സ്ത്രീകൾക്കെതിരായ അതിക്രമ ങ്ങളുടെയും അതിജീവിതമാരുടെ പോരാട്ടത്തിന്റെയും ഒരുപാട് വാർത്തകൾ ദിനംപ്രതി കാണുന്നുണ്ട് . പ്രതികരിക്കാനും അതിജീവിക്കു വാനും ഏറെ പേർക്കും കഴിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
എന്നാൽ വളരെയധികം മനസ്സുലച്ച ഒരു വാർത്തയായിരുന്നു കുറച്ചു വർഷങ്ങൾക്കു മുൻപ് അസുഖ ബാധിതയായി ആശുപത്രിയിലേക്ക് പോകുന്ന വഴി ഒരു പെൺകുട്ടിക്ക് പീഡനം നേരിടേണ്ടി വന്നതും, ഉടൻതന്നെ ആശുപത്രിയിൽ ചികിത്സ തേടിയതിനൊപ്പം തന്നെ പോലീസിൽ പരാതിപ്പെടുകയും ചെയ്ത് പ്രതിയെ പെട്ടെന്നുതന്നെ പിടികൂടിയതും.
എന്നാൽ ദിവസങ്ങൾക്ക് ശേഷം ആ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാർത്ത വായിച്ചത് വളരെയധികം വിഷമത്തോടെയാണ്. മനസ്സ് മരവിച്ചു പോകുന്ന ഒരു ക്രൂരത നേരിടേണ്ടി വന്നിട്ടുപോലും മറ്റാരു ടെയും സഹായത്തിന് പോലും കാത്തു നിൽക്കാതെ ഒറ്റയ്ക്കു തന്നെ പരാതി പ്പെടാനും പ്രതികരിക്കാനും ധൈര്യം കാണിച്ച ആ പെൺകുട്ടിയെ ഒരു ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തായിരിക്കും.?
ഒരു ദുരനുഭവത്തെ ഒറ്റയ്ക്ക് ധീരമായി നേരിട്ട് അതിൽ നിന്നും പുറത്തു കടക്കാൻ ശ്രമിച്ച, അത്രയും മനോബലമുള്ള ഒരു പെൺകുട്ടിയെ, ജീവിതം അവസാനിപ്പിക്കാൻ തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കുന്ന അനുഭവങ്ങളാണ് അവൾക് തുടർന്നു നേരിടേണ്ടി വന്നിട്ടുണ്ടാവുക എന്ന് വേദനയോടെ ഓർത്തു.
അത് ആരിൽ നിന്നൊക്കെ ആയിരിക്കാം?
ഏത് രീതിയിൽ ഉള്ളതായിരിക്കാം.?
എന്തു കാരണം കൊണ്ടായിരിക്കാം?
ചോദ്യങ്ങളും ഉത്തരങ്ങളും ഒരുപാട് മനസ്സിൽ വന്നു പോയി. നേരിട്ട ദുരന്തത്തെക്കാൾ കയ്പ്പേറിയ അനുഭവങ്ങളായിരികാം ചിലർക്ക് അതിജീവനത്തിന്റെ പാതയിൽ നേരിടേണ്ടി വരിക. ചിലർക്കെങ്കിലും അതിജീവനം ജീവിത അവസാനം വരെയാണ്.
#എന്റെരചന
#വാർത്ത
Koottaksharangal


2 Comments
സത്യം
🙏