തിര
കരയിലെക്കിനിയെത്രദൂര മെന്നറി യാതെയൊഴുകുന്നതൊരു തിര…,
കരയെന്റെ ഹൃദയത്തോളമടുത്തെ
ന്നോർത്തോടിയണയുന്ന മറ്റൊരു തിര…,
പ്രിയമോലുമൊരു ചെറു പിൻവിളിക്കായ് കാതോർത്തടക്കിയ ചെറു തേങ്ങലു പോൽ ഇനിയുമൊരു ചെറു തിര…,
ഇനിയില്ല ഒരുനാളുമൊരുമിച്ചൊരിക്കലു മെന്നോർക്കേയലറിക്കരഞ്ഞുകൊണ്ടാ കരയെയൊന്നാകെയാഞ്ഞുപുൽകീടാ നായ് വീണ്ടുമൊരു വൻതിര.
കരകാണാകടലിന്റെ പലതരം നൊവേറ്റുരുകിയൊലിച്ചുറച്ചാ മണൽതിട്ടതൻ വിള്ളലിൻ മുറിവിലേക്കുപ്പു നീരിറ്റുവാൻ പിന്നെയുമൊരു തിര. ഒന്ന്,
മുറിവേറ്റുവാൻ പിന്നെ മുറിവാറ്റുവാൻ.
