നനയാതെ മാറിനിന്നപ്പോൾ പെയ്തത് പ്രണയമാണെന്നറിഞ്ഞില്ലയെന്ന്
കാലം തെറ്റി കാണുവാനെത്തിയ മഴ ചൊല്ലി ഒരുപാടു മാറിയെന്ന്
മറുമൊഴിയില്ലാതെ പെയ്യാനൊരുങ്ങിയാ മുഖമാകെ ശ്യാമ മേഘങ്ങളെന്ന്
തേങ്ങി വീഴുന്നോരാ നീർതുള്ളി മഴ യോടായ് ഇനിയൊരിക്കൽ കൂടിയില്ലെയെന്ന്
നഷ്ടസ്വപ്‌നങ്ങളിൽ നിന്നൊരാ മഴയിനി
നിന്റെയുള്ളിൽ മാത്രം പെയ്യുമെന്ന്
നഷ്ടമായില്ലൊന്നുമെനിക്കെന്നോതി ഞാൻ വിരലാൽ മായ്ച്ച നീർത്തുള്ളി യൊന്ന്
തിരയുന്ന മഴയെന്നോടോതി സ്വകാര്യ മെൻ പ്രണയമാ മഴത്തുള്ളിയല്ലയെന്ന്
മഴ പെയ്തുതോരുമ്പോൾ തെളിയുന്ന പുലരി തന്നോർമയിൽ മറ്റാരോ ഇല്ലെയെന്ന്
എനിക്കായ് മാത്രം പെയ്തൊരാ മഴ യിന്നും നില്കാതെയുണ്ടെന്റെയുള്ളിലെന്ന്
അന്നത്തെ മഴയോർത്തു പെയ്തൊരു
മിഴിയൊപ്പാൻ വിരലുകളെത്തുന്ന മുൻപേയന്ന്
കവർന്നെടുത്തോടിയ മഴ ചൊല്ലി നിന ക്കായ് ഇനി ഒരു മഴക്കാലമില്ലയെന്ന്…
.
