Author: Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരുമിച്ചു മുന്നോട്ടു പോകാൻ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാത്തതുകൊണ്ട് തമ്മിൽ പിരിയാം എന്ന തീരുമാനത്തിലേക്ക് അവർ രണ്ടുപേരും എത്തിയ ആ രാത്രിയിലാണ് അവരുടെ എട്ടു വയസ്സുള്ള മകനെ അവർക്ക് നഷ്ടപ്പെട്ടത്. അച്ഛന്റെയും അമ്മയുടെയും ഒപ്പം മാറി മാറി താമസിക്കാം എന്നുള്ള അവരുടെ വാഗ്ദാനങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് അവൻ ഒറ്റയ്ക് മറ്റൊരു ലോകത്തേക്ക് യാത്രയായി. മകന്റെ മരണത്തെ തുടർന്ന് മനോനില വീണ്ടെടുക്കാൻ ആകാതെ ജീവിക്കുന്ന ഭാര്യയെ പറഞ്ഞു മനസ്സിലാക്കാനോ, ആശ്വസിപ്പിക്കാനോ സാധിക്കാതെ അയാൾ കുഴഞ്ഞു. പ്രണയ വിവാഹത്തോടെ അകൽച്ചയിലായ രണ്ടു വീട്ടുകാരുടെയും ആശ്വാസ വാക്കുകളോ സഹായങ്ങളോ അയാൾക്ക് ലഭിച്ചില്ല. കുറച്ചു സുഹൃത്തുക്കൾ മാത്രം അയാൾക്ക് സഹായ ഹസ്തങ്ങളേകി. ഒടുവിൽ തന്റെ ഭാര്യയെ തിരിച്ചു വേണമെന്ന് അയാൾക്ക് തോന്നി. നല്ല ചികിത്സയും അയാളുടെ പ്രാർത്ഥനയും അവരെ പതുക്കെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നു. ഒരേറ്റു പറച്ചിലോ, ക്ഷമാപണമോ ഇല്ലാതെ തന്നെ അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. ആ ജീവിതത്തിൽ അവർക്ക് പരാതികളോ പരിഭവമോ ഇല്ലായിരുന്നു എന്തെന്നാൽ അവർക്ക്…

Read More

‘ഉച്ച വരെ ക്ലാസ്സ്‌ ഉള്ളു അത് കഴിഞ്ഞു ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകും’ എന്ന് അമ്മയോട് പറഞ്ഞിട്ട്, ഉള്ളതിൽ ഏറ്റവും പുതിയ ഡ്രെസ്സ് ഒക്കെയിട്ടാണ് ഇറങ്ങിയത് എങ്കിലും പോകുമെന്ന് ഉറപ്പില്ല… കാരണം അവൾ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല… പരിചയപ്പെട്ട സമയത്ത്, അവളുടെ വീടിനടുത്ത് ഒരു താമര പൊയ്കയും അതിൽ ഭംഗിയുള്ള മീനുകളും ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു ‘എന്നെ വീട്ടിൽ കൊണ്ടു പോകാമോ എന്ന്’, അവൾ സമ്മതിച്ചു.അന്ന് ഞങ്ങൾ പ്ലാൻ ചെയ്തതാണ് ഈ യാത്ര. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞങ്ങൾ 7 പെൺകുട്ടികൾ, പൊതുവിൽ നല്ല കൂട്ടുകാരാണ്.. അതിൽ അവളായിരുന്നു ഏറ്റവും അടുപ്പമുള്ള കൂട്ടുകാരി. പക്ഷെ ഇടയ്ക്കെപ്പോഴോ ഒരു അകൽച്ച തോന്നി തുടങ്ങി… അതെപ്പോഴാണ്? അച്ഛന്റെ മരണം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം ക്ലാസ്സിൽ വന്നപ്പോൾ, ആദ്യത്തെ ഒരു അടുപ്പം ഒന്നും അവളിൽ കണ്ടില്ല, കുറെ ദിവസം കാണാതിരുന്നതിന്റെ വിഷമം.. അങ്ങനെ ഒന്നും.. ഇല്ല… അവൾ നോക്കി ചിരിച്ചു, അത്ര തന്നെ. എന്റെ…

