മഴയുതിർത്ത നിനവിൽ തിരിതെളിഞ്ഞ കനവിൽ വെറുതെയുള്ളിലോരോ വരി കോർത്തിടുന്നതാരോ… നീ മറന്നു വച്ച ഞാനോ ഞാനോർത്തിടുന്ന നീയോ ആ വരികളൊന്നായ് ചേർന്നു പാടുമേതു രാഗമോ.. മഴ നനഞ്ഞൊരിതളിൻ കുളിരിലലസമൊഴുകി മൃദുലമരിയ ചിറകുമായ് നോക്കി നിന്നതാരോ…. നീ തേടി വന്ന ഞാനോ ഞാൻ കാത്തിരുന്ന നീയോ നനയുമിതളാൽ ചിറകു തുന്നും ചിത്രശലഭമോ മഴ കഴിഞ്ഞൊരിരുളിൽ നിഴൽ വിരിഞ്ഞവഴിയിൽ അഴലൊഴിഞ്ഞമനവുമായ് മിഴിതുറന്നതാരോ… ഞാൻ മെനഞ്ഞ കനവോ അതിൽ നീ പകർന്ന നിറമോ ആ നിറമണിഞ്ഞൊരുങ്ങി വന്ന രാഗ സന്ധ്യയോ…
Author: Greeshma Kichu
“പെണ്ണുങ്ങൾ വീട്ടിലിരിക്കുന്ന കാലമൊക്കെ കഴിഞ്ഞില്ലേ? ജോലി ഇപ്പോൾ അത്യാവശ്യമാണ് ആണിനും പെണ്ണിനും, ആ ബോധ്യമുള്ള ആള് തന്നെയാ ഞാൻ. അത് പോലെ ജോലിക്ക് പോകുന്ന ഭാര്യയും ഭർത്താവും അടുക്കളയിലും ഒരുമിച്ചു ജോലി ചെയ്യണം എന്ന് തന്റെയാ എന്റെ അഭിപ്രായം” പെണ്ണ് കാണാൻ വന്നപ്പോഴേ എല്ലാവരുടെയും മുൻപിൽ വെച്ചുള്ള ചെക്കന്റെ പ്രഖ്യാപനമായിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയത്. “വേറെ എന്ത് വേണം ഒരു പെണ്ണിന്, പഠിച്ച ജോലിയിൽ തന്നെ തുടരുകയും ചെയ്യാം, ഒപ്പം വീട്ടിലെ ജോലിയിൽ സഹായിക്കാൻ തയ്യാറുള്ളൊരു കെട്ട്യോനും. എല്ലാവർക്കും ഇങ്ങനൊന്നും കിട്ടില്ലാട്ടോ”. ചേച്ചിയമ്മ സന്തോഷത്തോടെ അവളോട് പറഞ്ഞു. “ഓ, അതത്ര വല്യ കാര്യമൊന്നും അല്ലന്നേ.. അവനെന്നെ എന്നും അടുക്കളയിൽ സഹായിക്കണതാ.. അതൊരു പെണ്ണ് വരുമ്പോൾ മാറ്റേണ്ട കാര്യമില്ല. ആണും പെണ്ണും ഒരുപോലെയല്ലേ ഇക്കാലത്ത്. എന്നാലല്ലേ അവൾക്ക് ജോലിയ്ക്കും പോകാൻ പറ്റുള്ളൂ. അതിന്റെ ഗുണം അവന് തന്നെയല്ലേ . ഇനീപ്പോ ഗവണ്മെന്റ് പരീക്ഷയ്ക്കു പഠികയാണെങ്കിൽ അതും ചെയ്തോട്ടെ. അതിന്റെയെടേൽ കുട്ടികളുണ്ടായാൽ നോക്കാൻ ഞാനുണ്ടല്ലോ. എന്തും…
