കറുത്ത ചില്ലുകൊണ്ടൊരുകൊട്ടാരം
അതിനുള്ളിലൊരു കുഞ്ഞുമാലാഖ
മഞ്ഞ നിറമുള്ള, നീലക്കണ്ണുള്ള
സ്വർണ്ണമുടിയുള്ള മാലാഖ…
തോഴിമാരില്ലാത്ത കൂട്ടുകാരില്ലാത്ത
കുഞ്ഞുമാലാഖയ്ക്ക് കൂട്ടാരുണ്ട്..?
ചില്ലുകൊട്ടാരത്തിനപ്പുറം മഴവിൽക്കാട്
ചില്ലുകൊട്ടാരത്തിനിപ്പുറ പുഞ്ചിരിക്കുന്ന്
മഴവിൽക്കാട്ടിൽ നൂറായിരം
കിളികളും പൂമ്പാറ്റകളുമുണ്ട്..
പുഞ്ചിരിക്കുന്നിലോ, വിടർന്നു നിൽക്കുന്ന നൂറായിരം പൂക്കളും
എന്നാൽ അവരെങ്ങനെ കുഞ്ഞ്
മാലാഖയുടെയടുത്തെത്തും..?
നിറങ്ങളില്ലാത്തൊരാ കൊട്ടാരത്തിൽ ആ കുഞ്ഞ് മാലാഖ ഒരുദിവസം
ഉറക്കെ കരഞ്ഞു, അത് കേട്ട്, മഴവിൽക്കാട്ടിലെ കിളികളും, പുഞ്ചിരിക്കുന്നിലെ പൂക്കളും, പറന്നുവന്നു. എന്നാലവർക് കുഞ്ഞു മാലാഖയെ കാണാൻ കഴിഞ്ഞില്ല..?
കറുത്ത ചില്ലുകൾക്കുള്ളിലെ ഇരുട്ടിൽ കുഞ്ഞു മാലാഖയുടെ കരച്ചിൽ മാത്രം.
ചിറകു വീശിയ കാറ്റിൽ പറന്നുയർന്ന പൂക്കൾ കറുത്ത ചില്ലിൽ നിറമുള്ള ചിത്രങ്ങൾ രചിച്ചു. അതുകണ്ട് കിളി
കൾ മധുരമായി പാടി, അതുകേട്ടു മാലാഖകുഞ്ഞ് പുറത്തേക്ക് നോക്കി.
ചില്ലിനപ്പുറം കറുത്ത നിഴലുകൾ മാത്രം
പാട്ടും കളിയും കഴിഞ്ഞ് അവർ പോയി..
മാലാഖ കുഞ്ഞ് വീണ്ടും തനിച്ച് ..?
മാലാഖയുടെ കരച്ചിൽ തുടർന്നു
കിളികൾ പാട്ട് പടിക്കൊണ്ടിരുന്നു
പൂക്കളുടെ ചിത്രങ്ങളും കൂടി വന്നു
കണ്ണീർ വീണ് കറുത്ത ചില്ലുകൾ ദ്രവിച്ചു,
കിളികളുടെ പാട്ടിൽ കൊട്ടാരം കുലുങ്ങി
പുഞ്ചരിക്കുന്നിലെ പൂക്കളുടെ ഭാരം
താങ്ങാനാവാതെ കൊട്ടാരംതകർന്നു,
ചില്ലുകളാൽ മുറിവേറ്റ കുഞ്ഞ് മാലാഖ വീണ്ടുമുറക്കെ കരഞ്ഞപ്പോളതാ….. നൂറായിരം നിറമുള്ള മെത്തയുമായ് നൂറായിരം ചിറകുള്ള പുഷ്പവിമാനം.


3 Comments
Very nice💖
Thank you🙏
മനോഹരം