Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇരവിങ്ക് തീവായ്…96
പ്രണയം ബന്ധങ്ങൾ സംഗീതം സിനിമ സ്ത്രീ

ഇരവിങ്ക് തീവായ്…96

By Pavithra UnniOctober 9, 2024Updated:October 20, 20241 Comment3 Mins Read34 Views
Bookmark Now
Please login to bookmark Close

No account yet? Register

#പാട്ടുംഅർത്ഥവും

പാട്ട് 27:

‘96’ റീലീസ് ആയിട്ട് ഇന്നലെ 6 വർഷം ആയെന്ന് കണ്ടപ്പോൾ ഈ പാട്ട് ഓർത്തു. കുറെ ആയി പാട്ടും അർത്ഥവും പോസ്റ്റ് ചെയ്തിട്ട്. ഇതിൽ വീണ്ടും തുടങ്ങാമെന്ന് കരുതി. 96 ലെ റാമിനും ജാനുവിനും ആരാധകർ ഉള്ളത്ര തന്നെ ഹേറ്റേഴ്‌സും ഉണ്ടെന്ന് തോന്നാറുണ്ട്. പണ്ടെങ്ങോ സ്കൂളിൽ പ്രേമിച്ച ഒരുത്തിക്ക് വേണ്ടി ഇങ്ങനെ ജീവിതം മുഴുവൻ കാത്തിരിക്കാൻ റാമിന് വട്ടാണോ എന്നും മൂവ് ഓൺ ചെയ്യാത്ത റാം ടോക്സിക് ആണെന്ന് വരെ, അന്ന് രാത്രി ഒരു *** മോഹിച്ചാണ് ജാനു വന്നതെന്നുമൊക്കെ പല പോസ്റ്റുകളുടെ കമെന്റുകളിൽ കാണാറുണ്ട്. എഴുതാപ്പുറം വായിക്കലും ഇല്ലാത്ത ആംഗിൾ പല സിനിമകൾക്ക് കണ്ടെത്തലും ഒക്കെ തകൃതിയായി നടക്കുന്ന ഈ കാലഘട്ടത്തിൽ എന്താണ് 96 എന്നോ റാം-ജാനു പ്രണയത്തിന്റെ തീവ്രതയോ മനസിലാക്കാൻ ഈ പാട്ട് അർത്ഥം മനസിലാക്കി നാല് തവണ കേട്ടാൽ മതിയെന്ന് മാത്രം പറഞ്ഞു വയ്ക്കുന്നു. നമ്മൾ അനുഭവിക്കാത്ത കഥകൾ മാത്രമല്ല നമുക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ബന്ധങ്ങളും ഉണ്ടെന്ന് ഓർക്കുക. അതിന് ശാരി പോയാൽ മേരി നിർവ്വചനങ്ങൾ നല്കാൻ ശ്രമിക്കരുത്!

 

പാട്ട്: ഇരവിങ്ക് തീവായ്

സിനിമ: 96

വരികൾ: ഉമാ ദേവി

സംഗീതം: ഗോവിന്ദ് വസന്ത

ഗായകർ: ചിന്മയി, മനോജ് കുമാർ

 

ഇരവിങ്ക് തീവായ്‌ നമയ് ചൂഴുതേ

വിടിയലും ഇരുളായ്‌ വരുതേ

നിനയ്‌വുകൾ തീയായ് അലൈ മോതുതേ

ഉടലിങ്ക് സാവായ് അഴുതേ

പിരിവേ ഉറവായ് കരൈന്തു പോകിറേൻ

ഉയിരിൻ ഉയിരയ്‌ പിരിന്തു പോകിറേൻ

 

മലൈകളിൻ നദി പോൽ മനം വഴിന്തു വന്തായ്

വരണ്ടിടും നിലത്തിൽ പല കടൽകൾ തന്തായ്

കനവെ തുണയായ് ഒഴിന്തു പോകട്ടും!