“ഞാൻ സൗഹൃദങ്ങൾക്ക് എതിരായിട്ടുള്ള ഒരാളല്ല. എനിക്കും ഉണ്ട് നല്ല കൂട്ടുകാർ, പക്ഷെ…” “ഫ്രണ്ട്‌സ് മാത്രമാണെന്നാണ് പറയുന്നത്, ശരിയായിരിക്കും… എന്നാലും എല്ലാറ്റിനും ഒരു പരിധി ഇല്ലേ.” “എനിക്ക് സംശയരോഗം ആണെന്നാണ് പറയുന്നത്, അത് ശരിയാണോ എന്ന് എനിക്കറിയണം… സംശയരോഗി, ടോക്സിക് പേഴ്സൺ, എന്നുള്ള വിളികൾ പലപ്പോഴും മറ്റുള്ളവരുടെ വായടപ്പിക്കാൻ വേണ്ടിയുള്ളതാണല്ലോ”. ഇത്തരം ചോദ്യങ്ങൾ, അല്ലെങ്കിൽ സംശയങ്ങളിലൂടെ പലപ്പോഴും കടന്നു പോയിട്ടുണ്ട്. സൗഹൃദങ്ങൾ കുടുംബ ബന്ധങ്ങളിൽ വില്ലനാകുമ്പോൾ. എതിർലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള സൗഹൃദങ്ങൾ പോലും ആരോഗ്യപര മായി കൊണ്ടുപോകുന്നവർക്ക് ഒരപവാദമായി അത് മറ്റുവിധ lത്തിൽ ഉപയോഗിക്കുന്നവരും ഉണ്ട്. അവർക്ക് സൗഹൃദം എന്ന വാക്ക് ഒരു മറയാണ്. “ഞങ്ങൾ ഫ്രണ്ട്സല്ലേ, നിനക്ക് അങ്ങനെയാരുമില്ലാത്തത് കൊണ്ടാണ്” “കൂട്ടുകാരൊക്കെ എങ്ങനെയുണ്ടാകും… ഈ സ്വാഭാവത്തിന്… ഇത്ര ഇടുങ്ങിയ മനസ്സല്ലേ…” “നിന്റെ പഴഞ്ചൻ ചിന്താഗതി തന്നെയാണ് മറ്റുള്ളവർക്കും എന്ന് വിചാരിക്കരുത്, ഇവരൊക്കെ എന്റെ കുട്ടിക്കാലം മുതൽ ഉള്ള ഫ്രണ്ട്സാണ്..” ഫാമിലി കൗൺസിലിംഗ് സെഷനുകളിൽ കൂടുതലും കേൾക്കുന്ന വാദങ്ങൾ ആണ് ഇതെല്ലാം. ഒരു…
ബ്രൗൺ നിറമുള്ള, പുറം ചട്ട പൊടി പിടിച്ചു മങ്ങിയ ഡയറി, അലമാരയുടെ മുകളിൽ നിന്നും ഞാൻ വലിച്ചെടുത്തു. പൊടി തട്ടിക്കളഞ്ഞു. പെട്ടെന്ന് ഒരു പേന താഴേക്ക് വീണു. ഡയറിയ്ക്കുള്ളിൽ നിന്നാണ്. അച്ഛന്റെ പ്രിയപ്പെട്ട പേന തന്നെ. അച്ഛന്റെ തന്നെ നിർബന്ധമായിരുന്നു ഡയറി എഴുതി ശീലിക്കണമെന്നതും. എനിക്ക് മറ്റുള്ളവരോട് സംസാരിക്കാനായിരുന്നു ഇഷ്ടം. വർഷം എത്ര കടന്നു പോയിരിക്കുന്നു. പേജുകൾക്ക്തു കാര്യമായ കേടുപാടുകൾ ഇല്ല. തുറന്നു നോക്കി, കറുത്ത മഷിയിൽ ആദ്യത്തെ പേജിൽ തന്നെ എന്റെ പേരും ഒപ്പും ഉണ്ട്. നിധി നകുലൻ. കുറച്ചു പേജുകൾ മറിച്ചു, ഞാൻ തിരഞ്ഞ ഭാഗത്തേക്ക് എത്തി. ഞായർ പുതിയ കോളേജ്, പുതിയ വീട്. പുതിയ വഴിത്തിരിവ് ആണോ..? ഇന്നാണ് അമ്മായിയുടെ വീട്ടിൽ എത്തിയത്. പഠിക്കാൻ നല്ല മിടുക്കിയായിരുന്നത് കൊണ്ട് അടുത്തുള്ള കോളേജിൽ ഒന്നും അഡ്മിഷൻ കിട്ടാത്തതിനാൽ അച്ഛൻ നല്ല പണം മുടക്കി തന്നെയാണ് കുറച്ചു അകലെയെങ്കിലും പ്രശസ്തമായൊരു കോളേജിൽ നല്ലൊരു കോഴ്സിന് തന്നെ ചേർത്തത് അതും കല്യാണ…
