Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹാപ്പി ജേർണി
അനുഭവം കഥ കുട്ടികൾ ജീവിതം പാരന്റിങ് പ്രചോദനം ബന്ധങ്ങൾ മാനസികാരോഗ്യം യാത്ര വീട്

ഹാപ്പി ജേർണി

By Greeshma KichuMay 4, 2025Updated:June 28, 202510 Comments9 Mins Read1,159 Views
Bookmark Now
Please login to bookmark Close

No account yet? Register

“അമ്മേ ഉറപ്പ് പറഞ്ഞതാണ് ട്ടോ, റിസൾട്ട് വന്നു കഴിഞ്ഞിട്ട്…..”

“ആ എനിക്ക് ഓർമ്മയുണ്ട്..”

“ഇപ്പൊ ഓർമ്മയുണ്ടെന്നൊക്കെ പറയും, അവസാനം റിസൾട്ട് വന്നുകഴിയുമ്പോൾ എക്സ്ക്യൂസ് പറയരുത്…”

“ഞാൻ മാത്രമല്ല എന്റെ കൂട്ടുകാരൊക്കെ ഉണ്ടാവും. അതാ അച്ഛൻ പറഞ്ഞപ്പോൾ ഞാൻ കഷ്ടപ്പെട്ട് കുത്തിയിരുന്ന് പഠിച്ചത്..”

“അല്ലാതെ മാർക്ക് കിട്ടാനോ, അഡ്മിഷൻ കിട്ടാനോ വേണ്ടിയിട്ടല്ല അല്ലേ…?”

“അമ്മ എന്നോട് വഴക്കിടാൻ ഒന്നും വരണ്ട. നിങ്ങളെല്ലാവരും കഷ്ടപ്പെട്ട് പഠിച്ചതല്ലേ എന്റെ ഈ പ്രായത്തിൽ.. എന്നിട്ടെന്താ ഇപ്പോഴും കഷ്ടപ്പാട് തന്നെ.”

“ഓ ഞങ്ങൾ കഷ്ടപ്പെടുന്നത് കൊണ്ടാണ് നീയൊക്കെ ഇങ്ങനെ സുഖമായിട്ട് ജീവിക്കുന്നതും ഇടക്കിടക്ക് ട്രിപ്പ് പോകുന്നതും..”

“അതമ്മേ ചെറിയ പ്രായത്തിൽ അല്ലേ നമ്മൾ ലൈഫ് എൻജോയ് ചെയ്യേണ്ടത്..

അമ്മ കേട്ടിട്ടില്ലേ…

‘കുട്ടി ആയിരിക്കുമ്പോൾ നമുക്ക് ആരോഗ്യവും സമയവും ഉണ്ടാകും പക്ഷേ പണം ഉണ്ടാകില്ല’

‘യൗവനത്തിൽ പണവും ആരോഗ്യവും ഉണ്ടാകും പക്ഷേ സമയം ഉണ്ടാകില്ല’

‘പ്രായമാകുമ്പോഴോ പണവും സമയവും ഉണ്ടാകും പക്ഷേ ആരോഗ്യം ഉണ്ടാകില്ല”

“ഓ അതൊക്കെ കുറെ കേട്ടിട്ടുണ്ട് പക്ഷേ എന്റെ ചെറുപ്പത്തിൽ..”

“അയ്യോ അയ്യോ… അമ്മയുടെ ചെറുപ്പത്തെപ്പറ്റി പറയല്ലേ അമ്മയുടെയും അച്ഛന്റെയും ചെറുപ്പകാലത്ത് ബുദ്ധിമുട്ടും കഷ്ടപ്പാടും കേട്ട് കേട്ട് എനിക്ക് ജീവിതം മടുത്തു. എന്തൊരു ക്രിഞ്ചാണ്… ഒന്ന് പോസിറ്റീവ് ആയി ചിന്തിച്ചുകൂടെ…”

“നിന്നോട് മര്യാദക്ക് സംസാരിക്കണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് അച്ഛനമ്മമാരോട് ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു ബഹുമാനം ഇല്ല ഞങ്ങളൊക്കെ ഉണ്ടല്ലോ…”

“തുടങ്ങി വീണ്ടും ഞാൻ അമ്മയോടും പറഞ്ഞിട്ടുണ്ട് എനിക്ക് നിങ്ങളുടെ ഈ ടൈപ്പ് പഴഞ്ചൻ ആശയങ്ങളോട് താല്പര്യം ഇല്ല എന്ന്… കുട്ടികളെ അച്ഛനമ്മമാർ അടിമകൾ ആയിട്ടല്ല കാണേണ്ടത്. നിങ്ങൾ പറയുന്നതൊക്കെ അനുസരിച്ച് നിങ്ങൾ പറയുന്ന കോഴ്സ് പഠിച്ച് നിങ്ങൾ പറയുന്ന കല്യാണം കഴിച് ഇതൊന്നും ഇനി ഉള്ള കാലത്ത് നടക്കില്ല അമ്മേ… ഞങ്ങൾക്ക് ഞങ്ങളുടെതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട്.”

“നിനക്ക് മാത്രമല്ല, അതൊക്കെ എനിക്കും ഉണ്ടായിരുന്നു….”

