Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാറ്റങ്ങൾ മാതൃകയാവേണ്ടവരിൽ നിന്നു തുടങ്ങട്ടെ
അനുഭവം അറിവുകൾ കുട്ടികൾ ജീവിതം ജോലി പാരന്റിങ് പ്രചോദനം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ് സൗഹൃദം

മാറ്റങ്ങൾ മാതൃകയാവേണ്ടവരിൽ നിന്നു തുടങ്ങട്ടെ

By Greeshma KichuMarch 13, 2025Updated:March 22, 20257 Comments5 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

പുതു വർഷത്തിൽ നാമേറ്റവും അധികം കേട്ടത് കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളെ കുറിച്ചാണ്, അത് ദിനം പ്രതി വർധിച്ചു വരികയുമാണ് എന്നത് സമൂഹത്തെയാകെ ഭയപ്പെടുത്തുന്ന ഒന്നു തന്നെയാണ്. അതിൽ കുട്ടികൾ മാത്രമാണോ തെറ്റുകാർ?അവരുടെ രക്ഷിതാക്കളും അധ്യാപകരും നാമെല്ലാം ഉൾപ്പെടുന്ന സമൂഹം അതിൽ പങ്കു വഹിക്കുന്നുണ്ടോ? സമൂഹ മാധ്യമങ്ങൾ ലഹരി ഉപയോഗമോ അല്ലെങ്കിൽ വയലൻസോ കാണിക്കുന്ന സിനിമകൾ, അല്ലെങ്കിൽ വർധിച്ചു വരുന്നതായി കേൾക്കുന്ന ലഹരി ഉപയോഗം ഇതെല്ലാമാണോ കുട്ടികൾ  കുറ്റകൃത്യങ്ങളിൽ പെടുന്നതിന്റെ പിന്നിലെ സ്വാധീനം? തുടങ്ങിയ സംശയങ്ങളും ചർച്ചകളും നടക്കുന്നതിനിടയിൽ തന്നെ  നമ്മുടെ കുട്ടികൾ വളർന്നു കൊണ്ടിരിക്കുന്നു. അവർക്കെന്തായിരിക്കാം പറയാനുള്ളത്?

18 വയസിനു മുകളിലാണെങ്കിലും നമ്മുടെ സംസ്കാരത്തിൽ പഠനകാലഘട്ടം കഴിയുന്നവരെയെങ്കിലും സമൂഹത്തിന്റെ കണ്ണിൽ അവർ കുട്ടികൾ തന്നെയാണ്. നിഷ്കളങ്കരായ, സംരക്ഷിക്കപ്പെടേണ്ടുന്ന, എല്ലാവരാലും ചെറിയൊരു വാത്സല്യത്തോടെ മാത്രം വീക്ഷിക്കപ്പെടുന്ന ‘കുട്ടികൾ’. അതിനാൽ തന്നെ മാതാപിതാക്കളെയും അദ്ധ്യാപകരെയും മാത്രമല്ല പ്രായം കൊണ്ടോ സ്ഥാനം കൊണ്ടോ മുതിർന്ന ഏതൊരാളെയും ബഹുമാനിക്കാനും അനുസരിക്കാനും ശീലിച്ചാണ് ഓരോ തലമുറയിലെയും കുട്ടികൾ വളർന്നിരുന്നത്. അല്ലെങ്കിൽ അവരെ വളർത്തിയിരുന്നത്.

‘ പുതു തലമുറയിലെ കുട്ടികൾ ‘ എന്ന പ്രയോഗം നമുക്ക് സുപരിചിതമാണല്ലോ, എന്നാൽ ഓർക്കുക നാമെല്ലാം ഓരോ പുതു തലമുറയിലെ കുട്ടികൾ ആയിരുന്നു. അതാത് സമയത്തെ നൂതന സാങ്കേതിക വിദ്യകളുടെയും പുത്തൻ ട്രെന്ഡുകളുടെയും ഒപ്പം വളർന്നവർ. ആധുനിക സൗകര്യങ്ങളോടും പുതിയ രീതികളോടും താല്പര്യമുണ്ടായിരുന്നവർ, ‘ പരിഷ്കാരികൾ ‘ എന്ന മുതിർന്നവർ വിളിച്ചിരുന്നവർ.

