എപ്പോഴുമല്ലെങ്കിലും ചിലപ്പോഴൊക്കെ നീ മാത്രമെ ഈ ലോകത്തുള്ളൂ എന്നെന്നെ പോലും ആശ്ചര്യപെടുത്തുംവിധം നീ മനസിൽ തെളിയുന്നുവല്ലോ..?
പ്രായത്തിന്റെയോ രോഗത്തിന്റെയോ മറവികളെപ്പോലും കീഴടക്കികൊണ്ട്
മാധുര്യമേറിയ ചിരി വിടർത്തുന്ന നിൻ ഓർമ്മകൾ തിരിച്ചു വരുമ്പോളതിൽ കയ്പ് നിറഞ്ഞതൊന്നുമില്ലെന്നോ.?
ചിന്തകളിലും വാക്കുകളിലും നോക്കു കളിലും നിറഞ്ഞു നിൽക്കാനൊന്നും തന്നെ നാം തമ്മിൽ കൈ മാറിയിട്ടില്ലെ ന്നോർത്താശ്വസിക്കാൻ നേരമാണറി ഞ്ഞത് കൈമാറിയതും കൈവിട്ടു പോ യതും സ്വപ്നങ്ങളായിരുന്നെന്ന്… ആ ചുഴിയിൽ നാമകപ്പെട്ടിരിക്കുന്നുവെന്ന്.
Greeshma kichu.