“എന്നിട്ട് അമ്മ ഞങ്ങളെ വളർത്താൻ വേണ്ടി അതൊക്കെ ത്യജിച്ച കഥയല്ലേ പറയാൻ പോകുന്നത്.. പറയണ്ട……”

“ഓരോരുത്തരുടെ ജീവിതം അവരവർക്ക് ഇഷ്ടമുള്ള പോലെയാണ് ജീവിക്കേണ്ടത് അല്ലാതെ അച്ഛനമ്മമാര് പറയുന്നത് കേട്ടിട്ടല്ല. മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യേണ്ട കാര്യവുമില്ല അതിപ്പോ ആർക്കുവേണ്ടി ആയാലും… അല്ലാതെ അമ്മയുടെ ജീവിതം ഞങ്ങൾക്ക് വേണ്ടി മാറ്റിവെച്ചു എന്ന് പറഞ്ഞിട്ട് ഇനി ഞങ്ങളുടെ ജീവിതം അമ്മ പറഞ്ഞപോലെ ആകണമെന്നുണ്ടോ….”

“ഓ വേണ്ട അച്ഛനെയും അമ്മയും ആരെയും നോക്കുകയും വേണ്ട… അന്വേഷിക്കുകയും വേണ്ട… നിന്നെയൊക്കെ….”

“വാഴവെച്ചാൽ മതിയായിരുന്നു എന്നല്ലേ പറയാൻ വന്നത് അതിന് ഇനിയും സമയമുണ്ട് ഇപ്പോഴായാലും വയ്ക്കാം…”

“എന്തൊക്കെ പറഞ്ഞാലും മക്കളെ തള്ളിക്കളയാൻ അച്ഛനമ്മമാർക്ക് പറ്റില്ലല്ലോ….”

“ആ ഇനി സെന്റി  അടിക്കാൻ തുടങ്ങിക്കോ… കുറേനാളായി കഷ്ടപ്പെട്ട് പഠിക്കുവാ… ഒരു റെസ്റ്റ് വേണ്ടേ..    ഞാനെന്റെ കൂട്ടുകാരോട് ഒപ്പം ഒന്ന് കറങ്ങാൻ പോകുന്നതിന് ആണോ അമ്മ ഇത്രയൊക്കെ പറയുന്നത്…”

” കറങ്ങാനോ…?

15 ദിവസത്തെ ട്രിപ്പിന് കറങ്ങാൻ പോകുന്നതെന്നാണോ പറയുന്നത്…”

“ഞാൻ മാത്രമല്ലല്ലോ അമ്മേ എല്ലാവരും ഇപ്പോ ഇങ്ങനെയൊക്കെ തന്നെയാണ്..”

” ഇപ്പൊൾ എനിക്ക് 18 വയസ്സ് കഴിഞ്ഞില്ലേ . ഇപ്പോൾ എനിക്ക് പ്രായപൂർത്തിയായില്ലേ….. എന്റെ ജീവിതത്തിൽ ഇനി എന്തെല്ലാം ചെയ്യണം എന്ന് ഞാൻ അല്ലേ ഒരു തീരുമാനം എടുക്കേണ്ടത്..

പ്ലസ് ടു റിസൾട്ട് വന്നു കഴിഞ്ഞാൽ ഇനി കോളേജിലേക്കുള്ള അഡ്മിഷനും അതിനുവേണ്ടിയുള്ള ഓട്ടവും ആയിരിക്കും. നിങ്ങൾ രണ്ടുപേരും കൂടി എന്നെ ഏതെങ്കിലും കോഴ്സിന് കൊണ്ടുപോയി ചേർക്കുകയും ചെയ്യും…

പിന്നെ പഠിത്തം ജോലി അതൊക്കെ കഴിഞ്ഞ് സെറ്റിലായി വരുമ്പോഴേക്കും വയസാകും..”

“ആർക്ക് വയസ് ആകും..”

“നിങ്ങൾക്ക് തന്നെ… അച്ഛനും അമ്മയ്ക്കും. അപ്പൊ പിന്നെ നിങ്ങളുടെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കണ്ടേ… അതിനിടയിൽ എന്റെ ജീവിതമോ…”

“ഹോ… നീ ഒരുപാട് ആലോചിക്കുന്നുണ്ടല്ലോ.”

“വേണം എന്റെ ജീവിതം അല്ലേ ഞാനും ആലോചിക്കണ്ടേ ….”

“ആ ഓർമ്മയുണ്ടായാൽ മതി……”

“അതൊക്കെ പോട്ടെ എനിക്ക് ട്രിപ്പ് പോകാനുള്ള പൈസയുടെ കാര്യം അമ്മ മറക്കരുത്..”

“ഞാൻ അച്ഛനോട് ചോദിക്കട്ടെ..”

“അച്ഛനോടിപ്പം ചോദിക്കേണ്ട… അച്ഛൻ എനിക്ക് ബൈക്ക് വാങ്ങി തന്നതിന്റെ കണക്കുപറച്ചിൽ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടയിൽ ഇതും കൂടി പറഞ്ഞാൽ ശരിയാവില്ല…”

” അമ്മയ്ക്ക് ജോലി ഉള്ളതല്ലേ അപ്പോൾ അമ്മയ്ക്ക് പൈസ തന്നാൽ എന്താ… അതിന് അച്ഛനോട് ചോദിക്കണോ..”

“ഞാനും അച്ഛനും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാതെ പണം ചെലവാക്കാറില്ല..”

“ഓ എന്റെ അമ്മേ…. സ്വന്തം വരുമാനത്തിനുമേൽ നമുക്ക് മാത്രമാണ് അവകാശം. അമ്മയുടെ പണം അമ്മയുടെ കാര്യങ്ങൾക്ക് ഉപയോഗിച്ചാൽ മതി അതിന് അച്ഛനോട് ചോദിക്കേണ്ട കാര്യമില്ല..”

“അപ്പോ അച്ഛന്റെ പണമോ…”

“അത് അച്ഛന്റെ കാര്യങ്ങൾക്ക് ഉപയോഗിക്കട്ടെ…”

” അപ്പോൾ നിന്റെ കാര്യമോ?….”