” അപ്പൊ… പേടിക്കണം ” “Yes… ” ജ്യോതി തന്റെ മുൻപിൽ നിൽക്കുന്ന ആ പെൺകുട്ടിയെത്തന്നെ നോക്കിക്കൊണ്ട് തുടർന്നു. ” ഇതുവരെ… ഈ ഇരുപത്തി നാലു വയസ് വരെ ഒന്നിനും, ആർക്കും എന്നെ പേടിപ്പിക്കാൻ പറ്റിയിട്ടില്ല… അത് നീ ചെയ്താൽ… “. അവൾ ഒന്നു നിർത്തി. ” ചെയ്താൽ… ?” മാളു ചോദിച്ചു. ” നീ പറഞ്ഞത് എന്തും ഞാൻ ചെയ്യാം.. ” ജ്യോൽസ്ന ഇടയ്ക്ക് കയറി പറഞ്ഞു. മാളു ജ്യോൽസ്നയെ ഒന്ന് നോക്കി, ജ്യോതിയോടായി പറഞ്ഞു. “വേണ്ട, ജ്യോതി… ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യുന്നില്ലല്ലോ… ” ഒരേ കോളേജിലും ഹോസ്റ്റലിലും ആയതുകൊണ്ട് ഇവരെയൊക്കെ സഹിക്കണമല്ലോ എന്നോർത്ത് അവൾക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്നുണ്ടായിരുന്നു. “ഇല്ലേ? നുണക്കഥ എഴുതി മറ്റുള്ളവരെ പറ്റിച്ചില്ലേ നീ? ” ജ്യോൽസ്ന ചോദിച്ചു “അത്, നുണക്കഥ അല്ല… സത്യാ.. എന്റെ അനുഭവമാണ് ഞാൻ എഴുതിയത്”…
ഓണനിലാവിതിൽ ഓമൽ കുരുന്നിനായ് കോടി നെയ്യുന്നൊരീ പൂനിലാവ്… ഓമൽ പൈങ്കിളി ഓടിവാ ഈ വഴി ഓണത്തപ്പന് കൂട്ടുകൂടാൻ… ഓലക്കുടയുമായ് ഓണ നാളിൽ വരും കുഞ്ഞു ചങ്ങാതിയും കൂടെയുണ്ട്… ഓണവെയിലിന് പുഞ്ചിരി മാറ്റേറാൻ തുമ്പപ്പൂക്കളും കൂടെയുണ്ട്… ഓണപ്പാട്ടും പാടി ഓലത്തുമ്പത്താടി പൂമണം വീശുമീ കാറ്റുമുണ്ട്… പൊന്നോണപ്പെയ്ത്തിനായ് ചിണുങ്ങി ചിണുങ്ങിയാ കാർമേഘക്കുഞ്ഞൊന്നു ദൂരെയുണ്ട്… പൊന്നോണ കോടിയും പൂ നിലാവും വന്നു ഓമൽ പൈങ്കിളി ഓടി വായോ… പുന്നെല്ലും കതിരുമായ് അമ്മക്കിളി വന്നു എന്നോമൽ പൈങ്കിളി ഓടി വായോ…
ഏതൊരു മഴക്കാലത്തും ചിങ്ങപ്പുലരിയുടെ തെളിച്ചവും ഭംഗിയും നമുക്ക് അനുഭവിക്കാൻ കഴിയുന്നത് അത് നമ്മുടെ മനസിലേക്ക് സന്തോഷം കൊണ്ടു വരുന്ന ഒന്നിനായുള്ള ഒരു കാത്തിരിപ്പായത് കൊണ്ട് കൂടിയാണ്…അതെ, തിരുവോണം. അന്നത്തെ ഓണം- അവരുടെയും “ഇപ്പോഴത്തെ ഓണം ഒന്നും ഒരു കാര്യവുമില്ല. അതൊക്കെ പഴയ ഓണം, അതിന്റെ ഒരു ഭംഗിയും സന്തോഷവും ഒന്നും ഇപ്പോഴത്തെ ഓണത്തിന് ഇല്ല. ” കുട്ടിക്കാലത്ത് മുതിർന്നവരിൽ പലരിൽ നിന്നും പലതവണയായി കേട്ടിട്ടുള്ള