Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തന്റേതല്ലാത്ത കാരണത്താൽ
കഥ ജീവിതം ബന്ധങ്ങൾ വിവാഹം സാമൂഹ്യപ്രശ്നങ്ങൾ

തന്റേതല്ലാത്ത കാരണത്താൽ

By Soumya MuhammadOctober 8, 2024Updated:October 20, 20243 Comments4 Mins Read182 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഉമ്മാ… നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ്? ഞാൻ ഇനി നേഹയുടെ പേരെന്റ്സിനോട് എന്ത് പറയും? അറ്റ്ലീസ്റ്റ് നിങ്ങൾക്ക് എന്നെ കുറിച്ചെങ്കിലും ഒന്നോർക്കാൻ പാടില്ലായിരുന്നോ? ഇത്രയും കാലം ജീവിച്ചിട്ട്! ശ്ശേ… മോശം!”

അഫ്സൽ അത്യധികം വെറുപ്പോടെയും ദേഷ്യത്തോടെയും സംസാരിക്കുന്നത് കേട്ട് സൈനബ വിദൂരതയിലേക്ക്  നോക്കി വെറുതേ ഇരുന്നു.

എങ്കിലും അവളുടെ മനസ്സ് നിറയെ മുപ്പതു വർഷങ്ങൾക്കും മുന്നേ  മഴ പെയ്തു തോർന്ന ഒരു വൈകുന്നേരമായിരുന്നു.

“ഉമ്മ എന്താണ് ഒന്നും മിണ്ടാത്തത്? മഹല്ല് കമ്മറ്റിക്ക്  കത്തെഴുതാൻ മാത്രം നിങ്ങൾക്ക് ഇത്രയും ധൈര്യമുണ്ടായിരുന്നോ?”

അവൾ അഫ്സലിന്റെ വിറക്കുന്ന മീശയിലേക്ക് നോക്കി.

“അന്നൊരു പേമാരി കാലത്ത് നിന്റെ ഉപ്പ മറ്റൊരുത്തിയോടൊപ്പം എന്റെ കണ്മുന്നിൽ പൊറുതി തുടങ്ങിയത്  കണ്ടു നിന്ന അത്ര ധൈര്യമൊന്നും ഇതിന് ആവശ്യമില്ലെടാ…”

സൈനബ ചെറുതായൊന്നു ചിരിച്ചു.

“അത് അന്നല്ലായിരുന്നോ, അതും കഴിഞ്ഞ് കാലം എത്രയോ കഴിഞ്ഞിരിക്കുന്നു? അന്നൊന്നും ആവശ്യപ്പെടാതെ നിങ്ങൾ ഇപ്പോൾ വിവാഹ മോചനത്തിന് പള്ളി കമ്മിറ്റിയിൽ അപേക്ഷ കൊടുക്കുകയും  പുനർ വിവാഹത്തിന് ആഗ്രഹിക്കുകയും ചെയ്യുന്നത് എന്തിനാണ്? നേഹയുടെ പപ്പാ എന്നോട് ഇത് ചോദിക്കുമ്പോൾ ഞാൻ ആകെ ചൂളിപ്പോയി”

അഫ്സലിന്റെ രോഷം നിറഞ്ഞ മറുപടി കേട്ട് സൈനബ കൂസലില്ലാതെ ചിരിച്ചു.

“നിന്റെ ഉപ്പ രണ്ടാമതും പിന്നെ മൂന്നാമതും കല്യാണം കഴിച്ചപ്പോൾ തോന്നാതിരുന്ന ഒരു നാണക്കേടും നിനക്ക് ഈ കാര്യത്തിൽ തോന്നേണ്ടതില്ല”

അവൾ തുടർന്നു…

“അന്നൊക്കെ ഞാൻ ജീവിച്ചത് എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്റെ മകൻ… നിന്നെ കുറിച്ചുള്ള സ്വപ്നങ്ങളിലും മോഹങ്ങളിലുമായിരുന്നു എന്റെ രാപ്പകലുകൾ മുഴുവൻ. മറ്റൊന്നിന്റെയും കണക്കുകൾ ഞാൻ പറയുന്നില്ല… കാരണം നിനക്ക് വേണ്ടി ഞാൻ ജീവിച്ച  ജീവിതത്തിന്റെ ഒരു കണക്കും നാളിതുവരെ ഞാൻ സൂക്ഷിച്ചിട്ടില്ല”

