ഭാര്യ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അയാൾ ജോലിക്ക് പോകാൻ തുടങ്ങിയത്.
പോയി തുടങ്ങി പിറ്റേദിവസം ആണ് അവിടെയുണ്ടായിരുന്ന കുടുംബക്കാർ എല്ലാം അവരുടെ വീടുകളിലേക്ക് തിരികെ പോയത്.
അതും കഴിഞ്ഞ് ഒരു മാസം കൂടെ കഴിഞ്ഞാണ് അയാളുടെ അമ്മയും തിരികെ തറവാട്ടിലേക്ക് പോയത്.
അവധികൾ എല്ലാം കഴിഞ്ഞ് മക്കൾ സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷമാണ്, അയാൾക്ക് വീട്ടിലെ കാര്യങ്ങളും, മക്കളുടെ കാര്യങ്ങളും, ജോലിയും എല്ലാം കൂടെ ഒറ്റക്ക് ചെയ്യാൻ കഴിയാതെ ആയപ്പോഴാണ് അയാൾ വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഒരു ജോലിക്കാരിയെ വെക്കാൻ തീരുമാനിച്ചത്.
അവർ ഏറ്റവും കുറഞ്ഞത്, മാസം പതിനഞ്ചായിരം രൂപ ചോദിച്ചപ്പോഴാണ് അയാൾ വീണ്ടും ഒരു കല്യാണം കൂടെ കഴിക്കാൻ തീരുമാനിച്ചത്.
നാളെയാണ് അയാളുടെ രണ്ടാം വിവാഹം.
എല്ലാരും ഇങ്ങനെയാണ് എന്നല്ല, പക്ഷെ, മക്കളെ നോക്കാൻ, വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഒക്കെ ആയിട്ട് കല്യാണം കഴിക്കുന്നവരും ണ്ട്.

