Author: Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

“അമ്മേ ഉറപ്പ് പറഞ്ഞതാണ് ട്ടോ, റിസൾട്ട് വന്നു കഴിഞ്ഞിട്ട്…..” “ആ എനിക്ക് ഓർമ്മയുണ്ട്..” “ഇപ്പൊ ഓർമ്മയുണ്ടെന്നൊക്കെ പറയും, അവസാനം റിസൾട്ട് വന്നുകഴിയുമ്പോൾ എക്സ്ക്യൂസ് പറയരുത്…” “ഞാൻ മാത്രമല്ല എന്റെ കൂട്ടുകാരൊക്കെ ഉണ്ടാവും. അതാ അച്ഛൻ പറഞ്ഞപ്പോൾ ഞാൻ കഷ്ടപ്പെട്ട് കുത്തിയിരുന്ന് പഠിച്ചത്..” “അല്ലാതെ മാർക്ക് കിട്ടാനോ, അഡ്മിഷൻ കിട്ടാനോ വേണ്ടിയിട്ടല്ല അല്ലേ…?” “അമ്മ എന്നോട് വഴക്കിടാൻ ഒന്നും വരണ്ട. നിങ്ങളെല്ലാവരും കഷ്ടപ്പെട്ട് പഠിച്ചതല്ലേ എന്റെ ഈ പ്രായത്തിൽ.. എന്നിട്ടെന്താ ഇപ്പോഴും കഷ്ടപ്പാട് തന്നെ.” “ഓ ഞങ്ങൾ കഷ്ടപ്പെടുന്നത് കൊണ്ടാണ് നീയൊക്കെ ഇങ്ങനെ സുഖമായിട്ട് ജീവിക്കുന്നതും ഇടക്കിടക്ക് ട്രിപ്പ് പോകുന്നതും..” “അതമ്മേ ചെറിയ പ്രായത്തിൽ അല്ലേ നമ്മൾ ലൈഫ് എൻജോയ് ചെയ്യേണ്ടത്.. അമ്മ കേട്ടിട്ടില്ലേ… ‘കുട്ടി ആയിരിക്കുമ്പോൾ നമുക്ക് ആരോഗ്യവും സമയവും ഉണ്ടാകും പക്ഷേ പണം ഉണ്ടാകില്ല’ ‘യൗവനത്തിൽ പണവും ആരോഗ്യവും ഉണ്ടാകും പക്ഷേ സമയം ഉണ്ടാകില്ല’ ‘പ്രായമാകുമ്പോഴോ പണവും സമയവും ഉണ്ടാകും പക്ഷേ ആരോഗ്യം ഉണ്ടാകില്ല” “ഓ അതൊക്കെ കുറെ കേട്ടിട്ടുണ്ട്…

Read More

ചുവന്ന പരവതാനി വിരിച്ച പോലെ മനോഹരമായ വഴിത്താരയിലൂടെ നടക്കുമ്പോൾ കാലുകളുടെ വേഗം കുറഞ്ഞു വന്നു. പൂക്കളാണ്…, നോവിക്കരുത്… ഏതാണീ പൂക്കൾ.. മുകളിലേക്ക് നോക്കി… ഒരുപാട് ഉയരമുള്ള മരങ്ങളാണല്ലോ… മുകളിൽ ചുവന്ന പൂക്കളുണ്ടോ… മുകളിലേക്ക് നോക്കി നടന്നപ്പോൾ കാൽ എന്തിലോ തട്ടി വീണു… ഞെട്ടി എണീറ്റപ്പോൾ ചുറ്റും ഇരുട്ടാണ്. ശ്രദ്ധിച്ചു നടന്നാൽ മതിയായിരുന്നു. അതെവിടെ ആയിരുന്നു,.. അടുത്തായി ചുവപ്പും വെള്ളയും പെയിന്റടിച്ച ഒരു ചുവരുണ്ടായിരുന്നു. ആലോചിച്ചിരിക്കാനുള്ള സമയമില്ല. ഇന്ന് തിരക്കുള്ള ദിവസമാണ്. ഒരുപാട് ജോലിയുണ്ട്. എഴുന്നേറ്റിരുന്നു. Mobile എടുത്തു നോക്കി. കുറച്ചു നാളായി അമ്പലത്തിൽ പോകണമെന്നു വിചാരിക്കുന്നുണ്ട്.. തിരക്കിട്ടല്ല.. സമാധാനത്തോടെ…എല്ലാം വേണം.. കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ പിന്നെ ഫ്രീ ആയല്ലോ…റിട്ടയർ ചെയ്തിട്ട് വേണം.. പതിവില്ലാതെ ആലോചനകളാണല്ലോ ഇന്ന്. രാവിലെ തന്നെ ഒരു സ്വപ്നവും. എന്നാലും മനോഹരമായൊരു കാഴ്ച തന്നെ ആയിരുന്നു അത്. കുറേക്കാല ത്തിനു ശേഷമാണ് പേടിപ്പിക്കാത്ത ഒരു സ്വപ്നം കാണുന്നത്. ആ ചുവന്ന പൂക്കൾ ഏതാണെന്ന്…? …

