തുടക്കങ്ങൾ തന്നെയാകണം
ചിലതിനൊടുക്കവുമെന്നാൽ
ഒടുങ്ങാതെയിരിക്കും പലതുമീ
മണ്ണിലതുപോലെ ഒടുക്കമെന്തെ
ന്നറിയാതെയൊന്നിനും തുടക്കമി
ട്ടീടരുതൊരിക്കലുമാരുമൊന്നിനും.
തുടക്കത്തിലിതെല്ലാം ഓർമയു
ണ്ടെന്നാകിൽ ഒടുക്കമേപ്പോഴു
മെളുപ്പമാകുമെന്നോർക്കുക.
അതില്ലെങ്കിലൊടുക്കമില്ലാത്ത
പലതും തുടങ്ങീടാനൊരു തുടക്ക
മായി മാത്രം ഒടുങ്ങീടും നമ്മളീ
മണ്ണിലതിനാൽ തുടക്കം പോൽ
തന്നെ കണ്ടീടുക സ്വപ്നം സ്വയം ഒടുങ്ങും വരെയെങ്കിലുമുള്ളയതിന്നൊ ടുക്കത്തെ, മറ്റൊരു തുടക്കത്തെ..
