Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാറി മറിയുന്ന ഇഷ്ടങ്ങൾ
അനുഭവം ഓർമ്മകൾ പാചകം

മാറി മറിയുന്ന ഇഷ്ടങ്ങൾ

By Suma JayamohanOctober 17, 2024Updated:October 31, 20248 Comments2 Mins Read161 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇഷ്ടഭക്ഷണമെന്താണെന്നു ആലോചിച്ചാലോചിച്ച് ഒരു വഴിയായി. ഇന്നിഷ്ടമുള്ളത് നാളെ വേണ്ട. സമയവും സാഹചര്യവുമനുസരിച്ച് ഇഷ്ടങ്ങൾ മാറി മാറി വന്ന് എല്ലാം കൂടിക്കുഴഞ്ഞ് അവിയലോ എരിശ്ശേരിയോ പോലെയായി. 

കഞ്ഞിയും ചെറുപയറു തോരനും കൊതിച്ചിരുന്ന ഒരു ഹോസ്റ്റൽ കാലമുണ്ടായിരുന്നു. അളന്നു കുറിച്ചു കിട്ടുന്ന ഭക്ഷണം – മിക്കതും ഇഷ്ടമല്ലാത്തവ – കുത്തിച്ചികഞ്ഞ് കഴിച്ചെന്നു വരുത്തി വിശപ്പറിഞ്ഞ നാളുകൾ. നാലു മണിക്ക് ചായയുടെ അഗാധതയിലേക്കു മുങ്ങിത്താഴാൻ മടിക്കാത്ത രണ്ടു ബിസ്ക്കറ്റും കഴിച്ച് ഞങ്ങൾ ഇഷ്ടഭക്ഷണങ്ങളേക്കുറിച്ചു ചർച്ച ചെയ്ത് സംതൃപ്തിയടഞ്ഞിരുന്നു. 

നോൺവെജ് വലിയ ഇഷ്ടമല്ലാത്തതുകൊണ്ട് ഇഷ്ടഭക്ഷണങ്ങളും നാടൻ വെജിറ്റേറിയൻ വിഭവങ്ങൾ തന്നെ. 

ചോറിൽ കുറെ സാമ്പാറും തൈരും ചേർത്ത് കലക്കി കുടിക്കുന്നത് എന്നുമിഷ്ടമാണ്. പണ്ട് അച്ഛൻ ചോറിൽ തൈരൊഴിച്ചു കുഴച്ചു കഴിയുമ്പോൾ ” ഇനി ഞാനുണ്ടോളാമച്ഛാ” എന്നു പറഞ്ഞ് ഓടിച്ചെന്നിരുന്ന ആ പഴയ കുട്ടിപ്പാവാടക്കാരിയായി ഇനി മാറാനാവില്ലല്ലോ. തൈരും യോഗർട്ടും ഏറ്റവുമിഷ്ടം.. 

ഞങ്ങളുടെ നാട്ടിൻ പുറത്ത് അവധി ദിവസങ്ങളിലെ ബ്രേക് ഫാസ്റ്റ് പുഴുക്കായിരുന്നു. കപ്പയും കാച്ചിലും ചേമ്പുമൊക്കെ ചേർത്തു പുഴുങ്ങി കാന്താരിമുളകും ചെറിയുള്ളിയും ഉപ്പും ചേർത്ത് ചതച്ചതിൽ പച്ചവെളിച്ചെണ്ണയൊഴിച്ചതിൽ മുക്കി മുക്കി തിന്നും. കൂടെ കട്ടൻ കാപ്പിയും. ഇന്നും കൊതി സഹിക്കാതാവുമ്പോൾ ഞാൻ പുഴക്കുണ്ടാക്കും. 

