Author: Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യമുനയൊഴുകും വഴിയിൽ.. തരളമീയൊരു കരയിൽ… ഒഴുകിയൊഴുകിയകലും.. ഓളക്കൈ നീട്ടും കുളിരിൽ… ജലകണങ്ങളിലൊഴുകി… തീരമണഞ്ഞൊരു ചിമിഴിൽ… മയങ്ങിയുണരും വെണ്മണി.. കൾ തീർത്തോരീ ജീവിതം… വുമൊരു സ്വപ്നം പോലെ… യകലെ എന്നോർക്കുന്നേരം… മിഴിയിൽ നീർത്തുള്ളികൾ… തിളങ്ങിയോഴുകും മറ്റൊരു… യമുന പോലെയീ കവിളിൽ.

Read More

പറയുവാനേറെയെളുപ്പം ഒരു ചെറുവാക്കതിനാൽ പറയാമെന്നോർത്താലോ ഓർക്കാൻ വയ്യതു പറയാൻ – കാഴ്ച്ചയിൽ കൂടുന്നൊരകലം എന്നല്ലാതെ മറ്റെന്തറിയാമുൾ കാഴ്ച്ചയിലകൽച്ചയൊരാൾക്ക് ഏൽപ്പിക്കുന്ന വേദനയും – കേൾക്കാൻ കൊതിക്കാത്തൊരു വിരഹഗാനം പോൽ ചിലർ കേൾക്കേണ്ടി വന്നൊരന്യായ വിധി പോൽ അനിവാര്യമാം വിട.

Read More

ഇന്ന്ക്രിസ്തുമസ് ആണ്. ലോക മെങ്ങും എല്ലാവരും സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു ദിവസം. ഞാൻ മാത്രം വിഷമത്തോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. എന്നാൽ പിന്നെ ആഘോഷിക്കാതിരുന്നാൽ പോരെ എന്ന് ചോദിച്ചാൽ അതും  പറ്റില്ല കാരണം. ഞാൻ ജനിച്ചത് ഒരു ക്രിസ്മസ് രാത്രിയിലാണ്, രാത്രി എന്ന് പറഞ്ഞാൽ എന്റെ അമ്മച്ചിയുടെ ഭാഷയിൽ “ഏതാണ്ടൊരു പത്തര പതിനൊന്നു മണിക്ക് മനുഷ്യൻ പാതിരാ കുർബാനക്ക് പോകേണ്ട നേരത്താ ആ വേദനയുടെ ഒരു വരവ്. അതും പറഞ്ഞ ഡേറ്റ് നു 10-28 ദിവസം മുന്നേ. ഇതിനും മുന്നേ രണ്ടു പെറ്റ ഞാൻ ഇതിനെക്കൊണ്ട് ആകെയങ്ങ് വലഞ്ഞു പോയി. അല്ലെങ്കിലും ആ പ്രായത്തിൽ എന്നെക്കൊണ്ട് ഇതിനൊന്നും വയ്യാത്തതാ, ഒന്നിനെ കൂടി വേണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല, അതും ഒരു പെൺകൊച്ച്. ആ പിന്നെ കർത്താവ് തരുന്നതല്ലേ എന്ന് സമാധാനിച്ചു”. “അതെ അതെ, നല്ലൊരു ക്രിസ്മസിന് വാങ്ങിവെച്ചത് ഒന്നും തൊടാൻ പോലും പറ്റാതെ ആശുപത്രിയിൽ തന്നെ ഇരിക്കുകയായിരുന്നില്ലേ. ഒടുക്കം ഇനി പേടിക്കാൻ…

Read More

നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ പറഞ്ഞാൽ നമ്മുടെ (എതിർപ്പ്) എതിരഭിപ്രായം തുറന്നു പറയണം. ഇഷ്ടമില്ലാത്ത കാര്യങ്ങൾക്കു No പറയാൻ പഠിക്കണം. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം. ആരെങ്കിലും മോശം കാര്യങ്ങൾക്കു നിർബന്ധിച്ചാൽ ശക്തിയായി എതിർക്കണം. ചെയ്തു നോക്കാം……… 1. നിന്നോട് പറഞ്ഞിട്ടില്ലേ മുതിർന്നവരോട് തർക്കുത്തരം പറയരുതെന്ന്….. ? 2. ടീച്ചർമാർ പറയുന്നത് അങ്ങ് പഠിച്ചാൽ മതി, കൂടുതൽ ചോദ്യമൊന്നും വേണ്ട അവരെക്കാൾ വിവരമുണ്ടോ നിങ്ങൾക്ക് ? 3. നിനക്ക് ഇളയതാണെങ്കിലും അവൻ ആൺകുട്ടിയാ, അവൻ പറഞ്ഞതൊന്ന് അനുസരിച്ചാലെന്താ ? 4.കുറെ പഠിപ്പുണ്ടെന്നു കരുതി എന്നെ പഠിപ്പിക്കാൻ വരേണ്ട, നിന്നെക്കാൾ പ്രായവും ജീവിതാനുഭവവും എനിക്കാ ? 5. കൊച്ചു വായിൽ വല്യ വർത്തമാനം പറഞ്ഞാലുണ്ടല്ലോ, നിന്നോടു ചോദിച്ചോ ? 6. മുതിർന്നവര് സംസാരിക്കുന്നതിനിടയിൽ നീയെന്തിനാ.. കോളേജിലെ പിള്ളേരോട് പറയുന്ന പോലെ…

