തിര കരയിലെക്കിനിയെത്രദൂര മെന്നറി യാതെയൊഴുകുന്നതൊരു തിര…, കരയെന്റെ ഹൃദയത്തോളമടുത്തെ ന്നോർത്തോടിയണയുന്ന മറ്റൊരു തിര…, പ്രിയമോലുമൊരു ചെറു പിൻവിളിക്കായ് കാതോർത്തടക്കിയ ചെറു തേങ്ങലു പോൽ ഇനിയുമൊരു ചെറു തിര…, ഇനിയില്ല ഒരുനാളുമൊരുമിച്ചൊരിക്കലു മെന്നോർക്കേയലറിക്കരഞ്ഞുകൊണ്ടാ കരയെയൊന്നാകെയാഞ്ഞുപുൽകീടാ നായ് വീണ്ടുമൊരു വൻതിര. കരകാണാകടലിന്റെ പലതരം നൊവേറ്റുരുകിയൊലിച്ചുറച്ചാ മണൽതിട്ടതൻ വിള്ളലിൻ മുറിവിലേക്കുപ്പു നീരിറ്റുവാൻ പിന്നെയുമൊരു തിര. ഒന്ന്, മുറിവേറ്റുവാൻ പിന്നെ മുറിവാറ്റുവാൻ.
Author: Greeshma Kichu
ശരിയും തെറ്റും ഓർമ വച്ച കാലം മുതൽ ശരി തെറ്റുകളെക്കുറിച്ചു മുതിർന്നവരുടെ ആധികാരികതയാണ് സംസാരിച്ചിരുന്നത്, പിന്നീട് അധ്യാപകരുടെയും. കുട്ടിത്തം മാറിത്തുടങ്ങിയ പ്രായത്തിൽ കഥയും കവിതയും മറ്റു ലേഖനങ്ങളും സിനിമ തുടങ്ങിയ മാദ്ധ്യമങ്ങളും എല്ലാം ശരിയും തെറ്റും നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അങ്ങനെ ജീവിക്കുമ്പോൾ പോലും ചില എതിർപ്പുകളും സംശയങ്ങളും സ്വാഭാവികമായും തോന്നിയിരുന്നു. എങ്കിലും വര്ഷങ്ങളായി, തലമുറകളായി തുടർന്നു പോരുന്ന പരിശീലനത്തിന്റെയാകാം ചിന്തകൾ പോലും ഒരു പരിധി വരെ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ശരി തെറ്റിനെക്കാൾ കുറച്ചു കൂടി കണിശമായ മറ്റൊരു വാക്കാണ് അല്ലെങ്കിൽ വാക്കുകളാണ് പാപപുണ്യങ്ങൾ. പാപം-പുണ്യം, സ്വർഗം -നരകം, അനുഗ്രഹം -ശാപം, ശരി -തെറ്റ്. ഇതെപ്പറ്റിയെല്ലാം കുറച്ചു കൂടി ആഴത്തിൽ ചിന്തിക്കാനുള്ള പ്രായം ആകുമ്പോഴേക്കും എളുപ്പത്തിൽ പറിച്ചെറിയാനാവാത്ത വിധം ഇതെല്ലാം നമ്മുടെ മനസ്സിൽ വേരുറപ്പിച്ചിരിക്കും എന്നു മാത്രമല്ല അടുത്തവർക് ഇതേ കാര്യങ്ങൾ പകർന്നു കൊടുക്കുന്ന കർത്തവ്യം അറിയാതെ തന്നെ നാം ചെയ്തു തുടങ്ങിയിട്ടുണ്ടാകും. ഇതൊക്കെ എന്റെ മാത്രം തോന്നലാണോ എന്ന് സംശയിച്ചും എല്ലാവരും…
കൊച്ചു പൂച്ചക്കുഞ്ഞെ കൊച്ചു മീശയെന്തെ.. നീണ്ടു നീണ്ടു നീണ്ടു നീണ്ടു നൂലുപോലെയായി… കൊച്ചു പൂച്ചക്കുഞ്ഞെ കൊച്ചു കണ്ണിതെന്തേ ഉരുണ്ടുരുണ്ടുരുണ്ടുരുണ്ടു കല്ലുപോലെയായി.. കൊച്ചു പൂച്ചക്കുഞ്ഞെ കൊച്ചു കാലിലെന്തെ.. മൂർച്ചമൂർച്ച മൂർച്ചയുള്ള നഖമൊളിക്കുവാണോ കൊച്ചു പൂച്ചക്കുഞ്ഞെ കൊച്ചു വായിലെന്തെ… മ്യാവു മ്യാവു മ്യാവുവെന്ന പാട്ടു പാടുവാണോ… Greeshma kichu