Read More

“ഈ മരം ഇവിടെ നില്കുന്നിടത്തോളം ഈ വീട്ടിൽ താമസിക്കുന്നവർക്ക് സമാധാനം ഉണ്ടാകില്ല “ എന്നാ അയാളും പറഞ്ഞത്. ഏതോ കണിയാന്റെ അടുത്ത് പോയി വന്ന ചേട്ടൻ പറഞ്ഞു. ” അതിനിപ്പോ ഇത് വെട്ടി കളയാൻ ചെറിയച്ഛൻ സമ്മതിക്കില്ലല്ലോ. അതിന്റെ താഴെയല്ലേ കിടപ്പ്… കിടപ്പാടമാണത്രെ ” ” അതെ, അതാ ഏറ്റവും വലിയ ബുദ്ധിമുട്ട്. ചെറിയച്ഛനും ചെറിയച്ഛന്റെ ഒരു മരവും. വീടിന്റെയകത്തു കയറാതെ വാശി തീർക്കുന്നതാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ” ” ഇവിടെ ഭാഗം വെപ്പോ നടക്കുന്നില്ല.. ഇതൊന്നു കാരണം ഇത്രയും സ്ഥലമുണ്ടായിട്ടും, വീട് ഒന്നു മാറ്റി പണിയാനോ പുതിയതൊന്നും പണിയാനോ പറ്റുന്നില്ല. എന്തൊരു കഷ്ടമാണ്. ” “വേറെ എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ… വീടിന്റെ മുൻപിൽ ഇത്രയും സ്ഥലത്തിന്റെ ഒത്ത നടുവിൽ ഒരു മരം പിന്നെ കുറെ തൊഴുത്തും”. “ചെറിയച്ഛൻ ജീവിച്ചിരിക്കുമ്പോൾ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. മരം മുറിക്കാനോ ഭാഗം വെക്കാനോ വീട് പണിയാനോ ഒന്നും”. …

Read More

പുതു വർഷത്തിൽ നാമേറ്റവും അധികം കേട്ടത് കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളെ കുറിച്ചാണ്, അത് ദിനം പ്രതി വർധിച്ചു വരികയുമാണ് എന്നത് സമൂഹത്തെയാകെ ഭയപ്പെടുത്തുന്ന ഒന്നു തന്നെയാണ്. അതിൽ കുട്ടികൾ മാത്രമാണോ തെറ്റുകാർ?അവരുടെ രക്ഷിതാക്കളും അധ്യാപകരും നാമെല്ലാം ഉൾപ്പെടുന്ന സമൂഹം അതിൽ പങ്കു വഹിക്കുന്നുണ്ടോ? സമൂഹ മാധ്യമങ്ങൾ ലഹരി ഉപയോഗമോ അല്ലെങ്കിൽ വയലൻസോ കാണിക്കുന്ന സിനിമകൾ, അല്ലെങ്കിൽ വർധിച്ചു വരുന്നതായി കേൾക്കുന്ന ലഹരി ഉപയോഗം ഇതെല്ലാമാണോ കുട്ടികൾ  കുറ്റകൃത്യങ്ങളിൽ പെടുന്നതിന്റെ പിന്നിലെ സ്വാധീനം? തുടങ്ങിയ സംശയങ്ങളും ചർച്ചകളും നടക്കുന്നതിനിടയിൽ തന്നെ  നമ്മുടെ കുട്ടികൾ വളർന്നു കൊണ്ടിരിക്കുന്നു. അവർക്കെന്തായിരിക്കാം പറയാനുള്ളത്? 18 വയസിനു മുകളിലാണെങ്കിലും നമ്മുടെ സംസ്കാരത്തിൽ പഠനകാലഘട്ടം കഴിയുന്നവരെയെങ്കിലും സമൂഹത്തിന്റെ കണ്ണിൽ അവർ കുട്ടികൾ തന്നെയാണ്. നിഷ്കളങ്കരായ, സംരക്ഷിക്കപ്പെടേണ്ടുന്ന, എല്ലാവരാലും ചെറിയൊരു വാത്സല്യത്തോടെ മാത്രം വീക്ഷിക്കപ്പെടുന്ന ‘കുട്ടികൾ’. അതിനാൽ തന്നെ മാതാപിതാക്കളെയും അദ്ധ്യാപകരെയും മാത്രമല്ല പ്രായം കൊണ്ടോ സ്ഥാനം കൊണ്ടോ മുതിർന്ന ഏതൊരാളെയും ബഹുമാനിക്കാനും അനുസരിക്കാനും ശീലിച്ചാണ് ഓരോ തലമുറയിലെയും കുട്ടികൾ വളർന്നിരുന്നത്.…