Read More

കാത്തിരിപ്പിൻ സുഖം അറിയാൻ കാത്തിരിക്കുക നിൻ പ്രണയത്തെ കാത്തിരിപ്പിൻ നോവറിയാൻ കാത്തിരിക്കുക നിൻ സ്വപ്നത്തെ കാത്തിരിപ്പിൻ രസമറിയാൻ കാത്തിരിക്കുക നിൻ വിജയത്തെ കാത്തിരിപ്പിൻ വിങ്ങലറിയാൻ കാത്തിരിക്കുക നിൻ നഷ്ടത്തെ കാത്തിരിപ്പിൻ മടുപ്പറിയാൻ കാത്തിരിക്കുക നിൻ മരണത്തെ കാത്തിരുന്നു കിട്ടുന്നതെന്തെയാലും കാത്തിരിപ്പിൽകിട്ടുന്നതിനൊക്കില്ലത്രെ

Read More

“വാഗ്ദാനങ്ങൾ പാലിക്കാത്ത ആരെങ്കിലും ഈ കപ്പലിൽ ഉണ്ടോ?”, മുങ്ങി തുടങ്ങുന്ന ആ കപ്പലിന്റെ കപ്പിത്താൻ ചോദിച്ചു. ” എന്റെ ഇളയ മകൾ ആവശ്യപ്പെട്ടത് കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല” വ്യാപാരിപറഞ്ഞു. “മകൾ ആവശ്യപ്പെട്ടതെന്താണ് “, അവർ വ്യാപാരിയോട് ചോദിച്ചു.   ” ചുരുക്കം സംഭവങ്ങൾ ഉള്ള നാട്ടിലെ ചുരുണ്ട തലമുടിക്കാരനെ ” – ആയിരത്തൊന്നു രാവുകൾ.    “അയ്യോ, ലൈറ്റ് ഓഫ് ചെയ്യല്ലേ അച്ഛമ്മേ “.  “കറന്റ്‌ പോയതാ മാളൂ… ” “ആണോ… ഞാൻ വായിക്കായിരുന്നു.. ” “പഠിക്കണ ബുക്കൊന്നുമല്ലല്ലോ… കഥയല്ലേ… കിടന്നുറങ്ങു കുട്ടീ.. ” “അച്ഛമ്മേ… ഈ കഥയൊന്നു വായിക്കട്ടെ ഇപ്പൊ കഴിയും. വിളക്ക് എവിടെയാ?” “അടുക്കളയിലാ മാളൂട്ടി… അച്ഛമ്മക്ക് ഇനി ഇവിടുന്ന് എണീക്കാൻ വയ്യ… ” “ഞാൻ പോയെടുക്കാം… ” “ഇരുട്ടില് ഒറ്റയ്ക്കൊ… പേടിയൊന്നും ഇല്ലാണ്ടായോ. ” “ഇ.. ല്ല “.  “ഹ്മ്മ്, ഇതിപ്പോ നിന്റേ ആവശ്യല്ലേ അപ്പൊ പേടിയൊന്നും കാണില്ലല്ലോ “.  “ഇന്ന് വെള്ളിയാഴ്ച്ചയാ മാളു.,.. നേരം തെറ്റിയ നേരാ… പലരും…