“അത്…. അത് നിങ്ങൾ രണ്ടുപേരും….

“രണ്ടുപേരുമോ….”

“നിങ്ങളല്ലേ എന്റെ അച്ഛനും അമ്മയും ഞാൻ നിങ്ങളുടെ ഒരേ ഒരു കുട്ടിയല്ലേ…

അപ്പൊ പിന്നെ…. രണ്ടുപേരും ഈക്വലായിട്ട്.”

“അപ്പൊ പിന്നെ….”

“അമ്മക്ക് ഇപ്പൊ എന്താ…. അച്ഛനോട് പറയണോ? അതാണോ വേണ്ടത്.. ”

“അത് ഞാൻ ആലോചിക്കട്ടെ…. നീ മാറി നിൽക്ക് എനിക്ക് പോകാൻ സമയമായി.”

………………………………………………………

” നീ എങ്ങോട്ടാ രണ്ടാഴ്ചത്തെ ട്രിപ്പ് പോകുന്നത്…”

“അത് അച്ഛാ നോർത്തിലേക്ക്… കുറെ സ്ഥലങ്ങളുണ്ട്.”

” അത് എങ്ങോട്ടൊക്കെയാണെന്നാ ചോദിച്ചത്..?”

” കുറെ സ്ഥലങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്…” “പക്ഷേ ചിലപ്പോൾ ചിലതൊക്കെ മാറ്റും..”

” അപ്പോ ഇതൊന്നും നോക്കാതെയാണോ പോകുന്നത്…”

” അങ്ങനെ പോകുന്നതല്ലേ കൂടുതൽ ഇൻട്രസ്റ്റിംഗ് ആവുക..   മുഴുവൻ പ്ലാൻ ചെയ്യാതെ പോകുന്നത്…”

“ആരാ കൊണ്ടുപോകുന്നത്.? ആരൊക്കെ പോകുന്നുണ്ട്…?”

” ഞങ്ങൾ നാലുപേരും കൂടെ തന്നെയാ പോകുന്നത്. അച്ഛന് അറിയില്ലേ…? എവിടെ പോകുമ്പോഴും ഞങ്ങൾ നാലുപേരും ഒരുമിച്ചല്ലേ പോകുകയുള്ളൂ.”

“നിങ്ങൾ നാലുപേരെ ആരാ കൊണ്ടുപോകുന്നത്…. ട്രാവലിംഗ്അറേഞ്ച്മെൻസ് ഒക്കെ. …?”

“അതൊക്കെ ഞങ്ങൾ റെഡി ആക്കിയിട്ടുണ്ട്…. ഇതൊക്കെ ഞങ്ങൾക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ. ഭക്ഷണം ആയാലും താമസം ആയാലും ഇനി വഴി കണ്ടുപിടിക്കുന്നതിനായാലും എല്ലാത്തിനും ആപ്പുകൾ ഇല്ലേ?

അച്ഛൻ അതൊന്നും ആലോചിച്ചിട്ട് ടെൻഷൻ അടിക്കണ്ട…”

” അപ്പോൾ വേറെ ആരുമില്ല നിങ്ങൾ നാലുപേരും കൂടിയാണ് പോകുന്നത്?”

“അതെ ഞങ്ങൾ ഇപ്പോൾ കുട്ടികളല്ലല്ലോ? ലൈസൻസ് ഒക്കെ എടുത്ത് സ്വന്തമായി വണ്ടിയൊക്കെ ആയതിനുശേഷം ഉള്ള ആദ്യത്തെ ട്രിപ്പാണ്. ഇനിയും കുറെ പ്ലാനുകൾ ഉണ്ട്.”

മ്മ്..

“അച്ഛൻ പറയാറുണ്ടല്ലോ. പുതിയ കുറെ സ്ഥലങ്ങളൊക്കെ കാണുമ്പോൾ അവിടുത്തെ മനുഷ്യരുമായി ഇടപഴകുമ്പോള്‍ നമ്മൾ ജീവിതം പഠിക്കുമെന്ന്…..”

“അതിന്…

അതിങ്ങനെയൊക്കെയല്ലേ പറ്റുള്ളൂ…”

“അല്ലാതെ ഈ സ്കൂളും പുസ്തകവും കോളേജുമായി നടന്നിട്ടെന്താ കാര്യം.

ഇനിയിപ്പോ പഠിച്ചു ജോലി വാങ്ങി എല്ലാവരും ജീവിക്കുന്ന ജീവിതം തന്നെ നമ്മൾ ജീവിക്കണമെന്നില്ലല്ലോ… നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടത്തിനല്ലേ ജീവിക്കേണ്ടത്.”

“അത് നീ പറഞ്ഞത് ശരിയാണ്….”

“കണ്ടോ…അച്ഛന് മനസ്സിലായി…. ഞാൻ അമ്മയോടും രാവിലെ പറഞ്ഞിരുന്നു..”

“അതെല്ലാം അമ്മ എന്നോട് പറഞ്ഞു.

അതു നീ പറഞ്ഞതൊക്കെ ശരിയാണ്. ഞാനിതുവരെ അങ്ങനെയൊന്നും ആലോചിച്ചിട്ടുണ്ടായിരുന്നില്ല.”