വാക്കുകൾ ആണിത്. പറഞ്ഞിട്ടുള്ളവരെല്ലാം കുറച്ച് പ്രായമുള്ളവർ ആയിരിക്കും എന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ. ചിലപ്പോൾ അവർക്ക് മുൻപ് ആസ്വദിച്ചിരുന്നത് പോലെ ഇപ്പോൾ ഓണം അല്ലെങ്കിൽ ഓണാഘോഷങ്ങൾ ഒന്നും ആസ്വദിക്കാൻ കഴിയുന്നുണ്ടാവില്ല. അതിന് പല കാരണങ്ങൾ ഉണ്ടാകാം. വ്യക്തിപരമായതും അല്ലാത്തതും. എനിക്ക് തോന്നിയിട്ടുള്ള ഒരു പ്രധാന കാരണം നമ്മളെല്ലാം ചെറുപ്പം ആയിരുന്നപ്പോൾ അതായത് കുട്ടിയായിരുന്നപ്പോൾ ഒരു ടെൻഷനും ഇല്ലാതെ മറ്റൊന്നിനെയും പറ്റി ആലോചിക്കുക പോലും ചെയ്യാതെ എല്ലാ ആഘോഷങ്ങളും, അതായത് കല്യാണങ്ങൾ, പിറന്നാളാഘോഷങ്ങൾ,ഉത്സവങ്ങൾ, അവധിക്കാലങ്ങൾ, അവധി…
ടക്, ടക്, ടക്… ആ ശബ്ദം കേട്ടാണ് ശങ്കു ഉണർന്നത്. എവിടെ നിന്നാണ് എന്ന് മനസിലായില്ല. അവൻ ചുറ്റും നോക്കി, അല്ല താൻ ഇത് എവിടെയാണ്…. ഓ ഇത് തറവാട്ടിൽ അല്ലേ. ഇന്നലെ വൈകിട്ടാണ് തറവാട്ടിൽ എത്തിയത്. നല്ല മഴയായിരുന്നതുകൊ ണ്ട് പുറത്തൊന്നും ഇറങ്ങിയില്ല. വേഗം ഭക്ഷണം കഴിച്ചു കിടന്നുറങ്ങുകയും ചെയ്തു. ചങ്കു…. ചങ്കു… പതിഞ്ഞ ശബ്ദത്തിലാണ് വിളിക്കുന്നതെങ്കിലും അതിന്റെ ഉടമയെ ശങ്കു പെട്ടെന്ന് തിരിച്ചറിഞ്ഞു. അത് അമ്പാടിയാണ് ശങ്കുവിന്റെ പുതിയ കൂട്ടുകാരൻ. ഇന്നലെ കിട്ടിയ കുറച്ചു നേരം മുഴുവൻ അവനുമായി കളിക്കുകയായിരുന്നു. ശങ്കു പതുക്കെ എഴുന്നേറ്റിരുന്നു. കണ്ണട എടുത്തുവെച്ചു. ഷൂസ് എടുത്തിട്ടു. എല്ലാം കൃത്യം ആണോ എന്ന് ഒന്നുകൂടെ പരിശോധിച്ചു. എന്നിട്ട് എഴുന്നേറ്റ് വന്ന് ജനാല തുറന്നു. അമ്പാടിയെ പ്രതീക്ഷിച്ച ശങ്കുവിനെ കാത്തിരുന്നത് മറ്റൊരു അതിമനോഹരമായ കാഴ്ചയായിരുന്നു. മുറ്റം നിറയെ കിളികൾ, എന്തോ കൊത്തി പെറുക്കി നടക്കുന്നു. ഇവിടെ കിളികൾ വളർത്തുന്നുണ്ടോ, അവൻ സ്വയം ചോദിച്ചു. അങ്ങനെ ആരും പറഞ്ഞില്ലല്ലോ.…