 

ഒരു പ്രായത്തിനു ശേഷം ചിലർക്കെങ്കിലും സ്ഥിരമായി ജീവിച്ചു ശീലിച്ച രീതികളോടുള്ള താല്പര്യവും പുതിയ കാര്യങ്ങളുമായി ഇണങ്ങിചേരാൻ ഉള്ള മാനസികമായ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളും അവ സ്വീകരിക്കാനും അംഗീകരിക്കാനും ഉള്ള വിമുഖതയായി മാറുന്നു. ഫലത്തിൽ പ്രായപൂർത്തിയായ മക്കളും അവരുടെ കുടുംബവും മാതാപിതാക്കളോടൊപ്പം താമസിക്കുന്ന കുടുംബവ്യവസ്ഥിതിയിലുള്ള നമ്മുടെ സമൂഹത്തിൽ പഴയ തലമുറയും പുതിയ തലമുറയും തമ്മിൽ ആശയപരമായ അകൽച്ചയായും അഭിപ്രായവ്യത്യാസ ങ്ങളായും ഇത് പ്രതിഫലിക്കുന്നു. ഏതൊരു കാലഘട്ടത്തിലും ഈയൊരു പ്രക്രിയ തുടർന്നുകൊണ്ടിരിക്കും.

 

കാലഘട്ടത്തിനും സമയത്തിനും അനുസൃതമായതും അതേസമയം അനിവാര്യമായതുമായ ഈ മാറ്റത്തെ ഉൾകൊള്ളാൻ കഴിയുന്നവരും കഴിയാത്തവരും തമ്മിലുള്ള ചെറുതും വലുതുമായ പ്രശ്നങ്ങൾ അനുസ്യൂതം തുടർന്നു പോരുന്നതിനിടയിലാണ്. മൂന്നാം തലമുറയിലെ ‘ കുട്ടികൾ ‘ ജനിച്ചു വളരുന്നത്.

കുട്ടികളുടെ ഭക്ഷണം, വസ്ത്രം, പാർപ്പിടം, തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ തുടങ്ങി വിദ്യാഭ്യാസം, കലാകായിക പ്രവർത്തനങ്ങൾ, വിനോദ പരിപാടികൾ എന്നിവയ്ക്കുള്ള സമയവും സൗകര്യവും അതിനു വേണ്ടി മാതാപിതാക്കൾ ചെലവഴിക്കുന്ന പണവും ഈ മൂന്നു തലമുറയിൽ ഉള്ളവർക്കും ലഭിച്ചത് തമ്മിൽ താരതമ്യപ്പെടുത്താനാവാത്ത വിധം അന്തരമുള്ളതായിരിക്കും. നമുക്ക് ലഭിക്കാതെ പോയത് അല്ലെങ്കിൽ അതിനേക്കാൾ മെച്ചപ്പെട്ടത് നമ്മുടെ കുട്ടികൾക്ക് നൽകണം എന്ന മനുഷ്യസഹജമായ ആഗ്രഹവും നമുക്ക് തൊട്ടു മുൻപുള്ള തലമുറയ്ക്ക് സാധിക്കാതിരുന്ന പലതും നമുക്ക് വളരെയെളുപ്പം സാധിക്കുന്ന രീതിയിൽ ലോകം മാറിയതും കൊണ്ടാണ് ഓരോ മാതാപിതാക്കൾക്കും അതിനു സാധിക്കുന്നത്.

എന്നാൽ തന്നിലൂടെ തന്റെ മാതാപിതാക്കൾക്ക് സാധിക്കാതെ പോയ ചിലതെല്ലാം തന്റെ മക്കളിലൂടെ സാധിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്ന ചിലപ്പോൾ വാശി പിടിക്കുന്ന മാതാ പിതാക്കളുണ്ട്. എന്നാൽ അവർക്കെന്തു കൊണ്ട് അത് സാധിച്ചില്ല എന്ന് ചോദിച്ചാൽ അതിന് നിരവധി ന്യായീകരണങ്ങൾ ഉണ്ടായിരിക്കും എന്നാൽ അതേ കാരണങ്ങൾ സ്വന്തം മക്കളുടെ ഭാഗത്തു നിന്നും വന്നാൽ അംഗീകരിക്കാൻ എത്ര പേർക്കും കഴിയും? ഏതൊരു കാര്യത്തിലും തങ്ങളെക്കാൾ മെച്ചപ്പെട്ട സാഹചര്യ ങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് തങ്ങൾ പ്രതീക്ഷിക്കുന്നൊരു പ്രകടനം അവരിൽ നിന്നുണ്ടാകുന്നില്ല എന്നുള്ള ഉത്തരം കിട്ടാത്തൊരു ചോദ്യം എപ്പോഴും ബാക്കിയാകുന്നു.

