മൗനമായെൻ മുടിതുമ്പിൽ നിന്നൂർന്നു വീണൊരാത്തുള്ളികൾ
വീണ്ടുമീ കൺപീലിയിൽ ചേർന്നലിഞ്ഞപ്പോൾ അറിയാത്തൊരിഷ്ടം തളിരിടാനൊരുങ്ങും മനസ്സാലവർ തമ്മിലോതിയ സ്വകാര്യം
എന്താവാം എന്നോർത്താണീ പിണക്കമെങ്കിലതും നമ്മെ കൊതിപ്പിച്ചിടും വീണ്ടും
ആ മൗനത്തിലൊളിക്കാൻ.
അതിനായ് വെമ്പിടുന്നോരെൻ മനസിൻ കൂട്ടായിടാൻ മറ്റൊരു മനമിരമ്പുന്നതറിഞ്ഞില്ലെങ്കിലും.