Read More

വനിതാ ദിനത്തിൽ മാത്രമല്ല ജീവിതത്തിലെ പല നിമിഷങ്ങളിലും ഓർമ്മിക്കപ്പെടുന്ന സ്വാധീനം ചെലുത്തിയിട്ടുള്ള ചില സ്ത്രീകളുണ്ട്. കുട്ടിക്കാലത്തു റോൾ മോഡൽ ആയി കരുതിയിരുന്നത് വായിച്ചോ പറഞ്ഞു കേട്ടോ ഉള്ള അറിവുകൾ മാത്രമുള്ള എല്ലാവരും ആരാധനയോടെ നോക്കിയിരുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ആയിരുന്നു എങ്കിൽ . വളരുന്നതിനനുസരിച്ചും ഓരോ ദിവസവും സമ്മാനിച്ചു കൊണ്ടിരിക്കുന്ന അനുഭവങ്ങൾക്കുമനുസരിച്ചും ജീവിതം തന്നെ ചുറ്റുമുള്ള വനിതകളിൽ ചിലരെയൊക്കെ ആരാധന കഥാപാത്രങ്ങൾ ആക്കിയിട്ടുണ്ട്. സ്‌നേഹം കൊണ്ടോ സ്വഭാവം കൊണ്ടോ വാക്കുകൾ കൊണ്ടോ മാത്രമല്ല സ്വന്തം ജീവിതം കൊണ്ടും പ്രചോദനമായവർ. അങ്ങനെയുള്ളവരെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും വരെ എടുത്തു പറയാനും സാധിക്കും. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ എങ്കിലും സ്വാധീനിച്ചവർ. നമ്മുടെയെല്ലാം ജീവിതത്തിൽ ചെറുതും വലുതുമായ പ്രശ്നങ്ങൾ വരുമ്പോൾ കരയാനും, പിണങ്ങാനും, വഴക്കിടാനും ബന്ധങ്ങൾ ചിലപ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാനും തോന്നാറില്ലേ… അങ്ങനെയുള്ള അവസരത്തിൽ ഓർമയിലേക്ക് വരുന്ന പല മുഖങ്ങളു…

Read More

പാതിതീർന്നൊരു മയക്കത്തിൽ മയക്കമെന്നാകിലും മയങ്ങാത്ത മനസിന്റെ ഉൾത്താളിലെവിടെയോ ഉരുവിട്ടുകേട്ടൊരു പ്രിയമുള്ളൊരാശകൾ  നിറവേറാക്കനവുകൾ നിണ മണിഞ്ഞുള്ളൊരു തീരാത്ത മുറിവു കൾ നെയ്തു തീരാത്തൊരു പട്ടുറുമാലുപോൽ നിറമണിഞ്ഞുണരുന്നൊരഴകുള്ള കാഴ്ചകൾ മതിമയക്കത്തിൻ തുടക്കം പോലൊടുങ്ങുന്നീ മയക്കത്തിൽ.

