Dear,
‘എത്രയോ ജന്മമായ് ‘ എന്ന പാട്ടു കണ്ടപ്പോളാണ്, ഒരു അജ്ഞാത കാമുകി ആകുവാനുള്ള ഐഡിയ കിട്ടിയത്. അജ്ഞാതയാകുമ്പോൾ പിന്നെ ആരെയും പേടിക്കണ്ടല്ലോ. അങ്ങനെയാണ് നിന്നോടുള്ള എന്റെ പ്രണയം തുറന്നു പറയാൻ ഞാൻ തീരുമാനിച്ചത്.
ഭംഗിയുള്ള കാർഡും, ഒരു സുന്ദരി പൂച്ചകുഞ്ഞും ഒക്കെ വച്ച് സർപ്രൈസ് തരണം എന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. കാർഡ് വാങ്ങി. പൂച്ചകൾ വീട്ടിൽ ഇഷ്ടം പോലെയുണ്ട്. പക്ഷെ പൂച്ചയെ പാക്ക് ചെയ്യാൻ കൂട് കിട്ടിയില്ല. പൂച്ചകുഞ്ഞിനെ എടുക്കാൻ ചെന്നപ്പോൾ പൂച്ചയുടെ കടിയും… അമ്മയുടെ തല്ലും.. ഹോസ്പിറ്റൽ… ഇൻജെക്ഷൻ.. ഒക്കെ നിനക്കു വേണ്ടിയാ.. നമ്മുടെ പ്രണയത്തിനു വേണ്ടി…
അതിൽ പിന്നെ നിനക്ക് വാങ്ങിയ കാർഡ്, എങ്ങനെയൊക്കെയോ നീയറിയാതെ ബാഗിൽ വച്ചു. എന്നിട്ട് നീ അതാരുടെയാണെന്ന് ഇതുവരെ അന്വേഷിച്ചു കണ്ടെത്തിയില്ലല്ലോ, എനിക്കുള്ള മറുപടിയും കിട്ടിയില്ല.
ഇനിയും അജ്ഞാതയായി തുടരാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ ഒരു ക്ലൂ തരാം, നിന്റെ പേരിലെ അക്ഷരങ്ങൾ ഒന്ന് മാറ്റിയെഴുതിയാൽ എന്റെ പേര് കിട്ടും. കിട്ടിയോ? സർപ്രൈസുകൾ തീരുന്നില്ല.
മറുപടി പ്രതീക്ഷിച്ചുകൊണ്ട് നിന്റെ സ്വന്തം….
#എന്റെരചന
പ്രണയലേഖനം
Koottaksharangal


2 Comments
😍
😍