രക്ഷിതാക്കൾ ലഭ്യമാക്കുന്ന മെച്ചപ്പെട്ടതെന്നു അവർ കരുതുന്ന ജീവിത സാഹചര്യങ്ങളിൽ പലതും ഈ കാലഘട്ടത്തിലെ ജീവിതത്തിൽ പോരായ്മകളായി കുട്ടികൾ ചൂണ്ടിക്കാണിക്കും. അതിൽ നിന്നും വിജയിച്ചു മുന്നേറാൻ അവരുടെ മുൻപിലുള്ള പ്രതിസന്ധികൾ ഒന്നും തന്നെ മാതാപിതാക്കൾ കരുതുന്നയത്ര നിസാരമായല്ല കുട്ടികൾക്ക് അനുഭവപ്പെടുക. ഇതുവഴി കുട്ടികളിൽ വൈകാരികമായ അരക്ഷിതാവസ്ഥയും ആത്മ വിശ്വാസക്കുറവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

 

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ശരിയായ ആശയവിനിമയം കുട്ടികളുടെ മാനസിക ആരോഗ്യത്തെയും സ്വഭാവ രൂപീകരണത്തെയും ഏറെ സ്വാധീനിക്കു ന്നു. വളർച്ചയുടെ ആദ്യ കാലഘട്ടങ്ങളിൽ കുട്ടികൾക്ക് മുതിർന്നവരെ അനുകരി ക്കാനുള്ള പ്രവണത കൂടുതലായത് കൊണ്ടു തന്നെ നമ്മുടെ വാക്കുകളും പ്രവൃത്തികളും കുട്ടികളാൽ നിരീക്ഷിക്ക പ്പെടുന്നുണ്ടെന്നും അനുകരിക്കാൻ സാധ്യതയുണ്ടെന്നും എപ്പോഴും ഓർക്കുക. കുട്ടികൾക്ക് കൊടുക്കുന്ന ഉപദേശങ്ങൾ നമുക്ക് പ്രവർത്തിക മാക്കാൻ കഴിയുന്നതാണോ എന്ന് കൂടെ ആലോചിക്കുക, അതിനു സാധിക്കുന്നി ല്ല എന്നാണെങ്കിൽ കുട്ടികളുടെ തിരിച്ചു ള്ള ചോദ്യങ്ങൾക്ക് നാം മറുപടിയായി പറയുന്ന ഒഴിവുകഴിവുകൾ കൂടി അവർ പഠിച്ചെടുക്കും.

 

സ്കൂളിൽ പോയി തുടങ്ങുന്നതോടെ വീട്ടുകാർ മാത്രമുള്ള ലോകത്തു നിന്നും കൂട്ടുകാരും അധ്യാപകരും മറ്റു പുതിയ അറിവുകളുമായി വലിയൊരു ലോക ത്തേക്ക് പ്രവേശിക്കുന്ന കുട്ടിയെ തുടക്കത്തിൽ ഏറെ സ്വാധീനിക്കാൻ കഴിയുക അദ്ധ്യാപകർക്കായിരിക്കും എങ്കിലും മുതിർന്നു തുടങ്ങുന്നതോടെ അത് പതുക്കെ സമപ്രായക്കാർ അഥവാ കൂട്ടുകാരിലേക്ക് മാറി തുടങ്ങുന്നു. അവിടം മുതൽ തന്നെയാണ് ‘ സ്വയം ‘ അല്ലെങ്കിൽ ‘ ഞാൻ’ എന്നൊരു ചിന്തയും കുട്ടികളിൽ വേരുറപ്പിച്ചു തുടങ്ങുന്നത്. കൗമാരത്തിലേക്ക് കടക്കുന്നതോടെ അത് പൂർണ്ണമാകുകയും ചെയ്യുന്നു.