“ആ ഞാൻ പറഞ്ഞത് ശരിയാണ് എന്ന് അച്ഛന് മനസ്സിലായല്ലോ. ഇനിയെങ്കിലും ഈ പ്രാരാബ്ധവും കഷ്ടപ്പാടും പറഞ്ഞ് നടക്കാതെ ഉള്ള ലൈഫ് സന്തോഷമായി ജീവിക്കാൻ ശ്രമിക്കണം. ഇതുവരെ നമ്മൾ ഒരുമിച്ച് എവിടെയെങ്കിലും പോയിട്ടുണ്ടോ? കുറെ പാർക്കിലും ബീച്ചിലും സിനിമയ്ക്കും അല്ലാതെ…. അല്ല ഇനി എന്നെ കൂട്ടി പോകേണ്ട പ്രായം കഴിഞ്ഞു പോയി. ഞാൻ ഇനി എന്റെ ഫ്രണ്ട്സിന്റെ ഒപ്പം ബൈക്കിലൊക്കെ അല്ലേ… അച്ഛനും അമ്മയ്ക്കും ഇതുപോലെ പോകാവുന്ന സ്ഥലങ്ങളിലൊക്കെ പോകാം.”

” അതെ ഞങ്ങളും പോകാൻ തീരുമാനിച്ചു.. ഇതുപോലെ ഒരു നീണ്ട യാത്ര..”

“അത് പൊളിച്ചു… അച്ഛനും അമ്മയും പോയിട്ട് വാ….. ഞാൻ രണ്ടാഴ്ച ഇവിടെ ഉണ്ടാകില്ലല്ലോ…”

“അല്ല നിന്റെ യാത്രയ്ക്കുള്ള ചെലവ് ഒക്കെ…. പണം?”

“അത്…അമ്മയോട് പറഞ്ഞിരുന്നു…”

“അയ്യോ ആ പൈസ എടുത്ത ഞങ്ങൾ യാത്ര പോകാമെന്ന് തീരുമാനിച്ചിരി ക്കുന്നത്..”

“അതെന്താ അമ്മേ ഇപ്പൊ അങ്ങനെ പറയുന്നത്.?  എനിക്ക് തരാമെന്ന് പറഞ്ഞതല്ലേ…?”

“എത്ര പേർസന്റ്റേജ് മാർക്ക് വാങ്ങിയാലാ ഞാൻ തരാം എന്ന് പറഞ്ഞിരുന്നത്…”

” ഓ… അതിപ്പോ കിട്ടണ്ടേ, ശ്രമിക്കാഞ്ഞിട്ടല്ല….എനിക്ക് അത്രയേ പറ്റിയുള്ളൂ… കിട്ടിയതുകൊണ്ട് തൃപ്തിപ്പെടണം. മാർക്ക് മാത്രമല്ല കാര്യം..”

” അപ്പൊ ഞാൻ എന്റെ കയ്യിലുള്ള കുറച്ചു പൈസ തരാം… അത്രയേ അമ്മയ്ക്ക് പറ്റു… അതുകൊണ്ട് നീയും തൃപ്തിപെടണം. ”

” അമ്മ വെറുതെ വിഷയം മാറ്റാൻ ശ്രമിക്കേണ്ട. എനിക്ക് പറഞ്ഞ പണം മുഴുവൻ തരണം..”

” അതെന്താ നിനക്ക് മാത്രം യാത്ര പോയാൽ മതിയോ ഞങ്ങൾക്ക് പോകണ്ടേ…”

“അതിന് എന്റെ യാത്ര മുടക്കണോ…. അമ്മ തരാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അല്ലേ…”

” യാത്രയൊന്നും മുടക്കണ്ട ഞാൻ നിനക്ക് ഒരു 5000 രൂപ തരാം…”

“5000 രൂപയോ അതുകൊണ്ട് രണ്ടു ദിവസം  പോകും. ബാക്കിയോ?”

” രണ്ടുദിവസം പോകുമല്ലോ അത് നിന്റെ യാത്രയ്ക്ക് ഞങ്ങളുടെ വക ഒരു സംഭാവനയാണെന്ന് വിചാരിച്ചാൽ മതി..

സ്വന്തം തീരുമാനങ്ങൾക്ക് അനുസരിച്ച് ഒറ്റയ്ക്ക് യാത്ര പോകുമ്പോൾ അതിനുള്ള പണവും കൂടി സ്വന്തം കണ്ടെത്തണം…”

“എങ്ങനെയെങ്കിലും ഇത് മുടക്കാൻ വേണ്ടി ഇറങ്ങിയിരിക്കയാണല്ലേ രണ്ടുപേരും… കാണിച്ചു തരാം ഞാൻ..”

…………………….,………………………………….

” അമ്മേ…”

” അച്ഛൻ എന്റെ കൂട്ടുകാരുടെ വീട്ടിൽ പോയിരുന്നോ….”

“പോയിട്ടുണ്ടാകും എന്തേ…”

“ആ പോയിട്ടുണ്ട്…, അതുകൊണ്ടാണ് അവരുടെ മൂന്നുപേരുടെയും അച്ഛൻമാർ ഇവിടെ അച്ഛൻ എന്നോട് പറഞ്ഞതുപോലെ തന്നെ അവരോട് പറഞ്ഞത്.,”

“നീ അവരെ കണ്ടിരുന്നോ? അവരെന്താ പറഞ്ഞത്?”

“എന്ത്… അവരും അച്ഛൻ പറഞ്ഞതൊക്കെ തന്നെയാ പറഞ്ഞത്….

സ്വന്തമായി അധ്വാനിച്ച് പൈസ ഉണ്ടാക്കി യാത്ര പൊയ്ക്കോളാൻ…”

“അച്ഛൻ അവരോടും കൂടി പറഞ്ഞു ഞങ്ങളുടെ യാത്ര മുടക്കി അല്ലെ…”

“മുടക്കിയോ? അതെങ്ങനാ യാത്ര മുടങ്ങുന്നേ?”