Read More

മഴപെയ്യുന്ന ശബ്ദം കേട്ടുകൊണ്ടാണ് എണീറ്റത്. പതിയെ എണീറ്റിരുന്നു കൊണ്ട് ജനാല തുറന്നു. സൂക്ഷിച്ചു തുറക്കണം അല്ലെങ്കിൽ പൊട്ടിയ ചില്ലുകൾ കയ്യിൽ തറയ്ക്കും. ചോര പൊടിയും. പക്ഷേ നിറമുണ്ടാവില്ല. സൂക്ഷിച്ചു തന്നെ തുറന്നു. പൊട്ടിയ ചില്ലുകൾ എവിടെ. എല്ലായിടത്തും തൊട്ടു നോക്കി. അതെല്ലാം മാറ്റിയോ..? മകനായിരിക്കും. എങ്കിലും കയ്യിൽ നനവുണ്ട്… നിറമില്ലാത്ത…ഓ.. ഇത് വെള്ളമാണ്…മഴയല്ലേ..? ജനാല മുഴുവനായി തുറന്നു. ഇല്ല… മഴ പെയ്യുന്നില്ല. അപ്പോൾ ശബ്ദം… അത് ഫാൻ കറങ്ങുന്നതിന്റെ ശബ്ദമായിരിക്കണം. അത് മഴയുടെ ശബ്ദമാണെന്ന് മുൻപും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഈ മാസം ഏതാണ്…? മഴക്കാലം കഴിഞ്ഞോ..? ഇന്ന് എന്തായാലും മുറ്റത്ത് ഇറങ്ങി നടക്കണം. ചെടികൾ എല്ലാം നോക്കണം. സൂര്യപ്രകാശം മുഖത്തേക്കടിക്കുന്നുണ്ട്. താൻ ഇന്നും എഴുന്നേൽക്കാൻ വൈകി യിരിക്കുന്നു. കുട്ടികളുടെ ശബ്ദം കേൾക്കുന്നുണ്ട്.അവരുടെ കളിചിരികൾ ആണ്. ഇന്ന് ശനിയാഴ്ചയാണോ…? അതോ ഞായറാഴ്ചയോ..? ഓർത്തെടുക്കുവാൻ ശ്രമിച്ചു. ശനിയാഴ്ചയല്ലേ..? ഇന്നലെ കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരുന്നു. ഇന്നവർക്കു സ്കൂൾ ഇല്ല അതിന്റെയാണ് ഈ ചിരിയും സന്തോഷ വും.…

Read More

” പ്രണയിക്കാനായ്‌ മാത്രം ഒരു ദിവസം നമുക്ക് വേണ്ട, നമുക്ക് ഓരോ ദിവസവും പ്രണയിക്കാം… അല്ലല്ല ഓരോ നിമിഷവും പ്രണയിക്കാം.. “ “ദിവസമാണോ… നിമിഷമാണോ നല്ലത്…” “എടീ… ഒരു സംശയം. ” “വാലൻന്റൈൻസ് ഡേ നാളെയല്ലേ? സംശയം നാളെ തീർക്കാം… എനിക്ക് വേറെ ജോലിയുണ്ട്. ” ജാസ്മിൻ മിണ്ടാതെ ക്ലാസിലേക്ക് നടന്നു. മൊബൈലിൽ വെറുതെ വീഡിയോ പ്ലേ ചെയ്തു നോക്കി. പ്രണയത്തെ പറ്റി മാത്രമേ കേൾക്കാനുള്ളു. വിവാഹം കഴിഞ്ഞിട്ടുള്ള പ്രണയം അതിന് മുൻപുള്ളത്.. അതിനു ശേഷമുള്ളത്.. പിന്നെന്തൊക്കെയോ.. ഇപ്പൊ ഓരോ ദിവസവും ഓരോ ആഘോഷങ്ങൾ ആണല്ലോ, അത്രയുമേ ഉള്ളു ഇതും. എങ്കിലും ഈ ദിവസം വിഷമിക്കുന്നവർ കാണില്ലേ. പ്രണയത്തിന്റെ നിർവചനങ്ങളിൽ കേട്ടിട്ടില്ലാത്തത് പലതും അവർക്ക് പറയുവാനുമുണ്ടാകും. ………………………………………. പ്രണയത്താൽ മുറിവേൽക്കുന്നത് പ്രണയിക്കുന്നവർക്ക് മാത്രമല്ലല്ലോ.  അതെന്റെ അമ്മയിലൂടെയാണ് തിരിച്ചറിഞ്ഞത്… അമ്മയല്ല… അമ്മയെപ്പോലെ… എനിക്ക് 11 വയസിനു മൂത്ത സഹോദരിയാണ്, ജെസ്സി…എങ്കിലും അമ്മയെ പോലെ ആയിരുന്നു. 3 വയസിൽ അമ്മയെ നഷ്ടപ്പെട്ടവൾക്, അതേ അമ്മയുടെ…