ഹോർമോൺ മാറ്റങ്ങളുടെ അക്കാലം കുട്ടികളിൽ ആശങ്കകളുടെയും സംശയങ്ങളുടേതും കൂടിയാണ്. മുതിർന്ന വ്യക്തികളെ പോലെ സ്വന്തം കാര്യങ്ങളിൽ ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും തുടങ്ങുകയും മുതിർന്നവർ ഉൾപ്പെടുന്ന പൊതുവായ കാര്യങ്ങളിൽ കൂടുതലായി ഇടപെടാനും അഭിപ്രായങ്ങൾ പറയുവാനും ശ്രമിക്കുകയും തുടങ്ങുമ്പോൾ അവർ തിരിച്ചു പ്രതീക്ഷിക്കുന്നത് ഒരു വ്യക്തി എന്ന നിലയിൽ ഉള്ള അംഗീകാരവും ബഹുമാനവും തന്നെയാണ്. അത് തിരിച്ചറിഞ്ഞ് അവരുടെ അഭിപ്രായങ്ങൾ മാനിച്ചു കൊണ്ട് തന്നെ ചേർത്തു നിർത്തിയാൽ തന്നെ നാം അവരിലെ തെറ്റുകൾ ചൂണ്ടികാണിച്ചാൽ അതവർ തിരുത്താൻ തയ്യാറാകും. ‘ കുട്ടികൾ അഭിപ്രായം പറയേണ്ട’ എന്ന് നമ്മൾ പറഞ്ഞാൽ ‘ ഉപദേശം വേണ്ട’ എന്ന് അവർ പറയും അതുകൊണ്ട് തന്നെ അഭിപ്രായവ്യത്യാസങ്ങൾ പറയുന്നത് പരസ്പര ബഹുമാനം നില നിർത്തികൊണ്ട് വേണം എന്നത് അവർ മുതിർന്നവരിൽ നിന്നു തന്നെ പഠിക്കട്ടെ.

 

കാലഘട്ടത്തിന്റെയും ടെക്നോളജി യുടെയും സ്വാധീനം സമൂഹത്തിൽ ദൃശ്യ മാകുന്നത് മനുഷ്യരുടെ മനോഭാവ ത്തിലും അതുവഴി ജീവിതത്തോടുള്ള സമീപനത്തിലും വരുന്ന മാറ്റങ്ങളിലൂടെ യാണ്, അത് ആദ്യം പ്രകടമാകുന്നത് കുട്ടികളിൽ തന്നെയാണ്. നമ്മുടെ കുട്ടികൾ ജീവിക്കുന്ന ചുറ്റുപാടുകളും അതവരിൽ ഉണ്ടാക്കിയെക്കാവുന്ന മാറ്റങ്ങളെ കുറിച്ചും രക്ഷിതാക്കൾ എപ്പോഴും ബോധവാന്മാരായിരിക്കു കയും വേണം. കൂടാതെ ദോഷകരമായ രീതിയിൽ കുട്ടികളെ ബാധിക്കുന്ന കാര്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞു അത് പരിഹരിക്കാൻ വേണ്ടുന്ന മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതും രക്ഷിതാക്കളുടെ കടമയാണ്.

 

കുട്ടികൾ പറഞ്ഞാൽ അനുസരിക്കുന്നില്ല, ഒന്നിനും ഒരു നിയന്ത്രണമില്ല എന്നെല്ലാമുള്ള പരാതികൾ നാമെല്ലാം സ്ഥിരം പറയുകയോ കേൾക്കുകയോ ചെയ്യാറുണ്ടായിരിക്കും. കുട്ടികളെ മനസിലാക്കുവാൻ അവരു ടെ സുഹൃത്തിനെ പോലെയായിരിക്കുക എന്ന് പറയാറുണ്ടെങ്കിലും അതത്ര എളുപ്പമല്ല. എങ്കിലും ശൈശവം മുതൽ കൗമാരം പിന്നിടുന്നത് വരെയുള്ള പ്രായ ത്തിനിടയിൽ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികളുടെ കൂടെ സഞ്ചരിക്കാൻ രക്ഷിതാക്കൾ മനസു കൊണ്ടെങ്കിലും പ്രാപ്തരാകുമ്പോൾ അവർക്ക് കുട്ടികളുമായി പരസ്പരം മനസിലാക്കി കൊണ്ടുള്ള ഒരു ആശയവിനിമയം സാധ്യമാവുകയും അതുവഴി ആരോഗ്യപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ സാധിക്കുകയും ചെയ്യും.

