Author: Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സന്ധ്യാ സമയത്തിന് ചുവപ്പു നിറം തന്നെയാണോ? എങ്കിൽ എന്നും ഒരേ ചുവപ്പാണോ? അങ്ങനെയല്ല. ചില ദിവസങ്ങളിൽ നിറം മാറുന്നുണ്ട്. ചുവപ്പിന്റെത് തന്നെയെങ്കിലും അത്രയും ഊഷ്മളമല്ലാത്ത മറ്റു ചില നിറങ്ങൾ. കുട്ടികളുടെ മുഖത്ത് കാണുന്ന വിഷാദം കലർന്ന പുഞ്ചിരി പോലെ. ഇന്നങ്ങനെയാണ്. ആരോടായിരിക്കും പരിഭവം, അതും പുറത്തു കാണിക്കാൻ പറ്റാതെ പുഞ്ചിരിച്ചു നിൽക്കേണ്ടി വരുന്നത്. തന്നെപ്പോലെ. ശ്രീദേവിയെപ്പോലെ. ‘”ദേവിമോളെ’, എന്താ ഇത്ര പ്രാർത്ഥിക്കാൻ. ഈ ജന്മത്തിൽ ഒരു പെണ്ണിന് വേണ്ടതെല്ലാം നൽകി അനുഗ്രഹിച്ചിട്ടില്ലേ ദൈവം. പിന്നെന്താ? ” പിന്നിൽ രോഹിണിയമ്മയാണ്. ഭർത്താവിന്റെ അമ്മയുടെ ചേച്ചി. വിളക്കിന് മുൻപിൽ നില്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി, അതിന്റെയാണ്. ” അത് ദേവിമോള് നന്ദി പറയ്യാ, ഭഗവതിയോട് എല്ലാത്തിനും “. അത് അമ്പിളി ചേച്ചിയാണ്, വീട്ടിലെ സഹായത്തിനു വരുന്നതാണ്. “അല്ലെങ്കിലും അത് നല്ലതാ, സന്ധ്യാ നേരത്ത് ടീവി നോക്കി ഇരിക്കാതെ വിളക്ക് വച്ചു പ്രാർത്ഥിക്കണതിന്റെ ഐശ്വര്യം അവൾക്കും വീടിനും ഉണ്ട്. ” …

Read More

ആശിക്കും മുൻപേയത് നിൻ കൈയിലെത്തുന്നതും ഭാഗ്യം – ആശയാൽ എത്തിപ്പിടിച്ചത് കയ്യടക്കുന്നതും നിൻ ഭാഗ്യം – അതിനായുരുകിയ നിൻ മനമോ രക്തവർണ്ണം മാറിയൊഴുകിയ കണ്ണുനീരോ വിയർപ്പോ തന്നതല്ലത് നിൻ ഭാഗ്യദേവത തൻ കടാക്ഷം മാത്രമെന്നും ആ ഭാഗ്യമില്ലാതെ മറ്റൊന്നിനും ഒറ്റയ്ക്ക് നേടുവാനാവില്ലീ ലോകത്തൊന്നുമെന്നോതിത്തന്നു വളർത്തിയോരാ പഴയമുത്തശ്ശിയും കഥകളുമൊലിച്ചു പോയൊരാ കാലപ്പെരുമഴയിൽ വീഴാതെ പിടിച്ചു നിന്നു നേടിയെടുത്തതാരുടെയെല്ലാം ഭാഗ്യമെന്നു തിരയുവാനായാരാളെ പ്പോലും ബാക്കി വച്ചില്ല ഭാഗ്യം.

