നീണ്ട പകലുകൾക്കൊടുവിൽ ഞാൻ നിനക്കഭയമായിരുന്നു… നീണ്ട സ്വപ്‌നങ്ങൾക്കു കാവൽ ഞാനായിരുന്നു… നിറപ്പകിട്ടിനാൽ നീ മായ്ച്ചതെന്റെ കറുപ്പിനെയല്ല, ഞാൻ കാത്തുവച്ച സ്വപ്‌നങ്ങളുടെ നീ മോഹിച്ച വർണങ്ങൾ ആയിരുന്നു… പകലിനെപ്പോലെ പുഞ്ചിരിയാൽ നീയെന്നെ സ്വീകരിച്ചില്ല… നിനക്കുറങ്ങാൻ ഞാൻ നീട്ടിയ കരങ്ങൾ നീ കണ്ടില്ല… ഒരിക്കൽ അഭയമായിരുന്ന ഞാൻ നിനക്കിപ്പോൾ വെറും ഭയം മാത്രമായ്.. എങ്കിലും കാത്തിരിക്കുന്നു ഞാൻ നീ മിഴി തുറക്കുന്ന പകലോരോന്നും എരിഞ്ഞു തീരുവാനായ്… നീ കാണുവാൻ ബാക്കി വച്ച സ്വപ്‌നങ്ങളുടെ ഭാരവുമായ്… നീ ഉണരാതെ കാവൽ നില്കാൻ ഒരിക്കലും പുലരാത്ത രാത്രിക്കായ്…