Read More

” ടീച്ചറെ ബിച്ചുവിന്റെ അച്ഛൻ മരിച്ചു.” “എങ്ങനെ?” “അറ്റാക്ക് ആയിരുന്നു” “ബിച്ചുവിന്റെ അമ്മ വിട്ടതാ എന്നെ ടീച്ചറോടു പറയാൻ” “ശരി, ഞാൻ പോട്ടെ” . അയാൾ അവരുടെ ബന്ധു ആണ്. സ്ഥിരമായി കുട്ടിയെ സ്കൂളിൽ കൊണ്ട് വരുന്നത് അദ്ദേഹം ആണെങ്കിലും അമ്മയും കൂടെക്കൂടെ വരേണ്ടി വരാറുണ്ട്. അസുഖങ്ങൾ ഉള്ള അവൻ ഇടയ്ക്കിടെ മറ്റു കുട്ടികളുമായി പ്രശ്നമുണ്ടാക്കാറുണ്ട്. പക്ഷെ ഞങ്ങൾ രണ്ടുപേരും നല്ല കൂട്ടാണ്. അതിന്റെ രഹസ്യം കഥകൾ ആണ്.. വെറും കഥകൾ അല്ല. പാചകകഥകൾ.. മരുന്നുകൾ ഒത്തിരിയുള്ളത് കൊണ്ടു അവനു ഭക്ഷണത്തിന് നിയന്ത്രണങ്ങളുണ്ട് . അതെല്ലാം അവനു വളരെ ഇഷ്ടമാണ് താനും.. അതിനാൽ രാവിലത്തെ ഭക്ഷണത്തിന്റെ പേരിൽ വലിയൊരു വഴക്കിനു ശേഷമാണ് അവൻ ക്ലാസിൽ വരിക… ഒരിക്കൽ കരച്ചിൽ നിർത്താൻ എന്തൊക്കെയോ പറയുന്നതിനിടയിലാ ണ് ” ടീച്ചർക് അറിയോ അതെങ്ങന്ണ്ടാ ക്കാന്ന്” അവൻ ചോദിച്ചത്.. ഞാൻ പറയുന്നത് കേട്ടിരുന്ന് ആൾ കരച്ചിലൊക്കെ നിർത്തി. അതിനു ശേഷം ഏതെങ്കിലും ഭക്ഷണത്തിന്റെ റെസിപ്പി ചോദിക്കുന്നത്…

Read More

മറന്നു പോകുന്നതെന്തെന്ന് ഓർത്തെടുക്കാൻ കഴിയാത്ത വണ്ണം നമ്മെ കീഴടക്കുന്ന മറവിയെ ഓർത്തു പുഞ്ചിരിക്കെ.., ഓർമ്മത്താളിൽ മാഞ്ഞ പേരുകളിൽ ഒന്നു നിന്റേതായിരിക്കുമല്ലോയെന്ന് ഓർത്തപ്പോൾ പുഞ്ചിരിക്കാൻ പോലും മറന്നു പോയി ഞാൻ…, പുഞ്ചിരിയോടൊപ്പം മറന്നുപോയതെന്താവാം മറക്കാൻ ശ്രമിച്ചതെല്ലാം മറന്നല്ലോ യെന്ന്… ഓർക്കാതിരുന്നത് ഓർമ വരുന്നില്ലാ യെന്ന്… കണ്ടപ്പോൾ മുഖം തിരിച്ചതിനെയെല്ലാം കണ്ടിട്ടും തിരിച്ചറിയുന്നില്ലാ എന്ന്.., അതെന്തെല്ലാമായിരുന്നുവെന്ന്… അതെല്ലാം എന്റേതായിരുന്നുവെന്ന്.