Read More

വായനയുടെ തുടക്കം ബാലരമയിലെ ചിത്രകഥകളിൽ നിന്നായതുകൊണ്ട് എഴുത്തുകാരുടെ പേരുകൾ ശ്രദ്ധിക്കാറില്ലായിരുന്നു. എങ്കിലും ഓർമയിലുള്ള ഒരു പേര് സിപ്പി പള്ളിപ്പുറം എന്നാണെന്നു തോനുന്നു. അതിനപ്പുറത്തേക്ക് ഈസോപ്പു കഥകൾ, മുല്ലാ കഥകൾ, ടോൾസ്റ്റോയ് കഥകൾ, അറബി കഥകൾ എന്നിങ്ങനെയുള്ള പേരുകൾ ആണ് ഓർമ്മയുള്ളത്. രസകരമായ കഥകൾ നിറഞ്ഞ ഈ വലിയ പുസ്തകങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം ആണ് എന്നെ ലൈബ്രറിയിൽ എത്തിച്ചത്. ഈ പുസ്തകങ്ങളുടെ കൂട്ടത്തിൽ അതെ റാക്കിൽ ഐതിഹ്യമാല, ആയിരത്തൊ ന്നു രാവുകൾ, ഗ്രീക്ക് പുരാണ കഥാ സാഗരം തുടങ്ങിയ തടിയൻ പുസ്തങ്ങളും കണ്ടപ്പോൾ ഏതെടുക്കണമെന്ന് ആലോചിച്ചു നിന്ന എന്നെ വിളിച്ചു മറ്റു പുസ്തകങ്ങൾ ശ്രദ്ധയിൽ പെടുത്തിയത് അവിടുത്തെ ലൈബ്രെറിയൻ ആണ്. ലൈബ്രറിയിലേ പുസ്തകങ്ങളിലേക്ക് കടന്നപ്പോഴാണ് എഴുത്തുകാരുടെ പേരുകൾ ശ്രദ്ധിക്കുന്നത്. അല്ല ശ്രദ്ധയിൽ പെടുത്തുന്നത്. ചെറിയ കഥകൾ മതി, കുറച്ചധികം പേജുകളുള്ള അല്ലെങ്കിൽ അധ്യായം തിരിച്ചുള്ള ബാലസാഹിത്യ കൃതികൾ ഞാൻ വായിക്കില്ല എന്നൊക്കെ പറഞ്ഞ് വാശി പിടിക്കുന്ന നാലാം ക്ലാസുകാരിയോട് ഇതൊക്കെ കുട്ടികൾ വായിക്കണം…

Read More

ഒരുപാട് നാൾ ശ്രമിച്ചിട്ടും ആഗ്രഹിച്ച ജോലി ലഭിക്കാതെ വന്നപ്പോൾ ഒട്ടും ഇഷ്ടമില്ലാതെയാണ് അയാൾ അമ്മയുടെ ശ്രമഫലമായി ലഭിച്ച ആ ജോലിക്ക് കയറിയത്. അതിനുള്ള ക്വാളിഫിക്കേഷൻസ് നേടിയെടുത്തതിനു പിന്നിലും അമ്മയുടെ നിർബന്ധം തന്നെയായിരുന്നു. നിഷേധിക്കാൻ ന്യായങ്ങളില്ലാതെ ഉപേക്ഷിക്കാൻ മറ്റു വഴികളില്ലാതെ അങ്ങേയറ്റം വെറുത്തു കൊണ്ട് അയാൾ അതേറ്റെടുത്തു. അധ്യാപനം. മറ്റുള്ളവർ, പ്രത്യേകിച്ചും സ്ത്രീകൾക്കാണ് വളരെ ചെറിയ കുട്ടികളെ നോക്കാനും പഠിപ്പിക്കാനും താല്പര്യം ഉണ്ടാകുക. അതിനവർക്ക് സ്ത്രീ സഹജമായ കഴിവുകളും ഉണ്ടായിരിക്കാം. അല്ലാതെ ഇത്രയും മടുപ്പുള്ള ഒരു ജോലി, തന്നെപ്പോലെ ഒരാൾ അതും ഈ പ്രൊഫഷൻ ഇഷ്ടമേ അല്ലാത്ത ഒരാൾ… അയാൾക്കത് ചിന്തിക്കാൻ പോലും ഇഷ്ടമുണ്ടായിരുന്നില്ല. ഹൈസ്കൂൾ, പ്ലസ് ടു ഒക്കെ ആയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു. എങ്കിലും ആ ഇരുപത്തിയേഴം വയസിൽ അമ്മയോട് ഒന്നും പറഞ്ഞൊഴിയാൻ അയാൾക്ക് നിർവാഹം ഇല്ലായിരുന്നു. ആദ്യ ദിവസം, ഒന്നാം ക്ലാസിൽ തന്നെ മുഴുവൻ സമയവും ഇരിക്കേണ്ടി വന്നു. അതോടെ വളരെ ദുഷ്കരമായി തോന്നിയ ആ ജോലി ഉപേക്ഷിക്കാൻ…

