Author: Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘മഞ്ഞു വീഴുന്ന പ്രഭാതത്തിൽ നാട്ടു വഴികളിലൂടെ കൈകോർത്തു പിടിച്ചു നടക്കാൻ പോകണം ‘എന്ന നിസാരമായ എന്റെ ആഗ്രഹത്തെ, ”മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട്, പിന്നെ ജലദോഷവും പിടിക്കാനാണോ “എന്ന് ചോദിച്ചു ഭീഷണിപ്പെടുത്തിയ ആൾ, “കുറച്ചു റൊമാന്റിക് ആയ ഒരുത്തനെ നീയെനിക്ക് തന്നില്ലല്ലോ ദൈവമേ ” എന്ന എന്റെ ആത്മഗതം  കേട്ടിട്ട് ( അതോ വേറെ ആരേലും കേട്ടാലോ എന്ന് വിചാരിച്ചിട്ടോ ) പെട്ടെന്ന് സമ്മതിച്ചു. അങ്ങനെ ഞങ്ങൾ  എന്റെ ‘പുലർകാല സുന്ദര സ്വപ്നത്തിലെ പൂമ്പാറ്റകളായി ‘ കുറച്ചു ദൂരം പോയതേയുള്ളു. അപ്പോഴാണ് എന്റെ സ്വപ്നത്തെ തകർത്തുകൊണ്ട് അവൾ ചാടി വീണത് ചേട്ടൻ മൊബൈൽ നോക്കി നടക്കുന്നത് ഇഷ്ടപ്പെടാതെ ഞാൻ അത് തട്ടി എടുക്കാൻ നോക്കി, പിടിവലി നടക്കുമ്പോൾ പെട്ടെന്ന്… ഒരു പട്ടി  കുരച്ചു കൊണ്ടു ഞങ്ങളുടെ ഇടയിലേക്ക്  ചാടി വീണു. ഞാൻ ഞെട്ടി പുറകിലേക്ക് വീണു. അത്എന്റെ അടുത്ത് വന്ന്  ഭയങ്കരമായി കുരക്കാൻ തുടങ്ങി. പക്ഷെ ഒന്നും ചെയ്യുന്നില്ല. എന്റെ ആദ്യത്തെ പേടി മാറി.…

Read More

തുടങ്ങിയിട്ട് കുറച്ചു നാളായി കാരണം ഈ പേര് തന്നെ… അപരന്മാർ ഒരുപാടുണ്ട് നിങ്ങളുടെ അറിവില്ലായ്മ …! ചീത്തപ്പേരു നന്നായിട്ടുണ്ട് നിങ്ങൾ കള്ളം പറഞ്ഞിട്ട്… പഴി കേൾക്കാറുണ്ട് നിങ്ങളുടെ അശ്രദ്ധ….! മറ്റുള്ളവരുടെ കുഴപ്പങ്ങൾക് ശിക്ഷയും കിട്ടാറുണ്ട്…. കാരണം സത്യം പറയുന്നതിനേക്കാൾ നിങ്ങൾ എന്റെ പേരാണ് പറയുക..! എവിടെയും ഒഴിവാകാനുള്ള ഒഴിവു- കഴിവ് ഇപ്പോഴും ഞാൻ തന്നെ…! സ്വന്തം പേര് എനിക്കു പോലുമി പ്പോളൊരു തലവേദനയായി….! വിരുന്നുകാരുടെ ശല്യം വരുമ്പോൾ ഞാനൊന്നു പുറത്തുചാടാൻ നോക്കും..! അപ്പോഴേക്കും മരുന്ന് കൊണ്ടെന്നെ തളച്ചിടുന്നു കാര്യമറിയാതെ….! പുറത്തിറങ്ങാനും തിരിച്ചു കയറാനും വയ്യാതെ നിരാശയോടെ… പൂമുഖത്ത് തന്നെ ഞാനുണ്ട് തീരാ തലവേദനയായ്……