Read More

കറുത്ത ചില്ലുകൊണ്ടൊരുകൊട്ടാരം അതിനുള്ളിലൊരു കുഞ്ഞുമാലാഖ മഞ്ഞ നിറമുള്ള, നീലക്കണ്ണുള്ള സ്വർണ്ണമുടിയുള്ള മാലാഖ… തോഴിമാരില്ലാത്ത കൂട്ടുകാരില്ലാത്ത കുഞ്ഞുമാലാഖയ്ക്ക് കൂട്ടാരുണ്ട്..? ചില്ലുകൊട്ടാരത്തിനപ്പുറം മഴവിൽക്കാട് ചില്ലുകൊട്ടാരത്തിനിപ്പുറ പുഞ്ചിരിക്കുന്ന് മഴവിൽക്കാട്ടിൽ നൂറായിരം കിളികളും പൂമ്പാറ്റകളുമുണ്ട്.. പുഞ്ചിരിക്കുന്നിലോ, വിടർന്നു നിൽക്കുന്ന നൂറായിരം പൂക്കളും എന്നാൽ അവരെങ്ങനെ കുഞ്ഞ് മാലാഖയുടെയടുത്തെത്തും..? നിറങ്ങളില്ലാത്തൊരാ കൊട്ടാരത്തിൽ ആ കുഞ്ഞ് മാലാഖ ഒരുദിവസം ഉറക്കെ കരഞ്ഞു, അത് കേട്ട്, മഴവിൽക്കാട്ടിലെ കിളികളും, പുഞ്ചിരിക്കുന്നിലെ പൂക്കളും, പറന്നുവന്നു. എന്നാലവർക് കുഞ്ഞു മാലാഖയെ കാണാൻ കഴിഞ്ഞില്ല..? കറുത്ത ചില്ലുകൾക്കുള്ളിലെ ഇരുട്ടിൽ കുഞ്ഞു മാലാഖയുടെ കരച്ചിൽ മാത്രം. ചിറകു വീശിയ കാറ്റിൽ പറന്നുയർന്ന പൂക്കൾ കറുത്ത ചില്ലിൽ നിറമുള്ള ചിത്രങ്ങൾ രചിച്ചു. അതുകണ്ട് കിളി കൾ മധുരമായി പാടി, അതുകേട്ടു മാലാഖകുഞ്ഞ് പുറത്തേക്ക് നോക്കി. ചില്ലിനപ്പുറം കറുത്ത നിഴലുകൾ മാത്രം പാട്ടും കളിയും കഴിഞ്ഞ് അവർ പോയി.. മാലാഖ കുഞ്ഞ് വീണ്ടും തനിച്ച് ..? മാലാഖയുടെ കരച്ചിൽ തുടർന്നു കിളികൾ പാട്ട് പടിക്കൊണ്ടിരുന്നു പൂക്കളുടെ ചിത്രങ്ങളും കൂടി വന്നു…

Read More

“കല്യാണം കഴിഞ്ഞു നമ്മൾ ആദ്യം എങ്ങോട്ടാ യാത്ര പോകുക..? ചില വിദേശരാജ്യങ്ങളുടെ പേരുകൾ മനസിലോർത്തു കൊണ്ട് അവൾ ചോദിച്ചു. “അതിനിപ്പോ ഒരുപാട് സ്‌ഥലങ്ങളുണ്ടല്ലോ? ഊട്ടി, മൂന്നാർ, കൊടൈക്കനാൽ. എവിടെയെങ്കിലും പോകാം “, അയാൾ വലിയ താല്പര്യമില്ലാതെ പറഞ്ഞു. “ഇവിടെത്തന്നെയല്ലേ എല്ലാവരും പോകുന്നത്? ആകെ ഇത് മാത്രമേ അറിയുള്ളു.” അവൾ. “പിന്നെവിടെയാ… ആരും പോകാത്ത സ്ഥലം..?” അയാൾ പരിഹസിച്ചു.. “ആരും പോകാത്ത സ്ഥലമെന്നല്ല… ഇതൊക്കെ സ്കൂൾ, കോളേജ്ൽ വച്ചൊക്കെ പോയതല്ലേ, വീട്ടിൽ നിന്നും തന്നെ എത്ര തവണ..? നമ്മൾ ഇതുവരെ പോയിട്ടില്ലാത്ത എവിടേലും നോക്കാം എന്നാ പറഞ്ഞത്…” “ഇവിടെയൊക്കെ നീയാ ഒരുപാട് തവണ പോയത്.. ഞാൻ അല്ല.” അയാളുടെ ശബ്ദത്തിൽ നീരസം ഉണ്ടായിരുന്നു. “അതെന്താ, ഇത്രയും വയസ്സിനുള്ളിൽ ഇവിടെപ്പോലും പോയിട്ടില്ല.? രണ്ടു long ട്രിപ്പെങ്കിലും പോകാൻ പറ്റിയില്ലെങ്കിൽ ഒരു വർഷം വേസ്റ്റ് ആണെന്നാണ് എന്റെ ഒരു വിശ്വാസം”. അവൾ പറഞ്ഞു. “അപ്പോൾ എന്റെ ഇത്രയും കാലത്തെ ജീവിതം തന്നെ വേസ്റ്റ് ആണെന്നു നിനക്ക്…