തീരെ നേർത്തു പോയ തന്റെ ശബ്ദത്തിന്റെ വിറയൽ മകൻ അറിയാതിരിക്കാൻ വേണ്ടി അവൾ പറഞ്ഞു വന്നത് മുഴുമിപ്പിക്കാതെ ഒരു നിമിഷം മൗനിയായി. ശേഷം തുടർന്നു.

“പിന്നെ ഇപ്പോൾ എനിക്കിങ്ങനെ തോന്നാൻ കാരണം നിന്നിൽ നിന്നും ഇനി ഒന്നും… അലിവോടെയുള്ള ഒരു നോട്ടം പോലും ലഭിക്കുമെന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല. നീ ഒരുപാട് മാറിയിരിക്കുന്നു…”

“ഞാൻ കല്യാണം കഴിച്ചതാണോ ഇപ്പോൾ കുഴപ്പമായത്?”

അഫ്സൽ മുഖം ചുളിച്ചു.

“അനാവശ്യം പറയരുത് എന്റെ മുന്നിൽ നിന്ന് കൊണ്ട്”

സൈനബ കഠിനമായ ക്രോധത്തോടെ അവന് നേരെ വിരൽ ചൂണ്ടി.

“നിന്റെ കല്യാണം ഞാനല്ലേ നടത്തി തന്നത്. എല്ലാം കഴിഞ്ഞ് നിനക്ക് നല്ലൊരു ജീവിതമായപ്പോൾ നീ എന്നെ മറന്നു. എന്നെ വന്ന് ഒന്നു കണ്ടിട്ടോ ഒന്നു വിവരങ്ങൾ അന്വേഷിച്ചിട്ടോ കാലമെത്രയായി. ഏതായാലും നിനക്ക് ഇപ്പോഴെങ്കിലും എന്റടുത്തു വരാൻ സമയം കിട്ടിയല്ലോ”

“ഞാൻ സന്തോഷമായി ഇരിക്കുന്നത് ഉമ്മാക്ക് ഇഷ്ടമില്ല… അല്ലേ?”

ഉമ്മയുടെ മുഖത്തു നോക്കാതെ അവൻ ചോദിച്ചു.

“നീ സന്തോഷമായി ഇരിക്കണം എന്നു തന്നെയാണ് എപ്പോഴും എന്റെ ആഗ്രഹം. അത് മറ്റാരേക്കാളും നിനക്ക് തന്നെ നന്നായിട്ടറിയാം. പക്ഷേ ഞാൻ ജീവിതത്തിൽ ഒരിക്കൽ പോലും സന്തോഷിക്കരുത് എന്ന് നിന്റെ ഉപ്പയെ പോലെ നീയും വാശി പിടിക്കരുത്!”

സൈനബ പറഞ്ഞു നിർത്തി.

“ആണുങ്ങൾ മൊഴി ചൊല്ലുന്നതും, വേറെ കെട്ടുന്നതും എല്ലാം നാട്ടു നടപ്പാണ്. ഇസ്ലാമിൽ അതിന് വ്യവസ്ഥകളും ഉണ്ട്. ഇതിപ്പോ ഒരു പെണ്ണ്….”

അഫ്സൽ ദേഷ്യത്തോടെ ഇരു കൈകളും കൂട്ടി തിരുമ്മി.