 

(ഒരു ദ്വീപ് പോലെ ഈ രാത്രി നമ്മളെ പൊതിയുന്നു…

പുലരാൻ പോകുന്നതും ഇരുട്ടിലേക്കാണെന്ന് തോന്നിപ്പിക്കുന്നു…

ഇവിടെ രാത്രി, ഇരുട്ട് എന്നതൊക്കെ മനസിനെ ഇരുട്ടിലാക്കുന്ന വേദനയാണ് സൂചിപ്പിക്കുന്നത്. ഈ രാത്രി വെളുക്കും മുന്നേ പിരിയാനുള്ളതാണെന്ന് തങ്ങളെന്ന് ഇരുവർക്കും അറിയാം. വരാനുള്ള സന്തോഷങ്ങളേക്കാൾ തീവ്രമായ അനുഭവം ആണല്ലോ നടക്കുമെന്ന് ഉറപ്പുള്ള സങ്കടങ്ങൾ.

 

ഓർമകൾ തീ പോലെ അലയടിക്കുന്നു…

ശരീരമോ എന്തോ മരണം നടന്ന പോലെ കരയുന്നു…

വേർപിരിയലാണ് നമുക്ക് വിധിച്ചിട്ടുള്ള ബന്ധം!

ജീവന്റെ ജീവനെയാണ് പിരിഞ്ഞു പോകേണ്ടതും!

 

മലകളിൽ നിന്ന് നദി ഉൽഭവിക്കും പോലെ ജീവിതത്തിലേക്ക് വന്നവൾ

വരണ്ടു കിടന്ന നിലങ്ങളിൽ കടലുകൾ തന്നവൾ …

കനവുകൾ മാത്രം എനിക്ക് തുണയാകട്ടെ, ബാക്കിയെല്ലാം പോകട്ടെ…

 

അന്തർമുഖനായ രാമചന്ദ്രന്റെ ജീവിതത്തിലേക്ക് നദി പോലെ പൊട്ടിയൊഴുകി വന്നവളാണ് ജാനകി. വരണ്ട ജീവിതത്തിൽ ഓജസ് പകർന്നവൾ. നദി ഒടുവിൽ വന്നു ചേരുന്നത് കടലിലാണ്. അതാണ് നദിയുടെ ഫൈനൽ ഡെസ്റ്റിനേഷൻ. പക്ഷെ ഇവിടെ അതൊരു കനവായി മാത്രം അവശേഷിക്കുന്നു. ആ സുന്ദര സ്വപ്നം മാത്രമേ റാമിന് എന്നും സ്വന്തമായി ഉള്ളൂ.)

 

ഇന്ത താമരൈ കുളം മീറി തനിയാകുതേ

അതൻ സൂരിയൻ പകൽ ഇൻഡ്രി വെയിൽ കായുതേ

ഒരു പാതയിൽ ഇരു ജീവൻ തുണൈ തേടുതേ

അട കാലങ്കൾ തടയ് മീറി തടയ് പോടുതേ

നീ ഇൻഡ്രി നാനാ ദിനം വാഴ്വതൊരു വാഴ്വാ

വാഴ്വേ നീ വാ ഉയിരിൻ ഉയിരേ

വരവാ വരവാ?

(കുളം ഇല്ലാതെ ഈ താമര തനിയെ ആയിരിക്കുന്നു…

അതിന്റെ കാമുകനായ സൂര്യനോ? പകൽ അല്ലാതിരുന്നിട്ട് കൂടി വെയിൽ നൽകുന്നു. താമര-സൂര്യൻ ഉപമ പോലെ തന്നെയാണ് ഇവിടെ റാം-ജാനു ജോഡികളും. താമരയ്ക്ക് അതിന്റെ സ്വാഭാവിക വാസസ്ഥലമായ കുളം നഷ്ടമായിരിക്കുന്നു, ജാനുവിനും. സൂര്യനോ? താമര ഇല്ലെന്നത് പോലും അംഗീകരിക്കാതെ വെയിൽ നല്കിക്കൊണ്ടേ ഇരിക്കുന്നു; റാമിനെ പോലെ പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു.

 

ഒരേ പാതയിൽ രണ്ട് ജീവനുകൾ തുണയാന്വേഷിക്കുന്നു

അതിന് കാലം പുതിയ പുതിയ തടസങ്ങൾ സൃഷ്ടിക്കുന്നു; അന്നും ഇന്നും!

നീ ഇല്ലാതെ ഞാൻ ഇങ്ങനെ ജീവിക്കുന്നതൊരു ജീവിതമാണോ?

