ആശിക്കും മുൻപേയത് നിൻ
കൈയിലെത്തുന്നതും ഭാഗ്യം –
ആശയാൽ എത്തിപ്പിടിച്ചത്
കയ്യടക്കുന്നതും നിൻ ഭാഗ്യം –
അതിനായുരുകിയ നിൻ മനമോ
രക്തവർണ്ണം മാറിയൊഴുകിയ
കണ്ണുനീരോ വിയർപ്പോ തന്നതല്ലത്
നിൻ ഭാഗ്യദേവത തൻ കടാക്ഷം മാത്രമെന്നും ആ ഭാഗ്യമില്ലാതെ മറ്റൊന്നിനും ഒറ്റയ്ക്ക് നേടുവാനാവില്ലീ ലോകത്തൊന്നുമെന്നോതിത്തന്നു
വളർത്തിയോരാ പഴയമുത്തശ്ശിയും
കഥകളുമൊലിച്ചു പോയൊരാ
കാലപ്പെരുമഴയിൽ വീഴാതെ പിടിച്ചു നിന്നു നേടിയെടുത്തതാരുടെയെല്ലാം ഭാഗ്യമെന്നു തിരയുവാനായാരാളെ
പ്പോലും ബാക്കി വച്ചില്ല ഭാഗ്യം.