“പിന്നെ… കാശില്ലാതെ ഞങ്ങൾ എങ്ങനെ പോകും? കടം വാങ്ങണോ?”

“വാങ്ങിച്ചോ.. തിരിച്ചു കൊടുത്താൽ പോരെ…”

“അതിന് എനിക്കാര് തരും…?”

“എന്താ നിനക്ക് തരാത്തത്…. നിനക്ക് പ്രായപൂർത്തിയായി, പ്ലസ് ടു പാസായി.. ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്, 4 കൂട്ടുകാരുണ്ട്. സ്വന്തമായി ലോകത്ത് എവിടെ വേണമെങ്കിലും പോയിട്ട് വരാൻ അറിയാം.”

“രണ്ടുപേരും കൂടി എന്നെ കളിയാക്കുകയാണല്ലേ…. എന്നോട് ഇതൊക്കെ വാക്ക് പറഞ്ഞിട്ടാ… ഞാൻ പഠിച്ചത്…”

” അല്ലാതെ നിനക്ക് പഠിക്കാൻ വേണ്ടിയിട്ടല്ല… അല്ലേ?”

“നീ പഠിച്ചു പാസ്സാകുന്നത് ഞങ്ങൾക്ക് വേണ്ടിയിട്ടാണോ?”

“എനിക്ക് പോകാൻ പറ്റുമോ… അത് മാത്രം പറഞ്ഞാൽ മതി?”

“ഒച്ച വയ്ക്കേണ്ട. നിന്നോട് പോകേണ്ട എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടും കാര്യമില്ലല്ലോ… സ്വയം കാര്യങ്ങൾ തീരുമാനിക്കാനും ചെയ്യാനും ആയല്ലോ നീ..”

“അപ്പൊ… നിങ്ങൾ എനിക്ക് പണം തരില്ലല്ലേ?”

“തരാമെന്ന് പറഞ്ഞില്ലേ? ഞങ്ങൾക്ക് പറ്റുന്നത് ഞങ്ങൾ തരും. ബാക്കി നീ നോക്ക്…”

“എന്റെ കയ്യിൽ എവിടുന്നാ ഇത്രയും പണം? അത് നിങ്ങളല്ലേ തരേണ്ടത്..”

“ഞങ്ങളുടെ കയ്യിൽ എവിടുന്നാ അത്രയും പണം?”

“അമ്മയെന്നെ കളിയാക്കേണ്ട. നിങ്ങൾക്ക് രണ്ടുപേർക്കും എത്ര സാലറി എന്നൊക്കെ എനിക്കറിയാം.”

“അതുകൊണ്ട്….”

“അമ്മയുടെ ഒരു നാല് മാസത്തെ ശമ്പളം. മതിയല്ലോ. ഞാൻ എത്ര മാസം മുൻപ് ചോദിച്ചതാ…”

“അപ്പൊ എന്റെ നാല് മാസത്തെ അധ്വാനമാണ് നിനക്ക് രണ്ടാഴ്ചത്തെക്ക്‌ വിശ്രമിക്കാൻ വേണ്ടത് അല്ലേ?

ആദ്യം ഞാൻ ഒന്ന് റെസ്റ്റെടുക്കട്ടെ… നീയല്ലേ പറഞ്ഞത് ഞാൻ സമ്പാദിക്കുന്നത് എനിക്കാണെന്ന്.”

“എങ്കിൽ ഞാൻ ഇനി പഠിക്കാൻ പോകുന്നില്ല. വല്ല ജോലിക്കും പൊക്കോളാം.”

“നല്ല കാര്യം. സ്വന്തം കാലിൽ നില്കുന്നത് എത്രയും നേരത്തെ ആകുന്നോ അത്രയും നല്ലത്..’

“അതിന് പ്ലസ് ടു വച്ചിട്ട് ഈ നാട്ടിൽ എന്ത് ജോലി കിട്ടാനാ, അങ്ങനെ എന്തെങ്കിലും ജോലിക്ക് പോയാൽ നിങ്ങൾക്ക് നാണക്കേടില്ലേ…”

“എന്തിന്? നീ ഇടക്ക് വിദേശത്തെ കാര്യങ്ങൾ ഞങ്ങളോട് പറയാറുണ്ടല്ലോ. അവിടെ കുട്ടികൾ പാർട്ട്‌ ടൈം ജോലി ചെയ്യുന്നു. മാറി താമസിക്കുന്നു. ഫ്രീഡം… എന്നൊക്കെ…. ആ പറയുന്ന ജോലികൾ ഇവിടെയും ഇല്ലേ? അത്രയും സാലറി ഇല്ലായിരിക്കും. പക്ഷേ ജീവിത ചിലവും അതിനനുസരിച്ചു കുറവല്ലേ ഇവിടെ…”

“അപ്പൊ എന്നെ ഇനി ജോലിക്ക് വിട്ട് നിങ്ങൾക്ക് സുഖമായി ജീവിക്കണമല്ലേ?”

“ഇത്രയും കാലം നീ സുഖമായല്ലേ ഇവിടെ ജീവിച്ചത്..”

“അത് നിങ്ങളുടെ കടമയാണ്…. അല്ലെങ്കിൽ പിന്നെ…..”

“അല്ലെങ്കിൽ പിന്നെ….”

“മതി… മതി…അമ്മയും മോനും അതിരു കടക്കണ്ട…”

“അതേ…. എനിക്ക് ഈ യാത്രയ്ക്ക് പോകാൻ പറ്റിയില്ലെങ്കിൽ ഞാൻ ഇനി പഠിക്കാനെ പോകില്ല. നിങ്ങൾ രണ്ടുപേരും കൂടെ എന്തൊക്കെ ചെയ്താലും ഞാൻ കോളേജിൽ പോകില്ല.”