പച്ചക്കപ്പയുടെ കാലം കഴിഞ്ഞാൽ ഉണക്കക്കപ്പയും വാട്ടക്കപ്പയും വൻപയർ ചേർത്തു വേവിച്ചു കുഴച്ചെടുക്കും. വറ്റൽ മുളകും ഉള്ളിയും ചൂടാക്കി ഉപ്പും വെളിച്ചെണ്ണയും ചേർത്തതാണ് അതിൻ്റെ ഉപദംശം. വൈകിട്ടു സ്ക്കൂളിൽ നിന്നു വരുമ്പോൾ ഉപ്പേരിക്കപ്പ വറുത്തതാണ് ഇഷ്ടം. അത് അരകല്ലിൽ പൊടിച്ച് ശർക്കരയും തേങ്ങയും ചേർത്തു വിരകിയാൽ… ആഹാ… 

കഴിഞ്ഞ വർഷം നാട്ടിൽ നിന്നു കപ്പ കൊണ്ടു വന്നു് യൂട്യൂബിൽ നോക്കി ഇവയെല്ലാം ഉണ്ടാക്കി പഴയ കാലത്തേക്ക് ഒന്നു പോയി. എന്നും പച്ചക്കപ്പ കിട്ടുന്ന ഇവിടെയുള്ളവർക്കൊക്കെ ഇതെല്ലാം പുച്ഛമാണ്. 

രണ്ടു സ്പൂൺ നെയ്യിൽ കുറച്ചു ചെറിയുള്ളി മൂപ്പിക്കണം. ബ്രൗൺ നിറത്തിൽ നല്ല മണം വരുമ്പോൾ കുറച്ചു ചോറ് അതിലേക്കിട്ട് ഇളക്കിയെടുത്താൽ എന്തു രുചിയാണെന്നോ. അല്പം ഉപ്പല്ലാതെ വേറൊന്നും വേണ്ട. മക്കളെ പ്രസവിച്ചു കിടന്ന സമയത്ത് അമ്മ ഉണ്ടാക്കിത്തന്നിരുന്നതാണ്. അതു ദിവസവും കഴിച്ചു കഴിച്ച് ഈർക്കിൽ പോലിരുന്ന ഞാൻ മത്തങ്ങ പോലെയായതു വേറെ കാര്യം. നെയ്യിനു പകരം ഉരുക്കു വെളിച്ചെണ്ണ മതി. കുഴപ്പമൊന്നുമില്ല. 

ഇനി ചക്കക്കാലമായാലോ… ചക്ക കുഴച്ചതുംകടുമാങ്ങയുമുണ്ടെങ്കിൽപ്പിന്നെ വേറൊന്നും വേണ്ട. ചക്കക്കുരു തോരൻ,മെഴുക്കുപുരട്ടി ഇന്നും ഒരുപാടിഷ്ടം. 

നല്ല വരിക്കച്ചക്ക പഴുത്തത് അടർത്തി ചകിണിയും കുരുവുമെല്ലാം കളഞ്ഞ് ഒരു പാത്രത്തിൽ നിറയ്ക്കും. എന്നിട്ട് അടുക്കളപ്പടിയിൽ പോയിരുന്ന് കാക്കയോടും പൂച്ചയോടുമൊക്കെ വർത്തമാനം പറഞ്ഞ് ഓരോന്നായി ആസ്വദിച്ചു തിന്നും. എല്ലാവരും ഓരോ ചുള വീതമെടുത്തു തിന്നുമ്പോൾ ഇന്നും എനിക്കിതാണിഷ്ടം. മധുരം കൂടുതലാണെന്നും ഇനി ഇതൊക്കെ ഒഴിവാക്കണമെന്നുമൊക്കെ ഓർക്കാറുണ്ട്. പക്ഷേ… 

ചക്കയുടെ കാര്യം പറഞ്ഞപ്പോഴാണോർത്തത്… ചക്ക വരട്ടിയത് കഴിച്ചിട്ടില്ലേ?  നല്ല പഴുത്ത വരിക്കച്ചക്കയും ശർക്കരയും കൂടി നന്നായി വേവിച്ച് കുറച്ചു നെയ്യും ചേർത്ത് വരട്ടിയെടുക്കണം. വെള്ളം നന്നായി വറ്റിച്ചാൽ എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വെക്കാം. വെറുതെ തിന്നാം. തേങ്ങ ചേർത്ത് ഇലയടയുണ്ടാക്കിയാൽ അടിപൊളി… മോൾക്കു വേണ്ടി കുറച്ചെങ്കിലും എല്ലാക്കൊല്ലവും ഉണ്ടാക്കാറുണ്ട്. 