Read More

കറുത്ത ചില്ലുകൊണ്ടൊരുകൊട്ടാരം അതിനുള്ളിലൊരു കുഞ്ഞുമാലാഖ മഞ്ഞ നിറമുള്ള, നീലക്കണ്ണുള്ള സ്വർണ്ണമുടിയുള്ള മാലാഖ… തോഴിമാരില്ലാത്ത കൂട്ടുകാരില്ലാത്ത കുഞ്ഞുമാലാഖയ്ക്ക് കൂട്ടാരുണ്ട്..? ചില്ലുകൊട്ടാരത്തിനപ്പുറം മഴവിൽക്കാട് ചില്ലുകൊട്ടാരത്തിനിപ്പുറ പുഞ്ചിരിക്കുന്ന് മഴവിൽക്കാട്ടിൽ നൂറായിരം കിളികളും പൂമ്പാറ്റകളുമുണ്ട്.. പുഞ്ചിരിക്കുന്നിലോ, വിടർന്നു നിൽക്കുന്ന നൂറായിരം പൂക്കളും എന്നാൽ അവരെങ്ങനെ കുഞ്ഞ് മാലാഖയുടെയടുത്തെത്തും..? നിറങ്ങളില്ലാത്തൊരാ കൊട്ടാരത്തിൽ ആ കുഞ്ഞ് മാലാഖ ഒരുദിവസം ഉറക്കെ കരഞ്ഞു, അത് കേട്ട്, മഴവിൽക്കാട്ടിലെ കിളികളും, പുഞ്ചിരിക്കുന്നിലെ പൂക്കളും, പറന്നുവന്നു. എന്നാലവർക് കുഞ്ഞു മാലാഖയെ കാണാൻ കഴിഞ്ഞില്ല..? കറുത്ത ചില്ലുകൾക്കുള്ളിലെ ഇരുട്ടിൽ കുഞ്ഞു മാലാഖയുടെ കരച്ചിൽ മാത്രം. ചിറകു വീശിയ കാറ്റിൽ പറന്നുയർന്ന പൂക്കൾ കറുത്ത ചില്ലിൽ നിറമുള്ള ചിത്രങ്ങൾ രചിച്ചു. അതുകണ്ട് കിളി കൾ മധുരമായി പാടി, അതുകേട്ടു മാലാഖകുഞ്ഞ് പുറത്തേക്ക് നോക്കി. ചില്ലിനപ്പുറം കറുത്ത നിഴലുകൾ മാത്രം പാട്ടും കളിയും കഴിഞ്ഞ് അവർ പോയി.. മാലാഖ കുഞ്ഞ് വീണ്ടും തനിച്ച് ..? മാലാഖയുടെ കരച്ചിൽ തുടർന്നു കിളികൾ പാട്ട് പടിക്കൊണ്ടിരുന്നു പൂക്കളുടെ ചിത്രങ്ങളും കൂടി വന്നു…

