Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രവിയുടെ സുകൃതം
ജീവിതം ബന്ധങ്ങൾ സിനിമ

രവിയുടെ സുകൃതം

By Sreeja AjithOctober 5, 2024Updated:October 16, 20242 Comments2 Mins Read54 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി മരണം കടന്നു വരുന്നു. മരണമെന്നത് അനിവാര്യമായ സത്യം മാത്രമല്ല, ഒരു പാട് പുതിയ തുടക്കങ്ങളും കൂടിയാണ് മരിച്ചവരുടെ ഉറ്റവർക്ക്.ഭാരതീയർ പുനർജന്മത്തിലും ആത്മാവിലും വിശ്വസിക്കുന്നവരാണ്.
രവിയുടെ ജീവിതത്തിൽ മരണം അപ്രതീക്ഷിതമായി എത്തിച്ചേരുന്ന അതിഥിയല്ല. തന്റെ ദൂതനായ മഹാരോഗത്തെ രവിയുടെ ശരീരത്തിലേയ്ക്ക് അയയ്ക്കുന്നുണ്ട് മരണം.

ചികിത്സകളെല്ലാം പരാജയപ്പെട്ടു മരണം കാത്തുകിടക്കുന്ന അവസ്ഥയിലാണ് രവി തന്റെ  ജന്മനാട്ടിലെത്തുന്നത്. ജീവിതത്തിൽ അതുവരെ നേടിയതും സ്വന്തമായി കരുതുന്ന എല്ലാം ഉപേക്ഷിച്ചു പോകാൻ തയ്യാറെടുത്ത മനസ്സുമായാണ് തന്റെ വേരുകളിലേക്ക് തിരിച്ചെത്തുന്നത്. തന്റെ മരണം മുൻകൂട്ടി കണ്ടു രവി ഭാര്യയായ മാലിനിയുടെ ജീവിതം സുരക്ഷിതമാക്കാനായി സുഹൃത്തായ രാജേന്ദ്രനെ ചുമതലപ്പെടുത്തുന്നു. വർഷങ്ങളോളം നീണ്ട തങ്ങളുടെ ദാമ്പത്യജീവിതം വ്യർത്ഥമായിരുന്നു എന്ന് മാലിനിയോട് പറയുന്നു.
തറവാട്ടിൽ തിരിച്ചെത്തിയ രവിയെ ചെറിയമ്മയും ബാല്യകാലസഖിയായ ദുർഗ്ഗയും ചേർന്നു സ്നേഹത്തോടെ പരിചരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായാണ് രവി ഡോക്ടർ ഉണ്ണിയെപ്പറ്റി അറിയുന്നത്. എല്ലാ വഴിയും അടഞ്ഞവന്റെ അവസാന പ്രതീക്ഷ എന്നപോലെ രവി ഡോക്ടർ ഉണ്ണിയുടെ ചികിത്സാലയത്തിൽ എത്തിച്ചേരുന്നു.

ഡോക്ടർ ഉണ്ണി ആവിഷ്കരിച്ച പ്രകൃതി ചികിത്സയും ധ്യാനവും എല്ലാം ഒത്തുചേർന്ന പുതിയ  ചികിത്സാരീതി  രവിക്ക് നവോന്മേഷം പകരുന്നു. സാവകാശം അയാൾ രോഗമുക്തനാകുന്നു.ഇനിയാണ് സത്യം അതിന്റെ വികൃതമുഖം നമ്മെ കാണിക്കുന്നത്. മരണപ്പെട്ടുപോയ നമ്മുടെ പ്രിയപ്പെട്ടവർ തിരിച്ചു വന്നാൽ നമ്മൾ മനസ്സറിഞ്ഞ് സന്തോഷിക്കുമോ? ഉവ്വ് എന്നായിരിക്കും നമ്മൾ ഭൂരിഭാഗം പേരുടെയും ഉത്തരം. പക്ഷേ അവരുടെ തിരിച്ചുവരവോടെ അവരുടെ മരണത്തിന്റെ ഭാഗമായി നാം നേടിയെടുത്ത ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെങ്കിലോ? ഒരു നിമിഷം ആലോചിക്കേണ്ടി വരും. ഏതു ദുരന്തത്തിനെയും അതിജീവിക്കാൻ മനുഷ്യന് അപൂർവ്വമായ കഴിവുണ്ട്. അതേസമയം അവൻ സ്വാർത്ഥനുമാണ്.

മരണ വാതിൽക്കൽ നിന്ന് തിരിച്ചെത്തിയ രവിയുടെ അവസ്ഥ നമ്മെ ചിന്തിപ്പിക്കാതിരിക്കില്ല. തന്റെ മരണം എന്ന സത്യം എല്ലാവരും അംഗീകരിച്ചിരിക്കുന്നു എന്നയാൾ വേദനയോടെ തിരിച്ചറിയുന്നു. മരണമെടുത്ത  വെപ്രാളത്തോടെ ഭാര്യയെ താൻ ഏൽപ്പിച്ചു കൊടുത്ത സുഹൃത്ത് അവളിൽ അവകാശം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. തറവാട്ടിൽ ആകട്ടെ തന്റെ മരണശേഷം ആശ്രിതർക്ക് ലഭിക്കാനിടയുള്ള ജോലിയെപ്പറ്റിയുള്ള ആലോചനയും തുടങ്ങിയിരിക്കുന്നു.

വേദനയോടെ രവി ഡോക്ടറോട് ചോദിക്കുന്നുണ്ട്. മരണമെടുത്തവരെ ചികിത്സിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നത് എന്തിനാണ് എന്ന്.തന്നെ ഇനി ഈ ലോകത്തിനു ആവശ്യമില്ല എന്ന സത്യം പത്രമോഫീസിലെ വാർത്തയും രവിയ്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.

തയ്യാറാക്കിവെച്ചിരുന്ന മരണവാർത്തയെ അയാൾ തിരുത്തി. “അർബുദരോഗത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രവിശങ്കർ തീവണ്ടിയപകടത്തിൽ  മരിക്കുന്നു.

റെയിൽപാളത്തിലൂടെ മരണത്തിലേക്ക് നടന്നടുക്കുന്ന രവിശങ്കർ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.”ഒരാളും ഈ ലോകത്തിനു അനിവാര്യരല്ല. സമയമായാൽ അരങ്ങൊഴിഞ്ഞു പോകണം. എല്ലാവരും നമ്മളില്ലാതെ ജീവിതം കെട്ടിപ്പടുക്കും.’

മരണത്തെ വെല്ലുന്ന സുകൃതം രവിയ്ക്ക് ജീവിതത്തിന്റെയും ബന്ധങ്ങളുടെയും പൊള്ളത്തരം വെളിപ്പെടുത്തിക്കൊടുത്തു

#എന്റെരചന

Post Views: 25
4
Sreeja Ajith

വായനയോട് പ്രിയം.

2 Comments

  1. Divya Sreekumar on October 7, 2024 8:45 AM

    പ്രിയപ്പെട്ടയിടങ്ങളിൽ അനിവവാര്യനല്ലെന്ന തിരിച്ചറിവിൽ നിസ്സഹായതയുടെ കൊടുമുടിയിൽ നിൽക്കുന്ന രവിയുടെ മുഖം ഉള്ളുപൊള്ളിക്കുന്നതാണ്. നന്നായിയെഴുതി ശ്രീജാ👏👏👌👌

    Reply
    • Sreeja Ajith on October 9, 2024 12:20 PM

      Thanks for reading ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.