ഇങ്ങനെയുള്ള ഇഷ്ടങ്ങളേക്കുറിച്ചു പറഞ്ഞെങ്കിലും ഒരു ഭക്ഷണത്തോടും വെറുപ്പൊന്നുമില്ല കേട്ടോ. ഇപ്പോൾ മീൻ, മുട്ട ചിക്കൻ, മട്ടൺ അല്പമൊക്കെ കഴിക്കാറുണ്ട്. അവയൊന്നും ഇഷ്ടഭക്ഷണമായി തോന്നിയിട്ടില്ല. 

ഏതു നാട്ടിൽപ്പോയാലും അവിടുത്തെ ഭക്ഷണങ്ങളെല്ലാം കഴിയ്ക്കും. ഇപ്പോഴത്തെ  ബർഗർ, പിസ, ബിരിയാണി, നൂഡിൽസ്, പൊറോട്ട… സാഹചര്യമനുസരിച്ച് എന്തും കഴിയ്ക്കാം. വളരെക്കുറച്ചു മതിയെന്നു മാത്രം. 

ഇഷ്ടമില്ലാത്തതിനേക്കുറിച്ചു കൂടി  പറഞ്ഞോട്ടെ… ഈ ചട്ടിച്ചോറും കുഴിമന്തിയും ഞാൻ ഏഴയലത്തടുപ്പിക്കില്ല കേട്ടോ

#എൻ്റെരചന @ കൂട്ടക്ഷരങ്ങൾ

Post Views: 36
2
Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

8 Comments

  1. മിനി സുന്ദരേശൻ on January 17, 2026 1:09 AM

    എൻ്റെ കൊച്ചേ……. നാവിൽ വെള്ളമൂറി ഇരിക്കുകയാണ് …. കൊതിപ്പിക്കുന്ന എഴുത്ത്👍❤️😋

    Reply
    • Suma Jayamohan on January 17, 2026 10:01 PM

      സ്നേഹം മിനീ❤️❤️

      Reply
  2. Joyce on December 10, 2024 6:58 PM

    കൊതിയൂറുന്ന എഴുത്ത് 😋

    Reply
    • Suma Jayamohan on December 11, 2024 6:01 PM

      ❤️❤️❤️

      Reply
  3. Jalajanarayan on October 20, 2024 1:07 PM

    എഴുതി എഴുതി കൊതി വരുത്തിച്ചല്ലോ കുട്ടി 😜 രസകരം ട്ടോ എഴുത്തു ❤️❤️❤️

    Reply
    • Suma Jayamohan on October 20, 2024 8:10 PM

      കൊതിപ്പിക്കുന്ന കുറെ വിഭവങ്ങൾ ഇനിയുമുണ്ട്. ഇതൊക്കെയല്ലേ നമ്മുടെ സന്തോഷം❤️❤️

      Reply
      • Silvy Michael on October 21, 2024 9:23 AM

        ടീച്ചർ ഏതു നാട്ടുകാരിയാ? വായിച്ചിട്ട് ഒരു ഇടുക്കി മണം. ഞാനും ഇടുക്കിക്കാരിയാണ്. ഞങ്ങളുടെ അതേ വിഭവങ്ങൾ..നെയ്യിൽ ഉലർത്തിയ ചോറ് വരെ. കൊതിപ്പിച്ച്….. പ്രത്യേകിച്ച് പറയേണ്ടല്ലോ. 👌👌👌

        Reply
        • Suma Jayamohan on October 23, 2024 7:16 AM

          ഞാൻ പത്തനംതിട്ടക്കാരി
          ഇപ്പോൾ കൊല്ലംകാരിയായി❤️

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.