Read More

കണ്ണിലേക്കിരച്ചു കയറുന്നതെന്നോ ഒഴുകിയെത്തുന്നതെന്നോ, നീ വിശേഷിപ്പിച്ച നിദ്രയെന്നെ അകലെ മാറി നിന്നു കൊതിപ്പിച്ച ആ രാത്രികളിലേതിലാവാം ഞാൻ, പേടി സ്വപ്‌നങ്ങൾ പതുങ്ങി യെത്തുന്നത് ഉറങ്ങുന്നവരെ തേടി മാത്രമല്ലെന്നറിഞ്ഞത്? രാത്രിയിൽ വല നെയ്യുന്ന ചിലന്തിയെ പോലെ ഉള്ളിലാരോ നെയ്യുന്ന പട്ടുനൂലിൽ പിടഞ്ഞു തീരുന്ന തെന്തെന്നൊരോർമ പോലും…., നീ ഉണരുമ്പോൾ അറ്റുപോയ വലകണ്ണികളിൽ കുരുങ്ങി കൂട്ടിയിണക്കാൻ കഴിയാതെ തുടച്ചു നീക്കപ്പെടുമെങ്കിൽ…. ഞാൻ അതിലകപ്പെട്ട് പിണഞ്ഞൊട്ടിയ നൂലുകൾ വേർപെടുത്താനുള്ള പാഴ്ശ്രമത്തിൽ തന്നെയിപ്പോഴും പകലുകൾ തീർക്കുന്നു…..

Read More

ധീരത, തന്റേടം, സാമർഥ്യം, ചിലർ തൊലിക്കട്ടി എന്നും പറയും ഇങ്ങനെ  പല തരത്തിലുള്ള ധൈര്യം ആണല്ലോ പല തരം സന്ദര്ഭങ്ങളെയും നേരിടാൻ വേണ്ടത്.  അത് മറ്റുള്ളവർ നമുക്ക് തരാൻ ശ്രമിക്കുന്നതും ഓരോരുത്തരും ഓരോ രീതിയിൽ ആയിരിക്കും. ചിലർ സംസാരിച്ചു മനോബലം കൂട്ടാൻ സഹായിക്കും, ചിലർ നമ്മളാ പ്രശ്നം തരണം ചെയ്യുന്നത് വരെ കൂടെ നില്കും, ചിലർ അതിലേക്കിറങ്ങി നമ്മെ സഹായിക്കും, മറ്റു ചിലരുണ്ട് നമ്മളെ സൈഡ് ആക്കി ആ കാര്യം നമുക്ക് വേണ്ടി അവരങ്ങു ചെയ്യും. അങ്ങനെ ഓർത്തെടുത്താൽ സന്ദർഭങ്ങൾ നിരവധിയാണ് അതിൽ മറക്കാൻ സാധിക്കാത്ത ഒന്ന്.. ഒരു ദിവസം പനിയ്ക്കു വേണ്ടിയോ മറ്റോ കഴിക്കാനുള്ള ഗുളികകൾ ഒരു കയ്യിലും കുടിക്കാനുള്ള വെള്ളം മറ്റേ കയ്യിലും പിടിച്ച് ഞാൻ ” ഇതൊക്കെ കാണുമ്പോൾ തന്നെ പേടിയാവുന്നു ” എന്ന് പതുക്കെ പറഞ്ഞത്, അവിടിരുന്നു കളിച്ചിരുന്ന L. K. G കാരൻ കേട്ടു. അവൻ വേഗം ഓടി വന്നിട്ട്. ” എന്തിനാ പേടിക്കുന്നെ…?…

Read More

ഒടുവിൽ 35 വർഷങ്ങൾക്കു ശേഷം ആരുടെയും അനുവാദത്തിന് കാത്തു നില്കാതെ അഞ്ജു നാട്ടിലേക്കു യാത്ര തിരിച്ചു. അമ്മയെ അവസാനമായി ഒന്നു കാണാൻ. വിവാഹ തലേന്ന് അയാളുടെ കൂടെ ഇറങ്ങി പോന്നതിൽ പിന്നെ ഏതാണ്ട് 200 കിലോമീറ്ററുകൾക്കുമപ്പുറമുള്ള അവളുടെ ആ നാട്ടിലേക്കു അവൾ  ഒരിക്കലും പോയിട്ടില്ല. അമ്മയുടെ ഫോൺ കോളുകൾ മാത്രം ആദ്യം രഹസ്യമായും പിന്നെ പരസ്യമായും സ്വീകരിക്കാൻ സാധിച്ചിരുന്നു എന്നല്ലാതെ മറ്റൊരു ബന്ധവും അവൾക്ക് ആരുമായും നില നിർത്താൻ സാധിച്ചിരുന്നില്ല. അതിന് അവളോ മറ്റുള്ളവരോ ശ്രമിച്ചില്ല എന്നും പറയാം. ‘നിനക്ക് ഞാനും എനിക്ക് നീയും മാത്രം മതി ‘ എന്ന വാഗ്ദാനം അയാൾ കൃത്യമായി പാലിച്ചു എങ്കിലും വീട്ടമ്മയായി ഒതുങ്ങി പോയ അവൾക്ക് അതൊരു ബാധ്യതയായി തീർന്നു. വാശിപുറത്ത് അയാളുടെ കൂടെ ഇറങ്ങിയപ്പോൾ എല്ലാവരുടെയും ഓമനയായ ആ പഴയ അഞ്ജുവിനെ അവൾക്ക് ആ വീട്ടിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അതവളുടെ ആ വീട്ടിൽ നിന്നുള്ള അവസാന യാത്ര ആയിരുന്നു എന്നവൾ പിന്നീടാണ്…

