ഒരിക്കലെന്നോ വഴിമാറി
ഒരേ പാതയിൽ വന്നവർ
ഒന്നു ചേർന്നതിനപ്പുറമെന്നും
ഒരേ വഴിയിൽ ചരിച്ചവർ ഒടുവിലെന്നോ
വഴി തെറ്റിയ ഒരു യാത്രയിലിണ പിരിഞ്ഞവർ.
ഒടുവിലിപ്പോഴുമലയുന്നു തമ്മിൽ
ഒന്നാവാൻ ഇന്നുമതേയവർ
ഒരിക്കലെന്നോ ഒരുമിച്ച .
ഒറ്റയടിപ്പാത തേടുന്നവർ
ഒടുവിൽ പോലും അറിയുന്നില്ല
ഒന്നിക്കേണ്ട വഴിയത് മറന്നവർ
Greeshma kichu.