Read More

ഓർമ്മ തൻ തടവിൽ തനിച്ചായി പോയവർ പോയവർക്കുള്ളിൽ ചിതൽ കൊട്ടാരം തീർത്തവർ മറവി തൻ മറവിൽ അകലെക്കോടി മറഞ്ഞവർ വിരഹത്തിൻ കനലിൽ എരിഞ്ഞു തീരുന്നവർ കാണാത്ത ചങ്ങലക്കെട്ടിൽ കടമ തീർക്കുന്നവർ മരണമില്ലാത്തൊരാ നിനവോരോന്നിന്റെ കെട്ടുമുറുകി മുറിവേറ്റുവീണവർ വീണുപോയെങ്കിലും ക്ഷീണമൊട്ടില്ലാതെ നീരറ്റ കണ്ണാൽ കിനാവ് കാണുന്നവർ കിനാവുകൾ പൂക്കുന്ന രാത്രിയിലെന്നും നിദ്ര വെറും കിനാവായി തീർന്നവർ ഈ ജീവിത കാഴ്ചകൾ  കണ്ടു കണ്ടങ്ങനെ സ്വയം നഷ്ടപ്പെടുന്നവർ.

Read More

ഒഴുകി നീങ്ങുന്ന വഴിയിൽ      ആനന്ദമെന്ന് പഠിപ്പിച്ചതൊക്കെയും എത്തിപ്പിടിച്ചു പൊങ്ങുതടിയിൽ വിരാജിക്കുന്നവർക്കിടയിൽ അവർ.. ഒഴുക്കിനെതിരെ നീന്തുന്നവർ   എത്താതെ കിട്ടാതെ കരയുന്നവർക് എത്തിപ്പിടിച്ചു കൈമാറുന്നവർ…      അവർ,ഒഴുക്കിനെതിരെ നീന്തുന്നവർ ഒഴുക്കിന്റെ ആഴവും താളവും    അറിഞ്ഞു പഠിക്കുന്നവർ.  ഒഴുക്കിലോഴുകി പോകാത്തവർ അവർ,ഒഴുക്കിനെതിരെ നീന്തുന്നവർ പൊങ്ങുതടിയിലെ രാജാക്കന്മാർ ദിശയറിയാതെ നയിക്കുന്നോഴുക്കിനെ ഗതി മാറ്റിയൊഴുക്കുന്ന പോരാളികൾ അവർ,ഒഴുക്കിനെതിരെ നീന്തുന്നവർ ആനന്ദമില്ലാതെ വിശ്രമമില്ലാതെ അലസമായോഴുകാതെ….                      വഴി മാറ്റി വിരസത തീർക്കുന്നവർ,    അവർ ഒഴുക്കിനെതിരെ നീന്തുന്നവർ പുതിയ വഴികൾ തീർക്കുന്നവർ    ദിശകൾ നോക്കി ഒഴുകുന്നവർ ഒഴുക്കിനെ പിന്നിലാക്കി മാറ്റുന്നവർ അവർ, ഒഴുക്കിനെതിരെ നീന്തുന്നവർ

Read More

വർണ്ണമോ ഗന്ധമോ തമ്മിലടുപ്പിച്ചു..? നിന്റെ വെണ്മയീനീലിമ യിലിഴ പിരിഞ്ഞുണ്ടായ ചുരുളുകളോ..? പുലരിയോരോന്നിനും പുതുമയേകുന്നൊരാ സുഗന്ധമോ..? കുഞ്ഞുമോട്ടുകൾക്കൊപ്പം വിടർന്നോരാ കുഞ്ഞിൻ കണ്ണിലെ കൗതുകമോ.? മനതാരിലെന്നും കവിത തീർക്കുന്നൊരീ മിഴിവുറ്റ ചിത്രങ്ങളോ….? അതിൽ വാഴനാരിൻ കുരുക്കിൽ വാടിയ നീയോ..? അതോ ഓർമ്മചിത്രങ്ങളിൽ കുരുങ്ങിപ്പോയ ഞാനോ..?

