കാറ്റിൻ തലോടലേൽക്കാതെയടച്ചിട്ട ജാലകത്തിൻ തിരശീല ചലനമറ്റതും വിരഹം. ദിശ മാറിയലഞ്ഞൊരാമാരു തൻ ചുഴലിയായ് വീശിയതും വിരഹം.
മൗനമായുംവന്യമായും പങ്കുവയ്ക്കാതെ പോകുന്ന തെന്നും നോവുകൾ മാത്രം.,
അതും നാമൊന്നിച്ചു നെയ്തെടുത്ത സ്വപ്നങ്ങൾ മനോഹരമാക്കിയൊരാ പ്രണയത്തിൻ ശേഷിപ്പുകൾ തന്നെ.,
അതിനാലിനിയതിൻ മാറ്റുകുറയാതിരി ക്കാൻ നമുക്ക് വിരഹവും പങ്കുവയ്കാം.,അതിന്റെ വേദനയും ഭാരവും നമുക്ക് തുല്യമായിരിക്കട്ടെ.,
എവിടെയാണെങ്കിലും സ്വീകരിക്കുക.,ഞാനും നീയുമെന്നത് വിരഹത്തിലുമില്ല അതും മനോഹരമായിരിക്കട്ടെ….