Read More

നനയാതെ മാറിനിന്നപ്പോൾ പെയ്തത് പ്രണയമാണെന്നറിഞ്ഞില്ലയെന്ന് കാലം തെറ്റി കാണുവാനെത്തിയ മഴ ചൊല്ലി ഒരുപാടു മാറിയെന്ന് മറുമൊഴിയില്ലാതെ പെയ്യാനൊരുങ്ങിയാ മുഖമാകെ ശ്യാമ മേഘങ്ങളെന്ന് തേങ്ങി വീഴുന്നോരാ നീർതുള്ളി മഴ യോടായ് ഇനിയൊരിക്കൽ കൂടിയില്ലെയെന്ന് നഷ്ടസ്വപ്‌നങ്ങളിൽ നിന്നൊരാ മഴയിനി നിന്റെയുള്ളിൽ മാത്രം പെയ്യുമെന്ന് നഷ്ടമായില്ലൊന്നുമെനിക്കെന്നോതി ഞാൻ വിരലാൽ മായ്ച്ച നീർത്തുള്ളി യൊന്ന് തിരയുന്ന മഴയെന്നോടോതി സ്വകാര്യ മെൻ പ്രണയമാ മഴത്തുള്ളിയല്ലയെന്ന് മഴ പെയ്തുതോരുമ്പോൾ തെളിയുന്ന പുലരി തന്നോർമയിൽ മറ്റാരോ ഇല്ലെയെന്ന് എനിക്കായ് മാത്രം പെയ്തൊരാ മഴ യിന്നും നില്കാതെയുണ്ടെന്റെയുള്ളിലെന്ന് അന്നത്തെ മഴയോർത്തു പെയ്തൊരു മിഴിയൊപ്പാൻ വിരലുകളെത്തുന്ന മുൻപേയന്ന് കവർന്നെടുത്തോടിയ മഴ ചൊല്ലി നിന ക്കായ് ഇനി ഒരു മഴക്കാലമില്ലയെന്ന്… .

Read More

‘’’ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും, കണക്കിലാണ്’. എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ… അത് നമ്മളെ പറ്റിയാണോ? ”   “ആയിരിക്കും. നമ്മൾ ജീവിതകാലം മുഴുവൻ ഈ ഒന്നുമുതൽ 12 വരെ കിടന്നു കറങ്ങുകയല്ലേ. നമ്മളുടെ ഓരോ സ്പന്ദനവും…  ഈ സ്പന്ദനം എന്ന് വച്ചാൽ… കറക്കം എന്നാണോ? ”   “അത്… അറിയില്ല” ഞാൻ സ്മാർട്ട്‌ വാച്ചല്ലേ, എനിക്ക് നിന്നെപ്പോലെ അങ്ങനെ കിടന്നു കറങ്ങേണ്ട കാര്യമില്ലല്ലോ? ”   “അപ്പൊ നിനക്ക് അറിയില്ലേ? ആരോടാ ഒന്ന് ചോദിക്കുക?”   ” നമ്മുടെ ചേച്ചിയോട് ചോദിക്കാം.., വേറെ ആരാ ഉള്ളത്? ”   ” ചേച്ചി ഉറങ്ങുകയല്ലേ, എഴുന്നേൽക്കട്ടെ”   ” ദേ പിള്ളേരെ, എല്ലാവരും കൂടെ അതിനെ ഇപ്പൊ എഴുന്നേൽപ്പിക്കണ്ട.  ഇതുറങ്ങുമ്പോഴല്ലേ എനിക്ക് ഒരു റെസ്റ്റ് കിട്ടു. ” ക്ലോക്ക് പറഞ്ഞു.    “ങേ, അതെങ്ങനെയാ മുത്തശ്ശിക്ക്… റസ്റ്റ്‌ കിട്ടുന്നത്? ”   “അതോ… ഇവളുറങ്ങിയാൽ പിന്നെ ഞാൻ നടക്കില്ല. തല കറങ്ങുമ്പോൾ ഒരിടത്ത് നില്കും. എനിക്ക്…

Read More