Read More

ഓരോ പുലരിയും പുതു ജന്മം തന്നെ, എന്ന് വിശ്വസിക്കുന്ന എനിക്ക് ജനുവരി 1 യാതൊരു പ്രത്യേകതയും ഇല്ലാത്ത ദിവസമാണ്. ഈ വർഷവും പതിവുപോലെ പുതിയ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. പുതു വർഷത്തിൽ പുതിയ കാര്യങ്ങളോ തീരുമാനങ്ങളോ എടുക്കാറില്ല. കാരണം പുതിയൊരു കാര്യം ചെയ്തു തുടങ്ങുന്നതിന് ജനുവരി ഒന്നു വരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ല. വർഷം കഴിഞ്ഞു പോകുന്നതിന് വിഷമവും തോന്നാറില്ല. സമയം പെട്ടെന്ന് കടന്നു പോകുന്നത് തന്നെയാണ് എനിക്കിഷ്ടം. പുതുവർഷത്തെ പറ്റി പ്രത്യേകിച്ച് ഒരു എക്സൈറ്റ്മെന്റും തോന്നാറില്ല. ജനുവരിയിലെ തണുപ്പ് ഇഷ്ടമാണെന്ന് അല്ലാതെ. ന്യൂ ഇയർ സെലിബ്രേഷന് എല്ലാവരും പോകുന്നു അതുകൊണ്ട് ഞാനും പോകുന്നു. ഇങ്ങോട്ട് വിഷ് ചെയ്യുന്നവരെ തിരിച്ചുവിഷ് ചെയ്യുന്നു. കാലങ്ങളായിട്ട് ഇങ്ങനെ തന്നെയാണ് കാര്യങ്ങൾ പോകുന്നത്. എങ്കിലും ഇത്തവണ ചില പ്രത്യേകതകളുണ്ട്. ഡിസംബറിൽ ചെയ്യാൻ വെച്ച പല കാര്യങ്ങളും ജനുവരിയിലേക്ക് പോയി. അതൊന്നും എന്റെ പുതുവർഷ പരിപാടികൾ അല്ല. എന്നിട്ടും ഫലത്തിൽ ഇപ്പോൾ അങ്ങനെയൊക്കെയായി. പിന്നെ ആവശ്യമില്ലാത്ത പല…

Read More

യമുനയൊഴുകും വഴിയിൽ.. തരളമീയൊരു കരയിൽ… ഒഴുകിയൊഴുകിയകലും.. ഓളക്കൈ നീട്ടും കുളിരിൽ… ജലകണങ്ങളിലൊഴുകി… തീരമണഞ്ഞൊരു ചിമിഴിൽ… മയങ്ങിയുണരും വെണ്മണി.. കൾ തീർത്തോരീ ജീവിതം… വുമൊരു സ്വപ്നം പോലെ… യകലെ എന്നോർക്കുന്നേരം… മിഴിയിൽ നീർത്തുള്ളികൾ… തിളങ്ങിയോഴുകും മറ്റൊരു… യമുന പോലെയീ കവിളിൽ.

Read More

പറയുവാനേറെയെളുപ്പം ഒരു ചെറുവാക്കതിനാൽ പറയാമെന്നോർത്താലോ ഓർക്കാൻ വയ്യതു പറയാൻ – കാഴ്ച്ചയിൽ കൂടുന്നൊരകലം എന്നല്ലാതെ മറ്റെന്തറിയാമുൾ കാഴ്ച്ചയിലകൽച്ചയൊരാൾക്ക് ഏൽപ്പിക്കുന്ന വേദനയും – കേൾക്കാൻ കൊതിക്കാത്തൊരു വിരഹഗാനം പോൽ ചിലർ കേൾക്കേണ്ടി വന്നൊരന്യായ വിധി പോൽ അനിവാര്യമാം വിട.

Read More