” അതിന് നിന്നോട് ആരാ കോളേജിൽ പോകാൻ പറഞ്ഞത്?”

“പ്ലസ് ടു കഴിഞ്ഞിട്ട് എന്നെ കുറെ കോഴ്സിന് ചേർക്കാൻ വേണ്ടി നിങ്ങൾ ആലോചിക്കുന്നുണ്ടായിരുന്നല്ലോ അതിന്റെ കാര്യമാ പറഞ്ഞത്.”

” ഓ അതോ…. അതൊക്കെ ഞങ്ങൾ വേണ്ടാന്ന് വെച്ചു. നിനക്കോ പഠിക്കാൻ താല്പര്യം ഇല്ല, നിന്നെ നിർബന്ധിച്ചു പഠിപ്പിച്ചു ഞങ്ങൾക്ക് മതിയായി. പിന്നെ ഇപ്പൊ പ്ലസ് ടു ഒക്കെ ഉണ്ടല്ലോ. അതുമതിയെന്നാണല്ലോ നീയും പറയുന്നത്. മാത്രമല്ല ഇനി ജോലിക്കും പോകാം..”

“നീ എങ്ങോട്ടായി പിണങ്ങി പോകുന്നത് ഇങ്ങോട്ട് വാ. വേണമെങ്കിൽ നിന്റെ കൂട്ടുകാരെയും കൂടി വിളിച്ചോ….”

” എന്തിനാ? ”

“അതൊക്കെ പറയാം വിളിയ്ക്ക്… നീ പ്ലസ് ടു പാസ് ആയതല്ലേ, നമുക്ക് ചെറുതായിട്ടൊന്നു സെലിബ്രേറ്റ് ചെയ്യാം..”

“മ്മ്..”

………………………………………………………………

” നിനക്ക് കാശ് തരാൻ ആണോ അതോ ഞങ്ങൾക്ക് ഉപദേശം തരാൻ ആണോ നിന്റെ അച്ഛൻ ഞങ്ങളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്?”

” എനിക്ക് കാശ് കിട്ടുമോ എന്നറിയില്ല പക്ഷേ നിങ്ങൾക്ക് ഉപദേശം അത് ഉറപ്പായും കിട്ടും.”

“എന്നാലും ഒരു മനസാക്ഷിയില്ലാത്ത മനുഷ്യനാണല്ലോ നിന്റെ അച്ഛൻ. പഠിപ്പു നിർത്തി ജോലിക്ക് പോകാൻ.. നിന്റെ വീട്ടിൽ അത്രയും ദാരിദ്ര്യം ഒന്നുമില്ലല്ലോ…”

“അച്ഛൻ മാത്രമോ അപ്പൊ അമ്മയോ…

അമ്മയും കൂടെ കേട്ട് നിന്നു ഒന്നും പറഞ്ഞില്ല.”

” ഞങ്ങളുടെ വീട്ടിലും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാ പറഞ്ഞത്.”

“അതേടാ എന്റെ അച്ഛൻ പറഞ്ഞു.. വേണമെങ്കിൽ പണിയെടുത്ത് കാശ് ഉണ്ടാക്കി യാത്ര പൊക്കോളാൻ..”

” ഞാൻ അച്ഛനോട് പറഞ്ഞു തൽക്കാലം അച്ഛൻ പണം കടം താ.. ഞാൻ യാത്ര പോയി വന്നിട്ട് ജോലിയെടുത്ത് കടം വീട്ടി കൊള്ളാമെന്നു.. അപ്പൊ അങ്ങേരു പറയുന്നു അങ്ങേർക്ക് എന്നെ വിശ്വാസമില്ലെന്ന്.”

“ഇങ്ങനെയൊക്കെ തന്നെ എന്റെ വീട്ടിലും..”

” എന്നോട് പിന്നെ ഇങ്ങനത്തെ കാര്യമൊന്നും ആരും പറഞ്ഞില്ല…പ്ലസ് ടു തോറ്റതുപോലെയാ എന്നോടുള്ള പെരുമാറ്റം.. ആരും മൈൻഡ് ചെയ്യുന്നില്ല… പിന്നെങ്ങനെയാ യാത്രയുടെ കാര്യം പറയുക. വെക്കേഷൻ എങ്ങാനും പോയാൽ മതിയായിരുന്നു. അപ്പോൾ റിസൾട്ട് വന്നിട്ടെ വിടു എന്ന് പറഞ്ഞു.”

“ദേ അച്ഛൻ വിളിക്കുന്നുണ്ട് വാ കഴിക്കാം…”

” എല്ലാവരും വാ ഇരിക്ക്…”

” അച്ഛനും അമ്മയും കഴിച്ചോ…”

“ഏയ് അതെങ്ങനെയാ… ഞങ്ങൾ ഇന്ന് നിങ്ങളുടെ ഒപ്പമാ കഴിക്കുന്നെ. നിങ്ങൾ യാത്ര പോവല്ലേ ഇനി എപ്പോഴാ തിരിച്ചു വരിക. ”

“ഞങ്ങൾ അതിന് രണ്ടാഴ്ചക്കല്ലേ പോകുന്നത്? മാത്രമല്ല കാശൊന്നും സെറ്റായിട്ടില്ല…. പോകാൻ പറ്റുമോന്നാ..”

” എന്താ പറ്റാത്തത് അങ്ങ് പോകണം.. നിങ്ങൾ നാലുപേരില്ലേ…”

“അല്ല.. അങ്കിൾ കാശ്….”