ചിന്തകൾ ചിന്തകൾ ചിതറിത്തെറിക്കുന്ന നൊമ്പരച്ചീളുകൾ; അതുകേൾക്കേയുലയുന്ന മാനസ ത്താളുകളിലതു കോറിവരയുന്ന മുറിവായിലെരിവേറ്റാൻ ചിതറി ത്തെറിച്ചൊരാ കനലിൻ നുറുങ്ങു പോൽ ചിന്തകൾ ചിന്തകൾ. ചിന്തകൾ ചിന്തകൾ ചിതറി ത്തെറിക്കുന്ന നീർമണിമുത്തുകൾ. അനന്തമായൊഴുകുന്നൊരാരാരു മറിയാത്തൊരാഴിയിൽ ബാഷ്പമായ് തേങ്ങലിൻകൂട്ടുമായ്ചിതറിത്തെറിച്ചൊരാ നീർമണിത്തുള്ളിപോൽ ചിന്തകൾ ചിന്തകൾ. ചിന്തകൾ ചിന്തകൾ ചിതറിത്തെറിക്കുന്ന തേൻമണിത്തുള്ളികൾ. പ്രിയമുള്ളോരോർമ്മയാൽ ചിരി വിടർത്തീടുന്ന, മൃദുഗന്ധമേകുന്ന സുഖമുള്ള കനവായി മനതാരിലൊന്നാകെ കുളിർ പടർത്തീടുന്ന നിറമുള്ള നിനവുപോൽ ചിന്തകൾ ചിന്തകൾ.
പഠിക്കാൻ വളരെ മിടുക്കിയായിരുന്നത് കൊണ്ട് മിക്കവാറും എല്ലാ പരീക്ഷകളിലും തോൽക്കാറുണ്ടായിരുന്ന ഞാൻ പത്താംക്ലാസിലും പതിവ് തെറ്റിച്ചില്ല. പക്ഷെ, അമ്മച്ചി വീട്ടിലും ടീച്ചർമാർ എല്ലാം കൂടി സ്കൂളിലും പതിവുകൾ തെറ്റിക്കാൻ തുടങ്ങി. പരീക്ഷയിൽ തോറ്റവർക്കുള്ള ശിക്ഷകൾ കഠിനമാക്കി. ചൂരൽ പ്രയോഗവും ഇമ്പോസിഷനും കഴിഞ്ഞ വർഷത്തേക്കാൾ കൂടി, കളിയാക്കലും, വഴക്ക് പറയലും സഹിക്കാൻ വയ്യ. എന്നാലും സഹിക്കണ്ടേ… സ്കൂൾ ആയിപ്പോയില്ലേ… ടീച്ചർമാരെ ഇറക്കി വിടാനും പറ്റൂല, നമുക്കിറങ്ങി പോവാനും പറ്റൂല…. സ്കൂളിൽ പഠിക്കുന്നവർക് അന്ന് ക്ലാസ് കട്ട് ചെയ്യാൻ പറ്റില്ലായിരുന്നു…. വീടിന്റെ അടുത്തൊക്കെ തന്നെയാ സ്കൂൾ ആരെങ്കിലും കാണും. അങ്ങനെ കണ്ടാൽ പഠിപ്പും നിർത്തി കല്യാണം നടത്തും അപ്പച്ചൻ. കല്യാണം കഴിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. പഠിക്കാൻ പോകണ്ട, അമ്മയുടെ ഭരണത്തിൽ നിന്നും രക്ഷപെടാം, കല്യാണം കഴിഞ്ഞാൽ പിന്നെ വീട്ടിൽ വരുമ്പോൾ വി.ഐ.പി പരിഗണനയല്ലേ? വല്യേച്ചിയെ അമ്മ തലയിൽ കൂടെ വെള്ളമൊഴിച്ചാ പണ്ടൊക്കെ എണീപ്പിച്ചിരുന്നത്. എന്നും ചീത്തയും വഴക്കും. ഇപ്പോൾ അതൊക്കെ എനിയ്ക്കാ…. കല്യാണം കഴിഞ്ഞേ…
