ഓർമ്മ തൻ തടവിൽ തനിച്ചായി പോയവർ
പോയവർക്കുള്ളിൽ ചിതൽ കൊട്ടാരം തീർത്തവർ
മറവി തൻ മറവിൽ അകലെക്കോടി മറഞ്ഞവർ
വിരഹത്തിൻ കനലിൽ എരിഞ്ഞു തീരുന്നവർ
കാണാത്ത ചങ്ങലക്കെട്ടിൽ കടമ തീർക്കുന്നവർ
മരണമില്ലാത്തൊരാ നിനവോരോന്നിന്റെ
കെട്ടുമുറുകി മുറിവേറ്റുവീണവർ
വീണുപോയെങ്കിലും ക്ഷീണമൊട്ടില്ലാതെ
നീരറ്റ കണ്ണാൽ കിനാവ് കാണുന്നവർ
കിനാവുകൾ പൂക്കുന്ന രാത്രിയിലെന്നും
നിദ്ര വെറും കിനാവായി തീർന്നവർ
ഈ ജീവിത കാഴ്ചകൾ കണ്ടു
കണ്ടങ്ങനെ സ്വയം നഷ്ടപ്പെടുന്നവർ.