 

ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളും അനന്തമായ സാധ്യതകൾ തുറന്നിടുന്ന ഇക്കാലത്തു രസകരമായ ‘ ഈ നേരം പോക്കുകൾ’ എല്ലാം മാറ്റി വച്ച് പഠനം, തുടങ്ങിയ വിരസമായ കാര്യങ്ങൾ ചെയ്യേണ്ടി വരുന്ന കുട്ടികൾ നേരിടേണ്ടി വരുന്ന സമ്മർദം നമുക്ക് മനസ്സിലാക്കാ ൻ സാധിക്കും. പഠിക്കുന്നതിനും മറ്റു ജോലികൾ ചെയ്യുന്നതിനേക്കാളുമധികം അവരെ രസിപ്പിക്കുന്നത് ഗയിമുകളും റീൽസുകളുമായിരിക്കും. യഥാർത്ഥ ലോകത്ത് നേരിട്ട് മറ്റുള്ളവരുമായി സംവദിക്കുന്നതിനേക്കാൾ സമൂഹ മാധ്യമങ്ങൾ വഴി അവർക്കിഷ്ടമുള്ള തരത്തിലുള്ളവരുമായുള്ള സൗഹൃദ ങ്ങളായിരിക്കും അവർക്ക് താല്പര്യം. ഇതിനെല്ലാം അടിമപ്പെട്ടാൽ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരുന്നത് കുറച്ചേറെ പ്രയാസകരമാണ് എന്ന് മാത്രമല്ല വീണ്ടും ഈ പ്രലോഭനങ്ങളെ നിയന്ത്രിച്ചു കൊണ്ടു വേണം ജീവിക്കു വാനും. കുട്ടികൾക്ക് മാത്രമല്ല മുതിർന്ന വർക്കും ഈ അനുഭവങ്ങൾ ഉണ്ടാകാം. അതുകൊണ്ടു തന്നെ കുറ്റപ്പെടുത്തലു കളും പഴിചാരലുകളും ഒഴിവാക്കി, അവരോട് തുറന്നു സംസാരിച്ചു കൊണ്ട് ഇതെല്ലാം നേരിടാൻ സഹായിക്കാമെന്നു പറഞ്ഞു കൊണ്ട്, അവരുടെ അനുവാദ ത്തോടെ നിയന്ത്രണ മാർഗങ്ങൾ തിര ഞ്ഞെടുക്കുക, നടപ്പിലാക്കുക.

 

സമൂഹ മാധ്യമങ്ങളും, സിനിമയും മാത്രമാണ് ലഹരിയെ പ്രോത്സാഹിപ്പി ക്കുന്നത് അതുകൊണ്ടാണ് കുട്ടികൾ അതിനടിമപ്പെടുന്നത് എന്നും അങ്ങനെയല്ല എന്നുമുള്ള പലതരം അഭിപ്രായങ്ങൾ നമുക്കുണ്ടാകും എന്നാൽ ഓർത്തു നോക്കുക. ഈ രണ്ടു കാര്യങ്ങൾ കൊണ്ടു മാത്രമായി അങ്ങനെ സംഭവിക്കുമോ എന്ന്.. സംഭവിക്കും എന്നാണുത്തരമെങ്കിൽ അതിനെപ്പറ്റി നമുക്കവരോട് തന്നെ ചോദിച്ചു നോക്കാം. ലഹരിയോ വയലൻസോ ഉള്ള ഒരു രംഗം അവർക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത് എന്ന്. അതിനെപ്പറ്റി വിശദീകരിച്ചു കൊടുക്കാം. നിയമപരമായി എങ്ങനെ തെറ്റാകുന്നു എന്നതും ആരോഗ്യപരമാ യുള്ള പ്രശ്നങ്ങളെ കുറിച്ചും മാനുഷിക മൂല്യങ്ങളേ കുറിച്ചും എല്ലാം ഉൾപ്പെടു ത്താം. കൂടാതെ അവരുടെ താല്പര്യത്തോടെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നിവയും ചെയ്യാവുന്നതാണ്.