Read More

ആദ്യമായി ജോലി കിട്ടിയപ്പോൾ ഭക്ഷണവും താമസവും ഫ്രീയാണ്. എല്ലാവരും കൂടി ഓഫീസിനു തൊട്ടടുത്തുള്ള ഒരു വീട്ടിൽ. ഞങ്ങൾ 5 പെൺകുട്ടികൾ എല്ലാവരും weekend വീട്ടിൽ പോകും. എനിക്ക് ദൂരക്കൂടുതൽ ഉള്ളതുകൊണ്ട് എല്ലാ weekends ലും പോകാൻ പറ്റില്ല. തൊട്ടടുത്ത് ബീച്ചും പാർക്കും തിയേറ്ററും ഉള്ളത് കൊണ്ട് പോകാൻ ആർക്കും താല്പര്യമൊന്നുമില്ല. പക്ഷെ വീട്ടുകാർ വിളിക്കും weekends പോകണം. എല്ലാവരുടെയും ആദ്യത്തെ ജോലിയാണെങ്കിലും പഠിത്തമൊക്കെ ഹോസ്റ്റലിൽ ആയിരുന്നതുകൊണ്ട് വീട്ടിൽ നിന്ന് മാറിനിൽക്കുന്ന പ്രശ്നമൊന്നുമില്ല. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങുന്നതിന്റെ ഒരു ത്രില്ലിലാണ് എല്ലാവരും. ഒന്നു രണ്ടു മാസത്തിന്റെ വ്യത്യാസത്തിൽ ജോയിൻ ചെയ്തതാണ് അഞ്ചു പേരും. ഭക്ഷണമുണ്ടാക്കാൻ ആളുണ്ട്. രാവിലെ വന്ന് വൈകിട്ടത്തെ സ്നാക്ക്സ് ഉൾപ്പടെ 4 നേരത്തേക്കുളള ഭക്ഷണവും ഉണ്ടാക്കി തന്ന് വീടും ക്ലീൻ ചെയ്ത്ആൾ പോകും. ഓഫീസിലെ മാഡവും ഇവിടെ നിന്ന് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്, അതുകൊണ്ട്  തന്നെ ഭക്ഷണം ഒക്കെ വളരെ നല്ലതായിരുന്നു. ഞങ്ങൾ അഞ്ചു പേരും ഭക്ഷണപ്രിയർ ആണെങ്കിലും പാചകം…

Read More

പിറവിയുടെ ആനന്ദം മോഹിച്ചിരുന്നു. മോഹഭംഗം നോവിച്ചു ദൈവത്തിനോട് വിലപേശി അതവിടെ വിലപ്പോയില്ല ഉപദേശങ്ങൾ സ്വീകരിച്ചു സ്നേഹം സാന്ത്വനിപ്പിച്ചു ഉപദേശകർ പിരിഞ്ഞു സ്നേഹിതർ കുഴഞ്ഞു മോഹം പിന്നെയും വളർന്നു ജീവിതം മുഴുവൻ പടർന്നു സ്വയം ചോദിച്ചു.. ഇനിയെന്ത്? ഉള്ളിലിരുന്നാരോ മന്ത്രിച്ചു.. നിന്റെയുള്ളിൽ പിറക്കുന്ന തെന്തും നിന്റെയാണ്.. അതിൽ ആനന്ദിക്കുക..