എന്റെ ജീവിതവും നീ, ജീവനും നീ

ഞാൻ നിന്നിലേക്ക് വീണ്ടും വന്നോട്ടെ…

 

ഈ വരികളുടെ ഒക്കെ പ്രത്യേകത ആൺ-പെൺ ശബ്ദങ്ങൾ ഓവർ ലാപ്പ് ചെയ്താണ് പാടുന്നത്. അതുകൊണ്ട് തന്നെ റാമിന്റെയും ജാനകിയുടെയും മനസ് പറയുന്നത് നമ്മൾ ഇനിയെങ്കിലും ഒന്നിക്കേണ്ടവർ അല്ലെ എന്നതാണ്. പക്ഷെ ജാനകിയെ ധർമസങ്കടത്തിൽ ആക്കരുതെന്നും ഇവിടെ വച്ച് പിരിയുന്നതാണ് അതിന്റെ ശരിയെന്നും റാമിന് ബോധ്യമുണ്ടെന്ന് അവസാന വരികൾ(ആൺ ശബ്ദം മാത്രം ഉള്ളത്) പറഞ്ഞു വയ്ക്കുന്നു.)

 

ദിനം ദിനം ഉയിർത്തെഴും മനം അൻഡ്രാടും മായുമേ

ഉയിർ വരെ നിറയ്ന്ത് ഉനയ് മനം കൊണ്ടാടി വാഴുമേ

മരങ്കൾ സായ്‌ന്ത് കൂട് വീഴ്ന്തും

കുയിൽകൾ രാഗം പാടുമേ

ഇരവ് തീർന്ത് ഓയ്ന്ത പോതും

നിലവ് പൊറുമൈ കാക്കുമേ

മഴൈ വഴി കടൽ വിഴും

വിൺകാതൽ മണ്ണയ് സേരുമേ

ഉനയ് ഉടൽ പിരിന്തിനും

എൻ കാതൽ ഉന്നയ് സേർന്തു വാഴുമേ

നീ പോയ് വാ…വാ…വാ

 

(ഓരോ ദിനവും മരിച്ചും ഉയർത്തെഴുന്നേറ്റും വരുന്ന എന്റെ ഹൃദയം

അതിന്റെ അവസാന മിടിപ്പ് വരെ അത് നിന്നെ തന്നെ ഇങ്ങനെ പ്രണയിച്ചു ആഘോഷിക്കും

മരം മറിഞ്ഞു വീണ് കൂട് നഷ്ടപ്പെട്ടാലും കുയിലുകൾ പാടുന്നത് തുടരും പോലെ…

രാത്രി അവസാനിച്ചു എന്ന് ഉറപ്പായാലും

പോകാതെ കുറച്ചു നേരം കൂടി കാത്തിരിക്കുന്ന നിലാവ് പോലെ..

മഴയായി മാറാൻ കടലിനെ പിരിഞ്ഞു പോകുന്ന മേഘം ഒടുവിൽ മണ്ണിൽ ചെന്ന് ചേരും പോലെ…

നീയെന്നെ പിരിഞ്ഞു പോകുമെങ്കിലും

എന്റെ പ്രണയം നിന്നോട് ചേർന്ന് തന്നെ മുന്നോട്ട് പോകും

ഇപ്പോൾ നീ പോകൂ സഖി…പോകൂ…)

എന്റെ പ്രണയം, എന്റെ ജീവിതം, എന്റെ സന്തോഷം എന്ന് മാത്രം ചിന്തിക്കുന്നവർക്ക് ചിലപ്പോൾ റാമിനെയോ ജാനകിയെയോ മനസിലാകണമെന്നില്ല. നേരെയും തലതിരിച്ചും നോക്കിയാലും 96 നെ നിങ്ങൾക്ക് ‘69’ ആക്കാൻ പറ്റില്ല! ആത്മാവിൽ പ്രണയിക്കുന്നവർ എന്നൊക്കെ പറഞ്ഞാൽ ശരീരത്തെ മാത്രം സ്നേഹിക്കുന്നവർക്ക് ക്രിഞ്ച് ആകുമത്രേ!

© പവിത്ര ഉണ്ണി

Post Views: 34
1
Pavithra Unni

I pen my thoughts here. I am here to make a signature…

1 Comment

  1. Shreeja R on October 10, 2024 4:27 AM

    ❤️👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.