Read More

എപ്പോഴുമല്ലെങ്കിലും ചിലപ്പോഴൊക്കെ നീ മാത്രമെ ഈ ലോകത്തുള്ളൂ എന്നെന്നെ പോലും ആശ്ചര്യപെടുത്തുംവിധം നീ മനസിൽ തെളിയുന്നുവല്ലോ..? പ്രായത്തിന്റെയോ രോഗത്തിന്റെയോ മറവികളെപ്പോലും കീഴടക്കികൊണ്ട് മാധുര്യമേറിയ ചിരി വിടർത്തുന്ന നിൻ ഓർമ്മകൾ തിരിച്ചു വരുമ്പോളതിൽ കയ്പ് നിറഞ്ഞതൊന്നുമില്ലെന്നോ.? ചിന്തകളിലും വാക്കുകളിലും നോക്കു കളിലും നിറഞ്ഞു നിൽക്കാനൊന്നും തന്നെ നാം തമ്മിൽ കൈ മാറിയിട്ടില്ലെ ന്നോർത്താശ്വസിക്കാൻ നേരമാണറി ഞ്ഞത് കൈമാറിയതും കൈവിട്ടു പോ യതും സ്വപ്നങ്ങളായിരുന്നെന്ന്… ആ ചുഴിയിൽ നാമകപ്പെട്ടിരിക്കുന്നുവെന്ന്. Greeshma kichu.

Read More

മൗനമായെൻ മുടിതുമ്പിൽ നിന്നൂർന്നു വീണൊരാത്തുള്ളികൾ വീണ്ടുമീ കൺപീലിയിൽ ചേർന്നലിഞ്ഞപ്പോൾ അറിയാത്തൊരിഷ്ടം തളിരിടാനൊരുങ്ങും മനസ്സാലവർ തമ്മിലോതിയ സ്വകാര്യം എന്താവാം എന്നോർത്താണീ പിണക്കമെങ്കിലതും നമ്മെ കൊതിപ്പിച്ചിടും വീണ്ടും ആ മൗനത്തിലൊളിക്കാൻ. അതിനായ് വെമ്പിടുന്നോരെൻ മനസിൻ കൂട്ടായിടാൻ മറ്റൊരു മനമിരമ്പുന്നതറിഞ്ഞില്ലെങ്കിലും.

Read More

‘മഞ്ഞു വീഴുന്ന പ്രഭാതത്തിൽ നാട്ടു വഴികളിലൂടെ കൈകോർത്തു പിടിച്ചു നടക്കാൻ പോകണം ‘എന്ന നിസാരമായ എന്റെ ആഗ്രഹത്തെ, ”മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട്, പിന്നെ ജലദോഷവും പിടിക്കാനാണോ “എന്ന് ചോദിച്ചു ഭീഷണിപ്പെടുത്തിയ ആൾ, “കുറച്ചു റൊമാന്റിക് ആയ ഒരുത്തനെ നീയെനിക്ക് തന്നില്ലല്ലോ ദൈവമേ ” എന്ന എന്റെ ആത്മഗതം  കേട്ടിട്ട് ( അതോ വേറെ ആരേലും കേട്ടാലോ എന്ന് വിചാരിച്ചിട്ടോ ) പെട്ടെന്ന് സമ്മതിച്ചു. അങ്ങനെ ഞങ്ങൾ  എന്റെ ‘പുലർകാല സുന്ദര സ്വപ്നത്തിലെ പൂമ്പാറ്റകളായി ‘ കുറച്ചു ദൂരം പോയതേയുള്ളു. അപ്പോഴാണ് എന്റെ സ്വപ്നത്തെ തകർത്തുകൊണ്ട് അവൾ ചാടി വീണത് ചേട്ടൻ മൊബൈൽ നോക്കി നടക്കുന്നത് ഇഷ്ടപ്പെടാതെ ഞാൻ അത് തട്ടി എടുക്കാൻ നോക്കി, പിടിവലി നടക്കുമ്പോൾ പെട്ടെന്ന്… ഒരു പട്ടി  കുരച്ചു കൊണ്ടു ഞങ്ങളുടെ ഇടയിലേക്ക്  ചാടി വീണു. ഞാൻ ഞെട്ടി പുറകിലേക്ക് വീണു. അത്എന്റെ അടുത്ത് വന്ന്  ഭയങ്കരമായി കുരക്കാൻ തുടങ്ങി. പക്ഷെ ഒന്നും ചെയ്യുന്നില്ല. എന്റെ ആദ്യത്തെ പേടി മാറി.…

Read More