ്ണുകൾ കൊണ്ട് scan ചെയ്യുന്ന പുരുഷന്മാർ.. അപ്പോ അവരിൽ ഒരു തെറ്റും കാണാൻ കഴിഞ്ഞില്ലേ?

    പെൺകുട്ടികളെ അവരുടെ താല്പര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നതിനു പകരം ആൺകുട്ടികളെ അവരെ കൂടെ ഉൾക്കൊള്ളാൻ ശീലിപ്പിയ്ക്കുക.

    Reply
    • Silvy Michael on October 2, 2024 7:20 PM

      പുരുഷനെ ബോധവൽക്കരിക്കണം തീർച്ച. പക്ഷേ അവന്റെ കണ്ണുകൾക്ക് വിരുന്നൊരുക്കുന്നത് പെൺകുട്ടികളും ശ്രദ്ധിച്ചുവേണം എന്നാണ് എന്റെ അഭിപ്രായം. കാരണം സ്ത്രീപുരുഷ ലൈംഗികതയിൽ വ്യത്യാസമുണ്ട്. ഉദ്ദീപന രീതികളിലും അങ്ങനെ തന്നെ. സഭ്യവും അസഭ്യവും തമ്മിലുള്ള നേർത്ത വര വസ്ത്രധാരണത്തിൽ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്… സ്ത്രീയായാലും പുരുഷനായാലും.

      Reply
    • Suma Jayamohan on November 1, 2025 7:00 PM

      ഏതു വസ്ത്രം ധരിക്കാനും അവകാശമുള്ളതുപോലെ തന്നെയാണ് മാന്യമായ വസ്ത്രധാരണവും .കാലം മാറുമ്പോൾ കോലം മാറും എന്നു പറഞ്ഞാലും ഒരു സ്ത്രീയെ ബഹുമാന്യയാക്കുന്നതിൽ വസ്ത്രധാരണ രീതിയ്ക്ക് ഒരു പ്രധാന പങ്കു തന്നെയുണ്ട്.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.