കൊച്ചു പൂച്ചക്കുഞ്ഞെ
കൊച്ചു മീശയെന്തെ..
നീണ്ടു നീണ്ടു നീണ്ടു നീണ്ടു
നൂലുപോലെയായി…
കൊച്ചു പൂച്ചക്കുഞ്ഞെ
കൊച്ചു കണ്ണിതെന്തേ
ഉരുണ്ടുരുണ്ടുരുണ്ടുരുണ്ടു
കല്ലുപോലെയായി..
കൊച്ചു പൂച്ചക്കുഞ്ഞെ
കൊച്ചു കാലിലെന്തെ..
മൂർച്ചമൂർച്ച മൂർച്ചയുള്ള
നഖമൊളിക്കുവാണോ
കൊച്ചു പൂച്ചക്കുഞ്ഞെ
കൊച്ചു വായിലെന്തെ…
മ്യാവു മ്യാവു മ്യാവുവെന്ന
പാട്ടു പാടുവാണോ…
Greeshma kichu