” കാശൊക്കെ ഉണ്ടാക്കണം….”

“അതിന് ഞങ്ങൾ…”

“അങ്കിൾ, അങ്കിൾ തന്നെ ഒന്ന് ആലോചിച്ചു നോക്ക് ഞങ്ങൾ എന്തെങ്കിലും ജോലിക്ക് പോയി എന്ന് വിചാരിക്കുക. ഈ പ്രായത്തിൽ ഇത്രയും ചെറിയ ക്വാളിഫിക്കേഷൻ വെച്ചിട്ട് ഞങ്ങൾക്ക് എന്ത് ജോലിയാണ് കിട്ടുക. ഇനിയിപ്പോ ജോലി കിട്ടിയാൽ തന്നെ ചെറിയ എന്തെങ്കിലും ജോലിയും കുറഞ്ഞ ശമ്പളവും ആയിരിക്കും. ഇത്രയും തുക സേവ് ചെയ്യണമെങ്കിൽ എത്ര നാൾ ജോലി ചെയ്യേണ്ടിവരും… അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ് തുടങ്ങാനാകും….”

“അതിന് ഈ വർഷം നിങ്ങളാരും പഠിക്കാൻ പോകുന്നില്ല.”

“പിന്നെ..” നാലുപേരും ഒന്നിച്ചു ചോദിച്ചു.

” ഈയൊരു വർഷം…. നിങ്ങൾ യാത്ര പൊക്കോളൂ…”

” യാത്ര.. ഒരു വർഷമോ…”

” അത് എങ്ങോട്ട് വേണമെങ്കിലും പോകാം… കേരളം മൊത്തം കറങ്ങാം.. ഇന്ത്യയിൽ എവിടെ വേണമെങ്കിലും പോകാം… ലോകം മുഴുവൻ ചുറ്റാൻ പോകണമെങ്കിൽ അങ്ങനെയും പോകാം…”

“അതിനിപ്പോ പാസ്പോർട്ട്….വിസ”

“പറ്റുന്ന കാര്യങ്ങൾ ചെയ്താൽ മതി..”

“അങ്കിൾ എന്തൊക്കെയാ ഈ പറയുന്നേ..”

“ഞാൻ പറയട്ടെ. നിങ്ങൾക്ക് 18 വയസ്സായില്ലേ. ഇപ്പോൾ നിങ്ങൾ കുട്ടികൾ അല്ലല്ലോ.. മുതിർന്ന വ്യക്തികൾ ആണെന്നാണ് നിങ്ങൾ തന്നെ പറയുന്നത്… അത് ശരിയുമാണ്..

അതുകൊണ്ട്, മാതാപിതാക്കളുടെ കീഴിൽ അല്ലാതെ ഈ സമൂഹവും ലോകവും ഒക്കെ കണ്ട് സ്വയം തിരിച്ചറിഞ്ഞ് നിങ്ങളുടെ കഴിവും അഭിരുചിയും ഒക്കെ കണ്ടുപിടിച്ച് തിരിച്ചു വാ.”

“പക്ഷേ….അങ്കിൾ..”

“ഈ ഒരു വർഷം… നിങ്ങൾക്ക് ഫുൾ ഫ്രീഡം ആണ്…. പഠിക്കണമെങ്കിൽ പഠിക്കാം ജോലി ചെയ്യണമെങ്കിൽ ജോലി ചെയ്യാം എവിടെ വേണമെങ്കിലും അല്ല… യാത്ര ചെയ്യണമെങ്കിൽ യാത്ര ചെയ്യാം…

പക്ഷേ….. നിയമാനുസൃതം അല്ലാത്ത നിങ്ങളുടെ ആരോഗ്യത്തെയോ ജീവിതത്തെയോ ബാധിക്കുന്ന ഒരു കാര്യവും ചെയ്യരുത്.”

“എന്താ ആരും ഒന്നും പറയാത്തത്…

നിങ്ങൾ യാത്ര പോകാൻ തീരുമാനിച്ച ഡേറ്റ് തന്നെയാണ് ഞങ്ങളും ഫിക്സ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ യാത്ര തുടങ്ങാൻ. ”

“വീട്ടില്…..”

“നിങ്ങൾ നാലുപേരുടെയും പേരൻസ് ചേർന്ന് എടുത്ത തീരുമാനമാ ഇത്. ആദ്യത്തെ കുറച്ചു ദിവസത്തേക്കുള്ള പണം ഞങ്ങൾ തരും. പിന്നെയുള്ളത് നിങ്ങൾ തന്നെ കണ്ടെത്തണം. കൃത്യം ഒരു വർഷം കഴിയുമ്പോൾ… നിങ്ങൾ എല്ലാവരും എങ്ങനെയായിരിക്കും എന്ന് ഓർത്തു നോക്കൂ. ”

“നിങ്ങൾക്ക് പുതിയ എന്തെങ്കിലും അറിവുകൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ടാകുമോ?”

“പുതിയ എന്തെങ്കിലും കഴിവുകൾ എടുത്തിട്ടുണ്ടാകുമോ…?”

“എന്തൊക്കെ ജോലികൾ നിങ്ങൾ പഠിച്ചിട്ടുണ്ടാകും.. എത്ര പുതിയ കൂട്ടുകാർ ഉണ്ടാകും…?”

“മാത്രമല്ല അപ്പോഴേക്കും നിങ്ങളുടെ മുൻപോട്ടുള്ള ജീവിതത്തിന്റെ അല്ലെങ്കിൽ അടുത്ത അഞ്ചുവർഷത്തേ ക്കെങ്കിലും ഉള്ള പ്ലാൻ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടാകണം അത് പഠിത്തം ആയാലും മറ്റെന്തായാലും.”

“അച്ഛനമ്മമാരുടെ ഇഷ്ടത്തിന് മാത്രം ജീവിച്ചു എന്ന തോന്നൽ ഉണ്ടാകണ്ട.”

“അച്ഛാ , ഞാൻ നിങ്ങളെ കുറ്റപ്പെടുത്തി പറഞ്ഞതല്ല..”

“അല്ല, നീ പറഞ്ഞത് ശരിയാണ്… അങ്ങനെ തോന്നിയതുകൊണ്ട് കൂടിയാണ് ഞാൻ ഇത് പറഞ്ഞത്.”

” നിങ്ങൾ എന്താ ഇങ്ങനെ വിഷമിച്ചി രിക്കുന്നത്. ഇത് നിങ്ങൾക്കുള്ള പണിഷ്മെന്റ് ഒന്നുമല്ല. നിങ്ങളുടെ ഭാവിക്കുവേണ്ടി ആലോചിച്ചു എടുത്ത ഒരു തീരുമാനമാണ്. നിങ്ങളെ ആരും തള്ളിക്കളയുകയല്ല. ”

“അതേ മക്കളെ, നിങ്ങൾ ദൂരെ എവിടെയെങ്കിലും ആയാൽ പോലും, ഞങ്ങളുടെ ശ്രദ്ധ ഉണ്ടാകും. ഒരു ഫോൺകോളിന്റെ സമയം മതി അച്ഛനും അമ്മയും അടുത്ത് എത്താൻ എന്ന സമാധാനത്തോടെ പോയാൽ മതി ”

” ഈയൊരു വർഷം ക്ലാസ്സ് നഷ്ടപ്പെടും എന്നൊന്നും വിചാരിക്കേണ്ട അത് നിങ്ങൾക്ക് ദോഷം ഒന്നും വരുത്തില്ല.നല്ലതും ചീത്തയും ഗുണവും ദോഷവും തിരിച്ചറിയാൻ സ്വന്തമായി തന്നെ പഠിക്കുക. ജീവിതം ഓരോരുത്തർക്കും എങ്ങനെയാണെന്ന് നേരിട്ട് തന്നെ അറിയാം.” അമ്മ പറഞ്ഞു.

 

“ഈ യാത്ര നിങ്ങൾക്ക് ഒറ്റയ്ക്കോ ഒരുമിച്ചോ തുടങ്ങാം. നിങ്ങളുടെ വീടും അച്ഛനും അമ്മയും എല്ലാം നിങ്ങൾ തിരിച്ചു വരുന്നതും കാത്ത് ഇവിടെയുണ്ടാകും.”

 

“Happy journey”.

Post Views: 253
5
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

10 Comments

  1. Joyce on May 7, 2025 5:25 PM

    പണം സമ്പാദിക്കുന്നതിന്റെ ബുദ്ധിമുട്ട് തീരെ അറിയാതെയാണ് പല കുട്ടികളും വളരുന്നത്. 18 വയസ് കഴിഞ്ഞവർക്കു നൽകുന്ന പണം ഔദാര്യം എന്നതിനു പകരം തന്റെ അവകാശമാണെന്ന് കരുതുന്ന മക്കൾ ധാരാളമുണ്ട്.
    നല്ല രചന.👏

    Reply
    • Greeshma Kichu on October 20, 2025 10:08 PM

      Thank you joyce👍🏻….

      Reply
  2. Sunandha Mahesh on May 5, 2025 8:22 AM

    വ്യത്യസ്തമായി ആലോചിച്ചു അതിനൊരു 👏
    സുഖങ്ങൾ മാത്രം കണ്ടു വളരുന്ന ഇന്നത്തെ കുട്ടികൾക്ക് ഒരുപക്ഷേ ഇത്തരം യാത്രകളിലൂടെ ജീവിതത്തിന്റെ എല്ലാ വശവും പഠിക്കാൻ കഴിയും.

    Reply
  3. Greeshma Kichu on May 5, 2025 7:03 AM

    Suma jayamohan
    ശരിക്കും 😍… ചില മാറ്റങ്ങൾ വരുമായിരുന്നിരിക്കും 😍
    അഭിപ്രായം പങ്കു വച്ചതിനു നന്ദി 💐

    Reply
  4. Shybi on May 5, 2025 6:59 AM

    ഇങ്ങനെയുള്ള മാതാപിതാക്കൾ ഇപ്പഴും നമുക്ക് സ്വപ്നങ്ങളിൽ മാത്രം.👍👍

    Reply
    • Greeshma Kichu on May 5, 2025 7:03 AM

      Shybi👍

      Reply
      • Sayara Fathima Karu Kunnath on May 5, 2025 7:38 AM

        Good writing

        Reply
  5. silvymichael73@gmail.com on May 5, 2025 6:17 AM

    നമ്മുടെ സാഹചര്യങ്ങളിൽ 18 വയസ്സ് എത്ര വലിയ ഒരു സാഹസത്തിന് അല്പം നേരത്തെ അല്ലേ?

    Reply
    • Greeshma Kichu on May 5, 2025 7:01 AM

      Silvy michael…. എല്ലാവർക്കും ആയിരിക്കില്ല എന്ന് തോന്നുന്നു

      Reply
  6. Suma Jayamohan on May 4, 2025 8:46 PM

    ഈ അച്ഛനെയും അമ്മയേയും പണ്ടു കിട്ടിയിരുന്നെങ്കിൽ……
    നല്ലെഴുത്ത്❤️🌹👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.