Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എല്ലാം നല്ലതായിരിക്കും
അനുഭവം ഓർമ്മകൾ ജീവിതം

എല്ലാം നല്ലതായിരിക്കും

By Greeshma KichuJanuary 1, 2025Updated:January 4, 20253 Comments2 Mins Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓരോ പുലരിയും പുതു ജന്മം തന്നെ, എന്ന് വിശ്വസിക്കുന്ന എനിക്ക് ജനുവരി 1 യാതൊരു പ്രത്യേകതയും ഇല്ലാത്ത ദിവസമാണ്.
ഈ വർഷവും പതിവുപോലെ പുതിയ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. പുതു വർഷത്തിൽ പുതിയ കാര്യങ്ങളോ തീരുമാനങ്ങളോ എടുക്കാറില്ല. കാരണം പുതിയൊരു കാര്യം ചെയ്തു തുടങ്ങുന്നതിന് ജനുവരി ഒന്നു വരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ല. വർഷം കഴിഞ്ഞു പോകുന്നതിന് വിഷമവും തോന്നാറില്ല. സമയം പെട്ടെന്ന് കടന്നു പോകുന്നത് തന്നെയാണ് എനിക്കിഷ്ടം.

പുതുവർഷത്തെ പറ്റി പ്രത്യേകിച്ച് ഒരു എക്സൈറ്റ്മെന്റും തോന്നാറില്ല. ജനുവരിയിലെ തണുപ്പ് ഇഷ്ടമാണെന്ന് അല്ലാതെ. ന്യൂ ഇയർ സെലിബ്രേഷന് എല്ലാവരും പോകുന്നു അതുകൊണ്ട് ഞാനും പോകുന്നു. ഇങ്ങോട്ട് വിഷ് ചെയ്യുന്നവരെ തിരിച്ചുവിഷ് ചെയ്യുന്നു. കാലങ്ങളായിട്ട് ഇങ്ങനെ തന്നെയാണ് കാര്യങ്ങൾ പോകുന്നത്.

എങ്കിലും ഇത്തവണ ചില പ്രത്യേകതകളുണ്ട്. ഡിസംബറിൽ ചെയ്യാൻ വെച്ച പല കാര്യങ്ങളും ജനുവരിയിലേക്ക് പോയി. അതൊന്നും എന്റെ പുതുവർഷ പരിപാടികൾ അല്ല. എന്നിട്ടും ഫലത്തിൽ ഇപ്പോൾ അങ്ങനെയൊക്കെയായി. പിന്നെ ആവശ്യമില്ലാത്ത പല നൂലാമാലകളും എടുത്തു തലയിൽ വച്ചിട്ടുണ്ട്. എല്ലാം കൂടി 2025 ൽ ആവശ്യത്തിൽ കൂടുതൽ ജോലിയും ടെൻഷനും കാത്തിരിപ്പുണ്ട്. അതിന്റെയൊരു ത്രില്ലിനെപ്പറ്റി ഓർത്താൽ 2025 എനിക്കൊരു സസ്പെൻസ് ത്രില്ലെർ ആകാൻ സാധ്യത ഉണ്ട്. ഇതൊക്കെ ചെയ്യാൻ എനിക്കെ ന്തിന്റെ കേടായിരുന്നു എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുള്ളത് കൊണ്ട് വേറെയാരും ഇനി ചോദിക്കേ ണ്ട.

പിന്നെ ആകെയുള്ളൊരാ ശ്വാസം കഥ, കവിത എന്നൊക്കെ പറഞ്ഞു ഓരോന്ന് എഴുതി പോസ്റ്റ്‌ ചെയ്തിട്ട് അത് വായിക്കാൻ പറഞ്ഞു മറ്റുള്ളവരെ വെറുപ്പിക്കുന്ന പരിപാടിയാണ്. അത് നിർത്താൻ ഉദ്ദേശം ഇല്ല. പിന്നെ ഈ വരുന്ന ജനുവരിയ്ക്ക് മുൻപ് ചെയ്യണമെന്ന് വിചാരിച്ച കാര്യങ്ങൾ അടുത്ത വർഷം ജനുവരിയ്ക്ക് മുൻപെങ്കിലും ചെയ്യണം.

2025 ൽ ഞാൻ ഇങ്ങനെ തന്നെ ആയിരിക്കും എന്നേ പറയാൻ പറ്റു. കാരണം ഓരോ വർഷം കടന്നു പോകുമ്പോഴും നാം അറിയാതെ തന്നെ നമുക്ക് പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അത് തിരിച്ചറിയുന്നത് പിന്നീട് എപ്പോഴെങ്കിലും ആയിരിക്കും.

കഴിഞ്ഞ 3 വർഷത്തിനിടയിലായിരി ക്കണം എന്റെ അമിതമായ അടുക്കും ചിട്ടയും അത് തെറ്റിയാലുള്ള ദേഷ്യവും ടെൻഷനും ഒക്കെ കുറഞ്ഞത്. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ പഠിച്ചത്. വിട്ടു വീഴ്ചകളിൽ, വിട്ടു കൊടുക്കലു കളിൽ സമാധാനം കണ്ടെത്തിയത്. ജീവിതം ചെറുതാണ്, ഈ നിമിഷത്തിൽ ജീവിക്കുക എന്ന ഓർമപ്പെടുത്തൽ ഓരോ നിമിഷവും ഉള്ളിലുണ്ടാകുന്നുണ്ട്.

ഇതേ പോലെ 2025 ൽ ഉണ്ടായ മാറ്റങ്ങൾ വർഷം അവസാനം നോക്കാം. എന്തു വേണം എന്നൊരു തീരുമാനം, കണക്കുകൂട്ടൽ ഒന്നും ആദ്യമേ ഇല്ല. എല്ലാം നല്ലതായിരിക്കും എന്ന ശുഭ പ്രതീക്ഷ മാത്രമേ എന്നെ മുന്നോട്ട് നയിക്കുന്നുള്ളൂ.

Post Views: 21
3
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3 Comments

  1. Joyce Varghese on January 5, 2025 4:20 AM

    👌

    Reply
    • Greeshma Kichu on February 3, 2025 7:10 PM

      🙏

      Reply
  2. Suma Jayamohan on January 4, 2025 6:32 PM

    പ്രതീക്ഷകൾ സഫലമാകട്ടെ❤️🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.