മറന്നു പോകുന്നതെന്തെന്ന്
ഓർത്തെടുക്കാൻ കഴിയാത്ത
വണ്ണം നമ്മെ കീഴടക്കുന്ന
മറവിയെ ഓർത്തു പുഞ്ചിരിക്കെ..,
ഓർമ്മത്താളിൽ മാഞ്ഞ പേരുകളിൽ
ഒന്നു നിന്റേതായിരിക്കുമല്ലോയെന്ന്
ഓർത്തപ്പോൾ പുഞ്ചിരിക്കാൻ പോലും
മറന്നു പോയി ഞാൻ…,
പുഞ്ചിരിയോടൊപ്പം മറന്നുപോയതെന്താവാം
മറക്കാൻ ശ്രമിച്ചതെല്ലാം മറന്നല്ലോ യെന്ന്…
ഓർക്കാതിരുന്നത് ഓർമ വരുന്നില്ലാ യെന്ന്…
കണ്ടപ്പോൾ മുഖം തിരിച്ചതിനെയെല്ലാം
കണ്ടിട്ടും തിരിച്ചറിയുന്നില്ലാ എന്ന്..,
അതെന്തെല്ലാമായിരുന്നുവെന്ന്…
അതെല്ലാം എന്റേതായിരുന്നുവെന്ന്.