 

 

 

ഏത് തരത്തിലുള്ള ലഹരിയായാലും അത് അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചു തുടങ്ങുന്നതിനു മുൻപു തന്നെ അതിനുള്ള ബോധവൽക്കരണം സ്കൂളിൽ നിന്നും വീട്ടിൽ നിന്നും തന്നെ അവർക്ക് ലഭിക്കണം, അതുകൊണ്ട് മാത്രം കുട്ടികൾ ശ്രദ്ധിച്ചോളും എന്നോർത്ത് സമാധാനിക്കാൻ പറ്റില്ല. കാരണം വീട്ടുകാർ അല്ലെങ്കിൽ മറ്റാരും അറിയാതെയിരിക്കാനുള്ള ശ്രമവും മുൻകരുതലായി അവർ എടുക്കുന്നു ണ്ടാകും. അതിനാൽ തന്നെ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് ഒരുക്കി കൊടുക്കേണ്ടതി നൊപ്പം അവരെപ്പറ്റിയുള്ള നിങ്ങളുടെ ആശങ്കകളും അവരോട് തുറന്നു പറയുക. ഓൺലൈൻ ആണെങ്കിലും ഓഫ്‌ലൈൻ ആണെങ്കിലും എല്ലാ കാര്യങ്ങളെയും പറ്റി തുറന്നു ചോദിക്കുക. ‘ചോദ്യം ചെയ്യൽ ‘രീതി ഒഴിവാക്കി നിങ്ങളുടെയോ മറ്റുള്ളവരു ടെയോ സമാന അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് തുടങ്ങാൻ ശ്രമിക്കാം. ഇതെല്ലാമുണ്ടെങ്കിൽ പോലും കുട്ടികളെയും അവരുടെ സുഹൃദ് വലയങ്ങളെയും മാത്രമല്ല അവരുടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെയുള്ള എല്ലാ പ്രവർത്തനങ്ങളെയും വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടിരി ക്കുകയും വേണം.

 

മനുഷ്യരെല്ലാം മാറ്റത്തിനു വിധേയരായി കൊണ്ടിരിക്കുന്നവരാണ്. കുട്ടികൾക്ക്‌ മാറ്റം ആവശ്യമെങ്കിൽ അത് മാതൃകയാ വേണ്ടവരിൽ നിന്നു തന്നെ തുടങ്ങട്ടെ.

 

#എന്റെരചന #കുട്ടികൾ മാത്രമാണോ മാറേണ്ടത്

 

 

 

 

 

Post Views: 22
4
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

7 Comments

  1. Joyce Varghese on March 17, 2025 5:40 PM

    നല്ല ലേഖനം. തുറന്ന ചർച്ചകളിലൂടെ പ്രശ്നങ്ങളുടെ ഗൗരവം മാതാപിതാക്കളും അധ്യാപകരും കുട്ടികളെ ബോധ്യപ്പെടുത്തിയാൽ ലഹരിയുടെ പിടിയിൽ നിന്നും അവരെ രക്ഷിക്കുന്നതിൽ ഒരു പരിധി വരെ സഹായകമാകും. ഈ ആശയം വളരെ വ്യക്തമായി എഴുതി. 👏👍😍

    Reply
    • Greeshma Kichu on March 22, 2025 6:44 PM

      Joyce😍

      Reply
  2. silvymichael73@gmail.com on March 17, 2025 11:52 AM

    👍👍

    Reply
    • Greeshma Kichu on March 22, 2025 6:45 PM

      Silvy michael 🙏

      Reply
  3. Sunandha Mahesh on March 17, 2025 11:09 AM

    എല്ലാവർക്കും എല്ലാം അറിയാം എന്നാണ് ഭാവം, പക്ഷേ സ്വന്തം ശരിക്കുള്ള സ്വഭാവം പോലും അറിയില്ല എന്നതാണ് സത്യം

    Reply
  4. Greeshma Kichu on March 14, 2025 2:56 AM

    Sabira latheefi 🙏 thank you

    Reply
  5. sabira latheefi on March 14, 2025 2:07 AM

    യെസ് മാറ്റം തുടുങ്ങേണ്ടത് മാതാപിതാക്കളിൽ നിന്നും, അധ്യാപകരിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ ആവട്ടെ. നന്നായി എഴുതി ഗ്രീഷ്മ ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.