“നീ ഇതിലേക്ക് ഇസ്ലാമിനെ കൂട്ട് പിടിക്കേണ്ട. ഒരു ആണിന് കല്പിച്ച പോലെ ന്യായവും നീതിയുമുള്ള എല്ലാ വ്യവസ്ഥകളും ഇസ്ലാമിൽ സ്ത്രീക്കുമുണ്ട്. ഭാര്യയുടെ സമ്മതമില്ലാതെ മറ്റൊരു വിവാഹം കഴിക്കുകയും അവളെ യാതൊരു വിധത്തിലും സംരക്ഷിക്കുകയും ചെയ്യാത്ത ഭർത്താവിനെ വേണ്ടെന്നു വയ്ക്കാൻ പെണ്ണിനും അവകാശമുണ്ട്. അല്ലെങ്കിൽ തന്നെ നീയെന്താണ് കരുതിയിരിക്കുന്നത് ആണുങ്ങൾക്ക് തോന്നുമ്പോൾ പോയി കെട്ടാമെന്നും മടുക്കുമ്പോൾ വേണ്ടാന്ന് വയ്ക്കാമെന്നുമാണോ?

ഇതിനെല്ലാം തക്കതായ ചില കാര്യങ്ങളും കാരണങ്ങളുമുണ്ട്. പക്ഷേ അതൊക്കെ പടച്ചോന്റെ വിധി ന്യായത്തിൽ വിശ്വാസിക്കുന്നവർക്ക്. അല്ലാതെ ആണഹന്ത മൂത്ത് പെണ്ണുങ്ങളുടെ മെക്കിട്ട് കേറാൻ നടക്കുന്നവർക്ക് അതൊന്നും മനസ്സിലാകില്ല.”

അവൾ കിതപ്പോടെ പറഞ്ഞു നിർത്തി.

“പിന്നെ ഇത്രയും കാലം നോക്കിയിരുന്നത് എന്തിനാണ്. നിങ്ങൾക്ക് അന്നേ വേറെ കെട്ടികൂടായിരുന്നോ?”

“എന്തിന്…?
കെട്യോൻ എന്നെ കളഞ്ഞിട്ട് മറ്റൊരുത്തീടെ കൂടെ പോയെന്നു കരുതി ഞാൻ വേറെ കല്യാണം കഴിക്കുന്നത്. മാത്രമല്ല അന്നെനിക്ക് നീ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞല്ലോ എന്റെ ജീവിതം നീ ആയിരുന്നു. എന്റെ വാപ്പ എന്നെ നിർബന്ധിച്ചിട്ട് കൂടി ഞാൻ അയാളിൽ നിന്നും അന്ന് വിവാഹമോചിത ആകാതിരുന്നത് അയാൾ നിന്റെ ഉപ്പ ആയതുകൊണ്ട് മാത്രമാണ്”

അവൾ കിതപ്പോടെ തുടർന്നു

“പക്ഷേ അന്ന് നിന്റെ ഉപ്പ എന്നെ തോല്പിച്ചത് പോലെ ഇന്ന് നീയും എന്നെ തോൽപിച്ചിരിക്കുന്നു. ഇനി എനിക്കു വയ്യ… ഈ അൻപത്തി ഒന്നാം വയസ്സിൽ ഞാൻ ഒരു കൂട്ട് ഹലാലായ മാർഗത്തിൽ തേടുന്നതിന് എന്താണ് കുഴപ്പം? ഞാൻ ഒരു പെണ്ണാണ് എന്നതാണ് പ്രശ്നം എങ്കിൽ ഇസ്ലാമിൽ അതിനു യാതൊരു വിധ തടസ്സവും ഇല്ല എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു”

അഫ്സൽ രോഷത്താൽ വിറക്കുന്ന കൈകളോടെ അവളുടെ നേരെ കൈ ഓങ്ങി.

“തൊടരുത് അവളെ!”

ദുർബലമെങ്കിലും താക്കീതിന്റെ ധ്വനിയുള്ള ശബ്ദം കേട്ട് അഫ്സൽ തിരിഞ്ഞു നോക്കി.

വെല്ലുപ്പ… ഉമ്മയുടെ വാപ്പ.