Read More

“അങ്ങനെ ഇന്നുമുതൽ ഞാൻ പിന്നെയും അത് നിർത്താൻ പോകുകയാണ്… ”   “എന്ത്?”   “അത്…”   ഏത്…?    “അത്… പിന്നെ…”   “പിന്നോ?”   “പിന്നല്ല… പിന്നെ… ”   “പിന്നെ? എന്ത് പിന്നെ?”   “ഓഹ്… എടാ… പിന്നെ… ന്ന്.. ”   “അതല്ലേ ഞാനും ചോദിച്ചേ… എന്ത് പിന്നെ… ഇപ്പൊ പറഞ്ഞൂടെ…”   “അതല്ലടാ… ‘അത് പിന്നെ’… ‘പിന്നെ’ എന്നൊക്കെ നമ്മൾ പറയാറില്ലേ. ”   “എപ്പോ… ആര്… ഞാൻ അങ്ങനെയൊന്നും പറയാറില്ല… ”   “ഓ… നീ ‘പിന്നെ’ എന്ന് പറയാറില്ല”   “ഇല്ല… ”   “എടാ… നുണയാ…”   “എന്ത് നുണ, ഞാൻ ‘പിന്നെ’… എന്ന് പറയാറുമില്ല… ഒന്നും ‘പിന്നേക്’ വെയ്ക്കാറുമില്ല…പിന്നെ… നീയെന്തിനാ എന്നെ നുണയാന്ന് വിളിച്ചത്…”   “ആ… കണ്ടോ… കണ്ടോ…”   “എന്ത്… എന്ത് കണ്ടോന്ന്… ”   “അല്ല… കേട്ടോ… നീ ഇപ്പൊ ‘പിന്നെ’ എന്ന് പറഞ്ഞു…”…

Read More

ആവർത്തനങ്ങളാൽ ജീവിത മൊട്ടാകെ നീറ്റുന്നു….. പിന്നെയും നീട്ടിയെടുത്തൊരീയായുസ്സിൻ ദീർഘത്തെ ഭയക്കുന്നു.. പിന്നെയും ഭയന്നോടിയണയുന്ന ഇരുട്ടിലെൻ രക്ഷ തിരയുന്നു…… പിന്നെയും തിരച്ചിലിൻ ആഴവും വേഗവും പതിയെ കുറയുന്നു….. പിന്നെയും എൻ പ്രതീക്ഷ തൻ തിരിനാള ശോഭയൊട്ടണയുന്നു… പിന്നെയും ആവർത്തനങ്ങളാൽ വിരസമാമെൻ ജീവിതം തിരയുന്നതേറ്റാൻ…. പിന്നെയും പുലരി വിരിയുന്നു ആവർത്തനങ്ങൾ തൻ പുലരികൾ… പിന്നെയും…

Read More

തുടക്കങ്ങൾ തന്നെയാകണം ചിലതിനൊടുക്കവുമെന്നാൽ ഒടുങ്ങാതെയിരിക്കും പലതുമീ മണ്ണിലതുപോലെ ഒടുക്കമെന്തെ ന്നറിയാതെയൊന്നിനും തുടക്കമി ട്ടീടരുതൊരിക്കലുമാരുമൊന്നിനും. തുടക്കത്തിലിതെല്ലാം ഓർമയു ണ്ടെന്നാകിൽ ഒടുക്കമേപ്പോഴു മെളുപ്പമാകുമെന്നോർക്കുക. അതില്ലെങ്കിലൊടുക്കമില്ലാത്ത പലതും തുടങ്ങീടാനൊരു തുടക്ക മായി മാത്രം ഒടുങ്ങീടും നമ്മളീ മണ്ണിലതിനാൽ തുടക്കം പോൽ തന്നെ കണ്ടീടുക സ്വപ്നം സ്വയം ഒടുങ്ങും വരെയെങ്കിലുമുള്ളയതിന്നൊ ടുക്കത്തെ, മറ്റൊരു തുടക്കത്തെ..

Read More

പരിജാതങ്ങൾ പൂത്തുനിന്നൊരാ നാട്ടുവഴിയിൽ പൂമണമേറ്റുന്മാദിയായൊരാ കാറ്റൊരിക്കൽ ഓർത്തു നിന്നത് തൻ പ്രിയതോഴി തൻ സുഗന്ധമാണതെന്നോ അതോ അതോർമിപ്പിച്ചത് അവളേറ്റു പാടുമായിരുന്നൊരാക്കുയിൽ പാട്ടിൻ ഈണമാണതെന്നോ…, അതറിയാനായോരോ രാവിലും സൗഗന്ധിക തണലായ് കാത്തു നിന്നു പൂപൊഴിഞ്ഞ പാരിജാത ത്തിൻ കൊമ്പിലായോരോ പുലർ കാലവും കോകിലമെന്നുമൊരേ പാട്ടു മൂളുന്നതാർക്കെന്നോർത്തു ണർന്നെണീറ്റന്നൊരുനാളിൽ…., ഉന്മാദിയായി പാഞ്ഞടുത്തൊടുവിൽ ഒരു മന്ദസ്മിതം പോലെ മധുരമായ് മാരുതനീ കാതിൽ സ്വകാര്യമൊന്നോതി. പൂവിൻ സുഗന്ധമെൻ പ്രണയമെന്നും കോകിലനാദമെൻ പ്രാണനെന്നും.

Read More