നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ പറഞ്ഞാൽ നമ്മുടെ (എതിർപ്പ്) എതിരഭിപ്രായം തുറന്നു പറയണം. ഇഷ്ടമില്ലാത്ത കാര്യങ്ങൾക്കു No പറയാൻ പഠിക്കണം. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം. ആരെങ്കിലും മോശം കാര്യങ്ങൾക്കു നിർബന്ധിച്ചാൽ ശക്തിയായി എതിർക്കണം.
ചെയ്തു നോക്കാം………
1. നിന്നോട് പറഞ്ഞിട്ടില്ലേ മുതിർന്നവരോട് തർക്കുത്തരം പറയരുതെന്ന്…..
?
2. ടീച്ചർമാർ പറയുന്നത് അങ്ങ് പഠിച്ചാൽ മതി, കൂടുതൽ ചോദ്യമൊന്നും വേണ്ട അവരെക്കാൾ വിവരമുണ്ടോ നിങ്ങൾക്ക്
?
3. നിനക്ക് ഇളയതാണെങ്കിലും അവൻ ആൺകുട്ടിയാ, അവൻ പറഞ്ഞതൊന്ന് അനുസരിച്ചാലെന്താ
?
4.കുറെ പഠിപ്പുണ്ടെന്നു കരുതി എന്നെ പഠിപ്പിക്കാൻ വരേണ്ട, നിന്നെക്കാൾ പ്രായവും ജീവിതാനുഭവവും എനിക്കാ
?
5. കൊച്ചു വായിൽ വല്യ വർത്തമാനം പറഞ്ഞാലുണ്ടല്ലോ, നിന്നോടു ചോദിച്ചോ
?
6. മുതിർന്നവര് സംസാരിക്കുന്നതിനിടയിൽ നീയെന്തിനാ.. കോളേജിലെ പിള്ളേരോട് പറയുന്ന പോലെ ഇവിടെ വേണ്ട
?
7. അച്ഛനേം അമ്മേം ചോദ്യം ചെയ്യാനും മാത്രം നീ ആയല്ലേ… കഷ്ടപ്പെട്ട് ഇത്രയും വളർത്തി കൊണ്ടു വന്നിട്ട്
?
ശുഭം

