വീശിയകന്നൊരു ചിറകിൽ നിന്നു കൊഴിഞ്ഞു വീണാ തൂവലുകൾ
പെറുക്കി കൂട്ടി ഞാൻ തുന്നിയെടുത്തൊരാ പുത്തൻ ചിറകാണ്
നിനക്ക് സമ്മാനിച്ചതെൻ കുഞ്ഞേ
യതോർക്കാതെ നീയെന്തിനെപ്പോഴു
മകലേയ്ക്കു പോയൊരീയമ്മക്കിളി
യെയോർത്തു തേങ്ങുന്നു ഒട്ടുമേ
നീങ്ങാതെയാക്കൂട്ടിൽ നിന്നും.
തൂവലുകൾ നിറഞ്ഞൊരാ ചിറകു
വീശി വീശിയൊടുവിലെത്തുന്നതീ
യമ്മ തന്നരികിലേക്കായിരിക്കാമന്നു
നീയുമൊരമ്മയായ് മാറിയേക്കാം.
അന്നീ വേദന നിന്റേതുമായിയേക്കാം