സ്ത്രീകൾക്കെതിരായ അതിക്രമ ങ്ങളുടെയും അതിജീവിതമാരുടെ പോരാട്ടത്തിന്റെയും ഒരുപാട് വാർത്തകൾ ദിനംപ്രതി കാണുന്നുണ്ട് . പ്രതികരിക്കാനും അതിജീവിക്കു വാനും ഏറെ പേർക്കും കഴിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാൽ വളരെയധികം മനസ്സുലച്ച ഒരു വാർത്തയായിരുന്നു കുറച്ചു വർഷങ്ങൾക്കു മുൻപ് അസുഖ ബാധിതയായി ആശുപത്രിയിലേക്ക് പോകുന്ന വഴി ഒരു പെൺകുട്ടിക്ക് പീഡനം നേരിടേണ്ടി വന്നതും, ഉടൻതന്നെ ആശുപത്രിയിൽ ചികിത്സ തേടിയതിനൊപ്പം തന്നെ പോലീസിൽ പരാതിപ്പെടുകയും ചെയ്ത് പ്രതിയെ പെട്ടെന്നുതന്നെ പിടികൂടിയതും. എന്നാൽ ദിവസങ്ങൾക്ക് ശേഷം ആ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാർത്ത വായിച്ചത് വളരെയധികം വിഷമത്തോടെയാണ്. മനസ്സ് മരവിച്ചു പോകുന്ന ഒരു ക്രൂരത നേരിടേണ്ടി വന്നിട്ടുപോലും മറ്റാരു ടെയും സഹായത്തിന് പോലും കാത്തു നിൽക്കാതെ ഒറ്റയ്ക്കു തന്നെ പരാതി പ്പെടാനും പ്രതികരിക്കാനും ധൈര്യം കാണിച്ച ആ പെൺകുട്ടിയെ ഒരു ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തായിരിക്കും.? ഒരു ദുരനുഭവത്തെ ഒറ്റയ്ക്ക് ധീരമായി നേരിട്ട് അതിൽ നിന്നും പുറത്തു കടക്കാൻ ശ്രമിച്ച, അത്രയും മനോബലമുള്ള ഒരു പെൺകുട്ടിയെ,…
ഒരിക്കലെന്നോ വഴിമാറി ഒരേ പാതയിൽ വന്നവർ ഒന്നു ചേർന്നതിനപ്പുറമെന്നും ഒരേ വഴിയിൽ ചരിച്ചവർ ഒടുവിലെന്നോ വഴി തെറ്റിയ ഒരു യാത്രയിലിണ പിരിഞ്ഞവർ. ഒടുവിലിപ്പോഴുമലയുന്നു തമ്മിൽ ഒന്നാവാൻ ഇന്നുമതേയവർ ഒരിക്കലെന്നോ ഒരുമിച്ച . ഒറ്റയടിപ്പാത തേടുന്നവർ ഒടുവിൽ പോലും അറിയുന്നില്ല ഒന്നിക്കേണ്ട വഴിയത് മറന്നവർ Greeshma kichu.
Dear, ‘എത്രയോ ജന്മമായ് ‘ എന്ന പാട്ടു കണ്ടപ്പോളാണ്, ഒരു അജ്ഞാത കാമുകി ആകുവാനുള്ള ഐഡിയ കിട്ടിയത്. അജ്ഞാതയാകുമ്പോൾ പിന്നെ ആരെയും പേടിക്കണ്ടല്ലോ. അങ്ങനെയാണ് നിന്നോടുള്ള എന്റെ പ്രണയം തുറന്നു പറയാൻ ഞാൻ തീരുമാനിച്ചത്. ഭംഗിയുള്ള കാർഡും, ഒരു സുന്ദരി പൂച്ചകുഞ്ഞും ഒക്കെ വച്ച് സർപ്രൈസ് തരണം എന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. കാർഡ് വാങ്ങി. പൂച്ചകൾ വീട്ടിൽ ഇഷ്ടം പോലെയുണ്ട്. പക്ഷെ പൂച്ചയെ പാക്ക് ചെയ്യാൻ കൂട് കിട്ടിയില്ല. പൂച്ചകുഞ്ഞിനെ എടുക്കാൻ ചെന്നപ്പോൾ പൂച്ചയുടെ കടിയും… അമ്മയുടെ തല്ലും.. ഹോസ്പിറ്റൽ… ഇൻജെക്ഷൻ.. ഒക്കെ നിനക്കു വേണ്ടിയാ.. നമ്മുടെ പ്രണയത്തിനു വേണ്ടി… അതിൽ പിന്നെ നിനക്ക് വാങ്ങിയ കാർഡ്, എങ്ങനെയൊക്കെയോ നീയറിയാതെ ബാഗിൽ വച്ചു. എന്നിട്ട് നീ അതാരുടെയാണെന്ന് ഇതുവരെ അന്വേഷിച്ചു കണ്ടെത്തിയില്ലല്ലോ, എനിക്കുള്ള മറുപടിയും കിട്ടിയില്ല. ഇനിയും അജ്ഞാതയായി തുടരാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ ഒരു ക്ലൂ തരാം, നിന്റെ പേരിലെ അക്ഷരങ്ങൾ ഒന്ന് മാറ്റിയെഴുതിയാൽ എന്റെ പേര് കിട്ടും. കിട്ടിയോ?…
കാറ്റിൻ തലോടലേൽക്കാതെയടച്ചിട്ട ജാലകത്തിൻ തിരശീല ചലനമറ്റതും വിരഹം. ദിശ മാറിയലഞ്ഞൊരാമാരു തൻ ചുഴലിയായ് വീശിയതും വിരഹം. മൗനമായുംവന്യമായും പങ്കുവയ്ക്കാതെ പോകുന്ന തെന്നും നോവുകൾ മാത്രം., അതും നാമൊന്നിച്ചു നെയ്തെടുത്ത സ്വപ്നങ്ങൾ മനോഹരമാക്കിയൊരാ പ്രണയത്തിൻ ശേഷിപ്പുകൾ തന്നെ., അതിനാലിനിയതിൻ മാറ്റുകുറയാതിരി ക്കാൻ നമുക്ക് വിരഹവും പങ്കുവയ്കാം.,അതിന്റെ വേദനയും ഭാരവും നമുക്ക് തുല്യമായിരിക്കട്ടെ., എവിടെയാണെങ്കിലും സ്വീകരിക്കുക.,ഞാനും നീയുമെന്നത് വിരഹത്തിലുമില്ല അതും മനോഹരമായിരിക്കട്ടെ….
ഒരുമിച്ചു മുന്നോട്ടു പോകാൻ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാത്തതുകൊണ്ട് തമ്മിൽ പിരിയാം എന്ന തീരുമാനത്തിലേക്ക് അവർ രണ്ടുപേരും എത്തിയ ആ രാത്രിയിലാണ് അവരുടെ എട്ടു വയസ്സുള്ള മകനെ അവർക്ക് നഷ്ടപ്പെട്ടത്. അച്ഛന്റെയും അമ്മയുടെയും ഒപ്പം മാറി മാറി താമസിക്കാം എന്നുള്ള അവരുടെ വാഗ്ദാനങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് അവൻ ഒറ്റയ്ക് മറ്റൊരു ലോകത്തേക്ക് യാത്രയായി. മകന്റെ മരണത്തെ തുടർന്ന് മനോനില വീണ്ടെടുക്കാൻ ആകാതെ ജീവിക്കുന്ന ഭാര്യയെ പറഞ്ഞു മനസ്സിലാക്കാനോ, ആശ്വസിപ്പിക്കാനോ സാധിക്കാതെ അയാൾ കുഴഞ്ഞു. പ്രണയ വിവാഹത്തോടെ അകൽച്ചയിലായ രണ്ടു വീട്ടുകാരുടെയും ആശ്വാസ വാക്കുകളോ സഹായങ്ങളോ അയാൾക്ക് ലഭിച്ചില്ല. കുറച്ചു സുഹൃത്തുക്കൾ മാത്രം അയാൾക്ക് സഹായ ഹസ്തങ്ങളേകി. ഒടുവിൽ തന്റെ ഭാര്യയെ തിരിച്ചു വേണമെന്ന് അയാൾക്ക് തോന്നി. നല്ല ചികിത്സയും അയാളുടെ പ്രാർത്ഥനയും അവരെ പതുക്കെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നു. ഒരേറ്റു പറച്ചിലോ, ക്ഷമാപണമോ ഇല്ലാതെ തന്നെ അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. ആ ജീവിതത്തിൽ അവർക്ക് പരാതികളോ പരിഭവമോ ഇല്ലായിരുന്നു എന്തെന്നാൽ അവർക്ക്…