” നിന്റെ കൂട്ടുകാരിൽ ആ ഒരു കുട്ടിയെ മാത്രം എന്തോ എനിക്കിഷ്ടമല്ല…. എന്താ അവളുടെ പേര്… നിത്യ.. കുറച്ചു ഓവർ സ്മാർട്ടാ… ഇടിച്ചു കയറിയാ വരുന്നേ… ” എന്റെ അമ്മയാണ് പറയുന്നത്, അതും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെപ്പറ്റി. അതേ, എന്റെ ജീവിതത്തിലേക്കും അങ്ങനെ ഇടിച്ചു കയറിയാ അവൾ വന്നത്. ഞാൻ മനസ്സിലോർത്തു. പക്ഷേ “അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്” എന്ന് മാത്രം ഞാൻ പറഞ്ഞുള്ളു. “അതേ, അത് കാണാനുണ്ട്.. അവളുടെ കൂടെ കൂടിയേ പിന്നെ നിനക്കും കുറച്ചു മാറ്റമൊക്കെ ഇവിടെയെല്ലാവരും കാണുന്നുണ്ട്” ചേട്ടനാണ്. ” അതാണെങ്കിൽ ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത കൊച്ച്…. കൂടെ നടന്നു ഇവളും തുടങ്ങിയിട്ടുണ്ട്” ചേച്ചിക്ക് അവളെ ഇഷ്ടമേയല്ല…. ശരിയാണ്, നിനച്ചിരിക്കാത്ത സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെ ഓടികയറി വന്ന, “ആ നിയന്ത്രണമില്ലാത്ത” വണ്ടിയിടിച്ചു എന്നിൽ എന്തൊക്കെയോ തകർന്നു പോയിരുന്നു. അതാണ് അവർ പറഞ്ഞ മാറ്റം. നിത്യ, അതേ സ്കൂളിൽ തന്നെ മുൻപും ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾ സംസാരിച്ചതായി…
ദയ, ആ വാക്ക് തന്നെയാണ് എപ്പോഴും മനസ്സിൽ. അയാൾക്ക് സ്വയം പുച്ഛം തോന്നി. അങ്ങനെയൊന്ന് ഇതുവരെ താൻ ആരോടും കാണിച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് മറ്റുള്ളവരോട് താൻ അതിനുവേണ്ടി യാചിക്കുന്നത്. മറ്റുള്ളവരോട് അല്ല ദൈവത്തിനോട് പോലും ദയയ്ക് വേണ്ടി യാചിക്കാൻ തനിക്ക് അർഹതയില്ല. ദൈവം തനിക്ക് എല്ലാം തന്നിരുന്നു സ്നേഹമുള്ള അമ്മയും അച്ഛനും സഹോദരങ്ങളും ഉള്ള നല്ലൊരു കുടുംബം. ഭാര്യ മക്കൾ ബന്ധുക്കൾ കൂട്ടുകാർ എല്ലാം. പക്ഷേ ആരോടും ഇതുവരെ താൻ ഒരു സ്നേഹവും കരുതലും കാണിച്ചിട്ടില്ല. തന്റെ മക്കൾ ചെറുതായിരുന്നപ്പോൾ പോലും താൻ അവരെ സ്നേഹിച്ചിട്ടില്ല. എന്നിട്ടും ഈ അവസാന കാലത്ത് താൻ അവരുടെ ദയയിൽ ജീവിക്കുന്നു. ജീവിക്കുകയല്ല ജീവച്ഛവമായി കിടക്കുന്നു. ഈ അവസ്ഥയിൽ ഇനി എത്ര നാൾ? താൻ ജീവിതത്തിൽ ചെയ്തുകൂട്ടിയ കാര്യങ്ങൾ ഓർത്ത് പശ്ചാത്തപിക്കാൻ ആയിട്ടാകാം ദൈവം മരണത്തിനു മുൻപ് തനിക്ക് ഇങ്ങനെ ഒരു ശിക്ഷ തന്നത്. അതിനുമാത്രമുള്ള തെറ്റുകൾ താൻ ചെയ്തിട്ടുണ്ടോ? ഇല്ല… ചെയ്തിട്ടില്ല…, …