Read More

കഥ നടക്കുന്നത് ഒരു പഴയ  സ്കൂളിലാണ്… പഴയതെന്നു വച്ചാൽ ടീച്ചർമാരുടെ തല്ല്, ഇമ്പോസിഷൻ, ക്ലാസിൽ നിന്ന് പുറത്താക്കൽ തുടങ്ങിയ കലാരൂപങ്ങൾ അരങ്ങു വാണിരുന്ന കാലം. ഒരു നാൽപതോളം കുട്ടികളുള്ള ഒരു  6 th std ഡിവിഷൻ. അവിടെ എല്ലാവരുടെയും പേടി സ്വപ്നമായ ഒരു കണക്കു ടീച്ചർ. തല്ല്, പിച്ച്, ചീത്ത വിളി എല്ലാമുണ്ട്  പക്ഷെ നന്നായി പഠിപ്പിക്കുകയും ചെയ്യും. പേടിയിലും പഠിപ്പിലും അഞ്ചാം സ്ഥാനത്തു നിൽക്കുന്ന കുട്ടിയാണ് കഥാ നായിക. സംഭവ ദിവസം…അല്ല…ഒരു ഫ്ലാഷ് ബാക്കുണ്ട്.. അതാദ്യം പറയാം.. കണക്കു പരീക്ഷയുടെയെന്നു പതിവു പോലെ ഞാൻ പനി പിടിച്ചു കരഞ്ഞു അവസാനം അമ്മയുടെ തല്ല് പേടിച്ചു പോയി പരീക്ഷയെഴുതി പുറത്തു വന്നപ്പോൾ, അര മാർക്കിന്റെ ഒരുത്തരം തെറ്റിയിരിക്കുന്നു. ടീച്ചറുടെ കഴിവാണോ അതോ എന്റെ കഴിവാണോ എന്നറിയില്ല…ബാക്കിയെല്ലാം ശരിയാണ് . പിന്നെ ഒരുത്തരം അല്ലെ അതിനു  കൂടി പ്പോയാൽ ഒരടി കിട്ടും. അതൊക്കെയെന്ത്? സത്യത്തിൽ അത് തെറ്റിയതല്ല. അറിയില്ലായിരുന്നു.. ഒരൂഹം വച്ച് എന്തോ…

Read More

ക്ലാസ്സ്‌ കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ, പത്ത് മിനിറ്റ് നടക്കാനുണ്ട്, ഹോസ്റ്റലിലേക്ക്. കുടയെടുക്കാൻ മറന്നു. കോളേജിൽ ജോയിൻ ചെയ്തിട്ട് അധികമായിട്ടില്ല, ക്ലാസിൽ പഠിക്കുന്ന ആരും ഹോസ്റ്റലിൽ ഇല്ല. ആരുടെയെങ്കിലും കുടയിൽ കയറാമെന്നു വെച്ചാൽ അത്ര അടുപ്പമുള്ള ആരെയും കാണുന്നില്ല. പകുതി വഴിയിൽ വെച്ചാണ് മഴ തുടങ്ങിയത്, മഴയ്ക് മുൻപ് എത്താമെന്നു കരുതി ഇറങ്ങി ഓടിയതാ… അവിടെത്തന്നെ ഇരുന്നാൽ മതിയായിരുന്നു. ഈ മരത്തിന്റെ ചുവട്ടിൽ നിന്നിട്ട് പകുതി നനയുകയാണ്. എന്തു ചെയ്യും..? ചുറ്റും നോക്കി അതാ നിൽക്കുന്നു കോളേജ് ലെ എന്റെ ശത്രുകളിൽ ഒരാൾ. സീനിയർ ചേച്ചിയാണ്. ആരോടോ സംസാരിക്കുകയാണ്. കുടയുടെ മറവിൽ ഞാൻ കണ്ടിരുന്നില്ല. എന്നെയും കണ്ടിട്ടില്ല. അല്ലെങ്കിലും ഞങ്ങൾ പരസ്പരം നോക്കുകയും മിണ്ടുകയും ഇല്ല. ഈ രണ്ടുപേരും പിന്നേ ഞാനും മാത്രമാണ്  ഞങ്ങളുടെ ഡിപ്പാർട്മെന്റിലെ ഹോസ്റ്റലേഴ്‌സ്. വേറെ ആരെങ്കിലും ഉണ്ടോ എന്നറിയില്ല. പിന്നെ ശത്രുത എന്താണെന്നു ചോദിച്ചാൽ, കോളേജ് first day, സീനിയർസ്ന്റെ welcome party യിൽ ഉണ്ടായ ചെറിയൊരു പ്രശ്നം.…

Read More

വിശ്രമിക്കുവാൻ നേരമില്ലാത്തതിനാലും ഭാരം താങ്ങിടുവാൻ കഴിയാത്തതിനാലും കൈമാറുവാൻ കൂടെ ആളില്ലാത്തതിനാലും പ്രിയമുള്ളൊരാ സ്വപ്നം ഇവിടെയുപേക്ഷിക്കുന്നു ഞാൻ, ഒപ്പം നിന്നെയും.

Read More