“തൊട്ടുപോകരുത്… എന്റെ മകളാണ് അവൾ. ഇക്കാലമത്രയും നിങ്ങൾ രണ്ട് ആണുങ്ങൾ കൂടി സങ്കടമല്ലാതെ മറ്റൊന്നും അവൾക്കു കൊടുത്തിട്ടില്ല. ഇനി എന്റെ മകൾ ആണൊരുത്തനെ അവൾക്കു കൂട്ട് തേടുന്നുണ്ടെങ്കിൽ ഞാൻ തന്നെ അവളെ നികാഹ് ചെയ്തു കൊടുക്കും…മറ്റാരെതിർത്താലും”

അവന്റെ ശേഷിച്ച സാധനങ്ങൾ കൂടി എടുത്തു കൊണ്ട് അഫ്സൽ പടിയിറങ്ങുമ്പോൾ സൈനബ ഹൃദയം തകർന്ന് തറയിലേക്കിരുന്നു പോയി.

“എത്ര ദൗർഭാഗ്യവാതിയാണ് ഞാൻ,ഇത്രയും സങ്കടങ്ങൾ നൽകാൻ ഞാനെന്ത് തെറ്റ് ചെയ്തു എന്റെ റബ്ബേ?”

അവൾ കണ്ണീരോടെ പുലമ്പി.

“മോളെ അത് നീ തെറ്റുകാരി ആയതു കൊണ്ടല്ല. അവർ നെറികെട്ടവർ ആയത് കൊണ്ടാണ്. ഇനിയും തോൽക്കരുത്, വാപ്പയുണ്ട് നിന്റെ കൂടെ. മുപ്പത് വർഷമായി നിന്നെ സംരക്ഷിക്കാത്ത നിന്റെ ഭർത്താവിൽ നിന്നും നിനക്ക് വിവാഹ മോചിതയാകാൻ ഈ മഹല്ലും നിന്നോടൊപ്പം ഉണ്ടാകും ”

പറഞ്ഞു നിർത്തി നടന്നു നീങ്ങിയ വാപ്പ തിരിഞ്ഞു നിന്ന് അവൾക്കുനേരെ ഒരു കടലാസ് നീട്ടി കൊണ്ടു പറഞ്ഞു.

“ഞാൻ ഒരാളെ കൊണ്ട് എഴുതിച്ചതാണ്, നമുക്ക് പത്രത്തിൽ കൊടുക്കാം”

സൈനബ ആശ്ചര്യത്തോടെ കടലാസിലേക്ക് നോക്കി.

“തന്റേതല്ലാത്ത കാരണങ്ങളാൽ വിവാഹ മോചിതയായ മുസ്ലീം സ്ത്രീ, അൻപത്തി ഒന്നു വയസ്സ്, ബാധ്യതകൾ ഇല്ല, അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു ”

നിറഞ്ഞ കണ്ണുകളോടെ അവൾ മുഖമുയർത്തുമ്പോഴേക്കും വാപ്പ പള്ളിയിലേക്ക് നടന്നു തുടങ്ങിയിരുന്നു…

Post Views: 155
4
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

3 Comments

  1. Suma Jayamohan on February 19, 2026 2:06 PM

    സ്ത്രീകളുടെ നൊമ്പരങ്ങൾ ഒരിയ്ക്കലുമവസാനിക്കരുതെന്നാഗ്രഹിക്കുന്നവരുടെ മുന്നിൽ സൈനബ ജയിച്ചു കാണിക്കട്ടെ നല്ലെഴുത്ത് സൗമ്യാ❤️❤️🌹👌

    Reply
  2. Shreeja R on October 12, 2024 7:51 AM

    ജീവിതങ്ങൾ പലരുടെയും. പക്ഷേ ഇത് പോലെ തണലായി നിൽക്കുന്ന ഉപ്പ പലർക്കും ഉണ്ടാകില്ല.

    Reply
    • Joyce Varghese on February 19, 2026 10:01 PM

      ആണഹന്തയുടെ ന്യായങ്ങൾ തച്ചുടച്ച കഥ. സ്ത്രീയെ സംരക്ഷിക്കുവാനും സ്നേഹിക്കാനും പഠിപ്പിച്ച മതമല്ല പ്രതിക്കൂട്ടിൽ, പകരം മതനിയമങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്ക് വളച്ചൊടിച്ച മനുഷ്യരാണ്.
      അസൽ എഴുത്ത്.👏👍❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.